Saturday, August 24, 2019 Last Updated 20 Min 40 Sec ago English Edition
Todays E paper
Ads by Google
Wednesday 30 May 2018 06.24 AM

രജനികാന്തിന്റെ കാവേരി നിലപാട്; കാലയുടെ റിലീസിങ്ങിന് കര്‍ണാടകത്തില്‍ വിലക്ക്

Rajinikanth, Kaala

ബെംഗളൂരു: രജനികാന്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന കാല എന്ന ചിത്രത്തിന് കര്‍ണാടകയില്‍ വിലക്ക്. തമിഴ്‌നാട് കര്‍ണാടക തര്‍ക്കത്തില്‍ നില്‍ക്കുന്ന കാവേരി വിഷയത്തില്‍ കര്‍ണാടകത്തിനെതിരായ നിലപാട് സ്വീകരിച്ചതാണ് കാലയ്്ക്ക് പ്രതികൂലമായി മാറിയത്. പാ രഞ്ജിത്ത് സംവിധാനം ചെയ്ത ചിത്രം ജൂണ്‍ ഏഴിന് തീയേറ്ററില്‍ എത്താനിരിക്കെയാണ് സംഭവം.

രാഷ്ട്രീയ പ്രവേശനത്തിന് തയ്യാറെടുക്കുന്ന രജനിയുടെ നിലപാടിനെതിരെ നിരവധി കന്നഡ സംഘടനകള്‍ രംഗത്തുവന്നിരുന്നു. തീയേറ്റര്‍ ഉടമകളോടും വിതരണക്കാരോടും കാല സിനിമയുടെ അണിയറക്കാരുമായി ബന്ധപ്പെടരുതെന്ന് ആവശ്യപ്പെട്ടതായി കന്നഡ ഫിലിം ചേംബര്‍ ഓഫ് കോമേഴ്‌സ് പ്രസിഡന്റ് സാരാ ഗോവിന്ദ് അറിയിച്ചു. ഇതുസംബന്ധിച്ച് സംഘടനകള്‍ സമീപിച്ചതായും അദ്ദേഹം പറഞ്ഞു. രജനിയുടെ ചിത്രത്തോട് താത്പര്യമുണ്ടെങ്കിലും സാഹചര്യം അതിന് അനുവദിക്കുന്നില്ലെന്നും സാരാ ഗോവിന്ദ് പറഞ്ഞു.

കര്‍ണാടകയില്‍ ജനിച്ച രജനികാന്ത് രാഷ്ട്രീയത്തില്‍ വന്ന ശേഷം സംസ്ഥാനത്തിനെതിരായ നിലപാട് സ്വീകരിക്കാന്‍ തുടങ്ങിയെന്നും കന്നഡ സംഘടനകള്‍ ആരോപിച്ചു. നേരത്തെ തെലുങ്ക് ചിത്രം ബാഹുബലിക്കും ഇതേ സംഘടനകള്‍ എതിര്‍പ്പ് കാണിച്ചിരുന്നു. സത്യരാജിന്റെ പ്രസ്ഥാവനയില്‍ പ്രതിഷേധിച്ചായിരുന്നു വിലക്ക്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW