Saturday, August 24, 2019 Last Updated 4 Min 43 Sec ago Malayalam Edition
Todays E paper
Ads by Google
Tuesday 27 Sep 2016 06.39 PM

അണ്‍ലിമിറ്റഡ് ഇന്റര്‍നെറ്റുമായി ഗൂഗിള്‍

uploads/news/2016/09/36643/google.jpg

എല്ലാവര്‍ക്കും സൗജന്യ ഇന്റര്‍നെറ്റ് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ഗൂഗിള്‍ പുതിയ പദ്ധതികള്‍ക്കു തുടക്കം കുറിക്കുന്നു. 'ഗൂഗിള്‍ സ്‌റ്റേഷന്‍' എന്ന് പേരിട്ടിരിക്കുന്ന പദ്ധതിക്കു ഇന്ത്യയില്‍ തുടക്കം കുറിച്ചു. റെയില്‍വേ സ്‌റ്റേഷനുകളില്‍ സൗജന്യ ഇന്റര്‍നെറ്റ് നല്‍കുന്ന പദ്ധതിയുടെ ചുവട് പിടിച്ചാണ് ഗൂഗിളും ഇത്തരമൊരു പദ്ധതിയുമായി രംഗത്ത് വന്നിരിക്കുന്നത്. ഷോപ്പിംഗ് മാളുകള്‍, ബസ് സ്‌റ്റേഷനുകള്‍, പാര്‍ക്കുകള്‍, കഫെ, യൂണിവേഴ്‌സിറ്റികള്‍, തുടങ്ങിയിടങ്ങളെല്ലാം ഗൂഗിള്‍ സ്‌റ്റേഷന്റെ ഭാഗമാകും.

ഏത് സമയത്തും ഗുണമേന്മയുള്ള ഇന്റര്‍നെറ്റ് ലഭ്യമാക്കുകയാണ് ഗൂഗിള്‍ സ്‌റ്റേഷന്റെ ഉദ്ദേശ്യമെന്ന് ഗൂഗിള്‍സ് നെക്‌സ്റ്റ് ബില്യണ്‍ പ്ലാന്‍ വൈസ് പ്രസിഡന്റ് സീസര്‍ സെന്‍ഗുപ്ത പറഞ്ഞു.

നിലവില്‍ രാജ്യത്തെ 52 റെയില്‍വേ സ്‌റ്റേഷനുകളിലാണ് ഫ്രീ വൈഫൈ സൗകര്യം ഒരുക്കിയിരിക്കുന്നത്. ഈ വര്‍ഷം അവസാനത്തോടെ 100 ആയി വര്‍ദ്ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. 35 ലക്ഷം ആളുകളാണ് പ്രതിമാസം ഈ സൗകര്യം പ്രയോജനപ്പെടുത്തുന്നതെന്നും ഗൂഗിള്‍ പറഞ്ഞു.

ഇന്ത്യക്കു പുറമേ ഇന്തോനേഷ്യ, ഫിലിപ്പൈന്‍സ്, എന്നിവിടങ്ങളിലും ഗൂഗിള്‍ സ്‌റ്റേഷനുകള്‍ ഉടന്‍ തുറക്കുമെന്നും ഗൂഗിള്‍ പറഞ്ഞു.

Ads by Google
Tuesday 27 Sep 2016 06.39 PM
YOU MAY BE INTERESTED