Sunday, August 25, 2019 Last Updated 2 Min 22 Sec ago English Edition
Todays E paper
Ads by Google
Sunday 17 Jun 2018 03.38 PM

പ്രഗ്നന്‍സി കിറ്റ് ഉപയോഗിക്കുമ്പോള്‍ ഉറപ്പായും ആ കാര്യങ്ങള്‍ കൂടി ശ്രദ്ധിക്കുക

uploads/news/2018/06/226409/1.jpg

പ്രഗ്‌നന്‍സി കിറ്റുകള്‍ സ്ത്രീകള്‍ക്ക് ഗുണം നല്‍കുന്ന ഒന്നാണ്. ഗര്‍ഭിണിയാണോ എന്ന് അറിയുന്നതിന് മുന്‍പ് സ്ത്രീകളില്‍ മാനസികമായി സമ്മര്‍ദ്ദമുണ്ടാകും. എന്നാല്‍ പ്രഗ്‌നന്‍സി കിറ്റിന്റെ ഉപയോഗം ഈ സമ്മര്‍ദ്ദം കുറയ്ക്കുന്നതിന് ഉപകാരപ്പെടും. കൃത്യമായി ഉപയോഗിച്ചാല്‍ മാത്രമേ പ്രഗ്‌നന്‍സി കിറ്റ് ഉപകാരപ്രദമാവുകയുള്ളൂ. ആര്‍ത്തവം മുടങ്ങി 72 മണിക്കൂറിനകം പരിശോധന നടത്തുന്നതാണ് ഉത്തമം

കാലാവധി കഴിഞ്ഞ കിറ്റ് ഉപയോഗിക്കാതിരിക്കുക. കിറ്റുകള്‍ക്ക് കൃത്യമായ ഫലം കണ്ടെത്തുന്നതിന് നിശ്ചിത അളവില്‍ ഫെറമോണ്‍ മൂത്രത്തില്‍ ഉണ്ടായിരിക്കണമെന്നുണ്ട്. കുറച്ച് ദിവസം കാത്തിരുന്നാല്‍ ഫെറമോണിന്റെ അളവ് ശരീരത്തില്‍ വര്‍ധിക്കും. രാവിലെ ഉണര്‍ന്നെണീറ്റ ഉടന്‍ പരിശോധന നടത്തിയാല്‍ ഫലം കൃത്യമായി അറിയാമെന്നും വിദഗ്ധര്‍ പറയുന്നു. ആര്‍ത്തവം തെറ്റുന്നതിന്റെ അടുത്ത ദിനം തന്നെ പരിശോധിക്കാമെങ്കിലും ഫലം കൃത്യമായി എന്ന് വരില്ല. അല്ല ഫലം പോസിറ്റീവാണെങ്കില്‍ മൂന്നാഴ്ച്ച മുന്‍പ് തന്നെ ഗര്‍ഭധാരണം നടന്നുവെന്ന് ഉറപ്പിക്കാം.

Ads by Google
Sunday 17 Jun 2018 03.38 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW