Wednesday, August 21, 2019 Last Updated 33 Min 40 Sec ago English Edition
Todays E paper
Ads by Google
Saturday 30 Jun 2018 11.35 AM

മുത്തലാക്കിന് പിന്നാലെ നിക്കാ ഹലാലയ്ക്കും ബഹുഭാര്യത്വത്തിനും കത്തി വെയ്ക്കാനൊരുങ്ങുന്നു ; ഇസ്‌ളാമിക വനിതാ സംഘടനകളെ പിന്തുണയ്ക്കാന്‍ ഒരുങ്ങി കേന്ദ്ര സര്‍ക്കാര്‍

uploads/news/2018/06/229649/nickah-halal.jpg

ന്യൂഡല്‍ഹി: വന്‍ വിവാദമുണ്ടാക്കിയ ഇസ്‌ളാമിക ആചാരം മുത്തലാക്കിന് പിന്നാലെ ഇസ്‌ളാമികളുടെ നിക്കാ ഹലാലയ്ക്കും ബഹുഭാര്യത്വത്തിനും കത്തിവെയ്ക്കാന്‍ കേന്ദ്രം നീങ്ങുന്നു. ഈ ആചാരങ്ങള്‍ ഭരണഘടനാവിരുദ്ധമെന്ന് ആരോപിച്ച് സുപ്രീംകോടതിയില്‍ മുസ്‌ളീം വനിതാ സംഘടന സമര്‍പ്പിക്കപ്പെട്ട ഹര്‍ജികള്‍ക്ക് പിന്തുണ നല്‍കാന്‍ കേന്ദ്രം ഒരുങ്ങുകയാണ്. മുത്തലാക്കിന് മേല്‍ നേടിയ പോലെയുള്ള ഒരു ജനകീയ പിന്തുണയാണ് ഇക്കാര്യത്തില്‍ കേന്ദ്രം ലക്ഷ്യമിടുന്നത്.

ഈ വര്‍ഷം തന്നെ ഈ ഹര്‍ജി പരിഗണിക്കുമ്പോള്‍ പിന്തുണയ്ക്കാനാണ് നീക്കം. വേര്‍പിരിഞ്ഞ ദമ്പതികള്‍ക്കിടയിലെ സ്ത്രീയെ ഭര്‍ത്താവായിരുന്ന പുരുഷന്് വീണ്ടും വിവാഹം കഴിക്കണമെങ്കില്‍ ഭാര്യയെ മറ്റൊരാള്‍ വിവാഹം കഴിച്ച മൊഴിചൊല്ലുകയോ അവര്‍ വിധവയാകണമെന്നോ ശഠിക്കുന്ന ആചാരമാണ്. സുന്നി മുസ്‌ളീം വിഭാഗങ്ങള്‍ക്കിടയില്‍ ചിലയിടങ്ങളില്‍ ഈ ആചാരം പാലിക്കപ്പെടുന്നുണ്ട്. സ്ത്രീകളെ ഇകഴ്ത്തുകയും തികച്ചും സ്ത്രീ വിരുദ്ധവുമായ ആശയമാണെന്ന് പറഞ്ഞാണ് വനിതാ പ്രവര്‍ത്തകര്‍ സുപ്രീംകോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്.

ഈ കേസില്‍ വാദം കേള്‍ക്കാനൊരുങ്ങുന്ന സുപ്രീംകോടതി ഇക്കാര്യത്തില്‍ കേന്ദ്രത്തിനും നിയമമന്ത്രാലയത്തിനും നേരത്തേ നോട്ടീസ് നല്‍കുകയുണ്ടായി. നിക്കാഹലാലാ, ബഹുഭാര്യത്വം തുടങ്ങിയ കാര്യങ്ങള്‍ ഭരണഘടനാ വിരുദ്ധമാണോ എന്ന കാര്യത്തില്‍ ഇസ്‌ളാമിക നിയമം സംബന്ധിച്ച പ്രതികരണം തേടാന്‍ സുപ്രീംകോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരിക്കുകയാണ്. മുത്തലാക്കിനെതിരേ ശബ്ദം ഉയര്‍ത്തിയ ഭാരതീയ മുസ്‌ളീം മഹിളാ ആന്ദോളന്‍ സംഘടന നല്‍കിയ ഹര്‍ജിയില്‍ കക്ഷി ചേരാനാണ് കേന്ദ്ര സര്‍ക്കാരിന്റെ ആലോചന.

Ads by Google
Ads by Google
Loading...
TRENDING NOW