Monday, August 26, 2019 Last Updated 3 Min 14 Sec ago English Edition
Todays E paper
Ads by Google
Thursday 08 Mar 2018 01.13 PM

സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം: മികച്ച ചിത്രം ഒറ്റമുറി വെളിച്ചം, നടന്‍ ഇന്ദ്രന്‍സ്, നടി പാര്‍വ്വതി

uploads/news/2018/03/198549/ghhgqwertyhuj.jpg

തിരുവനന്തപുരം: 2017ലെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ‘ആ​ളൊരുക്കം’ എന്ന ചിത്രത്തിലെ പ്രകടനത്തിന് ഇന്ദ്രന്‍സ് മികച്ച നടനുള്ള പുരസ്കാരം സ്വന്തമാക്കി. ‘ടേക്ക് ഒാഫ്’ എന്ന ചിത്രത്തിലൂടെ രണ്ടാം തവണയും പാര്‍വതി മികച്ച നടിക്കുള്ള പുരസ്കാരം സ്വന്തമാക്കി. ‘ഈമയൗ’ ലിജോ ജോസ് പല്ലിശ്ശേരി മികച്ച സംവിധായകനായി. രാഹുല്‍ ജി നായരു​ടെ ‘ഒറ്റമുറി വെളിച്ചം’ മികച്ച ചിത്രമായി തിരഞ്ഞെടുക്കപ്പെട്ടു.

മറ്റു പുരസ്കാരങ്ങൾ ഇങ്ങനെ:

മികച്ച സ്വഭാവ നടൻ – അലൻസിയർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
സ്വഭാവ നടി – പോളി വൽസൻ (ഈ.മ.യൗ, ഒറ്റമുറി വെളിച്ചം)
കഥാകൃത്ത് – എം.എ. നിഷാദ് (കിണർ)
തിരക്കഥാകൃത്ത് – സജീവ് പാഴൂർ (തൊണ്ടിമുതലും ദൃക്സാക്ഷിയും)
മേക്കപ്പ്മാൻ – രഞ്ജിത്ത് അമ്പാടി (ടേക്ക് ഓഫ്)

ചിത്ര സംയോജകൻ – അപ്പു ഭട്ടതിരി (ഒറ്റമുറി വെളിച്ചം, വീരം)
കലാസംവിധായകൻ – സന്തോഷ് രാമൻ (ടേക്ക് ഓഫ്)
നവാഗത സംവിധായകൻ – മഹേഷ് നാരായണൻ (ടേക്ക് ഓഫ്)
കുട്ടികളുടെ ചിത്രം – സ്വനം
പ്രത്യേക ജൂറി അവാർഡ് (അഭിനയം) – വിനീതാകോശി (ഒറ്റമുറിവെളിച്ചം)

ബാലതാരങ്ങൾ – മാസ്റ്റർ അഭിനന്ദ്, നക്ഷത്ര (സ്വനം, രക്ഷാധികാരി ബൈജു ഒപ്പ്)
സംഗീതസംവിധായകൻ – എം.കെ. അർജുനൻ (ഭയാനകത്തിലെ ഗാനങ്ങൾ)
ഗായകൻ – ഷഹബാസ് അമൻ (മായാനദി)
ഗായിക – സിതാര കൃഷ്ണകുമാർ (വിമാനം)

ക്യാമറ – മനേഷ് മാധവ് (ഏദൻ)
കലാമൂല്യമുള്ള ജനപ്രിയ സിനിമ – രക്ഷാധികാരി ബൈജു
പശ്ചാത്തല സംഗീതം – ഗോപീസുന്ദർ (ടേക്ക് ഓഫ്)
ഗാനരചയിതാവ് – പ്രഭാവർമ (ക്ലിന്റ്)

തിരക്കഥ (അഡാപ്റ്റേഷൻ) – എസ്. ഹരീഷ്, സഞ്ജു സുരേന്ദ്രൻ (ഏദൻ)
വസ്ത്രാലങ്കാരം – സലി എൽസ (ഹേ ജൂഡ്)
ഡബ്ബിങ് ആർട്ടിസ്റ്റ് (ആൺ) – അച്ചു അരുൺ കുമാർ (തീരം)
ഡബ്ബിങ് ആർട്ടിസ്റ്റ് (പെൺ) – എം. സ്നേഹ (ഈട)

നൃത്ത സംവിധായകൻ – പ്രസന്ന സുജിത്ത് (ഹേ ജൂഡ്)
ശബ്ദമിശ്രണം – പ്രമോദ് തോമസ് (ഏദൻ)
ശബ്ദ ഡിസൈൻ – രംഗനാഥ് രവി (ഈ.മ.യൗ)
ലബോറട്ടറി / കളറിസ്റ്റ് – ചിത്രാഞ്ജലി സ്റ്റുഡിയോ, കെഎസ്എഫ്ഡിസി (ഭയാനകം)
സിങ്ക് സൗണ്ട് – പി.ബി. സ്മിജിത്ത് കുമാർ (രക്ഷാധികാരി ബൈജു ഒപ്പ്)

ആറു കുട്ടികളുടെ ചിത്രങ്ങളുള്‍പ്പെടെ 110 ചിത്രങ്ങളാണ് ഇത്തവണ അവാര്‍ഡ് സമിതിക്ക് മുന്നിലെത്തിയത്. 37 പുരസ്കാരങ്ങളില്‍ 28 എണ്ണവും പുതുമുഖങ്ങള്‍ക്കാണ് ലഭിച്ചിരിക്കുന്നതെന്ന പ്രത്യേകതയും ഇത്തവണയുണ്ട്. മത്സരത്തിനെത്തിയ പകുതിയിലധികം സിനിമകള്‍ക്കും നിലവാരം പോരായിരുന്നുവെന്ന് പുരസ്കാര പ്രഖ്യാപന വേളയില്‍ മന്ത്രി ഏകെ ബാലന്‍ പറഞ്ഞു.

Ads by Google
Thursday 08 Mar 2018 01.13 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW