Saturday, August 24, 2019 Last Updated 7 Min 44 Sec ago English Edition
Todays E paper
Ads by Google
Monday 18 Jun 2018 02.11 AM

കൊച്ചി മെട്രോയ്‌ക്ക് ഒന്നാം പിറന്നാള്‍

കൊച്ചി: 'ഹാപ്പി ബര്‍ത്ത്‌ഡേ കൊച്ചി മെട്രോ' എന്നെഴുതിയ ഭീമന്‍ കേക്ക്‌ മുറിച്ച്‌ കൊച്ചി മെട്രോയുടെ ഒന്നാം പിറന്നാള്‍ ആഘോഷം. ഇടപ്പള്ളി മെട്രോ സ്‌റ്റേഷനിലായിരുന്നു കേരളത്തിന്റെ സ്വപ്‌ന പദ്ധതി സാക്ഷാത്‌കരിച്ചതിന്റെ ഒന്നാം വാര്‍ഷികാഘോഷങ്ങള്‍ നടന്നത്‌. പ്രഫ. കെ.വി. തോമസ്‌ എം.പി, കെ.എം.ആര്‍.എല്‍. എം.ഡി. മുഹമ്മദ്‌ ഹനീഷ്‌, അഡീഷണല്‍ ചീഫ്‌ സെക്രട്ടറി ടോം ജോസ്‌, എം.എല്‍.എമാരായ ഹൈബി ഈഡന്‍, എം. സ്വരാജ്‌, അന്‍വര്‍ സാദത്ത്‌, വി.കെ ഇബ്രാഹിംകുഞ്ഞ്‌, ജി.സി.ഡി.എ. ചെയര്‍മാന്‍ സി.എന്‍ മോഹനന്‍, കൊച്ചി മേയര്‍ സൗമിനി ജെയിന്‍, ഡെപ്യൂട്ടി മേയര്‍ ടി.ജെ. വിനോദ്‌, കോര്‍പറേഷന്‍ സ്‌റ്റാന്‍ഡിങ്‌ കമ്മിറ്റി അധ്യക്ഷന്‍ എ.ബി. സാബു, ജില്ലാ പഞ്ചായത്ത്‌ പ്രസിഡന്റ്‌ ആശാ സനില്‍, കളമശേരി നഗരസഭാ ചെയര്‍പേഴ്‌സണ്‍ ജെസി പീറ്റര്‍ തുടങ്ങിയവര്‍ ചേര്‍ന്നാണു കേക്ക്‌ മുറിച്ചത്‌. കെ.എം.ആര്‍.എല്‍. ജീവനക്കാരും യാത്രക്കാരും കുട്ടികളും പങ്കാളികളായി. ഡി.എം.ആര്‍.സി. മുഖ്യ ഉപദേഷ്‌ടാവ്‌ ഇ ശ്രീധരന്‍, കെ.എം.ആര്‍.എല്‍. മുന്‍ എം.ഡി. ഏലിയാസ്‌ ജോര്‍ജ്‌ എന്നിവരുടെ അസാന്നിധ്യം ശ്രദ്ധേയമായി. ഇടപ്പള്ളി മെട്രോ സ്‌റ്റേഷനില്‍ മജീഷ്യന്‍ ഗോപിനാഥ്‌ മുതുകാടിന്റെ മാജിക്‌ ഷോയും അരങ്ങേറി. തദ്ദേശവകുപ്പുമായി ചേര്‍ന്ന്‌ മെട്ര?യിലെ കുടുംബശ്രീ ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്‌ഥരെയും ആദരിച്ചു. ഉച്ചയ്‌ക്കുശേഷം രണ്ടര മുതല്‍ വിവിധ സ്‌റ്റേഷനുകളില്‍ സാംസ്‌കാരിക പരിപാടികള്‍ നടന്നു. നാളെ മെട്രോ സൗജന്യമായി സര്‍വീസ്‌ നടത്തും.

Ads by Google
Monday 18 Jun 2018 02.11 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW