Saturday, August 24, 2019 Last Updated 7 Min 52 Sec ago English Edition
Todays E paper
Ads by Google
Thursday 11 Aug 2016 02.23 AM

സംസ്‌ഥാന ആസൂത്രണ ബോര്‍ഡ്‌ രൂപീകരിച്ചു

തിരുവനന്തപുരം: മുഖ്യമന്ത്രി ചെയര്‍മാനും ഡോ. വി.കെ. രാമചന്ദ്രന്‍ വൈസ്‌ ചെയര്‍മാനുമായ സംസ്‌ഥാന ആസൂത്രണ ബോര്‍ഡിലെ അംഗങ്ങളെ തീരുമാനിച്ച്‌ മന്ത്രിസഭാ ഉത്തരവായി.
മന്ത്രിമാരായ ഇ. ചന്ദ്രശേഖരന്‍, മാത്യു ടി. തോമസ്‌, എ.കെ. ശശീന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി എന്നിവര്‍ അംഗങ്ങളാണ്‌. ടാറ്റ ഇന്‍സ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ സോഷ്യല്‍ സയന്‍സസിലെ പി. ജയറാം, ആര്‍. രമേശ്‌, ഡല്‍ഹി ഐ.ഐ.ടിയിലെ ജൈന ജോണ്‍ തോമസ്‌, സി.ഡി.എസിലെ കെ. ഹരിലാല്‍, ഡോ. ബി. ഇക്‌ബാല്‍, ഡോ എ.വി. രാമന്‍, മൃദുല ഈപ്പന്‍ എന്നിവര്‍ അനൗദ്യോഗിക അംഗങ്ങളാണ്‌. ചീഫ്‌ സെക്രട്ടറിയും ധനകാര്യ അഡീഷണല്‍ ചീഫ്‌ സെക്രട്ടറിയും സ്‌ഥിരം ക്ഷണിതാക്കളാണ്‌. പ്ലാനിങ്‌ സെക്രട്ടറിയാണ്‌ മെമ്പര്‍ സെക്രട്ടറി.

Ads by Google
Thursday 11 Aug 2016 02.23 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW