Saturday, August 24, 2019 Last Updated 13 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 04 Jun 2018 03.46 PM

വീടിന്റെ ദര്‍ശനം ഏതു ദിശയാണ് ഉത്തമം

uploads/news/2018/06/222991/joythi040618a.jpg

1. വടക്കോട്ടു ദര്‍ശനമായി പണിയുന്ന വീടുകളാണ് ഏറ്റവും നല്ലതെന്ന് ശാസ്ത്രം നിര്‍ദേശിക്കുന്നു.
2. കിഴക്കോട്ടു ദര്‍ശനമായിട്ടു നിര്‍മ്മാണമാണ് പിന്നീട് നല്ലത്.

3. തെക്ക്, പടിഞ്ഞാറ് എന്നീ ദിശകളിലേക്കു കഴിയുന്നതും മുഖദര്‍ശനം വേണ്ട എന്നു തന്നെയാണു ശാസ്ത്ര നിര്‍ദേശം.
4. വാസ്തുപുരുഷന്റെ ശിരസ്, പാദം എന്നിവ വരുന്ന തെക്കു പടിഞ്ഞാറോ വടക്കു കിഴക്കോ ആയിരിക്കണം കിടപ്പുമുറികള്‍ വരേണ്ടത്.

5. കിടപ്പുമുറികള്‍ ഒരുക്കുമ്പോള്‍ അനുകൂലമായ ഊര്‍ജ തരംഗപ്രവാഹത്തിന് അനുസൃതമായി ഒരുക്കണം.
6. വടക്കു കിഴക്കു മൂല കഴിയുന്നതും അടുക്കളയ്ക്ക് ഒഴിവാക്കേണ്ടതും പറ്റുമെങ്കില്‍ കിടപ്പുമുറി അവിടെ സജ്ജീകരിക്കാം.

7. വടക്ക് കിഴക്ക് മൂലയിലോ വടക്കിനോട് ചേര്‍ന്ന് കിഴക്ക്, കിഴക്കിനോട് ചേര്‍ന്ന് വടക്ക് എന്നീ ഭാഗങ്ങളിലോ ആണ് കിണറിനു ഉത്തമമായ സ്ഥാനം.
8. പൂജാമുറി കിഴക്ക് ഭാഗത്തു വരുന്നതാണ് ഉത്തമം. ദര്‍ശനം കിഴക്കോട്ടോ പടിഞ്ഞാറോട്ടോ ആകണം.

9. കോണുകളില്‍ ടോയ്‌ലറ്റുകള്‍ വരുന്നത് ഒഴിവാക്കുക.
10. സൂര്യനു അഭിമുഖമായോ പിന്‍തിരിഞ്ഞോ വരത്തക്കവണ്ണമാകരുത് ക്ലോസെറ്റ് വെക്കുന്നത്. സെപ്റ്റിക് ടാങ്ക് പണിയുമ്പോള്‍ തെക്കുവശത്ത് വരാതിരിക്കുന്നതാണ് നന്ന്.

11. പടിപ്പുരയുടെ ദര്‍ശനം വീടിനു അഭിമുഖമായിരിക്കണം എന്നാണ് വാസ്തുശാസ്ത്രം പറയുന്നത്.
12. പ്രധാനവാതിലിനു നേരെ ആകരുത് പടിപ്പുരയുടെ മധ്യം.

Ads by Google
Monday 04 Jun 2018 03.46 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW