Thursday, August 22, 2019 Last Updated 34 Min 34 Sec ago English Edition
Todays E paper
Ads by Google
Sunday 06 May 2018 01.58 AM

ഈയാഴ്‌ച നിങ്ങള്‍ക്കെങ്ങിനെ?

uploads/news/2018/05/214555/azcha.jpg

അശ്വതി: പണമിടപാടുകളില്‍ നേട്ടം. ഗുണഫലങ്ങള്‍ അനുഭവത്തില്‍ വരും. മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കും. ബന്ധുജനഗുണമനുഭവിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ മേലധികാരികളുടെ അംഗീകാരം ലഭിക്കും. തൊഴിലന്വേഷകര്‍ക്കും അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം.

ഭരണി: ബിസിനസ്സില്‍ പണം മുടക്കി നേട്ടങ്ങള്‍ ഉണ്ടാക്കും. രോഗാവസ്‌ഥയിലുള്ളവര്‍ക്ക്‌ ആശ്വാസം ലഭിക്കും. ഗൃഹോപകരണങ്ങള്‍ പുതുതായി വാങ്ങും. ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന അസ്വസ്‌ഥതകള്‍ ശമിക്കും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി കൈവരിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ പഠനത്തില്‍ മികവുപുലര്‍ത്താന്‍ സാധിക്കും.

കാര്‍ത്തിക: തൊഴില്‍പരമായ യാത്രകള്‍. ബന്ധുക്കളുടെ സഹായത്താല്‍ കടത്തില്‍ നിന്ന്‌ മോചനം. ഉറ്റ സുഹൃത്തിന്റെ ഇടപെടല്‍ മൂലം അപകടങ്ങളില്‍ നിന്നു രക്ഷ നേടും. നഷ്‌ടപ്പെട്ടെന്നുകരുതിയിരുന്ന വസ്‌തുക്കള്‍ തിരികെ ലഭിക്കും. ഉദ്യോഗസ്‌ഥര്‍ക്ക്‌ ഇഷ്‌ടസ്‌ഥാനലബ്‌ധി.

രോഹിണി : ഇഷ്‌ടജനങ്ങള്‍ക്ക്‌ തൊഴില്‍പരമായി മാറ്റം, അന്യദേശവാസം എന്നിവയുണ്ടാകും. പുണ്യസ്‌ഥല സന്ദര്‍ശനം, സുഹൃത്തുക്കളുമായി അഭിപ്രായ ഭിന്നത, അന്യരുടെ ഇടപെടല്‍ മൂലം കുടുംബത്തില്‍ ചില്ലറ പ്രശ്‌നങ്ങളുണ്ടാകാം. സ്വയം തൊഴില്‍ ചെയ്യുന്നവര്‍ക്ക്‌ നേട്ടങ്ങള്‍.

മകയിരം: ദാമ്പത്യജീവിതത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ ശമിക്കും. സന്താന ഗുണമനുഭവിക്കും. മാനസികമായ സംതൃപ്‌തി. ആരോഗ്യപരമായ വിഷമതകളില്‍ നിന്ന്‌ മോചനം. പൊതു പ്രവര്‍ത്തനത്തില്‍ നേട്ടങ്ങള്‍. അടുത്ത സുഹൃത്തുക്കളുമായി നിലനിന്ന ഭിന്നത അവസാനിക്കും.

തിരുവാതിര: പുതിയ പദ്ധതികള്‍ നടപ്പിലാക്കും. സഹപ്രവര്‍ത്തകര്‍, അയല്‍വാസികള്‍ എന്നിവരില്‍ നിന്ന്‌ സഹായം. സാമ്പത്തിക വിഷമതകള്‍ മറികടക്കും. മനസ്സിനെ അനാവശ്യ ചിന്തകള്‍ അലട്ടും. താല്‍ക്കാലിക ജോലികള്‍ സ്‌ഥിരപ്പെടും. ഏറ്റെടുത്ത പ്രവര്‍ത്തനങ്ങളില്‍ വിജയം.

പുണര്‍തം: ബന്ധുക്കളുടെ ചില നടപടികള്‍ മാനസികമായി വിഷമതകള്‍ സൃഷ്‌ടിക്കും. സന്താനങ്ങള്‍ക്ക്‌ അനുകൂല ഫലങ്ങള്‍. ബന്ധുക്കളുമായി കലഹം ഉണ്ടാകാതെ ശ്രദ്ധിക്കുക. സാമ്പത്തിക ക്ലേശം, വാതജന്യ രോഗങ്ങള്‍ എന്നിവ മൂലം വിഷമിക്കും.

പൂയം: നിലനിന്നിരുന്ന മാനസിക വിഷമതകള്‍ ശമിക്കും. മനസ്സിന്‌ സുഖം നല്‍കുന്ന വാര്‍ത്തകള്‍ കേള്‍ക്കാനിടവരും. കലാരംഗത്തു പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി. തൊഴില്‍പരമായി നിലനിന്നിരുന്ന ഉത്‌കണ്‌ഠ ശമിക്കും. പ്രവര്‍ത്തനപരമമായ ബുദ്ധിമുട്ടുകളില്‍ നിന്ന്‌ മോചനം . പൈതൃക സ്വത്തിന്റെ അനുഭവം ഉണ്ടാവും.

ആയില്യം: അടുത്ത ബന്ധുക്കളെ സന്ദര്‍ശിക്കും. ഭൂമി, വീട്‌ ഇവ വാങ്ങുവാനുള്ള അഡ്വാന്‍സ്‌ നല്‍കും. കാലാവസ്‌ഥാജന്യ രോഗ സാദ്ധ്യത. അവിചാരിത യാത്രകള്‍ വേണ്ടിവരും. ഭക്ഷണസുഖം കുറയും. സുഹൃത്തുക്കളുമായി സമാഗമം മനസ്സിന്‌ സന്തോഷം നല്‍കും. ഉന്നത വിദ്യാഭ്യാസ ആവശ്യത്തിനായി യാത്രകള്‍ വേണ്ടിവരും.

മകം : രോഗബാധ, ഔഷധസേവ ഇവ വേണ്ടിവരും. ആയുധത്താല്‍ പരിക്ക്‌ പറ്റാന്‍ സാദ്ധ്യത. ഉദരവിഷമതകള്‍ അനുഭവിക്കും. ഗൃഹനിര്‍മ്മാണത്തില്‍ ആവശ്യത്തിന്‌ പണം കണ്ടെത്താനാവാതെ വരും. ഗൃഹാന്തരീക്ഷം അസംതൃപ്‌തകരമായിരിക്കും. വാഹന സംബന്ധമായി ചെലവുകള്‍ വര്‍ദ്ധിക്കും.

പൂരം: ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിക്കും. ഇഷ്‌ടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടാന്‍ സാധിക്കും. ബിസിനസില്‍ മികവു പുലര്‍ത്തും. ഔഷധങ്ങളില്‍ നിന്ന്‌ അലര്‍ജി പിടിപെടാന്‍ സാധ്യത. മനസിനിണങ്ങിയ ജീവിതപങ്കാളിയെ കണ്ടെത്തുന്നതില്‍ വിജയിക്കും.

ഉത്രം : തൊഴില്‍പരമായി അനുകൂല സമയം. ദമ്പതികള്‍ തമ്മില്‍ നിലനിന്നിരുന്ന അഭിപ്രായഭിന്നത മാറി ശാന്തതയുണ്ടാകും. സ്വന്തം ബിസിനസില്‍നിന്ന്‌ മികച്ച നേട്ടം. പുതിയ ബിസിനസ്‌ തുടങ്ങാന്‍ ശ്രമിക്കുന്നവര്‍ക്ക്‌ അനുകൂല സമയം. ഗൃഹത്തില്‍ സമാധാന അന്തരീക്ഷം പുലരും. വിദേശ ജോലിയില്‍ നിലനിന്ന പ്രശ്‌നങ്ങള്‍ ശമിക്കും.

അത്തം : ഇഷ്‌ടപ്പെടാത്ത കാര്യങ്ങളില്‍ ഇടപെടേണ്ടിവരും. പണമിടപാടുകളില്‍ അധിക ശ്രദ്ധ പുലര്‍ത്തിയില്ലെങ്കില്‍ ചതിവു പറ്റാന്‍ സാധ്യത. പിതാവിന്‌ ഉണ്ടായിരുന്ന അരിഷ്‌ടതകള്‍ ശമിക്കും. സ്വന്തം ബിസിനസ്സില്‍ നിന്ന്‌ ഗുണാനുഭവങ്ങള്‍ ലഭിക്കാന്‍ അല്‌പം കൂടി കാത്തിരിക്കേണ്ടതായി വന്നേക്കാം.

ചിത്തിര: ആരോഗ്യസ്‌ഥിതി മെച്ചപ്പെടും. ഗൃഹനിര്‍മ്മാണത്തിനായി പണം മുടക്കേണ്ടി വരും. വാസസ്‌ഥാനത്തിനു മാറ്റം സംഭവിക്കാം. ഉദ്യോഗസ്‌ഥര്‍ക്ക്‌ സ്‌ഥലം മാറ്റം. സഞ്ചാരക്ലേശം വര്‍ദ്ധിക്കും. സ്‌ത്രീകളുമായി ഇടപെട്ട്‌ മാനഹാനിക്കു സാധ്യത. വിദേശയാത്രയ്‌ക്കുള്ള ശ്രമങ്ങള്‍ വിജയം കൈവരിക്കും.

ചോതി: മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മികവ്‌. അടുത്ത ബന്ധുക്കളുടെ വിവാഹം നടക്കുകയും അതില്‍ സംബന്ധിക്കുകയും ചെയ്യും. അന്യരെ വാക്കുകൊണ്ട്‌ വേദനിപ്പിക്കും. ഉദ്ദേശകാര്യങ്ങള്‍ സാധിക്കാത്ത അവസ്‌ഥയുണ്ടാകും. ആരോഗ്യസ്‌ഥിതി മോശമായിരിക്കും.

വിശാഖം: സുഹൃത്തുക്കള്‍വഴി കാര്യസാധ്യം. പൊതുപ്രവര്‍ത്തനങ്ങളില്‍ നേട്ടം. അലച്ചില്‍ വര്‍ദ്ധിക്കും. സാമ്പത്തികബുദ്ധിമുട്ട്‌ മൂലം പല കാര്യങ്ങളും മാറ്റിവയ്‌ക്കേണ്ടിവരും. അനുകൂല ഫലങ്ങള്‍ ലഭിക്കാന്‍ സാധ്യതയുള്ള കാലമാണ്‌. ഒന്നിലധികം മാര്‍ഗ്ഗത്തിലുള്ള ധനലാഭമുണ്ടാകും.

അനിഴം: ഏറ്റെടുത്ത ജോലികള്‍ ചിലപ്പോള്‍ ഉപേക്ഷിക്കേണ്ടതായി വരാം. അന്യരോടുള്ള പെരുമാറ്റത്തില്‍ തെറ്റിദ്ധാരണ ഉണ്ടാകാതെ ശ്രദ്ധിക്കുക. സന്താനങ്ങള്‍ക്ക്‌ ഉന്നമനമുണ്ടാകും. സഹായികളില്‍ നിന്നുള്ള ഇടപെടല്‍ വഴി പെട്ടെന്നുള്ള കാര്യസാധ്യം. വിവാഹാലോചനകള്‍ തീരുമാനത്തിലെത്തും.

തൃക്കേട്ട: സ്വദേശം വിട്ടുനില്‌ക്കേണ്ടിവന്നേക്കാം. വ്യവഹാരങ്ങളില്‍ വിജയം. ഏതെങ്കിലുംതരത്തിലുള്ള അവിചാരിത ധനലാഭം. മേലുദ്യോഗസ്‌ഥരില്‍ നിന്ന്‌ പ്രശംസ ലഭിക്കും. സഹപ്രവര്‍ത്തകരുമായി നിലനിന്നിരുന്ന തര്‍ക്കങ്ങള്‍ പരിഹൃതമാകും. ഏതുതരത്തിലുള്ള തടസങ്ങളും തരണം ചെയ്യാന്‍ സാധിക്കും.

മൂലം : അന്യദേശവാസം വേണ്ടിവരും. സാമ്പത്തികവിഷമതകള്‍ ശമിക്കും. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. സന്താനങ്ങള്‍ക്കായി പണം ചെലവിടും. വളരെക്കാലം ശ്രമിച്ചിട്ടും നടക്കാതിരുന്ന കാര്യങ്ങള്‍ പെട്ടെന്ന്‌ സാധിതമാകും. വിവാഹമാലോചിക്കുന്നവര്‍ക്ക്‌ അനുകൂല ഫലം. ഭക്ഷണത്തില്‍ നിന്നുള്ള അലര്‍ജി പിടിപ്പെടാന്‍ സാധ്യത.

പൂരാടം: മാതൃഗുണം ലഭിക്കും. ജീവിതപങ്കാളിവഴി നേട്ടം. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ മികവ്‌. ഉത്തരവാദിത്തങ്ങള്‍ വര്‍ദ്ധിച്ചുകൊണ്ടിരിക്കും. അപ്രതീക്ഷിത ചെലവുകള്‍ വരും. സഹോദരങ്ങള്‍ക്ക്‌ അരിഷ്‌ടതകള്‍ക്കു സാധ്യത. വിദേശത്തുനിന്നും നാട്ടില്‍ തിരിച്ചെത്താന്‍ സാധിക്കും.

ഉത്രാടം: അനാവശ്യചിന്തകള്‍ വര്‍ദ്ധിക്കും. ദീര്‍ഘയാത്ര വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത്‌ ലഭിക്കുകയോ പിതാവില്‍ നിന്ന്‌ അനുഭവഗുണമുണ്ടാവുകയോ ചെയ്യും. പലതരത്തില്‍ നിലനിന്നിരുന്ന വിഷമതകള്‍ക്ക്‌ ശമനം ഉണ്ടാകും. ഒന്നിലധികം മാര്‍ഗങ്ങളില്‍ ധനാഗമം പ്രതീക്ഷിക്കാം.

തിരുവോണം: ഭൂമിയില്‍ നിന്നുള്ള ആദായം പ്രതീക്ഷിക്കാം. വാഹനം മാറ്റി വാങ്ങാനുള്ള ആഗ്രഹം സഫലമാകും. കലാരംഗത്ത്‌ പലതരത്തിലുള്ള അംഗീകാരങ്ങള്‍ ലഭിക്കും. സുദൃഢമായ കുടുംബാന്തരീക്ഷമുണ്ടാകും. ഗുണഫലങ്ങള്‍ ഒന്നൊന്നായി അനുഭവത്തില്‍ വരും. മാതാപിതാക്കളുടെ ഇഷ്‌ടത്തിനനുസരിച്ച്‌ പ്രവര്‍ത്തിക്കും.

അവിട്ടം: ഉദ്യോഗസ്‌ഥര്‍ക്ക്‌ മേലധികാരികളുടെ അംഗീകാരം ലഭിക്കും. ഇഷ്‌ടസ്‌ഥലത്തേക്ക്‌ മാറ്റം ലഭിക്കും. തൊഴിലന്വേഷകര്‍ക്കും അനുകൂലഫലങ്ങള്‍ പ്രതീക്ഷിക്കാം. യാത്രകള്‍ വേണ്ടിവരും. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ പിണക്കം മതിയാക്കും. രോഗാവസ്‌ഥയിലുള്ളവര്‌ക്ക് ആശ്വാസം ലഭിക്കും.

ചതയം : അനാവശ്യചിന്തകള്‍ വര്‍ദ്ധിക്കും. അന്യരെ വാക്കുകൊണ്ട്‌ വേദനിപ്പിക്കും. ജീവിതസുഖ വര്‍ദ്ധനയ്‌ക്ക് ഭംഗം. ദീര്‍ഘയാത്രകള്‍ വേണ്ടിവരും. ഗൃഹോപകരണങ്ങള്‍ വാങ്ങും. പിതൃസ്വത്ത്‌ ലഭിക്കുകയോ പിതാവില്‍ നിന്ന്‌ അനുഭവ ഗുണമുണ്ടാവുകയോ ചെയ്യും. ആരോഗ്യപുഷ്‌ടിയുണ്ടാകും. വാഹനസംബന്ധിയായ പണച്ചെലവുണ്ടാകും.

പൂരൂരുട്ടാതി : പല പ്രധാന പ്രവൃത്തികളും സമയബന്ധിതമായി ചെയ്‌തുതീര്‍ക്കും. സന്താനങ്ങളെക്കൊണ്ടുള്ള സന്തോഷം വര്‍ദ്ധിക്കും. വിദ്യാര്‍ഥികള്‍ക്ക്‌ ഉയര്‍ന്നവിജയം. പുണ്യസ്‌ഥലങ്ങള്‍ സന്ദര്‍ശിക്കും. മേലധികാരികളുടെ അപ്രീതി സമ്പാദിക്കും. ഉത്തമ സന്താനയോഗമുള്ള കാലമാണ്‌. കലാരംഗത്ത്‌ പ്രവര്‍ത്തിക്കുന്നവര്‍ക്ക്‌ പ്രശസ്‌തി.

ഉത്രട്ടാതി: ഔദ്യോഗികപരമായ യാത്രകള്‍ വേണ്ടി വരും. ഗൃഹനിര്‍മാണത്തില്‍ പുരോഗതി. സന്താനങ്ങളില്ലാതെ വിഷമിക്കുന്നവര്‍ക്ക്‌ ആശ്വാസം ലഭിക്കും. ജീവിതപങ്കാളിക്ക്‌ ഏതെങ്കിലും തരത്തിലുള്ള ഉന്നതി. അകന്നുകഴിഞ്ഞിരുന്ന ബന്ധുക്കള്‍ ഒന്നിക്കും. അശ്രദ്ധമൂലം ചെറിയ വീഴ്‌ച, പരിക്ക്‌ എന്നിവയ്‌ക്ക് സാധ്യത.

രേവതി: മനസ്സിന്റെ സന്തോഷം തിരികെക്കിട്ടും. തൊഴില്‍പരമായ നേട്ടങ്ങള്‍ ഉണ്ടാക്കും. ഇഷ്‌ടപ്പെട്ട തൊഴിലുകളില്‍ ഏര്‍പ്പെടും. ഭാഗ്യപരീക്ഷണങ്ങള്‍ക്കു മുതിരരുത്‌. മേലധികാരികള്‍, തൊഴിലുടമകള്‍ എന്നിവരില്‍ നിന്ന്‌ അനുകൂല നടപടികള്‍. യാത്രകള്‍ വേണ്ടിവരും. ആരോഗ്യപരമായ വിഷമതകളുണ്ടാവും.

സജീവ്‌ ശാസ്‌താരം (ഫോണ്‍: 9656377700)

Ads by Google
Sunday 06 May 2018 01.58 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW