Saturday, August 24, 2019 Last Updated 17 Min 3 Sec ago English Edition
Todays E paper
Ads by Google
Saturday 14 Jul 2018 08.32 AM

രാഘവേന്ദ്ര ലോറന്‍സിനും കിടന്നുകൊടുക്കേണ്ടി വന്നിട്ടുണ്ടെന്ന് ശ്രീ റെഡ്ഡി ; തെലുങ്കും തമിഴും ആയപ്പോള്‍ മല്ലൂസും വിയര്‍ക്കുന്നു ; ഇനി വെളിപ്പെടുത്തല്‍ കിടപ്പറ പങ്കുവെച്ച മലയാളി താരങ്ങളെ കുറിച്ച്

uploads/news/2018/07/233282/lowrence.jpg

സിനിമാ രംഗത്തെ കാസ്റ്റിംഗ് ക്രൗച്ചിംഗ് കഥകളില്‍ കൂട്ടത്തില്‍ കിടന്നവരെന്ന നിലയില്‍ ചില തെന്നിന്ത്യന്‍ നടന്മാരെക്കുറിച്ച് മാദകനടി ശ്രീ റെഡ്ഡിയുടെ വെളിപ്പെടുത്തലുകളില്‍ വിയര്‍ത്ത് മലയാളവും. തന്നെ ശാരീരികമായി ഉപയോഗിച്ച ചില തെന്നിന്ത്യന്‍ നടന്മാരുടെ പേരുകള്‍ പരസ്യമാക്കിയ ശ്രീ റെഡ്ഡി തമിഴും തെലുങ്കും കടന്ന് ഇനി പറയാന്‍ പോകുന്നത് മലയാളികളുടെ പേരായിരിക്കും എന്ന സൂചനയാണ് മല്ലുവുഡിനെയും ഞെട്ടിച്ചു തുടങ്ങിയിരിക്കുന്നത്. മലയാളം സിനിമയിലെ ചിലരെക്കുറിച്ചും താന്‍ വെളിപ്പെടുത്തുമെന്ന് ശ്രീ റെഡ്ഡി നേരത്തേ തന്നെ വ്യക്തമാക്കിയിരുന്നു.

ഇതോടെ മലയാളം സിനിമാവേദിയും വിയര്‍ക്കാന്‍ തുടങ്ങിയതായിട്ടാണ് റിപ്പോര്‍ട്ട്്. കഴിഞ്ഞ ദിവസം സൂപ്പര്‍ഹിറ്റ് സംവിധായകന്‍ മുരുകദോസിന്റെയും നടന്‍ ശ്രീകാന്തിന്റെയും പേരുകള്‍ പുറത്തുവിട്ട ശ്രീറെഡ്ഡിയുടെ പട്ടികയിലെ ഏറ്റവും പുതിയ പേര് 'പ്രേത സിനിമ' കളുടെ തമ്പുരാനെന്ന് വിശേഷണമുള്ള രാഘവേന്ദ്ര ലോറന്‍സാണ്. മുനിയും കാഞ്ചനയും പോലെയുള്ള വമ്പന്‍ ഹൊറര്‍ സിനിമകള്‍ ഒരുക്കിയ രാഘവേന്ദ്ര ഹൈദരാബാദ് ഹോട്ടലില്‍ വെച്ച് ശാരീരികമായി ഉപയോഗിച്ചു എന്നാണ് ശ്രീ റെഡ്ഡിയുടെ ആരോപണം. തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് വെളിപ്പെടുത്തല്‍. ഒരുപാട് കഷ്ടതകള്‍ തരണം ചെയ്ത് മുന്നേറി വന്ന താരമാണ് ലോറന്‍സ് എന്നറിഞ്ഞ് തനിക്ക് അദ്ദേഹത്തോട് ബഹുമാനവും അടുപ്പവും തോന്നിയിരുന്നു. എന്നാല്‍ സിനിമയില്‍ സ്ഥാനം ഉറപ്പിച്ചപ്പോള്‍ ലോറന്‍സ് തന്റെ തനി സ്വഭാവം പുറത്തെടുത്തെന്നും താരം പറയുന്നു.

കാസ്റ്റിംഗ് ക്രൗച്ചിന്റെ ആരും കാണാത്ത മുഖമാണ് ശ്രീ റെഡ്ഡി വലിച്ചു കീറിയത്. നടിമാരെ ചൂഷണം ചെയ്യുന്ന കാര്യത്തില്‍ കൂടെ കിടന്നെന്ന് ആരോപിച്ച് വമ്പന്‍ പേരുകളാണ് ശ്രീറെഡ്ഡി വെളിപ്പെടുത്താന്‍ തുടങ്ങിയതോടെ തെലുങ്ക്, തമിഴ് സിനിമാവേദി വിറച്ചു തുടങ്ങിയിരുന്നു. കാസ്റ്റിങ്ങ് കൗച്ച് സിനിമ മേഖലയില്‍ ഉണ്ടെന്നും അവസരം ലഭിക്കാന്‍ നിര്‍മ്മാതാക്കള്‍ക്കും മറ്റു പ്രമുഖര്‍ക്കും മുന്നില്‍ നടിമാര്‍ കിടന്ന് കൊടുക്കേണ്ട സാഹചര്യം വരെ ഉണ്ടെന്നായിരുന്നു ശ്രീറെഡ്ഡി വെളിപ്പെടുത്തിയത്. തെലുങ്ക് യുവനടന്‍ നാനിയ്‌ക്കെതിരേ ആരോപണം ഉന്നയിച്ചു കൊണ്ടായിരുന്നു ശ്രീ റെഡ്ഡി തുടങ്ങിയത്. താനുള്‍പ്പെടെ നിരവധി പെണ്‍കുട്ടികളുടെ ജീവിതം നാനി നശിപ്പിച്ചിട്ടുണ്ടെന്നു താരം പറഞ്ഞു.

തമിഴ്‌ലീക്‌സ് എന്ന ഹാഷ് ടാഗോടെയാണ് തമിഴ് സിനിമയിലെ പ്രമുഖര്‍ക്കെതിരെയും താരം കഴിഞ്ഞ ദിവസം ഫേസ്ബുക്കിലൂടെ ആഞ്ഞടിച്ചിരുന്നു. തമിഴ് സൂപ്പര്‍ഹിറ്റ് സംവിധായകന്‍ എആര്‍ മുരുകദാസിനെതിരെയും നടന്‍ ശ്രീകാന്തിനെതിരേയും താരം ആരോപണവുമായി കഴിഞ്ഞയാഴ്ച രംഗത്ത് എത്തിയിരുന്നു. ഹൈദരാബാദിലെ ഒരു ഹോട്ടലില്‍ വെച്ച് തന്നെ കണ്ടത് മുരുകദാസിന് ഓര്‍മ്മയുണ്ടോ എന്നായിരുന്നു താരം ഫേസ്ബുക്കില്‍ ചോദിച്ചിരിക്കുന്നത്. ഹൈദരാബാദിലെ ഗ്രീന്‍പാര്‍ക്ക് ഹോട്ടല്‍ ഓര്‍മ്മയുണ്ടോ അവിടെവെച്ച് വെലിഗോണ്ട ശ്രീനിവാസനോടൊപ്പം തന്നെ കണ്ടത് ഓര്‍മ്മയുണ്ടോ എന്നും ശ്രീറെഡ്ഡി കുറിച്ചു. മുരുകദാസിനെതിരായ 90 ശതമാനം തെളിവുകളും തന്റെ കൈയ്യില്‍ ഉണ്ടെന്നും താരം വെളിപ്പെടുത്തി.

നടന്‍ ശ്രീകാന്ത് തമിഴ് താരം ശ്രീകാന്തിനെതിരേയും ശ്രീ റെഡ്ഡി ആരോപണം ഉന്നയിച്ചിട്ടുണ്ട്. അഞ്ച് വര്‍ഷം മുന്‍പ് ഹൈദരാബാദില്‍ ക്രിക്കറ്റ് ലീഗ് നടക്കുന്നതിനിടയില്‍ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടിരുന്നുവെന്നും താരം പറയുണ്ട്. അഭ്രപാളികള്‍ക്ക് പിന്നില്‍ നടികള്‍ നേരിടുന്ന അശ്ലീലതകളെ കുറിച്ച് പരസ്യമായി തുണി അഴിച്ച് പ്രതിഷേധിച്ച നായികയായിരുന്നു ശ്രീറെഡ്ഡി. തെലുങ്കിന് പിന്നാലെ തമിഴ് സിനിമ മേഖലയിലെ ആളുകളേയും പരാമര്‍ശിച്ചതോടെ അടുത്ത ഊഴം മലയാളം ആയിരിക്കുമെന്നാണ് സിനിമാ ഗോസിപ്പ് കോളക്കാരുടെ അഭിപ്രായം.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW