Thursday, August 22, 2019 Last Updated 58 Min 39 Sec ago English Edition
Todays E paper
Ads by Google
Wednesday 27 Jun 2018 08.29 AM

കുമ്പസാരരഹസ്യം പുറത്തുവിടുമെന്ന് ഭീഷണിപ്പെടുത്തി ബലാത്സംഗം: കൂടുതല്‍ വൈദികര്‍ കുടുങ്ങും, ഒരു പുരോഹിതന്‍ മുമ്പും ഇങ്ങിനെ ചെയ്തയാള്‍ ; കുമ്പസാരത്തിനും പള്ളീലച്ചന്മാര്‍ക്കുമെതിരേ സഭയില്‍ യുവാക്കളുടെ രോഷം

uploads/news/2018/06/228844/priest.jpg

പത്തനംതിട്ട/തൃപ്പൂണിത്തുറ: ഓര്‍ത്തഡോക്‌സ് സഭയ്ക്കു തലവേദനയായി മാറിയിരിക്കുന്ന െലെംഗിക പീഡന വിവാദത്തില്‍ ഉള്‍പ്പെട്ട െവെദികരുടെ എണ്ണം ഉയര്‍ന്നേക്കുമെന്നു സൂചന. പീഡനത്തിന് ഇരയായ യുവതിയുടെ ഭര്‍ത്താവ് നടത്തിയ വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തില്‍ സഭ നടപടിയെടുത്തിരിക്കുന്നത് അഞ്ചു വൈദികര്‍ക്കെതിരേയാണ്.

ഇതില്‍ ഒരു വൈദികനെതിരേ മുമ്പും ആരോപണമുയര്‍ന്നിട്ടുണ്ടെന്നു വിശ്വാസികള്‍ പറയുന്നു. തന്റെ ഭാര്യയെ പുരോഹിതന്മാര്‍ െലെംഗികമായി പീഡിപ്പിച്ചെന്ന ആരോപണം ഉന്നയിച്ച മല്ലപ്പള്ളി സ്വദേശി ഇതുവരെ രേഖാമൂലം സഭയിലോ പോലീസിലോ പരാതി നല്‍കിയിട്ടില്ല. ശക്തമായ തെളിവുണ്ടെങ്കില്‍മാത്രമേ പുരോഹിതരെ പുറത്താക്കാന്‍ കഴിയൂ. അല്ലാത്ത പക്ഷം ഇവരെ ഇതരസംസ്ഥാനത്തെ ഏതെങ്കിലും പള്ളിയിലേക്കു സ്ഥലംമാറ്റുകമാത്രമേ ചെയ്യൂ.

ആരോപണവിധേയരായ പുരോഹിതന്മാര്‍ക്കു സഭയില്‍ ഒരു വിഭാഗത്തിന്റെ ശക്തമായ പിന്തുണയുണ്ട്. എതിര്‍ക്കുന്നവരേക്കാള്‍ അനുകൂലിക്കുന്നവരാണ് കൂടുതല്‍. ശക്തമായ തെളിവ് ഹാജരാക്കാന്‍ ഭര്‍ത്താവിനു സാധിക്കില്ലെന്നും അതുവഴി െവെദികര്‍ കുറ്റവിമുക്തരാകുമെന്നും കരുതുന്നവര്‍ ഏറെയാണ്. യുവതിയുടെ മൊഴി എതിരേ വരാത്തിടത്തോളം െവെദികര്‍ സുരക്ഷിതരാണെന്നതും പിടിവള്ളിയാകുന്നു.

സഭ പരിപാവനമായി കാണുന്ന കുമ്പസാരരഹസ്യം വെളിപ്പെടുത്തുമെന്നു ഭീഷണിപ്പെടുത്തി യുവതിയെ പീഡിപ്പിച്ചെന്നറിഞ്ഞതോടെ െവെദികര്‍ക്കെതിരേ രോഷം വര്‍ധിച്ചിട്ടുണ്ട്. കുമ്പസാരത്തിനെതിരേ സോഷ്യല്‍ മീഡിയയില്‍ വിശ്വാസികള്‍, പ്രത്യേകിച്ച് യുവജനങ്ങള്‍, രംഗത്തുവന്നതോടെ സീനിയറന്മാരായ ചില െവെദികര്‍ കുമ്പസാരത്തിന്റെ വേദപുസ്തകപരമായ പ്രധാന്യം വിവരിച്ച് മറുപടി നല്‍കുന്നുണ്ട്.

ഭാര്യയെക്കൊണ്ട് തനിക്കെതിരേ കേസ് കൊടുപ്പിക്കാന്‍ കുറ്റാരോപിതരായ െവെദികരുടെ അടുപ്പക്കാര്‍ ശ്രമിക്കുന്നതായി മല്ലപ്പള്ളി സ്വദേശിയായ ഭര്‍ത്താവ് പറയുന്നു. ഒരു െവെദികന്‍ മെത്രാപ്പോലീത്തയുടെ വലംെകെയാണെന്നും അതുകൊണ്ടാണ് സഭാ നേതൃത്വം കടുത്ത നടപടിയെടുക്കത്തതെന്നും പീഡനത്തിനിരയായ യുവതിയുടെ ഭര്‍ത്താവ് ആരോപിച്ചിട്ടുണ്ട്.

ചില െവെദികര്‍ക്കെതിരേ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ച് അന്വേഷിക്കുമെന്നു മലങ്കര ഓര്‍ത്തഡോക്‌സ് സഭ. സഭാ-ഭദ്രാസന തലങ്ങളിലുള്ള സംവിധാനത്തില്‍, സഭാ ചട്ടങ്ങള്‍ അനുസരിച്ചു വ്യക്തവും കൃത്യവും പക്ഷപാതരഹിതവുമായവിധം വിശദമായ അന്വേഷണം നടന്നുവരികയാണ്.

കുറ്റം തെളിഞ്ഞാല്‍ ഉചിതമായ ശിക്ഷണനടപടിയെടുക്കുമെന്നും സഭാകേന്ദ്രങ്ങള്‍ അറിയിച്ചു. കുറ്റക്കാരെന്നു തെളിഞ്ഞാല്‍ സംരക്ഷിക്കുന്നതിനു സഭ മുതിരുകയില്ല. ആരോപണം ഉന്നയിച്ചവര്‍ക്ക് അവരുടെ ഭാഗം തെളിയിക്കുന്നതിന് അവസരവും കുറ്റാരോപിതര്‍ക്ക് അര്‍ഹമായ സാമാന്യനീതിയും ലഭ്യമാക്കും. ഊഹാപോഹങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതു ഗുണകരമല്ല. മൂല്യബോധത്തില്‍ അടിയുറച്ച െവെദികശുശ്രൂഷ ഉറപ്പുവരുത്തി കൂടുതല്‍ െദെവാശ്രയത്തോടെ പ്രവര്‍ത്തിക്കാന്‍ െവെദികരെ പ്രേരിപ്പിക്കുന്നതിനു നടപടി െകെക്കൊള്ളുമെന്നും സഭാകേന്ദ്രങ്ങള്‍ വ്യക്തമാക്കി.

Ads by Google
Wednesday 27 Jun 2018 08.29 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW