Tuesday, August 20, 2019 Last Updated 50 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 24 Jun 2018 01.25 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/06/228061/azcha.jpg

അശ്വതി: ഗുണദോഷസമ്മിശ്രമായിരിക്കും. തൊഴില്‍പരമായ യാത്രകള്‍ വേണ്ടിവരും. ഭക്ഷണ കാര്യങ്ങളില്‍ ശ്രദ്ധ കുറയും. തൊഴില്‍പരമായ അവസര നഷ്‌ടങ്ങള്‍ക്കു സാധ്യതയുണ്ട്‌. ദാമ്പത്യജീവിതത്തിലും സുഖകരമല്ലാത്ത അനുഭവങ്ങളുണ്ടാകും. കൃഷിഭൂമിയില്‍ നിന്ന്‌ നേട്ടങ്ങളുണ്ടാകും. ഔഷധസേവ വേണ്ടിവരും.

ഭരണി: തൊഴിലില്‍ നിന്നുള്ള നേട്ടങ്ങള്‍ കൈവരിക്കും. ഏറ്റെടുക്കുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. പൊതുവില്‍ വിശ്രമം കുറഞ്ഞിരിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. ബിസിനസ്സില്‍ നിന്നുള്ള ധനലാഭം പ്രതീക്ഷിക്കാം. ഭൂമി വില്‌പ്പന വാക്കുറപ്പിക്കും.

കാര്‍ത്തിക: അലച്ചില്‍ വര്‍ദ്ധിക്കും. കഠിനപരിശ്രമംകൊണ്ട്‌ മാത്രമേ കാര്യസാധ്യം ഉണ്ടാവുകയുള്ളൂ. സാമ്പത്തികബുദ്ധിമുട്ട്‌ മൂലം പല കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും. ഏറ്റെടുത്ത ജോലികള്‍ ചിലപ്പോള്‍ ഉപേക്ഷിക്കേണ്ടതായി വരാം. ബന്ധുജന ഗുണം വര്‍ദ്ധിക്കും. സ്വദേശം വിട്ടുള്ള യാത്രകള്‍ വേണ്ടിവരും.

രോഹിണി: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ നിലനില്‌ക്കുന്നു. ഏതെങ്കിലും തരത്തിലുള്ള സ്‌ഥാനലബ്‌ധിയുണ്ടാകും. തൊഴില്‍പരമായ ആവശ്യങ്ങള്‍ക്കായി സ്വദേശം വിട്ടുനില്‌ക്കേണ്ടിവന്നേക്കാം. സാമ്പത്തികനേട്ടം കൈവരിക്കും. വ്യവഹാരങ്ങളില്‍ വിജയം. തര്‍ക്കങ്ങളില്‍ മധ്യസ്‌ഥം വഹിക്കും. ഏതെങ്കിലുംതരത്തിലുള്ള അവിചാരിത ധനലാഭം.

മകയിരം: തൊഴില്‍പരമായ തിരക്ക്‌ വര്‍ദ്ധിക്കും. വിശ്രമം കുറയും. അന്യദേശവാസം വേണ്ടിവരും. സാമ്പത്തികവിഷമതകള്‍ ശമിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. ബിസിനസ്സില്‍ വിജയം കൈവരിക്കും. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന്‌ സാധിതമാകും.

തിരുവാതിര: മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മികവ്‌. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും. സ്വപ്രയത്നത്തില്‍ വിജയം. തൊഴില്‍രംഗത്തെ നേട്ടങ്ങള്‍ മനഃസന്തോഷം നല്‌കും. ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും.

പുണര്‍തം: അനാവശ്യചിന്തകള്‍ വര്‍ദ്ധിക്കും. അന്യരെ വാക്കുകൊണ്ട്‌ വേദനിപ്പിക്കും. ജീവിതസുഖം വര്‍ദ്ധിക്കും. സ്വന്തം കഴിവിനാല്‍ കാര്യങ്ങള്‍ സാധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത്‌ ലഭിക്കുകയോ പിതാവില്‍ നിന്ന്‌ അനുഭവഗുണമുണ്ടാവുകയോ ചെയ്യും.

പൂയം: ദാമ്പത്യഭിന്നതകള്‍ ശമിക്കും. ആരോഗ്യപുഷ്‌ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും. ഉത്തരവാദിത്വം വര്‍ദ്ധിക്കും. പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്‌തുതീര്‍ക്കേണ്ടിവരും. കുടുംബത്തിലെ മുതിര്‍ന്ന അംഗങ്ങള്‍ക്ക്‌ പലതരത്തിലുള്ള അരിഷ്‌ടത നേരിടും.

ആയില്യം: സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം. വിദ്യാര്‍ത്ഥികള്‍ക്ക്‌ ഉയര്‍ന്നവിജയം. മാനസികമായി നിലനിന്നിരുന്ന സംഘര്‍ഷം അയയും. ഒന്നിലധികം തവണ യാത്രകള്‍ വേണ്ടിവരും. വിശ്രമം കുറയും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെടും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സഹോദരങ്ങള്‍ക്കായി പണച്ചെലവുണ്ടാകും.

മകം: ഗുണദോഷ സമ്മിശ്രമായ വാരം. കാര്‍ഷികമേഖലയില്‍ നിന്നു നേട്ടം. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. കലാസാഹിത്യരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ വിജയം. അഭിപ്രായഭിന്നതകള്‍ ശമിക്കുകവഴി കുടുംബസുഖം വര്‍ദ്ധിക്കും. അശ്രദ്ധ വര്‍ദ്ധിച്ച്‌ ചെറിയ വീഴ്‌ച, പരിക്ക്‌ എന്നിവയ്‌ക്ക് സാധ്യത. കാര്യവിജയം നേടും.

പൂരം: വിവാഹമാലോചിക്കുന്നവര്‍ക്ക്‌ മംഗല്യഭാഗ്യം ഉണ്ടാകും. മാതാപിതാക്കളുമായി അഭിപ്രായഭിന്നത ഉണ്ടായേക്കാം. സ്വന്തം ഇഷ്‌ടത്തിനനുസരിച്ച്‌ കാര്യങ്ങള്‍ മുന്നോട്ട്‌ നീങ്ങും. ദാമ്പത്യസുഖവര്‍ദ്ധന. ശാസ്‌ത്രവിഷയങ്ങളില്‍ താല്‌പര്യം വര്‍ദ്ധിക്കും. ലഹരിവസ്‌തുക്കളില്‍ നിന്ന്‌ മോചനത്തിന്‌ സാദ്ധ്യത.

ഉത്രം: ദീര്‍ഘകാലമായി നടക്കുന്ന വ്യവഹാരങ്ങളില്‍ വിജയം. പഴയകാല സുഹൃത്തുക്കളെ കണ്ടുമുട്ടും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിശ്രമം കുറയും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കുവാന്‍ ഇടയുള്ളതിനാല്‍ ശ്രദ്ധിക്കുക. ഉത്തമ സന്താനയോഗമുള്ള കാലമാണ്‌.

അത്തം: കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടിവരും. മത്സരപ്പരീക്ഷകള്‍, ഇന്റര്‍വ്യൂ എന്നിവയില്‍ വിജയിക്കുവാന്‍ സാധിക്കും. അന്യരുടെ സഹായം ലഭിക്കും. ദേഹസുഖം വര്‍ദ്ധിക്കും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂലഫലം. ഗൃഹനിര്‍മാണത്തില്‍ പുരോഗതി.

ചിത്തിര: കലാസാഹിത്യരംഗങ്ങളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അനുകൂലം. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. കൂട്ടുകെട്ടുകള്‍മൂലം ആപത്തില്‍പ്പെടാം. സാമ്പത്തിക അച്ചടക്കം പാലിക്കുവാന്‍ പലപ്പോഴും കഴിയാതെവരും. മറ്റുള്ളവരില്‍നിന്ന്‌ സഹായം ലഭിക്കും.

ചോതി: ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. വിദ്യാഭ്യാസപരമായി ഉയര്‌ന്നവിജയം കൈവരിക്കും. പുതിയ കോഴ്‌സുകളില്‍ പ്രവേശനം ലഭിക്കും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഉന്നതി. ബന്ധുക്കള്‍ നിമിത്തം നേട്ടം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മേലുദ്യോഗസ്‌ഥരുടെ പ്രീതി സമ്പാദിക്കും.

വിശാഖം: അപ്രതീക്ഷിത ചെലവുകള്‍ വര്‍ദ്ധിക്കും. മറ്റുള്ളവരില്‍ നിന്ന്‌ പണം കടം വാങ്ങേണ്ടിവരും. വാഹനയാത്രകള്‍ക്കിടെ ധനനഷ്‌ടം സംഭവിക്കാനും സാധ്യത. ഇഷ്‌ടജനങ്ങളെ പിരിഞ്ഞു കഴിയേണ്ടിവരും. ഭവനമാറ്റത്തിന്‌ സാധ്യത. ആവശ്യത്തിലധികം പരിശ്രമിച്ചാല്‍ മാത്രമേ കാര്യങ്ങള്‍ സാധിക്കുകയുള്ളു.

അനിഴം: തൊഴില്‍രംഗത്ത്‌ നിലനിന്നിരുന്ന തടസങ്ങള്‍ മാറും. പുതിയ സംരംഭങ്ങളില്‍ വിജയങ്ങള്‍ ഉണ്ടാവും. യാത്രകള്‍വഴി നേട്ടം. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കും. രോഗാവസ്‌ഥയില്‍ കഴിയുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. ഉദ്യോഗാര്‍ത്ഥികള്‍ക്ക്‌ സമയം അനുകൂലമാണ്‌. താല്‌ക്കാലിക ജോലി സ്‌ഥിരപ്പെടും.

തൃക്കേട്ട: കുടുംബസുഹൃത്തുക്കളില്‍ നിന്നുള്ള പെരുമാറ്റം വിഷമം സൃഷ്‌ടിക്കും. വിദേശയാത്രാശ്രമം വിജയിക്കും. കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി പണം മുടക്കേണ്ടിവരും. കൃഷിപ്പണിയില്‍ താല്‍പര്യം വര്‍ദ്ധിക്കും. മോഷണംപോയ മുതല്‍ തിരികെ കിട്ടും. തൊഴില്‍രംഗത്ത്‌ അസൂയാവഹമായ മികവോടെ മുന്നേറും. രോഗശമനമുണ്ടാകും.

മൂലം: സാമ്പത്തികമായി നിലനിന്നിരുന്ന തടസ്സങ്ങള്‍ മാറും. ബന്ധുക്കള്‍ സഹായിക്കുക വഴി കാര്യലാഭം. പ്രധാന ദേവാലയങ്ങളില്‍ വഴിപാട്‌ കഴിക്കുവാനവസരം. ഭക്ഷണസുഖം വര്‍ദ്ധിക്കും. വ്യവഹാരവിജയം ലഭിക്കും. മംഗളകര്‍മങ്ങളില്‍ സംബന്ധിക്കും. രോഗശമനം ഉണ്ടാകും.

പൂരാടം: കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ അനുകൂലഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. ബന്ധുജനഗുണം വര്‍ദ്ധിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. പുതിയ വസ്‌ത്രാഭരണങ്ങള്‍ വാങ്ങും. ലോട്ടറിയില്‍ നിന്ന്‌ ചെറിയ സമ്മാനങ്ങള്‍ ലഭിക്കുവാന്‍ ഇടയുള്ളവാരമാണ്‌.

ഉത്രാടം: മാനസിക ഉന്മേഷം കുറയും. ഉദ്ദേശിച്ച പല കാര്യങ്ങളും സുഗമമായി മുന്നോട്ട്‌ പോയെന്നുവരില്ല. വിശ്രമം കുറയും. ഉപരിപഠനത്തിനുള്ള പ്രവേശനം നീണ്ടുപോകുവാന്‍ ഇടയുണ്ട്‌. കാലാവസ്‌ഥാ ജന്യരോഗങ്ങള്‍ക്ക്‌ സാധ്യത. ഭവനമാറ്റത്തെക്കുറിച്ച്‌ ആലോചിക്കും.

തിരുവോണം: പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക്‌ ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം പ്രതീക്ഷിക്കാം. ഭൂമിയില്‍ നിന്നുള്ള ആദായം ലഭിക്കും. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. ബിസിനസില്‍ നേട്ടങ്ങള്‍. കലാരംഗത്ത്‌ പലതരത്തിലുള്ള അംഗീകാരങ്ങള്‍ ലഭിക്കും.

അവിട്ടം: ശാന്തമായ കുടുംബാന്തരീക്ഷമുണ്ടാകും. ഗുണഫലങ്ങള്‍ അനുഭവത്തില്‍ വരും. മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്‌ടസ്‌ഥലത്തേയ്‌ക്ക് മാറ്റം ലഭിക്കും. തൊഴിലന്വേഷകര്‍ക്കും അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം.

ചതയം: ബന്ധുജനങ്ങളില്‍ നിന്നുള്ള സഹായങ്ങള്‍ ലഭിക്കും. യാത്രകള്‍ വേണ്ടിവരും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മതിയാക്കും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക്‌ ആശ്വാസം ലഭിക്കും. സുഹൃത്തുക്കള്‍ക്കായി പണം ചെലവഴിക്കേണ്ടിവരും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും.

പൂരൂരുട്ടാതി: ഗുണദോഷസമ്മിശ്രമായ ഫലങ്ങള്‍ അനുഭവിക്കും. ശാരീരികമായി നിലനിന്നിരുന്ന വിഷമങ്ങള്‍ ശമിക്കും. പണമിടപാടുകളില്‍ നഷ്‌ടങ്ങള്‍ക്കുള്ള സാധ്യതയാണ്‌ നിലനില്‌ക്കുന്നത്‌. ഗൃഹനിര്‍മാണത്തില്‍ പുരോഗതി കൈവരിക്കും. വിദ്യാര്‍ത്ഥികള്‍ക്ക്‌ പഠനത്തില്‍ മികവ്‌ പുലര്‍ത്താന്‍ സാധിക്കും.

ഉത്രട്ടാതി: പ്രതികൂലസാഹചര്യങ്ങള്‍ ഒന്നൊന്നായി തരണംചെയ്യും. സാമ്പത്തികവിഷമങ്ങള്‍ നേരിടുമെങ്കിലും സുഹൃത്തുക്കള്‍, ബന്ധുക്കള്‍ എന്നിവരുടെ സഹായത്താല്‍ അവ തരണം ചെയ്യും. ഭൂമി, ഭവനം എന്നിവ വാങ്ങാനുള്ള പരിശ്രമം വിജയിക്കും. വാഹനം, ആയുധം, അഗ്നി ഇവയാല്‍ പരിക്കേല്‍ക്കാന്‍ സാധ്യതയുണ്ട്‌.

രേവതി: ഗുണാനുഭവങ്ങള്‍ വര്‍ദ്ധിച്ചുനില്‍ക്കും. ഏര്‍പ്പെടുന്ന പ്രവര്‍ത്തനങ്ങളില്‍ വിജയം കൈവരിക്കും. സാമ്പത്തികമായി നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. സഹോദരങ്ങളില്‍നിന്നുള്ള സഹായം ലഭിക്കും. തൊഴിലില്‍ ഉത്തരവാദിത്വം വര്‍ദ്ധിക്കും. പ്രണയസാഫല്യമുണ്ടാകും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 24 Jun 2018 01.25 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW