Saturday, August 24, 2019 Last Updated 18 Min 53 Sec ago English Edition
Todays E paper
Ads by Google
Friday 18 May 2018 02.24 AM

സര്‍വ്വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷാ തീയതി
ആറാം സെമസ്‌റ്റര്‍ ബി.ടെക്‌ (പുതിയ സ്‌കീം, 2014 അഡ്‌മിഷന്‍ ഇംപ്രൂവ്‌മെന്റ്‌/സപ്ലിമെന്ററി 20102013 അഡ്‌മിഷന്‍ സപ്ലിമെന്ററി) - എനര്‍ജി എഞ്ചിനീയറിംഗ്‌, ഫൈനൈറ്റ്‌ എലമെന്റ്‌ അനാലിസിസ്‌ എന്നീ പേപ്പറുകളുടെ പരീക്ഷകള്‍ മെയ്‌ 30ന്‌ നടക്കും.
അപേക്ഷാ തീയതി
മൂന്നാം സെമസ്‌റ്റര്‍ എം.എസ്‌.സി., സി.ഇ. എന്‍.ടി. (കമ്പ്യൂട്ടര്‍ എഞ്ചിനീയറിംഗ്‌ നെറ്റ്‌വര്‍ക്ക്‌ ടെക്‌നോളജി - 2016 അഡ്‌മിഷന്‍ റഗുലര്‍/2016ന്‌ മുമ്പുള്ള അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകള്‍ മെയ്‌ 29 മുതല്‍ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മെയ്‌ 19 വരെയും 50 രൂപ പിഴയോടെ 21 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 22 വരെയും സ്വീകരിക്കും.
പ്രാക്‌ടിക്കല്‍
ഒന്നും നാലും വര്‍ഷ (ഫസ്‌റ്റ് ഫൈനല്‍) ബി.എഫ്‌.എ. (റഗുലര്‍/സപ്ലിമെന്ററി) ജൂണ്‍ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ തൃപ്പൂണിത്തുറ ആര്‍.എല്‍.വി. കോളേജ്‌ ഓഫ്‌ മ്യൂസിക്‌ ഫൈന്‍ ആര്‍ട്‌സില്‍ ജൂണ്‍ 21 മുതല്‍ ജൂലൈ 20 വരെ നടത്തും.
എം.ബി.എ. പ്രവേശനം
2018-19 അദ്ധ്യയനവര്‍ഷത്തില്‍ അഫിലിയേറ്റഡ്‌ കോളേജുകളിലേക്കുള്ള എം.ബി.എ. പ്രവേശനത്തിനുള്ള അപേക്ഷകള്‍ ജൂലൈ 13 വരെ സമര്‍പ്പിക്കാം. വിശദവിവരങ്ങള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.
വൈവാവോസി
പത്താം സെമസ്‌റ്റര്‍ ബി.ആര്‍ക്‌ (റഗുലര്‍/സപ്ലിമെന്ററി) പരീക്ഷയുടെ തിസിസ്‌ ഇവാല്യുവേഷനും വൈവാവോസിക്കുമുള്ള അപേക്ഷകള്‍ പിഴയില്ലാതെ മെയ്‌ 21 വരെയും 50 രൂപ പിഴയോടെ 23 വരെയും 500 രൂപ സൂപ്പര്‍ഫൈനോടെ 24 വരെയും സ്വീകരിക്കും. അപേക്ഷകര്‍ പ്ര?വിഷണല്‍ ഡിഗ്രി സര്‍ട്ടിഫിക്കറ്റ്‌ ഫീസായി 100/ രൂപ പരീക്ഷാഫീസിന്‌ പുറമെ അടയ്‌ക്കണം.
പരീക്ഷാഫലം
2017 മാര്‍ച്ച്‌ മാസത്തില്‍ നടത്തിയ ഒന്നാം സെമസ്‌റ്റര്‍ എം.എ.ജെ.എം.സി. പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും ജൂണ്‍ 1 വരെ അപേക്ഷിക്കാം.
2017 ഏപ്രില്‍ മാസത്തില്‍ നടത്തിയ അവസാന വര്‍ഷ ബി.എസ്‌.സി. മെഡിക്കല്‍ മൈക്രോബയോളജി (പുതിയ സ്‌കീം റഗുലര്‍) പരീക്ഷയുടെ അന്തിമ റാങ്ക്‌ പട്ടിക പ്രസിദ്ധപ്പെടുത്തി. ഗാന്ധിനഗര്‍ എസ്‌.എം.ഇ.യിലെ ഹബീബ കെ.എസ്‌., ഉമ ഇന്ദുചൂഡന്‍, ആതിര കെ. എന്നിവര്‍ യഥാക്രമം ഒന്നും രണ്ടും മൂന്നും റാങ്കുകള്‍ നേടി.
2017 ജൂണ്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌.സി. മൈക്രോബയോളജി, ബയോകെമിസ്‌ട്രി (റഗുലര്‍, ഇംപ്രൂവ്‌മെന്റ്‌, സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മെയ്‌ 31 വരെ അപേക്ഷിക്കാം

കേരള

അപേക്ഷ ക്ഷണിച്ചു

സര്‍വകലാശാലയുടെ കീഴിലെ സ്വാശ്രയ സ്‌ഥാപനമായ കാര്യവട്ടം യൂണിവേഴ്‌സിറ്റി കോളേജ്‌ ഓഫ്‌ എന്‍ജിനീയറിംഗില്‍ 2018-19 അദ്ധ്യയനവര്‍ഷത്തേക്കുള്ള ഒന്നാം വര്‍ഷ ബി.ടെക്‌ ഇലക്‌ട്രോണിക്‌സ്‌ കമ്മ്യൂണിക്കേഷന്‍ എന്‍ജിനീയറിംഗ്‌, കമ്പ്യൂട്ടര്‍ സയന്‍സ്‌ ആന്റ്‌ എന്‍ജിനീയറിംഗ്‌, ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജി കോഴ്‌സുകളുടെ എന്‍.ആര്‍.ഐ സീറ്റിലേക്കുള്ള അഡ്‌മിഷന്‌ അപേക്ഷ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കായി വെബ്‌സൈറ്റ്‌ സന്ദര്‍ശിക്കുക.

എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്‌ ക്ലാസുകള്‍
വിദൂരവിദ്യാഭ്യാസ വിഭാഗം നടത്തുന്ന രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്‌ ക്ലാസ്സുകള്‍ മേയ്‌ 19 മുതല്‍ പാളയം എസ്‌.ഡി.ഇയില്‍ ആരംഭിക്കും.

ബി.വോക്‌ പ്രാക്‌ടിക്കല്‍

ഏപ്രിലില്‍ നടത്തിയ ആറാം സെമസ്‌റ്റര്‍ ബി.വോക്‌ സോഫ്‌റ്റ്‌വെയര്‍ ഡവലപ്‌മെന്റ്‌ പരീക്ഷയുടെ പ്രാക്‌ടിക്കല്‍ മേയ്‌ 22 മുതല്‍ ആരംഭിക്കും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

Ads by Google
Friday 18 May 2018 02.24 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW