Saturday, August 24, 2019 Last Updated 24 Min 10 Sec ago English Edition
Todays E paper
Ads by Google
Monday 02 Oct 2017 02.56 PM

പാരീസ് ലക്ഷ്മി ചോദിക്കുന്നു, മദാമ്മയെന്ന് പറഞ്ഞ് എന്നെ മാറ്റിനിര്‍ത്തുന്നതെന്തിനാണ്?

വിവാഹിതയായി കേരളത്തില്‍ സ്ഥിരതാമസമാക്കിയിട്ട് വര്‍ഷം എത്രയോ കഴിഞ്ഞു. ഇപ്പോഴും എന്നെ അന്യയായി കാണുന്നവരുണ്ട്. ഈ നാട്ടിലുള്ളവര്‍ മുഴുവനും എന്നെ സ്‌നേഹിക്കണമെന്ന് ഞാന്‍ വാശി പിടിക്കില്ല, പക്ഷേ മദാമ്മയെന്ന് പറഞ്ഞ് മാറ്റിനിര്‍ത്തുന്നതെന്തിനാണ്.

Paris Lakshmi

സുനിലുമായുളള സൗഹൃദം പ്രണയത്തിലേക്ക് വഴിമാറി?


എന്റെ അമ്മയ്ക്കും അച്ഛനും കഥകളി വളരെ ഇഷ്ടമാണ്. ഫോര്‍ട്ട്‌കൊച്ചിയില്‍ ഒരു തീയറ്റര്‍ ഉണ്ടായിരുന്നു. 8 ദിവസം വരെ കഥകളിയുണ്ടാകും. ഈ ദി
വസങ്ങളിലെല്ലാം ഞങ്ങള്‍ തിയേറ്ററില്‍ വരികയും കഥകളി ആസ്വദിക്കുകയും ചെയ്തു.

ചുരുങ്ങിയ ദിവസത്തിനുള്ളില്‍ അവിടെയുള്ള കലാകാരന്‍മാരുമായി നല്ല അടുപ്പമായി. അവരില്‍ ഒരാളായിരുന്നു സുനിലേട്ടന്‍. അന്ന് ചേട്ടന് 20 വയസ്സുണ്ടായിരുന്നു. എനിക്കാണെങ്കില്‍ ഏഴും. എല്ലാ വര്‍ഷവും ഞങ്ങള്‍ കേരളത്തിലെത്തും.

ഇടയ്ക്ക് പഠനത്തിന്റെ തിരക്കുകള്‍ വന്നതോടെ കേരളത്തിലേക്കുള്ള യാത്രയ്ക്ക് അല്‍പം നിയന്ത്രണം ഏര്‍പ്പെടുത്തി. കുറച്ച് വര്‍ഷങ്ങള്‍ക്ക്
ശേഷം ഫോര്‍ട്ട് കൊച്ചിയിലേക്ക് ഞങ്ങള്‍ വീണ്ടും വന്നപ്പോഴേക്കും എനിക്ക് 16 വയസ്സായി. ഇക്കാലയളവില്‍ ഞാനൊരു പ്രൊഫഷണല്‍ ഡാന്‍സറായി മാറിയിരുന്നു.

പോരാത്തതിന് ഞാനഭിനയിച്ച സിനിമ ബിഗ്ബി റിലീസ് ചെയ്തതും ആയിടയ്ക്കാണ്. ഈ മടങ്ങിവരവിലും ഞാന്‍ സുനിലേട്ടനെ കണ്ടു. അന്നുമു
തല്‍ ഞങ്ങള്‍ നല്ല സുഹൃത്തുക്കളായി.

ഞങ്ങളൊരുമിച്ച് ഒരു പ്രോഗ്രാം ചെയ്യാനായി ഫ്രാന്‍സിലേക്ക് പോയി. ആ ദിവസങ്ങളില്‍ സുനിലേട്ടന്‍ എന്റെ വീട്ടിലാണ് താമസിച്ചത്. അച്ഛനും അമ്മ
യ്ക്കും അദ്ദേഹത്തെ വളരെയധികം ഇഷ്ടപ്പെട്ടു. അന്ന് ഞങ്ങള്‍ പാരീസില്‍ ചെയ്ത പ്രോഗ്രാമിന് ഒരുപാട് അഭിനന്ദങ്ങളും ലഭിച്ചു.

തിരിച്ച് നാട്ടിലേക്ക് വന്നുകഴിഞ്ഞപ്പോള്‍ അദ്ദേഹമെന്നോട് ചോദിച്ചു. 'സ്വന്തം കലയോട് ആത്മാര്‍ത്ഥതയുള്ള നമുക്ക് ജീവിതത്തിലും ഒരുമിച്ചുകൂടെ?'. ചേട്ടന്‍ പറഞ്ഞ കാര്യത്തോട് ഞാനും യോജിച്ചിരുന്നു.

എന്റെ വീട്ടില്‍ സംസാരിച്ചപ്പോള്‍ അമ്മയ്ക്കും അച്ഛനും സന്തോഷമായി. എന്നാല്‍ സുനിലേട്ടന്റെ അച്ഛന് ആദ്യം താല്‍പര്യമുണ്ടായിരുന്നില്ല. എങ്കിലും പിന്നീട് മാറി. എന്നാല്‍ ഞങ്ങളിരുവരുടെയും സുഹൃത്തുക്കള്‍ ഈ വിവാഹത്തെ എതിര്‍ത്തു. ഞങ്ങള്‍ തമ്മില്‍ പ്രായവ്യത്യാസമുണ്ടെന്നായിരുന്നു എന്റെ സുഹൃത്തുക്കള്‍ പറഞ്ഞത്.

ചേട്ടന്റെ കൂട്ടുകാരാണെങ്കില്‍ ഞാനൊരു വിദേശിയാണെന്നും വിദേശികളെ വിശ്വസിക്കാന്‍ പറ്റില്ല, വിവാഹം കഴിച്ചാല്‍ തന്നെ ആ ദാമ്പത്യം ശാശ്വതമാകില്ല എന്നൊക്കെ പറഞ്ഞ് സുനിലേട്ടനെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. എന്നാല്‍ വീട്ടുകാരുടെ സമ്മതത്തോടെ ഞങ്ങള്‍ വിവാഹിതരായി. വിവാഹത്തിന് മുമ്പ് തന്നെ സുനിലേട്ടന്‍ നല്ല കെയറിംഗായിരുന്നു. വിവാഹശേഷം അത് ഒന്നുകൂടി ഇരട്ടിച്ചു.

കുടുംബജീവിതത്തിലേക്ക് പ്രവേശിച്ചപ്പോള്‍?


ഒരുമിച്ച് ഒരു ജീവിതം തുടങ്ങിക്കഴിയുമ്പോഴാണ് മിക്കവര്‍ക്കും ജീവിതപങ്കാളിയെ മനസ്സിലാക്കാന്‍ സാധിക്കുക. എന്നാല്‍ ഞങ്ങള്‍ വിവാഹത്തിന് മുമ്പ് തന്നെ പരസ്പരം സംസാരിച്ച് ഇഷ്ടാനിഷ്ടങ്ങള്‍ തിരിച്ചറിഞ്ഞു.

വിവാഹം കഴിഞ്ഞിട്ട് ഇപ്പോള്‍ 5വര്‍ഷമായി. ഇതിനിടയില്‍ ഇണക്കങ്ങളും പിണക്കങ്ങളും ഉണ്ടായിട്ടുണ്ട്. പക്ഷേ അതൊന്നും ഒരുപാട് നേരം നീണ്ടുനില്‍ക്കില്ല. പെട്ടെന്ന് ദേഷ്യം വരുന്ന കൂട്ടത്തിലാണ് ഞാന്‍. ഇഷ്ടപ്പെടാത്ത കാര്യം കണ്ടാല്‍ പെട്ടെന്ന് പ്രതികരിക്കും.

ഞാന്‍ എത്ര വഴക്കടിച്ചാലും സുനിലേട്ടന്‍ ഒന്നും മിണ്ടാതെ എന്നെ നോക്കി ചിരിച്ചുകൊണ്ടിരിക്കും. അത് കാണുമ്പോള്‍ എന്റെ ദേഷ്യം ഇരട്ടിക്കും.
വഴക്കൊക്കെ മാറുമ്പോള്‍ ഞാന്‍ അദ്ദേഹത്തോട് എന്താ മിണ്ടാതിരുന്നതെന്ന് ചോദിക്കും. അപ്പോള്‍ ചേട്ടന്‍ പറയുന്ന മറുപടി എന്താണെന്നോ ?'രണ്ടുകൈയും കൂട്ടിയടിച്ചാലല്ലേ ലക്ഷ്മീ ശബ്ദമുണ്ടാകൂ, മാത്രമല്ല ദേഷ്യപ്പെടുമ്പോള്‍ നിന്നെ കാണാന്‍ നല്ല ഭംഗിയാണ്'(ചിരിക്കുന്നു).

സുനിലേട്ടന്‍ എന്നെ എപ്പോഴും സപ്പോര്‍ട്ട് ചെയ്യുന്നയാളാണ്. എന്റെ സിംഗിള്‍ ഡാന്‍സ്‌പ്രോഗ്രാമിന് ചേട്ടനാണ് എപ്പോഴും കൂടെവരുന്നത്. തനിച്ച് എവിടെയും വിടില്ല. വിവാഹത്തിന് ശേഷമാണ് ബാംഗ്ലൂര്‍ ഡേയ്‌സ് പോലുള്ള ചിത്രങ്ങളില്‍ അഭിനയിക്കാന്‍ സാധിച്ചത്. അതിനും അദ്ദേഹം പൂര്‍ണപിന്തുണ നല്‍കി. സുനിലേട്ടന്‍ വളരെ പാവമാണ്.

എല്ലാവരെയും പെട്ടെന്ന് വിശ്വസിക്കുന്ന സ്വഭാവക്കാരനാണ് അദ്ദേഹം. ഞങ്ങള്‍ രണ്ടുപേരുടെയും ഡാന്‍സ് ഫോര്‍മാറ്റുകളെ ചേര്‍ത്ത് വച്ച് ധാരാളം ഫ്യൂഷന്‍സ് ഇന്ത്യയ്ക്ക് അകത്തും പുറത്തുമായി ഇപ്പോള്‍ ചെയ്തുകഴിഞ്ഞിരിക്കുന്നു. കൂടാതെ വൈക്കത്ത് ഞങ്ങള്‍ക്ക് കലാശക്തിയെന്ന ഡാന്‍സ് സ്‌കൂളുമുണ്ട്. കഥകളിയും നൃത്തവും പഠിപ്പിക്കുന്നുമുണ്ട്.

Monday 02 Oct 2017 02.56 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW