Monday, August 19, 2019 Last Updated 28 Min 35 Sec ago English Edition
Todays E paper
Ads by Google
Wednesday 08 Nov 2017 03.09 PM

വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ്; ഡിസംബര്‍ 18ന് മല്യയോട് ഹാജരാകാന്‍ കോടതി

Vijay Mallya

ന്യുഡല്‍ഹി: സാമ്പത്തിക കുറ്റകൃത്യ കേസുകളില്‍ പെട്ട് രാജ്യംവിട്ട പ്രമുഖ വ്യവസായി വിജയ് മല്യയെ പിടികിട്ടാപുള്ളിയായി പ്രഖ്യാപിക്കണമെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ഡല്‍ഹി ചീഫ് മെട്രോപോളിറ്റന്‍ മജിസ്‌ട്രേറ്റ് കോടതിയിലാണ് എന്‍ഫോഴ്‌സ്‌മെന്റ് ഈ ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഇതു പരിഗണിച്ച കോടതി മല്യയ്ക്ക് കീഴടങ്ങാന്‍ ഡിസംബര്‍ 18ന് അന്തിമ സമയപരിധിയും അനുവദിച്ചു. ഫെറാ ചട്ടം ലംഘിച്ച കേസിലാണ് മല്യയ്ക്ക് എന്‍ഫോഴ്‌സ്‌മെന്റ് കുരുക്ക് മുറുക്കിയിരിക്കുന്നത്.

മല്യയ്‌ക്കെതിരെ തുടര്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ എന്‍ഫോഴ്‌സ്‌മെന്റിന് കോടതി അനുമതി നല്‍കി. മല്യയ്‌ക്കെതിരെ നേരത്തെ പുറപ്പെടുവിച്ചിരുന്ന ജാമ്യമില്ലാ വാറണ്ട് കൈപ്പറ്റാതെ മടങ്ങിയതായി എന്‍ഫോഴ്‌സ്‌മെന്റിന്റെ സ്‌പെഷ്യല്‍ പബ്ലിക് പ്രൊസിക്യൂട്ടര്‍ എന്‍.കെ മത്ത ചൂണ്ടിക്കാട്ടിയിരുന്നു. എന്‍ഫോഴ്‌സ്‌മെന്റിനു മുന്നില്‍ മറ്റു മാര്‍ഗമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

നിയമനടപടി നേരിട്ടതിനെ തുടര്‍ന്ന് ലണ്ടനിലേക്ക് കടന്ന മല്യയെ തിരിച്ചെത്തിക്കാന്‍ അന്വേഷണ സംഘം നടപടി തുടരുകയാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ നാലിന് കോടതി ജാമ്യാമില്ലാ വാറണ്ട് അയച്ചിരുന്നു. ഇത് മടങ്ങിയതോടെ ഏപ്രില്‍ 12നാണ് പരിധിയില്ലാത്ത വാറണ്ട് അയച്ചത്.

Ads by Google
Ads by Google
Loading...
LATEST NEWS
TRENDING NOW