Saturday, August 24, 2019 Last Updated 6 Min 19 Sec ago English Edition
Todays E paper
Ads by Google
Monday 23 Oct 2017 02.07 AM

നിളയുടെ മനം നിറയെ വര്‍ണങ്ങള്‍; സ്‌കൂളിനും ഇടമില്ല

uploads/news/2017/10/158269/k11.jpg

കൊച്ചി: എട്ടു വയസുകാരി നിളയുടെ ചിന്തകളില്‍ കണക്കും ഇംഗ്ലീഷും ഹോംവര്‍ക്കുമൊന്നുമില്ല. അവളുടെ മനസ്‌ നിറയെ വര്‍ണങ്ങളാണ്‌. മൂന്നു വയസില്‍ നിറങ്ങളെ കൂട്ടുപിടിച്ചതു മുതല്‍ നിള ചിത്രരചനയിലാണ്‌, സ്‌കൂളില്‍ പോലും പോകാതെ.
എറണാകുളം ദര്‍ബാര്‍ ഹാളില്‍ കഴിഞ്ഞ ദിവസം ആരംഭിച്ച നിളയുടെ ചിത്രപ്രദര്‍ശനം കാണാന്‍ നിരവധി പേരാണെത്തുന്നത്‌. കിളികളും പൂക്കളും പൂമ്പാറ്റയും ആകാശവുമൊക്കെ അവള്‍ ഭംഗിയായി കാന്‍വാസില്‍ പകര്‍ത്തിയിരിക്കുന്നു.
കൊച്ചി പള്ളുരുത്തിയില്‍ താമസിക്കുന്ന പ്രിന്‍സിന്റെയും അനുപമയുടെയും മകളാണ്‌ നിള സ്‌റ്റെയ്‌സി ജോണ്‍സ്‌. നിളയുടെ നാലാമത്തെ ചിത്രപ്രദര്‍ശനമാണിത്‌. ആറു വയസുള്ളപ്പോഴാണ്‌ ആദ്യമായി പ്രദര്‍ശനം നടത്തിയത്‌. ലളിതകലാ അക്കാദമിയുടെ ചരിത്രത്തിലെ ഏറ്റവും പ്രായം കുറഞ്ഞ വ്യക്‌തിഗത പ്രദര്‍ശനമായിരുന്നു നിളയുടേത്‌. ബ്രഷ്‌, നൈഫ്‌, തുണി, ഫിംഗര്‍, ടിഷ്യു പേപ്പര്‍, ടൂത്ത്‌ ബ്രഷ്‌ എന്നിവ ഉപയോഗിച്ചാണ്‌ ചിത്രങ്ങള്‍ വരയ്‌ക്കുന്നത്‌. അക്രിലിക്കിലും ഓയില്‍ പെയിന്റിങിലുമുള്ള നിളയുടെ ചിത്രങ്ങള്‍ക്കു പ്രായത്തില്‍ കവിഞ്ഞ ഭാവനയും ഭംഗിയുമുണ്ട്‌. 2012-ല്‍ കൊച്ചിയില്‍ നടന്ന ആദ്യ ബിനാലെയുടെ പ്രചാരണത്തോടനുബന്ധിച്ചു ഹൈക്കോര്‍ട്ട്‌ ജങ്‌ഷനില്‍ സംഘടിപ്പിച്ച ചിത്രരചനയില്‍ മൂന്നു വയസുകാരിയായിരുന്ന നിളയും പങ്കെടുത്തിരുന്നു. കുഞ്ഞിക്കൈകള്‍ കൊണ്ടുള്ള ചിത്രരചന കണ്ട ഫോര്‍ട്ട്‌കൊച്ചി സ്വദേശിയായ ചിത്രകാരന്‍ ഡെസ്‌മണ്ട്‌ റിബേറോ നിളയിലെ കലാകാരിയെ തിരിച്ചറിഞ്ഞു വേണ്ട ഉപദേശങ്ങള്‍ നല്‍കി.
സാമ്പ്രദായിക വിദ്യാഭ്യാസം പിന്തുടരാതെ ബദല്‍ സ്‌കൂള്‍ രീതിയാണ്‌ നിള പരിശീലിക്കുന്നത്‌. മുംബൈയില്‍ നടക്കുന്ന ചിതപ്രദര്‍ശനത്തില്‍ പങ്കെടുക്കാനുള്ള തയാറെടുപ്പിലാണു നിള. ദര്‍ബാര്‍ ഹാളിലെ ചിത്രപ്രദര്‍ശനം 27 നു സമാപിക്കും.

Ads by Google
Monday 23 Oct 2017 02.07 AM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW