Monday, August 19, 2019 Last Updated 5 Min 37 Sec ago English Edition
Todays E paper
Ads by Google
Thursday 05 Oct 2017 02.24 PM

ഗോസിപ്പുകള്‍ എത്ര വന്നാലും ആലിയയും കുടുംബവും പ്രതികരിക്കാറില്ല.

uploads/news/2017/10/152618/Weeklynetcafealiya.jpg

അഭിനേത്രി, ഗായിക എന്നീ നിലകളില്‍ ബോളിവുഡില്‍ തിളങ്ങുന്ന നക്ഷത്രമാണ് ആലിയ ഭട്ട്. യുവാക്കളുടെ സ്വപ്ന നായികയായ ആലിയ ബാലതാരമായിട്ടാണ് സിനിമയിലെത്തിയത്. പ്രശസ്ത സംവിധായകനും നിര്‍മ്മാതാവുമായ മഹേഷ് ഭട്ടിന്റെ മകള്‍ കൂടിയാണ് ഈ സ്വപ്നസുന്ദരി.

ടെന്‍ഷന്‍ നിറഞ്ഞ മനസ്


ആലിയയുടെ സിനിമകള്‍ റിലീസ് ചെയ്യുമ്പോഴൊക്കെ വല്ലാത്തൊരു ടെന്‍ഷന്‍ താരത്തെ കീഴടക്കാറുണ്ട്. പരീക്ഷയുടെ റിസള്‍ട്ട് കാത്തിരിക്കുന്ന കുട്ടിയുടെ മനസ്സായിരിക്കും അവര്‍ക്ക്.

അവരുടെ അഭിനയത്തെക്കുറിച്ചുള്ള പ്രേക്ഷകപ്രതികരണം എങ്ങനെയായിരിക്കുമെന്ന ഉത്കണ്ഠയില്‍ വീടിന് പുറത്തിറങ്ങാതെ റൂമിനുള്ളില്‍ തനിച്ചിരിക്കുന്ന സ്വഭാവക്കാരിയാണ് ആലിയ.

സിനിമയിലാണ് ശ്രദ്ധ


വിവാഹത്തിന് തന്റെ ജീവിതത്തില്‍ രണ്ടാം സ്ഥാനമാണെന്നും മുഴുവന്‍ ശ്രദ്ധയും സിനിമയ്ക്കു വേണ്ടിയാണെന്നുമാണ് ആലിയയുടെ പക്ഷം. ഒരിക്കല്‍ തന്റെ പഠനകാലത്ത് സ്‌കൂളില്‍ ഓട്ടമത്സരം വയ്ക്കുകയുണ്ടായി. അതില്‍ മത്സരിച്ച ആലിയ പരാജയപ്പെട്ടപ്പോള്‍ അവര്‍ വാവിട്ടു കരഞ്ഞു.

ഇതുകണ്ട അധ്യാപിക അവരെ വിളിച്ച് അരികിലിരുത്തുകയും ജീവിതവിജയത്തെക്കുറിച്ചുള്ള നല്ല ഉപദേശങ്ങള്‍ അവര്‍ക്ക് കൊടുക്കുകയും ചെയ്തു. അന്ന് അധ്യാപിക നല്‍കിയ സന്ദേശം മനസ്സാല്‍ സ്വീകരിച്ച് കഠിനാധ്വാനം ചെയ്തു. ഒടുവില്‍ താരം വിജയിച്ചു.

ആഗ്രഹിച്ച നേട്ടങ്ങള്‍ സ്വന്തമായിക്കഴിഞ്ഞ വ്യക്തിക്ക് ഇനിയെങ്കിലും വിവാഹിതയായിക്കൂടെയെന്ന ചോദ്യത്തിന് 'പ്രായം ഇനിയും ബാക്കിയുണ്ട്, സിനിമയില്‍ തനിക്ക് ഇനിയും വിജയങ്ങള്‍ കൊയ്യണമെന്നാ'യിരുന്നു മറുപടി.

തനിച്ചുള്ള ജീവിതം


സഹോദരിയുമൊന്നിച്ച് ഒരു റൂമില്‍ കിടന്നുറങ്ങിയവരാണ് ആലിയ. എന്നാല്‍ സ്വന്തമായി ഒരു വീട് വാങ്ങിയപ്പോള്‍ ഒറ്റയ്ക്ക് താമസിക്കണമെന്ന് തോന്നി. എന്നാല്‍ മുഴുവന്‍ സമയവും ആ വീട്ടിലല്ലെന്നും തനിച്ചിരിക്കാന്‍ തോന്നുമ്പോള്‍ കുറച്ച് ദിവസം അവിടെയായിരിക്കുമെന്നും താരം പറയുന്നു.

എന്നാല്‍ കുടുംബവുമായി കലഹിച്ചതുകൊണ്ടാണ് താരം മറ്റൊരുവീട്ടിലേക്ക് മാറിത്താമസിക്കുന്നുവെന്ന് വാര്‍ത്ത ചില പാപ്പരാസികള്‍ പറഞ്ഞുപരത്തിയിരുന്നു. ആലിയ ഈ വാര്‍ത്തയെ നിഷേധിക്കുകയും ചെയ്തു.

uploads/news/2017/10/152618/Weeklynetcafealiya1.jpg

ആദ്യ പ്രതിഫലം


നടിയാകുന്നതിന് മുമ്പുള്ള ജീവിതം വളരെ സ്വതന്ത്രമായിരുന്നുവെങ്കില്‍പ്പോലും സ്വന്തമായി ജോലിയില്ലാത്തതിനാല്‍ പോക്കറ്റ്മണിയായി അച്ഛന്‍ തരുന്ന 50 രൂപയായിരുന്നു തന്റെ ഏക ആശ്രയം. സ്വന്തമായി സമ്പാദിക്കാമല്ലോ എന്ന പോംവഴിയാണ് താരത്തിനെ സിനിമയിലെത്തിച്ചതും.

'സ്റ്റുഡന്റ് ഓഫ് ദ ഇയര്‍' എന്ന തന്റെ ആദ്യ സിനിമയില്‍ നിന്നും പ്രതിഫലം കിട്ടിയപ്പോള്‍ ഏറെ സന്തോഷിച്ചു. ഈ പ്രതിഫലം കൊണ്ട് എന്തു ചെയ്യുമെന്നുള്ള അച്ഛന്റെ ചോദ്യത്തിന് വീട്ടില്‍ നീന്തല്‍ക്കുളം നിര്‍മ്മിച്ച് കൊണ്ടായിരുന്നു ആലിയ മറുപടി നല്‍കിയത്.

ഗോസിപ്പ് ഗോ ബാക്ക്


ഗോസിപ്പുകള്‍ എത്രത്തോളം വന്നാലും താനും കുടുംബവും ഒരിക്കലും പ്രതികരിക്കാറില്ലെന്നാണ് ആലിയ പറയുന്നത്. തന്നെയും കുടുംബത്തെയും ജനങ്ങള്‍ക്കറിയാം.

അവരുടെ പ്രീതിയും പ്രോത്സാഹനവും തങ്ങള്‍ക്ക് വേണ്ടവിധം ലഭിക്കുന്നത് കൊണ്ടുതന്നെ കിംവദന്തികളെ ശ്രദ്ധിക്കുന്നില്ലെന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നു.

അച്ഛന്റെ പൊന്നുമകള്‍


ചെറുപ്പം മുതല്‍ ഈ നിമിഷം വരെ തന്റെ ജീവിതത്തിലുണ്ടായിട്ടുള്ള കാര്യങ്ങളെല്ലാം തന്നെ അച്ഛനുമായി സംസാരിക്കാറുണ്ടെന്നും അദ്ദേഹം തന്റെ നല്ലൊരു സുഹൃത്ത് കൂടിയാണെന്നും താരം പല ഇ ന്റര്‍വ്യൂകളിലും പറഞ്ഞിട്ടുണ്ട്.

സിനിമയില്ലാത്ത അവസരങ്ങളില്‍ വളരെ മാന്യവും സിമ്പിളുമായ വസ്ത്രങ്ങള്‍ ധരിക്കുന്ന മകളോട് ആ പിതാവിന് വലിയ മതിപ്പാണ്. മാത്രമല്ല, മകളുടെ സിനിമകള്‍ കണ്ട് അവളെ പ്രോത്സാഹിപ്പിക്കുന്ന പിതാവ്, ആഗ്രഹം തോന്നുമ്പോള്‍ വിവാഹം കഴിച്ചാല്‍ മതിയെന്ന അനുവാദവും മകള്‍ക്ക് നല്‍കിയിട്ടുണ്ടത്രേ.

ദേവിന റെജ

Ads by Google
Thursday 05 Oct 2017 02.24 PM
YOU MAY BE INTERESTED
Ads by Google
Loading...
TRENDING NOW