Saturday, August 24, 2019 Last Updated 14 Min 33 Sec ago English Edition
Todays E paper
Ads by Google
Friday 27 Apr 2018 03.21 PM

നടുവേദന കുറയ്ക്കാനുള്ള ചില മാര്‍ഗ്ഗങ്ങളിതാ...

uploads/news/2018/04/212433/bacjpain270418at.jpg

ഇന്നത്തെക്കാലത്ത് പ്രായഭേദമന്യേ എല്ലാവരിലും കാണുന്ന ഒരു ബുദ്ധിമുട്ടാണ് നടുവേദന. ചില കാര്യങ്ങളില്‍ അല്പം ശ്രദ്ധിച്ചാല്‍ നടുവേദന ഈസിയായി കുറയ്ക്കാവുന്നതേയുള്ളു.

1. ശരീരഭാരം കൃത്യമായി നിലനിര്‍ത്തുക. ഉയരത്തിനനുസരിച്ചുള്ള ശരീരഭാരം നിലനിര്‍ത്താന്‍ പ്രത്യേകം ശ്രദ്ധിക്കണം. പഴങ്ങളും പച്ചക്കറികളുമടങ്ങിയ ഡയറ്റാണെങ്കില്‍ ശരീരഭാരം കുറച്ച് നടുവേദന ഇല്ലാതാക്കാം.

2. നടുവിന് ആയാസം വരുന്ന ഭാരമുയര്‍ത്തുമ്പോള്‍ പ്രത്യേകം ശ്രദ്ധിക്കണം. കുനിഞ്ഞു നിന്ന് ഭാരമെടുക്കുന്നതിലും നല്ലത് ഇരുന്ന ശേഷം ഭാരമുയര്‍ത്താന്‍ ശ്രമിക്കുന്നതാണ്.

3. വ്യായാമം ചെയ്യുമ്പോള്‍ നടുവിന്റെ മസിലുകള്‍ കൂടുതല്‍ സ്‌ട്രെച്ച് ചെയ്യുന്ന രീതിയിലുള്ളവ ചെയ്യാന്‍ ശ്രമിക്കുക. ബെന്‍ഡിംഗ് ഫോര്‍വേഡ്, ബെന്‍ഡിംഗ് ബാക്ക്, ബെന്‍ഡിംഗ് സൈഡ് ടു സൈഡ് എന്നീ വ്യായാമങ്ങള്‍ ചെയ്യുക.

4. ഇരിക്കുമ്പോഴും എഴുന്നേല്‍ക്കുമ്പോഴും നടക്കുമ്പോഴുമൊക്കെ ശരിയായ പോസ്ച്ചര്‍ നിലനിര്‍ത്തുക. ചെവിക്കു സമമായി തോളുകള്‍ വരുന്നതു പോലെയും, ഹിപ്പ് പോയിന്റ് നേരെ നില്‍ക്കുന്നതു പോലെയുമാവണം നടക്കേണ്ടത്. ഇരിക്കുമ്പോഴും നടുവ് വളഞ്ഞിരിക്കുന്നതു പോലെയാകരുത്.

5. അടിയന്തിര ആവശ്യങ്ങളിലല്ലാതെ പെയിന്‍കില്ലറുകളെ ആശ്രയിക്കരുത്. ആന്റിബയോട്ടിക് പെയിന്‍കില്ലറുകള്‍ കൂടുതല്‍ ബാധിക്കുന്നത് നടുവിന്റെ ആരോഗ്യത്തെയാണ്.

6. യോഗ ചെയ്യുന്നതു വഴിയും നടുവേദന കുറയും. ടൈറ്റ് മസിലുകളെ അയയ്ക്കാനും, ശ്വാസോച്ഛ്വാസ ക്രമം നിലനിര്‍ത്താനും, കൊഴുപ്പിനെ എനര്‍ജിയാക്കി മാറ്റാനുമൊക്കെ യോഗ സഹായിക്കും.

7. കാല്‍സ്യം , വിറ്റമിന്‍ ഡി എന്നിവ മെനുവില്‍ ഉള്‍പ്പെടുത്തുക. ബലമുള്ള എല്ലുകളുണ്ടെങ്കില്‍ നടുവിന് വേദനയുണ്ടാക്കുന്ന ഓസ്ടിയോപോറോസിസ് വരാനുള്ള സാധ്യത കുറവാണ്. പാലും പാലുത്പന്നങ്ങളും, ഇലക്കറികള്‍, ദശക്കട്ടിയുള്ള മീന്‍, മുട്ടയുടെ മഞ്ഞക്കരു എന്നിവയൊക്കെ കഴിക്കുക. ശരീരഭാരം നിയന്ത്രിക്കാന്‍ ആവശ്യത്തിന് വ്യായാമവും ചെയ്യുക.

8. കാലിന് ചേരുന്ന ചെരുപ്പുകള്‍ ധരിക്കുക. ഹീല്‍ കുറവുള്ള ഫ്‌ളാറ്റ് ചെരുപ്പുകള്‍ നടുവേദന കുറയ്ക്കാന്‍ സഹായിക്കും. ഒരിഞ്ചില്‍ താഴെ ഹീലുള്ള ചെരുപ്പുകള്‍ ധരിക്കാന്‍ ശ്രമിക്കുക.

9. ഇരുന്നു ചെയ്യേണ്ട ഓഫീസ് ജോലിയാണെങ്കില്‍ കൂടി കുറച്ചു സമയം നടക്കാനും എഴുന്നേല്‍ക്കാനുമൊക്കെ ശ്രമിക്കുക. കൂടുതല്‍ സമയം ഒരേ പോസ്ച്ചര്‍ നിലനിര്‍ത്തിയാല്‍ നടുവേദന കൂടും.

10. ഉറക്കമില്ലായ്മ മറ്റേതൊരു ശാരീരിക പ്രശ്‌നവും പോലെ നടുവിനെയും ബാധിക്കും. നല്ല മെത്തയില്‍ വേണം കിടന്നുറങ്ങാന്‍. തലയിണ വയ്ക്കാതെ കിടക്കുന്നതാണ് ഏറ്റവും നല്ലത്.

Ads by Google
Ads by Google
Loading...
TRENDING NOW