Thursday, August 22, 2019 Last Updated 18 Min 16 Sec ago English Edition
Todays E paper
Ads by Google
Tuesday 02 Aug 2016 12.08 PM

സൗദി വനിതാ അഭയകേന്ദ്രത്തില്‍ നിന്നും രണ്ടു വീട്ടുജോലിക്കാര്‍ നാട്ടിലേയ്ക്ക്

uploads/news/2016/08/19184/vanitha.jpg

ദമ്മാം: സൗദി അറേബ്യയിലെ ദമ്മാമില്‍ നിന്നും സാമൂഹിക പ്രവര്‍ത്തകരുടെ സഹായത്തോടെ, തമിഴ്‌നാട്ടുകാരായ രണ്ട് വീട്ടുജോലിക്കാര്‍ വനിതാ അഭയകേന്ദ്രത്തില്‍ (തര്‍ഹീല്‍) നിന്നും നിയമനടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേയ്ക്ക് മടങ്ങി. തമിഴ്‌നാട് ചെന്നൈ സ്വദേശിനിയായ ഭാനു ദുരൈ ചെന്താമര ഏഴു മാസങ്ങള്‍ക്കു മുന്‍പാണ് സൗദിയില്‍ വീട്ടുജോലിക്കാരിയായി എത്തിയത്. നാലുമാസം സ്‌പോണ്‍സറുടെ വീട്ടില്‍ ജോലി ചെയ്തു. എന്നാല്‍ ശമ്പളമൊന്നും കിട്ടിയില്ല. തുടര്‍ന്ന് അതിന്റെ പേരില്‍ വഴക്കുണ്ടാക്കിയപ്പോള്‍, സ്‌പോണ്‍സര്‍ അവരെ തര്‍ഹീലില്‍ കൊണ്ടുപോയി ഉപേക്ഷിയ്ക്കുകയായിരുന്നു ചെയ്തത്. മൂന്നു മാസം ചെന്താമരയ്ക്ക് തര്‍ഹീലില്‍ കഴിയേണ്ടി വന്നു.

തമിഴ്‌നാട് തൃച്ചി സ്വദേശിനിയായ ശാന്ത സുബ്രമണ്യന്‍ മൂന്നു മാസങ്ങള്‍ക്ക് മുന്‍പാണ് ദമാമിലെ സൗദി പൗരന്റെ വീട്ടില്‍ ജോലിയ്‌ക്കെത്തിയത്. സ്‌പോണ്‍സര്‍ വളരെ നല്ലവനായിരുന്നു. എന്നാല്‍ വളരെ വയസ്സായ ശാന്തയ്ക്ക് ആരോഗ്യപരമായ പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നതിനാല്‍, സ്‌പോണ്‍സറുടെ ഭാര്യയ്ക്ക് അവരെ ഇഷ്ടമായില്ല. അങ്ങനെ ഒരു മാസം കഴിഞ്ഞപ്പോള്‍, ശാന്തയെ സ്‌പോണ്‍സര്‍ തര്‍ഹീലില്‍ കൊണ്ടുപോയി ഉപേക്ഷിയ്ക്കുകയായിരുന്നു.

വനിതാ തര്‍ഹീലില്‍ എത്തിയ നവയുഗം ജീവകാരുണ്യപ്രവര്‍ത്തകയും, ഇന്ത്യന്‍ എംബസ്സി വോളന്റീറുമായ മഞ്ജു മണിക്കുട്ടനെ കണ്ട് രണ്ടുപേരും നാട്ടിലേയ്ക്ക് പോകാന്‍ സഹായം അഭ്യര്‍ത്ഥിച്ചു. ഇരുവരുടെയും കേസില്‍ ഇടപെടാന്‍ ഇന്ത്യന്‍ എംബസ്സി മഞ്ജുവിന് അനുമതിപത്രം നല്‍കി.

മഞ്ജു പലപ്രാവശ്യം ചെന്താമരയുടെ സ്‌പോണ്‍സറെ വിളിച്ച് സംസാരിച്ചിട്ടും, തര്‍ഹീലില്‍ വരാനോ പ്രശ്!നങ്ങള്‍ പരിഹരിയ്ക്കാനോ അയാള്‍ തയ്യാറായില്ല. ഒടുവില്‍ മഞ്ജു നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരായ ഷിബു കുമാര്‍, മണിക്കുട്ടന്‍, പ്രിജി കൊല്ലം എന്നിവര്‍ക്കൊപ്പം സ്‌പോണ്‍സറെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തി. ഏറെ ചര്‍ച്ചകള്‍ക്കും അഭ്യര്‍ത്ഥനകള്‍ക്കും ഒടുവില്‍, ചെന്താമരയ്ക്ക് ഫൈനല്‍ എക്‌സിറ്റും, രണ്ടു മാസത്തെ ശമ്പളവും നല്‍കാം എന്നും, എന്നാല്‍ വിമാന ടിക്കറ്റ് നല്‍കില്ല എന്നും സ്‌പോണ്‍സര്‍ അറിയിച്ചു. നവയുഗം പ്രവര്‍ത്തകര്‍ പിരിവെടുത്ത് ചെന്താമരയ്ക്കുള്ള വിമാന ടിക്കറ്റ് നല്‍കി.

മഞ്ജുവും നവയുഗം ജീവകാരുണ്യപ്രവര്‍ത്തകരും ശാന്തയുടെ സ്‌പോണ്‍സറെ ബന്ധപ്പെട്ടപ്പോള്‍ യാതൊരു നഷ്ടപരിഹാരവും വാങ്ങാതെ എക്‌സിറ്റ് നല്‍കാം എന്ന് അദ്ദേഹം സമ്മതിച്ചു. തുടര്‍ന്ന് നവയുഗം പ്രവര്‍ത്തകര്‍ നാട്ടിലേയ്ക്ക് വിളിച്ച്, ശാന്തയെ ജോലിയ്ക്ക് അയച്ച ട്രാവല്‍ ഏജന്‍സിയുമായി ബന്ധപ്പെട്ടു. വൃദ്ധയും രോഗിയുമായി ശാന്തയെ ജോലിയ്ക്ക് അയച്ചതിന് ട്രാവല്‍ ഏജന്റിനെ ശക്തമായി ശകാരിയ്ക്കുകയും, വിമാനടിക്കറ്റ് കൊടുത്ത് ശാന്തയെ തിരികെ വീട്ടിലെത്തിയ്ക്കാന്‍ നടപടി എടുക്കാത്തപക്ഷം, ഇന്ത്യന്‍ എംബസ്സി വഴി നിയമനടപടികള്‍ എടുക്കുമെന്നും അറിയിച്ചു. സംഗതി ഗുരുതരമാണ് എന്ന് മനസ്സിലായ ട്രാവല്‍ ഏജന്‍സി ശാന്തയ്ക്കുള്ള വിമാന ടിക്കറ്റ് നല്‍കി.

നിയമനടപടികള്‍ പൂര്‍ത്തിയാക്കി, തങ്ങളെ സഹായിച്ച നവയുഗം പ്രവര്‍ത്തകര്‍ക്ക് നന്ദി പറഞ്ഞ് ചെന്താമരയും ശാന്തയും നാട്ടിലേയ്ക്കു മടങ്ങി.

ചെറിയാന്‍ കിടങ്ങന്നൂര്‍

Ads by Google
Tuesday 02 Aug 2016 12.08 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW