Monday, August 19, 2019 Last Updated 19 Min 45 Sec ago English Edition
Todays E paper
Ads by Google
Thursday 17 May 2018 02.35 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.
പരീക്ഷാ തീയതി

നാലാം സെമസ്‌റ്റര്‍ എം.എ./എം.എസ്‌.സി./എം.കോം/എം.സി.ജെ./എം.എസ്‌.ഡബ്ല്യു/എം.ടി.എ. (സി.എസ്‌.എസ്‌., 2016 അഡ്‌മിഷന്‍-റഗുലര്‍/2013, 2014 2015 അഡ്‌മിഷന്‍ സപ്ലിമെന്ററി/മേഴ്‌സി ചാന്‍സ്‌) പരീക്ഷകള്‍ മെയ്‌ 24ന്‌ ആരംഭിക്കും.
പ്രാക്‌ടിക്കല്‍

അഞ്ചാം സെമസ്‌റ്റര്‍ ബി.എസ്‌.സി. കമ്പ്യൂട്ടര്‍ സയന്‍സ്‌ (സി.ബി.സി.എസ്‌.എസ്‌., 2013, 2014 2015 അഡ്‌മിഷന്‍) (പരാജയപ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക്‌ മാത്രം) മേയ്‌ 2018 പരീക്ഷയുടെ പ്രാക്‌ടിക്കല്‍ മെയ്‌ 22ന്‌ നടത്തും. വിശദമായ ടൈംടേബിള്‍ സര്‍വ്വകലാശാലാ വെബ്‌സൈറ്റില്‍ ലഭ്യമാണ്‌.

ബി.കോം (പ്രൈവറ്റ്‌) ഉത്തരക്കടലാസ്‌

2018 ഏപ്രില്‍ മാസത്തില്‍ നടന്ന അഞ്ചും ആറും സെമസ്‌റ്റര്‍ ബി.കോം (പ്രൈവറ്റ്‌) പരീക്ഷകളുടെ ഉത്തരക്കടലാസ്‌ മൂല്യനിര്‍ണ്ണയത്തിനായി നിയോഗിക്കപ്പെട്ട അദ്ധ്യാപകര്‍ ബന്ധപ്പെട്ട മൂല്യനിര്‍ണ്ണയ ക്യാമ്പുകളില്‍ നിന്നും 18ന്‌ ഉത്തരക്കടലാസുകള്‍ ഏറ്റുവാങ്ങേണ്ടതാണ്‌.

പരീക്ഷാഫലം

2018 മാര്‍ച്ച്‌ മാസത്തില്‍ നടത്തിയ ആറാം സെമസ്‌റ്റര്‍ ബി.ബി.എ., ബി.സി.എ., ബി.ബി.എം., ബി.എഫ്‌.ടി., ബി.ടി.എസ്‌., ബി.പി.ഇ., ബി.എസ്‌.ഡബ്ല്യു. (സി.ബി.സി.എസ്‌.എസ്‌. മോഡല്‍ - 3, 2015 അഡ്‌മിഷന്‍ റഗുലര്‍, 2013 - 2014 അഡ്‌മിഷന്‍ സപ്ലിമെന്ററി) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മെയ്‌ 31 വരെ അപേക്ഷിക്കാം.

സിവില്‍ സര്‍വ്വീസ്‌ പരീക്ഷാ പരിശീലനം

മഹാത്മാഗാന്ധി സര്‍വ്വകലാശാലാ ഡിപ്പാര്‍ട്ട്‌മെന്റ്‌ ഓഫ്‌ ലൈഫ്‌ലോംഗ്‌ ലേണിംഗില്‍ യു.പി.എസ്‌.സി. സിവില്‍ സര്‍വ്വീസ്‌ പ്രാഥമിക പരീക്ഷാ പരിശീലനത്തിന്‌ ഈപേ സംവിധാനത്തിലൂടെ 200 രൂപ അടച്ച്‌ മെയ്‌ 18 വരെ ബിരുദവിദ്യാര്‍ത്ഥികള്‍ക്ക്‌ അപേക്ഷിക്കാം. ശനി, ഞായര്‍, മറ്റൊഴിവ്‌ ദിവസങ്ങളിലായാണ്‌ ക്ലാസ്സുകള്‍ ക്രമീകരിച്ചിരിക്കുന്നത്‌. റിട്ട. ഡി.ജി.പി. ഡോ. അലക്‌സാണ്ടര്‍ ജേക്‌ബാണ്‌ ഓണററി ഡയറക്‌ടര്‍. ജൂണ്‍ 2ന്‌ നടത്തുന്ന അഭിരുചി എഴുത്തുപരീക്ഷയിലെ മികവിന്റെ അടിസ്‌ഥാനത്തിലാണ്‌ പ്രവേശനം. വിശദമായ വിജ്‌ഞാപനവും അപേക്ഷാഫോമും www.mgu.ac.in, www.ldlemgu.in എന്നീ വെബ്‌സൈറ്റുകളില്‍ ലഭ്യമാണ്‌. കൂടുതല്‍ വിവരങ്ങള്‍ക്ക്‌ ഫോണ്‍: 0481 - 2731560, 2731724. ഇമെയില്‍: mgulifelonggmail.com

കേരള

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു

കേരള സര്‍വകലാശാലയോട്‌ അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള ആര്‍ട്‌സ്‌ ആന്‍ഡ്‌ സയന്‍സ്‌ കോളജുകളിലെ ഒന്നാം വര്‍ഷ ബിരുദ പ്രവേശനം 2018-19 ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു.
അഫിലിയേറ്റ്‌ ചെയ്‌തിട്ടുള്ള ഗവണ്‍മെന്റ്‌, എയ്‌ഡഡ്‌/സ്വാശ്രയ ആര്‍ട്‌സ്‌ ആന്റ്‌ സയന്‍സ്‌ കോളേജുകളിലും, യു.ഐ.റ്റി , ഐ.എച്ച്‌.ആര്‍.ഡി കേന്ദ്രങ്ങളിലും ഒന്നാം വര്‍ഷ ബിരുദ പ്രോഗാമുകളിലേക്ക്‌ (2018-19) പ്രവേശനത്തിന്‌ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ആരംഭിച്ചു. സര്‍വകലാശാലയുടെ കീഴില്‍ ബിരുദ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാ വിദ്യാര്‍ത്ഥികളും ഏകജാലക സംവിധാനം വഴി അപേക്ഷ സമര്‍പ്പിച്ചിരിക്കണം.
മാനേജ്‌മെന്റ്‌, കമ്മ്യൂണിറ്റി, ഭിന്നശേഷിയുള്ളവര്‍, തമിഴ്‌ ഭാഷ ന്യൂനപക്ഷ വിഭാഗങ്ങള്‍, ലക്ഷദ്വീപ്‌ നിവാസികള്‍, സ്‌പോര്‍ട്‌സ്‌ ക്വാട്ട എന്നിവയില്‍ പ്രവേശനം ആഗ്രഹിക്കുന്ന എല്ലാവരും ഏകജാലക സംവിധാനത്തിലൂടെ അപേക്ഷ സമര്‍പ്പിച്ചിരിക്കണം. രജിസ്‌ട്രേഷന്‍ സമയത്ത്‌ നല്‍കുന്ന മൊബൈല്‍ ഫോണ്‍ നമ്പറുകള്‍ പ്രവേശന നടപടികള്‍ അവസാനിക്കുന്നത്‌ വരെ ഒരു കാരണവശാലും മാറ്റരുത്‌.

ഓണ്‍ലൈന്‍ അപേക്ഷയിലെ തെറ്റുകള്‍ തിരുത്തുവാന്‍

ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ചെയ്യുമ്പോഴുണ്ടാകുന്ന തെറ്റുകള്‍ രജിസ്‌ട്രേഷന്‍ കാലയളവില്‍ വിദ്യാര്‍ത്ഥികള്‍ക്ക്‌ അവരവരുടെ ആപ്ലിക്കേഷന്‍ നമ്പറും പാസ്‌വേഡും ഉപയോഗിച്ച്‌ ലോഗിന്‍ ചെയ്‌തു പരിഹരിക്കാവുന്നതാണ്‌. രജിസ്‌ട്രേഷന്‍ പൂര്‍ത്തികരിച്ച ശേഷം അതിന്റെ പ്രിന്റൗട്ട്‌ സൂക്ഷിക്കണം.

പ്രത്യേക ശ്രദ്ധയ്‌ക്ക്‌

ഏകജാലക സംവിധാനത്തിലുള്ള എല്ലാ ഫീസുകളും ഓണ്‍ലൈന്‍ വഴിയോ വെബ്‌സൈറ്റില്‍ നിന്ന്‌ ലഭിക്കുന്ന പ്രത്യേക ചെലാന്‍ ഉപയോഗിച്ച്‌ എസ്‌.ബി.ഐ വഴിയോ മാത്രം അടയ്‌ക്കണം. ഡി.ഡി, ചെക്ക്‌ എന്നിവ സ്വീകരിക്കുന്നതല്ല.
എല്ലാ പ്രവര്‍ത്തി ദിവസങ്ങളിലും രാവിലെ 10 മണി മുതല്‍ വൈകുന്നേരം 5 മണി വരെ 8281883052, 8281883053 എന്നീ ഹെല്‍പ്പ്‌ലൈന്‍ നമ്പരുകളില്‍ ബന്ധപ്പെടാം.

പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ

സര്‍വകലാശാലയിലെ വിവിധ ഡിപ്പാര്‍ട്ടുമെന്റുകളിലെ പി.ജി പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനപരീക്ഷ 20 മുതല്‍ 25 വരെ തിരുവനന്തപുരം, എറണാകുളം കേന്ദ്രങ്ങളില്‍ വച്ച്‌ നടത്തും. ഹാള്‍ടിക്കറ്റും ടൈംടേബിളും വെബ്‌സൈറ്റില്‍ ലോഗിന്‍ ചെയ്‌ത്‌ ഡൗണ്‍ലോഡ്‌ ചെയ്യാം.

ബി.എസ്‌സി ഫലം

രണ്ട്‌, നാല്‌ സെമസ്‌റ്റര്‍ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്‌ പരീക്ഷകളുടെ (2013 മുന്‍പുള്ള സ്‌കീം) ഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

എം.ഫില്‍ ഫലം

2017 ഒക്‌ടോബറില്‍ നടത്തിയ എം.ഫില്‍ ഇസ്ലാമിക്‌ ഹിസ്‌റ്ററി സപ്ലിമെന്ററി (2015-16 ബാച്ച്‌ - തിരുവനന്തപുരം, യൂണിവേഴ്‌സിറ്റി കോളേജ്‌) പരീക്ഷാഫലം വെബ്‌സൈറ്റില്‍ ലഭിക്കും.

ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്‌,ബി.സി.എ പ്രാക്‌ടിക്കല്‍,
പ്രോജക്‌ട്‌, വൈവ വോസി പരീക്ഷ

വിദൂരവിദ്യാഭ്യാസ വിഭാഗം ഏപ്രിലില്‍ നടത്തിയ അവസാന വര്‍ഷ ബി.എസ്‌സി കമ്പ്യൂട്ടര്‍ സയന്‍സ്‌/ബി.സി.എ സപ്ലിമെന്ററി ഡിഗ്രി പരീക്ഷയുടെ പ്രാക്‌ടിക്കല്‍, പ്രോജക്‌ട്‌ വൈവ വോസി പരീക്ഷകള്‍ മേയ്‌ 23, 24 തീയതികളില്‍ പാളയം എസ്‌.ഡി.ഇ സെന്ററില്‍ നടത്തും. വിശദമായ ടൈംടേബിള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.
പരീക്ഷ മാറ്റി

രണ്ടാം സെമസ്‌റ്റര്‍ എം.ടെക്‌ കമ്പ്യൂട്ടര്‍ സയന്‍സ്‌ എന്‍ജിനീയറിംഗ്‌ (2013 സ്‌കീം - സപ്ലിമെന്ററി) പരീക്ഷയുടെ ആര്‍.സി.സി 2002-അഡ്വാന്‍സ്‌ഡ്‌ കംപ്യൂട്ടര്‍ നെറ്റ്‌വര്‍ക്‌സ്‌ എന്ന പരീക്ഷ മാറ്റി വച്ചു. പുതുക്കിയ തീയതി പിന്നീട്‌ അറിയിക്കും.

Ads by Google
Thursday 17 May 2018 02.35 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW