Tuesday, August 20, 2019 Last Updated 8 Min 38 Sec ago English Edition
Todays E paper
Ads by Google
Sunday 01 Jul 2018 10.34 AM

‘നാളെ എന്റെ ബലാത്സംഗം പിടിക്കപ്പെട്ടാല്‍ എനിക്കും സമൂഹത്തില്‍ മാന്യനായി ഇരിക്കണം’ ‘അമ്മ’യുടെ നിലപാടുകള്‍ക്കെതിരേ ഇന്ദുമേനോന്‍

ഏത് സ്ത്രീയെ കണ്ടാലും നിര്‍ലജ്ജം കിട്ടുമോ? എന്ന ചോദ്യം അവളോടോ അമ്മയോടോ അച്ഛനോടോ ചോദിക്കുക. എല്ലാം ഈ സിനിമയിലെ നീലകുണ്ഠന്‍മാര്‍ക്ക് (മുമ്പത്തെ പോലെ അക്ഷര പിശാചല്ല 'കു' തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് ) അഭിമാനകരമാണ്.
uploads/news/2018/07/229934/Indu-menon.jpg

സിനിമ സംഘടനയായ അമ്മയുടെ നിലപാടുകള്‍ വിവാദമാകുമ്പോള്‍ വിമാര്‍ശനവുമായി എഴുത്തുകാരി ഇന്ദു മേനോന്‍. തന്റെ ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ഇന്ദു മേനോന്‍ നിലപാട് വ്യക്തമാക്കിയത്. ഏത് സ്ത്രീയെ കണ്ടാലും നിര്‍ലജ്ജം കിട്ടുമോ?; എന്ന ചോദ്യം അവളോടോ അമ്മയോടോ അച്ഛനോടോ ചോദിക്കുന്നത് സിനിമയിലെ പലര്‍ക്കും അഭിമാനകരമാണെന്ന് ഇന്ദു മേനോന്‍ തന്റെ കുറിപ്പില്‍ പറയുന്നു.

ഇന്ദു മേനോന്റെ കുറിപ്പ് ഇങ്ങനെ

സ്ത്രീയുടെ ലൈംഗികമൂലധനത്തെ പ്രത്യക്ഷമായും പരോക്ഷമായും ഉപയുക്തപ്പെടുത്തി സമൂഹങ്ങളില്‍ പല സംഗതികളും സുഗമമായി നടന്നു പോയതായി ചരിത്രം പറയുന്നുണ്ട്. വിപണി, നാട്ടുരാജ്യങ്ങളുടെ അധീശത്വം, സ്വത്ത്, അധികാരം, സാമൂഹ്യ പദവികള്‍, മറ്റ് രാഷ്ട്രീയ അധികാരങ്ങള്‍, അധീശത്വങ്ങള്‍ എല്ലാം സ്ത്രീയുടെ സെക്ഷ്വല്‍ കാപ്പിറ്റലിനെ ആശ്രയിച്ചിരുന്നു. സ്ത്രീയെ അവളുടെ ഉടലിനെ പുരുഷന് ഉപയോഗിക്കുവാന്‍ കിട്ടിയാല്‍ മാത്രമേ ഭൂമിയധികാരം കിട്ടുമായിരുന്നുള്ളു. സ്ഥാനപ്പേരുകള്‍ കിട്ടുമായിരുന്നുള്ളു. കേരളത്തിന്റെ നായര്‍ ചരിത്രത്തില്‍ സംബന്ധത്തിന്റെ സാമൂഹിക പ്രാധാന്യം നമ്മളോര്‍ക്കുക. ലെജിറ്റിമൈസ് ചെയ്ത ഇത്തരം സംവിധാനങ്ങള്‍ സിനിമാക്കാര്‍ക്ക് പരീക്ഷിക്കാവുന്നതാണ്. സെക്ഷ്വല്‍ കാപ്പിറ്റല്‍ വാങ്ങി അവസരം നല്‍കുക, അതൊക്കെ സ്വാഭാവികമാണെന്ന് വിശ്വസിച്ച് ജീവിക്കുക, അതൊരു ശരിയും അവകാശവുമായി കരുതുക ഏത് സ്ത്രീയെ കണ്ടാലും നിര്‍ലജ്ജം കിട്ടുമോ? എന്ന ചോദ്യം അവളോടോ അമ്മയോടോ അച്ഛനോടോ ചോദിക്കുക. എല്ലാം ഈ സിനിമയിലെ നീലകുണ്ഠന്‍മാര്‍ക്ക് (മുമ്പത്തെ പോലെ അക്ഷര പിശാചല്ല 'കു' തന്നെയാണ് ഉപയോഗിച്ചിരിക്കുന്നത് ) അഭിമാനകരമാണ്.

ഈ ശരീരംതീനികളുടെ പെണ്‍മക്കളാരും സിനിമയില്‍ വന്നു കണ്ടിട്ടില്ല എന്നത് കൃത്യമായും മനഃപൂര്‍വ്വമാണ്. പറഞ്ഞ് വന്നത് ഇതാണ്. ലൈംഗികത ആയുധവും അധികാരവുമായ ഒരു സംഘത്തില്‍ ബലപ്രയോഗങ്ങളും ബലാത്സംഗങ്ങളും സ്വാഭാവികമാണ്. ദിലീപ് സേട്ടന്‍ പത്ത് മിനുട്ടല്ലെ ബലാത്സംഗം ചെയ്തുള്ളൂ. ബാക്കി 23 മണിക്കൂര്‍ 50 മിനുട്ടു പുണ്യാത്മാവായിരുന്നില്ലേ എന്ന ന്യായം അവര്‍ക്കിടയിലെ ശരിയായ യുക്തിയാണ്. എനിക്ക് ഞെട്ടലോ അത്ഭുതമോ തോന്നുന്നില്ല. ഇന്ന് ദിലീപ് ചെയ്ത കുറ്റകൃത്യം ക്രൂരത കേസായിപ്പോയത് നടി പരാതിപ്പെട്ടതു കൊണ്ടല്ലേ? ആരുമറിഞ്ഞില്ലെങ്കില്‍ ഇതൊന്നും സിനിമാക്കാര്‍ക്കിടയില്‍ ഒരു തെറ്റേ അല്ലല്ലോ. നായ്ക്കളെ, നീതിയോ ന്യായമോ ഇല്ലാത്ത നിന്റെയൊക്കെ ഡാഷ് വെപ്രാളം എന്താണെന്നത് ലളിതമാണ്. ബലാത്സംഗത്തെ ലളിതവത്കരിക്കുക. ബലാത്സംഗം ചെയ്യുന്നത്, സെക്ഷ്വല്‍ കാപ്പിറ്റല്‍ കൊള്ളയടിക്കുന്നത് ശരിയാണെന്നും ന്യായമാണെന്നും ഒരു പൊതുബോധം സൃഷ്ടിക്കുക. ഉപരി, നാളെ വെളിപ്പെട്ടു വരാവുന്ന തങ്ങളുടെ പേരിലെ ബലാത്സംഗ സ്ത്രീപീഢന, ക്രൂരതകളെ ഇന്നേ ന്യായീകരിക്കുക. നാളെ എന്റെ ബലാത്സംഗം പിടിക്കപ്പെട്ടാല്‍ അമ്മയുടെ സപ്പോര്‍ട്ടോടെ എനിക്കും സമൂഹത്തില്‍ മാന്യനായി ഇരിക്കണം എന്ന ഒറ്റക്കാരണത്താലാണ് ഈ നടന്മാര്‍ - ഇന്നസെന്റ് ഇ .ബാബു, മുകേഷ്, മോഹന്‍ലാല്‍, ' ഗണേഷ് ലരേ ടീമുകള്‍ ബലാത്സംഗ കേസില്‍ പ്രതിയായ ഒരുത്തനെ നാണമില്ലാതെ സഹായിക്കുന്നത്. എനിക്ക് ഞെട്ടലുമില്ല, അത്ഭുതവുമില്ല. സ്ത്രീ ശരീരത്തിന്റെ ക്രയവിക്രയത്തിലൂടെ രൂപപ്പെട്ട വിപണിയിലെ ഹെജിമണി,നീതികള്‍, യക്തികള്‍, ശരികള്‍ ഇതൊക്കെ അവരുടെ ആണഹന്തയുടെ ധാര്‍ഷ്ട്യത്തിന്റെ ബാക്കിയായിരിക്കും.

NB : മഞ്ജുവാര്യര്‍ അമ്മയില്‍ തുടരുമായിരിക്കും.

Ads by Google
Sunday 01 Jul 2018 10.34 AM
YOU MAY BE INTERESTED
Ads by Google
Loading...
LATEST NEWS
TRENDING NOW