Saturday, August 24, 2019 Last Updated 0 Min 50 Sec ago English Edition
Todays E paper
Ads by Google
Sunday 06 May 2018 01.55 AM

സര്‍വകലാശാലാ വാര്‍ത്ത

എം.ജി.

എം.എ./എം.എസ്‌.സി./എം.കോം പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍
ഒന്നും രണ്ടും സെമസ്‌റ്റര്‍ എം.എ./എം.എസ്‌.സി./എം.കോം പ്രൈവറ്റ്‌ രജിസ്‌ട്രേഷന്‍ (2017 അഡ്‌മിഷന്‍) വിദ്യാര്‍ത്ഥികള്‍, രജിസ്‌ട്രേഷന്‍ സമയത്ത്‌ പരീക്ഷാഫീസ്‌ മുന്‍കൂറായി അടച്ചിട്ടുള്ളതിനാല്‍ ഏപ്രില്‍ 25ന്‌ പ്രസിദ്ധപ്പെടുത്തിയ വിജ്‌ഞാപനപ്രകാരമുള്ള ഫീസ്‌ അടയ്‌ക്കേണ്ട.
അപേക്ഷാ തീയതി
എട്ടാം സെമസ്‌റ്റര്‍ ഡി.ഡി. എം.സി.എ. (2014 അഡ്‌മിഷന്‍ റഗുലര്‍) ബിരുദ പരീക്ഷകള്‍ മെയ്‌ 24ന്‌ ആരംഭിക്കും. അപേക്ഷകള്‍ പിഴയില്ലാതെ മെയ്‌ 10 വരെയും, 50 രൂപ പിഴയോടെ 11 വരെയും, 500 രൂപ സൂപ്പര്‍ഫൈനോടെ 14 വരെയും സ്വീകരിക്കും.
പരീക്ഷാഫലം
2017 ജൂണ്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌.സി. ഹോം സയന്‍സ്‌ - ഡയറ്റിറ്റിക്‌സ് ആന്റ്‌ ഫുഡ്‌ സര്‍വ്വീസ്‌ മാനേജ്‌മെന്റ്‌ (പി.ജി. സി.എസ്‌.എസ്‌. - സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മെയ്‌ 18 വരെ അപേക്ഷിക്കാം.
2017 ജൂണ്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌.സി. ഹോം സയന്‍സ്‌ - ചൈല്‍ഡ്‌ ഡെവലപ്‌മെന്റ്‌ ആന്റ്‌ ബിഹേവിയറല്‍ സയന്‍സ്‌, കമ്മ്യൂണിറ്റി ആന്റ്‌ ഫാമിലി സയന്‍സ്‌ (പി.ജി. സി.എസ്‌.എസ്‌. - റഗുലര്‍) പരീക്ഷകളുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മെയ്‌ 18 വരെ അപേക്ഷിക്കാം.
2017 ജൂണ്‍ മാസത്തില്‍ നടത്തിയ രണ്ടാം സെമസ്‌റ്റര്‍ എം.എസ്‌.സി. ക്ലിനിക്കല്‍ ന്യൂട്രിഷന്‍ ഡയറ്റെറ്റിക്‌സ് (റഗുലര്‍ സപ്ലിമെന്ററി) പരീക്ഷയുടെ ഫലം പ്രസിദ്ധപ്പെടുത്തി. പുനര്‍മൂല്യനിര്‍ണ്ണയത്തിനും സൂക്ഷ്‌മപരിശോധനയ്‌ക്കും മെയ്‌ 18 വരെ അപേക്ഷിക്കാം

കേരള

അപേക്ഷ ക്ഷണിച്ചു

ബയോകെമിസ്‌ട്രി വിഭാഗം കെ.എം.ആര്‍ പ്രോജക്‌ടിലേക്ക്‌ താല്‍ക്കാലിക അടിസ്‌ഥാനത്തില്‍ റിസര്‍ച്ച്‌ അസിസ്‌റ്റന്റ്‌ ഒഴിവിലേക്ക്‌ (ഒന്ന്‌) അപേക്ഷ ക്ഷണിച്ചു. യോഗ്യത: നെറ്റോടു കൂടിയ ബയോടെക്‌നോളജി/ബയോകെമിസ്‌ട്രി ബിരുദാനന്തര ബിരുദം. വിശദവിവരങ്ങള്‍ വെബ്‌സൈറ്റില്‍ ലഭിക്കും.

ഇന്റഗ്രേറ്റഡ്‌ ബി.എ എല്‍.എല്‍.ബി/ബി.കോം എല്‍.എല്‍.ബി/ബി.ബി.എ എല്‍.എല്‍.ബി പരീക്ഷ

മേയ്‌ ഒന്‍പതിന്‌ ആരംഭിക്കാനിരുന്ന ഏഴാം സെമസ്‌റ്റര്‍ ഇന്റഗ്രേറ്റഡ്‌ (പഞ്ചവത്സരം) ബി.എ എല്‍.എല്‍.ബി/ബി.കോം എല്‍.എല്‍.ബി/ബി.ബി.എ എല്‍.എല്‍.ബി പരീക്ഷകള്‍ ജൂണ്‍ നാലിന്‌ ആരംഭിക്കുന്ന രീതിയില്‍ പുന:ക്രമീകരിച്ചിരിക്കുന്നു.
പുതുക്കിയ ടൈംടേബിള്‍ ഉടന്‍ പ്രസിദ്ധീകരിക്കും.

സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ ഹാജരാകണം

2017 മേയില്‍ നടത്തിയ നാലാം സെമസ്‌റ്റര്‍ ബി.ടെക്‌ പാര്‍ട്ട്‌ ടൈം - റീസ്‌ട്രക്‌ച്ചേര്‍ഡ്‌ (സപ്ലിമെന്ററി/ഇംപ്രൂവ്‌മെന്റ്‌ - 2013 സ്‌കീം) പരീക്ഷയുടെ സൂക്ഷ്‌മപരിശോധനയ്‌ക്ക്‌ ഓണ്‍ലൈനായി അപേക്ഷ സമര്‍പ്പിച്ചിട്ടുള്ള വിദ്യാര്‍ത്ഥികള്‍ സൂക്ഷ്‌മപരിശോധനയ്‌ക്കായി ഫോട്ടോ പതിച്ച ഐഡി കാര്‍ഡും ഹാള്‍ടിക്കറ്റുമായി മേയ്‌ അഞ്ച്‌ മുതല്‍ 14 വരെയുള്ള പ്രവര്‍ത്തി ദിനങ്ങളില്‍ ബി.ടെക്‌ റീ-വാല്യുവേഷന്‍ സെക്ഷനില്‍ ഹാജരാകണം.

Ads by Google
Sunday 06 May 2018 01.55 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW