Saturday, April 17, 2021 Last Updated 1 Min 53 Sec ago Malayalam Edition
Todays E paper
Ads by Google
Thursday 28 Jan 2021 02.18 PM

പഗ്ഗിന് ജീവിതപങ്കാളിയെ ആവശ്യമുണ്ട്... പരസ്യം വൈറലാകുന്നു

uploads/news/2021/01/458116/IMG_20210128_140504_434.jpg

സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഇപ്പോള്‍ ഒരു കിടിലന്‍ കല്യാണ ആലോചനയാണ്. എന്നാല്‍ ആര്‍ക്കാണ് കല്യാണ ആലോചനയെന്ന് അറിയുമ്പോഴാണ് ആരും അമ്പരക്കുന്നത്. തങ്ങളുടെ വീട്ടിലെ ഓമന നായയ്ക്കാണ് ഉടമസ്ഥര്‍ വധുവിനെ തേടിയിരിയ്ക്കുന്നത്. സോഷ്യല്‍ മീഡിയയിലൂടെയാണ് പഗ്ഗിന് ജീവിതപങ്കാളിയെ ആവശ്യമുണ്ട് എന്ന പരസ്യം ഉടമസ്ഥര്‍ നല്‍കിയിരിക്കുന്നത്.

വിവാഹ പരസ്യത്തിനായുള്ള ഫോട്ടോയില്‍ കിടിലന്‍ ഗെറ്റപ്പിലാണ് പഗ്ഗ് എത്തിയത്. ഇരു കാലുകളില്‍ നിവര്‍ന്നു നില്‍ക്കുന്ന പഗ്ഗിന്റെ ഒരു ഫുള്‍ സൈസ് ഫോട്ടോയും പരസ്യത്തിനൊപ്പം വെച്ചിരുന്നു. കസവ് മുണ്ടും അതിന് ചേരുന്ന പിങ്ക് സില്‍ക്ക് ഷര്‍ട്ടുമാണ് പഗ്ഗ് അണിഞ്ഞത്. മറ്റൊരു ഫോട്ടോയില്‍ തൂശനിലയില്‍ വിളമ്പിയ സദ്യയ്ക്ക് മുന്നില്‍ നില്‍ക്കുന്ന പഗ്ഗിനെയാണ് കാണാന്‍ സാധിച്ചത്.

എന്റെ പ്രിയപ്പെട്ട പഗ്ഗിന് ഒരു പങ്കാളി വേണമെന്ന് തോന്നിയപ്പോഴാണ് സോഷ്യല്‍ മീഡിയയില്‍ പരസ്യവുമായി എത്തിയതെന്നാണ് ഉടമസ്ഥന്‍ പറയുന്നത്. സോഷ്യല്‍ മീഡിയയില്‍ എന്തായാലും പഗ്ഗ് താരമായിരിയ്ക്കുകയാണ്.

Ads by Google
Thursday 28 Jan 2021 02.18 PM
YOU MAY BE INTERESTED
Ads by Google
Ads by Google