Monday, August 19, 2019 Last Updated 0 Min 25 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 11.40 AM

എണ്ണ വില ഉയര്‍ന്നു; തുടര്‍ച്ചയായ നാലാം ദിവസവും

കര്‍ണാടക തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ 19 ദിവസം വിലവര്‍ധന എണ്ണ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്നു.
petrol, diesel price

ന്യുഡല്‍ഹി: തുടര്‍ച്ചയായ നാലാം ദിവസവും രാജ്യത്ത് ഇന്ധനവില ഉയര്‍ന്നു. പെട്രോളിനും ഡീസലിനും ലിറ്ററിന് 22 പൈസ വീതമാണ് ഉയര്‍ന്നത്. ഡല്‍ഹിയില്‍ പെട്രോളിന് ഇന്ന് ലിറ്ററിന് 75.32 രൂപയും ഡീസലിന് 66.79 രൂപയുമാണ്. മുംബൈയില്‍ ഇത് യഥാക്രമം 83.16 രൂപയും 71.12 രൂപയും കൊല്‍ക്കൊത്തയില്‍ 78.01 രൂപയും 69.33 രൂപയും ചെന്നൈയില്‍ 78.16 രൂപയും 70.49 രൂപയും ബംഗലൂരുവില്‍ 76.54 രൂപയും 67.94 രൂപയുമാണ്.

രാജ്യാന്തര വിപണിയില്‍ എണ്ണവില ഉയരുന്ന സാഹചര്യത്തിലാണ് ആഭ്യന്തര വിപണിയിലും വിലക്കയറ്റം. വില വര്‍ധന തടയാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടാത്ത സാഹചര്യത്തില്‍ വില കുറയാന്‍ സാധ്യതയില്ലെന്ന് പൊതുമേഖല എണ്ണകമ്പനികളും വ്യക്തമാക്കി. പെട്രോളിന്റെയും ഡീസലിന്റെയും എക്‌സൈസ് ഡ്യൂട്ടി കുറയ്ക്കണമെന്ന ആവശ്യം സര്‍ക്കാര്‍ നിരസിച്ചിരിക്കുകയാണ്.

കര്‍ണാടക തെരഞ്ഞെടുപ്പ് പശ്ചാത്തലത്തില്‍ 19 ദിവസം വിലവര്‍ധന എണ്ണ കമ്പനികള്‍ നിര്‍ത്തിവച്ചിരുന്നു. എണ്ണവില പ്രതിദിനം പുതുക്കി നിശ്ചയിക്കാന്‍ കഴിഞ്ഞ വര്‍ഷം ജൂണിലാണ് തീരുമാനമെടുത്തത്.

Ads by Google
Ads by Google
Loading...
TRENDING NOW