Thursday, August 22, 2019 Last Updated 22 Min 16 Sec ago English Edition
Todays E paper
Ads by Google
Thursday 29 Mar 2018 01.57 AM

ശ്രീകുമാരന്‍ തമ്പിക്ക്‌ ജെ.സി. ഡാനിയേല്‍ പുരസ്‌കാരം

uploads/news/2018/03/204624/k3.jpg

തിരുവനന്തപുരം: മലയാളസിനിമയിലെ സമഗ്രസംഭാവനയ്‌ക്കുള്ള ജെ.സി. ഡാനിയേല്‍ പുരസ്‌കാരം ശ്രീകുമാരന്‍ തമ്പിക്ക്‌. അഞ്ചു ലക്ഷംരൂപയും പ്രശസ്‌തിപത്രവും ഫലകവുമടങ്ങുന്നതാണു പുരസ്‌കാരം.
ഗാനരചയിതാവ്‌, സംവിധായകന്‍, തിരക്കഥാകൃത്ത്‌, നിര്‍മാതാവ്‌, സംഗീത സംവിധായകന്‍ എന്ന നിലകളില്‍ അരനൂറ്റാണ്ടായി നിറസാന്നിധ്യമാണ്‌ ശ്രീകുമാരന്‍തമ്പി. 30 സിനിമകള്‍ സംവിധാനം ചെയ്‌തു. 22 സിനിമകള്‍ നിര്‍മിച്ചു. 1971ലും 2011ലും മികച്ച ഗാനരചയിതാവിനുള്ള സംസ്‌ഥാന പുരസ്‌കാരം നേടി.
സംവിധാനം ചെയ്‌ത ഗാനം 1981 ല്‍ ജനപ്രീതിയും കലാമൂല്യവുമുള്ള ചിത്രത്തിനുള്ള സംസ്‌ഥാന പുരസ്‌കാരം നേടി.
നടന്‍ മധു ചെയര്‍മാനും സംവിധായകന്‍ സത്യന്‍ അന്തിക്കാട്‌, നിര്‍മാതാവ്‌ സിയാദ്‌ കോക്കര്‍, ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ കമല്‍, സാംസ്‌കാരിക വകുപ്പ്‌ സെക്രട്ടറി റാണി ജോര്‍ജ്‌ എന്നിവര്‍ അംഗങ്ങളുമായ സമിതിയാണ്‌ പുരസ്‌കാരം നിര്‍ണയിച്ചത്‌.

Ads by Google
Thursday 29 Mar 2018 01.57 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW