Monday, August 19, 2019 Last Updated 26 Min 10 Sec ago English Edition
Todays E paper
Ads by Google
Sunday 27 May 2018 01.42 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/05/220570/azcha.jpg

അശ്വതി: അനുകൂല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള വാരമാണ്‌. ആരോഗ്യപരമായി നില നിന്നിരുന്ന വിഷമതകള്‍ ശമിക്കും. മുതല്‍ മുടക്കിയിരുന്ന പദ്ധതികളില്‍ നിന്ന്‌ ധനലാഭമുണ്ടാകും. കടങ്ങള്‍ വീട്ടാന്‍ സാധിക്കും. ജീവിതപങ്കാളിയില്‍ നിന്ന്‌ മികച്ച പിന്തുണ എല്ലാക്കാര്യത്തിലും ലഭിക്കും.

ഭരണി: മത്സരപ്പരീക്ഷ ഇന്റര്‍വ്യൂ എന്നിവയില്‍ വിജയം. തൊഴിലന്വേഷകര്‍ക്ക്‌ അനുകൂല ഫലം. സ്വയംതൊഴിലുകളില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ മികച്ച വിജയം. സുഹൃത്തുക്കളുടെ ഇടപെടല്‍ വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും. കടങ്ങള്‍ വീട്ടാനും പണയ ഉരുപ്പടികള്‍ തിരിച്ചെടുക്കാനും സാധിക്കും.

കാര്‍ത്തിക: കുടുംബവുമൊത്ത്‌ യാത്രകള്‍ നടത്തും. പൊതുപ്രവര്‍ത്തന രംഗത്ത്‌ നേട്ടങ്ങള്‍, മേലുദ്യോഗസ്‌ഥരില്‍ നിന്ന്‌ പ്രശംസ ലഭിക്കും. വാഹനത്തിനോ, വീടിനോ അറ്റകുറ്റപ്പണികള്‍ വേണ്ടിവരും. സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹൃതമാകും. തടസങ്ങള്‍ തരണം ചെയ്യാന്‍ സാധിക്കും.

രോഹിണി: കുടുംബാംഗങ്ങളുടെ പിന്തുണയോടെ പ്രണയബന്ധങ്ങള്‍ വിവാഹത്തിലേക്കെത്തും. ബന്ധുജനഗുണം വര്‍ദ്ധിക്കും. മനസ്സില്‍ നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാദ്ധ്യമാകും. വ്യവഹാര വിജയം പ്രതീക്ഷിക്കാം. കൂടുതലായി യാത്രകള്‍ വേണ്ടിവരും. സ്വജനങ്ങളില്‍ നിന്നുള്ള സാമ്പത്തിക സഹായവും പ്രതീക്ഷിക്കാം.

മകയിരം: അനുകൂലമായി അനുഭവങ്ങള്‍ ഉണ്ടാകുന്ന കാലമാണ്‌. സര്‍ക്കാര്‍ ജീവനക്കാര്‍ക്ക്‌ അര്‍ഹതപ്പെട്ട പ്രമോഷന്‌ ലഭിക്കും. തൊഴിലന്വേഷകര്‍ ഇന്റര്‍വ്യൂവില്‍ നേട്ടം കൈവരിക്കും. സ്വകാര്യ സ്‌ഥാപനങ്ങളില്‍ പുതിയ ജോലി ലഭിക്കാനും സാധ്യത. ഉപരിപഠനത്തിന്‌ പ്രവേശനം ലഭിക്കും. യാത്രകള്‍ വേണ്ടിവരും, മാനസിക സംഘര്‍ഷം അനുഭവപ്പെടും.

തിരുവാതിര: മാനസികമായി സംഘര്‍ഷം നിലനിക്കുന്ന വാരമാണ്‌. ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍ മൂലം കടങ്ങള്‍ വീട്ടാന്‍ അവസരമൊരുങ്ങും. നഷ്‌ടപ്പെട്ടെന്നു കരുതിയിരുന്ന വസ്‌തുക്കള്‍ തിരികെ ലഭിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥാനക്കയറ്റം ലാഭിക്കാം. കൂടുതലായി പണച്ചെലവുള്ള കാര്യങ്ങളില്‍ ഏര്‍പ്പെടും.

പുണര്‍തം: ഔദ്യോഗികരംഗത്ത്‌ നേട്ടങ്ങള്‍ കൈവരിക്കും. ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. വാഹനത്തിനായി പണം മുടക്കേണ്ടി വരും. വിദേശയാത്രയ്‌ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും. മത്സരപ്പരീക്ഷ, ഇന്റര്‍വ്യൂ ഇവയില്‍ വിജയിക്കും. സന്താനങ്ങളുടെ കാര്യത്തില്‍ മാനസിക ഉത്‌കണ്‌ഠ.

പൂയം: വിദേശ ജോലികളില്‍ ചെറിയ പ്രശ്‌ങ്ങള്‍ ഉടലെടുക്കും. എല്ലാക്കാര്യത്തിലും അലസത മുന്നിട്ടു നില്‍ക്കും. രാഷ്‌ട്രീയരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ എതിര്‍പ്പുകള്‍ നേരിടേണ്ടി വരും. ലഹരിവസ്‌തുക്കളില്‍ നിന്ന്‌ മോചനം നേടാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ കാര്യവിജയം. അന്യരുടെ ഇടപെടല്‍ മൂലം കുടുംബത്തില്‍ ചില്ലറ പ്രശ്‌നങ്ങളുണ്ടാകാം.

ആയില്യം: അനാവശ്യമായ മനോവിഷമം അലട്ടും. പിതൃഗുണം അനുഭവിക്കും. ശാരീരികമായി എന്തെങ്കിലും അരിഷ്‌ടതകള്‍ നേരിടും. ബിസിനസുകളില്‍ നിന്ന്‌ മികച്ച നേട്ടം. ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലംമാറ്റം ഉണ്ടാകും. കലാരംഗത്തു മികച്ചനേട്ടം. സ്വഗൃഹം വെടിഞ്ഞു താമസിക്കേണ്ടി വരും.

മകം: ഇല്ലാത്ത രോഗത്തെച്ചൊല്ലി ഉത്‌കണ്‌ഠപ്പെടും. പൂര്‍വ്വിക സ്വത്തു ലഭിക്കാന്‍ യോഗം. അന്യരുമായി സംസാരിച്ച്‌ വിരോധം സമ്പാദിക്കാതെ ശ്രദ്ധിക്കുക. പൊതുപ്രവര്‍ത്തനരംഗത്ത്‌ നേട്ടങ്ങള്‍. സന്താനങ്ങള്‍ക്കായി പണച്ചെലവ്‌.

പൂരം: ധനപരമായി അനുകൂല വാരം. പുതിയ പദ്ധതികളില്‍ പണംമുടക്കി മികച്ച നേട്ടങ്ങള്‍ കൈവരിക്കും. അധികാരികളില്‍ നിന്ന്‌ അനുകൂല തീരുമാനം ലഭിക്കും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. വാഹനയാത്രകളില്‍ ശ്രദ്ധ പുലര്‍ത്തുക. ഭവനനിര്‍മാണം പൂര്‍ത്തീകരിക്കാന്‍ സാധിക്കും.

ഉത്രം: അടുത്ത സുഹൃത്തുക്കളുടെ സഹായം ലഭിക്കും. രോഗദുരിതങ്ങള്‍ അനുഭവിക്കാനിടയുള്ള വാരമാണ്‌. ഗൃഹാന്തരീക്ഷത്തില്‍ പ്രശ്‌നങ്ങള്‍ ഉടലെടുക്കാം. ബന്ധുജനങ്ങള്‍ മുഖേന കലഹം ഉണ്ടാകാനിടയുണ്ട്‌. വ്യവഹാരങ്ങളില്‍ തിരിച്ചടിയുണ്ടായേക്കാം.

അത്തം: തൊഴില്‍പരമായി അനുകൂല വാരം. മറ്റുള്ളവരുടെ സഹായത്താല്‍ പ്രവര്‍ത്തന വിജയം നേടും. വിദ്യാഭ്യാസപരമായ നേട്ടങ്ങളള്‍ കൈവരിക്കും. മത്സരപ്പരീക്ഷകളില്‍ നേട്ടം കൈവരിക്കും. സാമ്പത്തിക നേട്ടങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കും.

ചിത്തിര: കടുത്ത സാമ്പത്തിക പ്രതിസന്ധികളില്‍ നിന്ന്‌ മോചനം. ഊഹക്കച്ചവടം, ലോട്ടറി എന്നിവയില്‍ നിന്നു നേട്ടം. പ്രധാന തൊഴിലില്‍ നിന്നല്ലാതെ ധനവരുമാനം പ്രതീക്ഷിക്കാം. പരുക്ക്‌, രോഗദുരിതം എന്നിവ മൂലം ജോലികളില്‍ നിന്നു വിട്ടുനിന്നിരുന്നവര്‍ക്ക്‌ തിരികെ ജോലികളില്‍ പ്രവേശിക്കാന്‍ സാധിക്കും.

ചോതി: ബന്ധുജനങ്ങളില്‍ നിന്നുള്ള പ്രതികൂല നടപടികള്‍ മൂലം മനസ്സു വിഷമിക്കും. വ്യാപാരം, മറ്റു ബിസിനസ്‌ എന്നിവയില്‍ ഏര്‍പ്പെട്ടിരിക്കുന്നവര്‍ക്ക്‌ സാമ്പത്തിക വിഷമമുണ്ടാകും. ഒന്നിലധികം തവണ ദീര്‍ഘയാത്രകള്‍ വേണ്ടിവരും. വിജയം ഉറപ്പാക്കിയിരുന്ന പദ്ധതികളില്‍ തിരിച്ചടികള്‍ നേരിടും.

വിശാഖം: ഭൂമിയില്‍ നിന്ന്‌ ധനലാഭം, ആരോഗ്യപരമായ വിഷമതകള്‍ ശമിക്കും. രോഗദുരിത ശമനം. ജീവിതപങ്കാളിയില്‍ നിന്ന്‌ ഉറച്ച പിന്തുണ. പ്രണയബന്ധിതര്‍ക്ക്‌ ഏതെങ്കിലും തരത്തിലുള്ള തടസങ്ങള്‍ ഉണ്ടാകാം. അനിയന്ത്രിത കോപം നിയന്ത്രിക്കാന്‍ കഴിയാതെ വരും. മനസിനെ വിഷമിപ്പിച്ചിരുന്ന പ്രശ്‌നങ്ങളില്‍ നിന്നു മോചനം.

അനിഴം: സാമ്പത്തിക വിഷമതകള്‍ മറികടക്കും. കുടുംബസമേതം യാത്രകള്‍ നടത്തും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. സ്വന്തമായി ബിസിനസ്‌ നടത്തുന്നവര്‍ക്ക്‌ മികച്ച ലാഭം. രോഗദുരിതങ്ങളില്‍ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം. ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി പിടിപ്പെടും.

തൃക്കേട്ട: മാനസിക നിരാശ വര്‍ദ്ധിക്കും. സഹായ വാഗ്‌ദാനത്തില്‍ നിന്ന്‌ സുഹൃത്തുക്കള്‍ വിട്ടു നില്‍ക്കും. സ്വകാര്യ സ്‌ഥാപനങ്ങളില്‍ ജോലി ലഭിക്കും. വിവാഹാലോചനകളില്‍ തീരുമാനമാകും. ഉപഹാരങ്ങള്‍ ലഭിക്കും. സഹോദരഗുണം വര്‍ദ്ധിച്ചു നില്‍ക്കും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയിക്കാന്‍ കഴിയും.

മൂലം: പൊതുവെ വിശ്രമം കുറഞ്ഞിരിക്കും. പ്രവര്‍ത്തനങ്ങളില്‍ തടസ്സം നേരിടും. തെറ്റിദ്ധാരണ മൂലം അപവാദം കേള്‍ക്കാനിടവരും. മറ്റുള്ളവരെ അന്ധമായി വിശ്വസിച്ച്‌ അബദ്ധത്തില്‍ ചാടാതെ ശ്രദ്ധിക്കുക. കാര്‍ഷിക മേഖലയില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ അവിചാരിത നഷ്‌ടം. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ക്ക്‌ രോഗാരിഷ്‌ടതയുണ്ടാകാന്‍ സാദ്ധ്യത.

പൂരാടം: മാനസികമായി നിലനിന്നിരുന്ന ആഗ്രഹങ്ങള്‍ സാധിക്കും. പണമിടപാടുകളില്‍ കൃത്യത പാലിക്കും. പ്രവര്‍ത്തനമികവിലൂടെ മറ്റുള്ളവരുടെ പ്രീതി സമ്പാദിക്കും. കുടുംബജീവിത സൗഖ്യം വര്‍ദ്ധിക്കും. പൊതുപ്രവര്‍ത്തനത്തില്‍ മികച്ച വിജയം കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ അനുകൂല വാരം.

ഉത്രാടം: വാഹനം വാങ്ങാനുള്ള ആഗ്രഹം സഫലമാകും. സന്താനങ്ങള്‍ക്ക്‌ ഉപരിപഠനത്തിന്‌ അവസരമൊരുങ്ങും. ദീര്‍ഘയാത്രകള്‍ ഒഴിവാക്കുക. പണമിടപാടുകളില്‍ നേട്ടം. പൈതൃകസ്വത്തിന്റെ അനുഭവമുണ്ടാകും. മാനസികപിരിമുറുക്കം ശമിക്കും. കുടുംബത്തിലെ മുതിര്‍ന്ന ബന്ധുക്കള്‍ക്ക്‌ അനാരോഗ്യം, യാത്രകള്‍ വേണ്ടിവരും.

തിരുവോണം : ബിസിനസ്സില്‍ അവിചാരിത നേട്ടങ്ങള്‍. ഏര്‍പ്പെടുന്ന കാര്യങ്ങളില്‍ വിജയം. തൊഴില്‍പരമായി ഉയര്‍ന്ന വിജയം കൈവരിക്കും. വിദേശത്തുനിന്നു നാട്ടില്‍ തിരിച്ചെത്തും. പൊതുപ്രവര്‍ത്തനങ്ങളില്‍ വിജയം. വരവിനൊപ്പം ചെലവും അധികരിക്കും. വാക്കുതര്‍ക്കങ്ങളിലേര്‍പ്പെട്ട്‌ അപമാനമുണ്ടാകും.

അവിട്ടം: സാമ്പത്തികമായി വരം അനുകൂലമല്ല. അപ്രതീക്ഷിത ചെലവുകള്‍ വര്‍ദ്ധിക്കും. വാഹനയാത്രകള്‍ക്കിടയ്‌ക്ക് ധനനഷ്‌ടം സംഭവിക്കാനും സാദ്ധ്യത. അനുഭവിച്ചുകൊണ്ടിരുന്ന രോഗദുരിതങ്ങളില്‍ നിന്ന്‌ മോചനം. വിലപിടിപ്പുള്ള വസ്‌തുക്കള്‍ മോഷണം പോകാനിടയുള്ളതിനാല്‍ ശ്രദ്ധിക്കുക.

ചതയം: മറ്റുള്ളവരുടെ സഹായത്താല്‍ കാര്യസാദ്ധ്യം. ഔദ്യോഗികരംഗത്ത്‌ നേട്ടമുണ്ടാകും. സഹോദരങ്ങള്‍ക്ക്‌ അരിഷ്‌ടതകള്‍ക്കു സാധ്യത. ഊഹക്കച്ചവടത്തില്‍ നേട്ടങ്ങള്‍. ബന്ധുക്കളെ താല്‌ക്കാലികമായി പിരിഞ്ഞുകഴിയേണ്ടി വരും. അവിചാരിതമായ ധനലാഭമുണ്ടാകും.

പൂരൂരുട്ടാതി : സന്താനങ്ങളുടെ വിദ്യാഭ്യാസ കാര്യങ്ങളില്‍ വിജയം. ജീവിതപങ്കാളിയുമായി നിലനിന്നിരുന്ന മാനസിക അകല്‍ച്ച ഇല്ലാതാകും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ നേട്ടം. ജോലിസ്‌ഥലത്ത്‌ അനുകൂലമാറ്റങ്ങള്‍ പ്രതീക്ഷിക്കാം.

ഉത്രട്ടാതി: മനസ്സില്‍ അസംതൃപ്‌തി മുന്നിട്ടു നില്‍ക്കും. സുഹൃത്തുക്കളുമായി കലഹങ്ങള്‍ക്കു സാധ്യത. ഇഷ്‌ടപ്പെടാത്ത ജോലികളില്‍ ഇടപെടേണ്ടിവരും. പിതാവിന്‌ അരിഷ്‌ടതകള്‍, തൊഴില്‍പരമായി അനുകൂല സ്‌ഥിതി. വിവാഹം ആലോചിക്കുന്നവര്‍ക്ക്‌ ഉത്തമ ബന്ധം ലഭിക്കാന്‍ അല്‌പംകൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

രേവതി: സ്വയംതൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ ചെറിയ തിരിച്ചടികള്‍. അപ്രതീക്ഷിത ധനനഷ്‌ടം നേരിടും. വാഹനം, ഭൂമി എന്നിവ വാങ്ങാനുള്ള തീരുമാനം നീളും. ലഹരിവസ്‌തുക്കളില്‍ താല്‌പര്യം വര്‍ദ്ധിക്കും. വിലപ്പെട്ട രേഖകള്‍ കൈമോശം വരാനിടയുണ്ട്‌.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 27 May 2018 01.42 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW