Saturday, August 24, 2019 Last Updated 7 Min 9 Sec ago English Edition
Todays E paper
Ads by Google
Wednesday 05 Jul 2017 01.53 PM

ഇസ്രായേല്‍ പ്രധാനമന്ത്രിക്ക് മോഡിയുടെ സമ്മാനം കേരളത്തില്‍ നിന്ന്

uploads/news/2017/07/124743/modi.jpg

തിരുവനന്തപുരം: ത്രിദിന ഇസ്രായേല്‍ സന്ദര്‍ശനത്തിനായെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോഡി ബെഞ്ചമിന്‍ നെതന്യാഹുവിന് നല്‍കിയത് കേരളത്തില്‍ നിന്നും കൊണ്ടുവന്ന സമ്മാനം. ഇന്ത്യയിലെ ജൂതമത ചരിത്രത്തിലെ പ്രധാനപ്പെട്ട രണ്ട് രേഖകളുടെ പകര്‍പ്പാണ് നല്‍കിയത്. കേരളത്തില്‍ നിന്നുള്ളതാണ് നെതന്യാഹുവിന് സമ്മാനിച്ച രണ്ട് രേഖകളും. 10-ാം നൂറ്റാണ്ടില്‍ ചെമ്പ് ഫലകത്തില്‍ എഴുതിയ സുപ്രധാന രേഖകളുടെ പകര്‍പ്പാണിത്.

കേരളത്തിലെ ജൂതന്മാരില്‍ പ്രമുഖനും പരമ്പരാഗതമായ രാജകീയ അവകാശങ്ങള്‍ ഇന്ത്യയിലെ ജൂത നേതാവുമായിരുന്ന ജോസഫ് റബ്ബാന് ചേരമാന്‍ പെരുമാള്‍ എന്ന ഭാസ്‌കര രവിവര്‍മ്മ നല്‍കിയ അധികാരപത്രമാണ് മോഡി സമ്മാനിച്ച സമ്മാനങ്ങളില്‍ ആദ്യത്തേത്. ഇത് കൊച്ചിയിലെ ജൂതന്മാരുടെ ചരിത്രവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളിലൊന്നാണ്.

മട്ടാഞ്ചേരി ജൂതപ്പള്ളിയിലാണ് ഇത് സൂക്ഷിച്ചിരുന്നത്. ഇവരുടെ സഹകരണത്തോടെയാണ് ചരിത്രപരമായ പ്രധാന്യമുള്ള ഈ അധികാരപത്രത്തിന്റെ പകര്‍പ്പ് ലഭ്യമാക്കിയത്. മോദി സമ്മാനിച്ച രണ്ടാമത്തെ സമ്മാനം ഇന്ത്യയിലെ ജൂതമത വിശ്വാസികളുടെ വ്യാപാരവുമായി ബന്ധപ്പെട്ട വര്‍ഷങ്ങള്‍ പഴക്കമുള്ള മറ്റൊരു രേഖകളാണ്.

ചെമ്പു തകിടുകള്‍ കൂടാതെ കൊച്ചിയിലെ ജൂതരുടെ വിശുദ്ധഗ്രന്ഥമായ തോറയുടെ കയ്യെഴുത്ത് പ്രതിയും പുരാതനമായ ഒരു സ്വര്‍ണ കിരീടവും പ്രധാനമന്ത്രി കൈമാറി.

Ads by Google
Ads by Google
Loading...
TRENDING NOW