Friday, August 23, 2019 Last Updated 1 Min 21 Sec ago Malayalam Edition
Todays E paper
Ads by Google
Sunday 10 Feb 2019 01.07 AM

വിശ്വസാഹോദര്യത്തിന്റെ ക്രൈസ്‌തവ - ഇസ്‌ലാമിക പ്രഖ്യാപനം

uploads/news/2019/02/286983/2.jpg

സാമുവല്‍ ഹണ്ടിങ്‌ടണ്‍ ആധുനിക സംഘട്ടനങ്ങളെ നാഗരികതകളുടെ ഏറ്റുമുട്ടലായിട്ടാണല്ലോ കാണുന്നത്‌. അതു ക്രൈസ്‌തവ-ഇസ്‌ലാമിക സംഘര്‍ഷമായി അദ്ദേഹം വ്യാഖ്യാനിക്കുന്നു. അദ്ദേഹത്തിന്റെ കൃതിയുടെ ആദ്യഭാഗത്തുതന്നെ വെനീസിന്റെ മൗലികവാദചിന്തയുടെ െമെക്കില്‍ ഒയിബ്‌ദിന്റെ ചത്ത ചതുപ്പുനിലം എന്ന നോവലില്‍ നിന്ന്‌ ഉദ്ധരിക്കുന്നു: യഥാര്‍ത്ഥ ശത്രുക്കളില്ലാതെ യഥാര്‍ത്ഥ മിത്രങ്ങളുമുണ്ടാകില്ല. ഒരു നൂറ്റാണ്ടിന്റെ െവെകാരിക കപടതയ്‌ക്കുശേഷം നാം കണ്ടെത്തുന്ന ദുഃഖിപ്പിക്കുന്ന സത്യങ്ങളിതാണ്‌.
ഈ സത്യങ്ങള്‍ മറക്കുന്നവര്‍ സ്വന്തം കുടുംബവും സ്വന്തം െപെതൃകവും സംസ്‌കാരവും ജന്മാവകാശങ്ങളും സ്വന്തം സ്വത്വവും മറക്കുന്നവരാണ്‌. സ്വത്വബോധത്തിന്റെ തനിമകളും സംസ്‌കാരങ്ങളും തമ്മില്‍ ശത്രുതയില്‍ നടക്കുന്ന ഏറ്റുമുട്ടലുകളാണു ലോകവേദിയില്‍ അരങ്ങേറുന്നത്‌ എന്നു കരുതുന്നവര്‍ വര്‍ദ്ധിക്കുന്നു. അതിന്റെ ഫലമായി ശത്രുക്കളുടെ െവെരവും സംഘര്‍ഷങ്ങളും യുദ്ധങ്ങളും വര്‍ദ്ധിക്കുന്നു. അറേബ്യന്‍ പ്രദേശങ്ങളിലെ ഭീകരവാദത്തെയും സംഘര്‍ഷങ്ങളെയും മതപരിവേഷത്തില്‍ നാഗരികതയുടെ ഏറ്റുമുട്ടലുകളായി പ്രഖ്യാപിക്കപ്പെടുന്നു. മനുഷ്യസമൂഹത്തെ ഒന്നായി കാണാനോ ഒരു സാഹോദര്യത്തില്‍ വസിക്കാനോ കഴിയാത്ത പ്രതിസന്ധികളുടെ അഭയാര്‍ത്ഥി പ്രവാഹങ്ങള്‍ അറേബ്യയിലും ഏഷ്യയിലും ആഫ്രിക്കയിലും പ്രകടമാണ്‌.
അമേരിക്കയിലെ നാസിചിന്തയുടെ വക്‌താവായിരുന്ന ഡേവിഡ്‌ ലെയ്‌ന്‍ വെള്ളക്കാരുടെ വംശഹത്യ എന്ന ലഘുലേഖയില്‍ യഥാര്‍ത്ഥ ക്രൈസ്‌തവികതയുടെയും വംശിയതയുടെയും ബിംബമായി കണ്ടെത്തുന്നതു കോണ്‍സ്‌റ്റന്റയില്‍ ചക്രവര്‍ത്തിക്കു മില്‍വിയന്‍ പാലത്തില്‍ വച്ചുണ്ടായ ദര്‍ശനത്തിലെ വാചകമാണ്‌. ഈ അടയാളത്തില്‍ നീ കീഴടക്കുക. കീഴ്‌പ്പെടുത്തലിന്റെ അടയാളമായി കുരിശു മാറി. അതേവിധത്തില്‍ ഇസ്‌ലാമിനെ വ്യാഖ്യാനിക്കുന്ന രാജ്യങ്ങളും സമൂഹങ്ങളുമുണ്ട്‌. കുരിശുയുദ്ധത്തില്‍ വിശ്വസിക്കുന്ന ക്രൈസ്‌തവരും, ജിഹാദില്‍ വിശ്വസിക്കുന്ന മുസ്ലിംകളും ഒട്ടും കുറവല്ല. വെള്ളക്കാരുടെ ആധിപത്യത്തിനു ക്രൈസ്‌തവികതയുടെ വേഷം കൊടുക്കുന്നവരുണ്ട്‌. അമേരിക്കയിലെ ട്രംപും ഹംഗറിയിലെ ഒര്‍ബനും ഉദാഹരണങ്ങളാണ്‌.
ഈ പശ്‌ചാത്തലത്തില്‍ വേണം ഈമാസം നാലിനു ഫ്രാന്‍സിസ്‌ മാര്‍പാപ്പ യു.എ.ഇ. സന്ദര്‍ശിച്ചപ്പോള്‍ മാര്‍പാപ്പയും അല്‍ അസ്‌ഹറിലെ ഗ്രാന്‍ഡ്‌ ഇമാം അഹമദ്‌ അല്‍ തയേബും ഒപ്പുവച്ച പ്രഖ്യാപനത്തിന്റെ പ്രസക്‌തി മനസ്സിലാക്കേണ്ടത്‌. പ്രഖ്യാപനത്തിന്റെ ഔദ്യോഗിക പേര്‌ കെയ്‌റോയിലെ ഈജിപ്‌ഷ്യന്‍ മോസ്‌കിന്റെ ഷെരീഫും കിഴക്കും പടിഞ്ഞാറുമുള്ള മുസ്‌ലീങ്ങളും, കിഴക്കും പടിഞ്ഞാറുമുള്ള കത്തോലിക്കരും കത്തോലിക്കാസഭയും െദെവനാമത്തില്‍ നടത്തുന്ന പ്രഖ്യാപനം എന്നതാണ്‌.
എന്താണു പ്രഖ്യാപിക്കുന്നത്‌? ഞങ്ങള്‍ സംഭാഷണത്തിന്റെ സാംസ്‌കാരിക വഴി സ്വീകരിക്കുന്നു. ആ വഴിയാകട്ടെ പരസ്‌പര സഹകരണത്തിന്റെ പെരുമാറ്റച്ചട്ടമാണ്‌. പരസ്‌പര ധാരണയാണു രീതിയും മാനദണ്‌ഡവും. ഈ വഴി സ്വീകരിക്കുമ്പോള്‍ അതിന്റെ അന്തിമമായ ലക്ഷ്യമാക്കിക്കൊണ്ട്‌ ഉപയോഗിക്കുന്ന പദം മനുഷ്യസാഹോദര്യം എന്നതാണ്‌. ആവര്‍ത്തിച്ച്‌ ഉപയോഗിക്കുന്ന പദമാണു മനുഷ്യസാഹോദര്യം. ഈ സംഭ്രാതൃത്വത്തിനുള്ള നല്ല താത്‌പര്യങ്ങളുടെ പ്രഖ്യാപനമാണ്‌ ഇംഗ്ലീഷില്‍ മൂവായിരത്തില്‍ താഴെയുള്ള വാക്കുകളുള്ള പ്രഖ്യാപനം. ഈ പ്രഖ്യാപനം നടത്തുമ്പോള്‍ അറേബ്യന്‍ നാടുകളിലെ ക്രൈസ്‌തവര്‍ നാടുവിട്ട അനുഭവവും, 60 ലക്ഷം അറബി മുസ്ലിംകള്‍ യൂറോപ്പിലേക്കു കുടിയേറിയ സാമൂഹികപശ്‌ചാത്തലവുമുണ്ട്‌.
െദെവനാമത്തിലാണ്‌ ഈ പ്രഖ്യാപനം നടത്തുന്നത്‌. െദെവനാമത്തില്‍ എന്ന്‌ തുടങ്ങുന്ന പത്തു വാചകങ്ങള്‍ ഈ പ്രഖ്യാപനത്തിന്റെ ഒരു സവിശേഷതയാണ്‌. െദെവനാമത്തില്‍ നടത്തുന്ന പ്രഖ്യാപനം, നിരപരാധികളായ മനുഷ്യരുടെ നാമത്തിലും, പാവങ്ങളും അവശരും പാര്‍ശ്വവത്‌കരിക്കപ്പെട്ടവരുടെ നാമത്തിലും, അനാഥരുടെയും വിധവകളുടെയും നാടു കടത്തപ്പെട്ടവരുടെയും നാമത്തിലും, അരക്ഷിതരും സമാധാനപരമായ കൂട്ടായ്‌മ അസാദ്ധ്യമായവരും യുദ്ധം നാശം ഇവയ്‌ക്ക്‌ ഇരയായവരുടെ നാമത്തിലും, എല്ലാവരെയും ഒന്നിപ്പിക്കുന്ന മനുഷ്യസാഹോദര്യത്തിന്റെ പേരിലും, ലാഭേച്‌ഛയുടെയും വെറുപ്പിന്റെയും പ്രത്യയശാസ്‌ത്രങ്ങള്‍ സ്‌ത്രീപുരുഷന്മാരെ െകെകാര്യം ചെയ്യുന്ന മനോഭാവങ്ങളുടെ നയങ്ങളും തീവ്രവാദങ്ങളും തകര്‍ക്കുന്ന സാഹോദര്യത്തിന്റെ പേരിലും, െദെവം സൃഷ്‌ടിച്ച വില തീരാത്ത ദാനമായ സ്വാതന്ത്ര്യത്തിന്റെ പേരിലും, വിശ്വാസത്തിന്റെ മൂലക്കല്ലും സൗഖ്യത്തിന്റെ അടിസ്‌ഥാനവുമായ നീതിയുടെയും കാരുണ്യത്തിന്റെയും പേരിലും, ലോകം മുഴുവനുമുള്ള സന്മനസ്സുള്ള സകല മനുഷ്യരുടെ പേരിലുമാണ്‌.
വ്യക്‌തമായ ക്രൈസ്‌തവ-ഇസ്‌ലാമിക സംസ്‌കാരങ്ങള്‍ ഉയര്‍ത്തിപ്പിടിക്കുന്ന മഹത്തായ മൂല്യങ്ങളാണ്‌ ഇവിടെ ആവര്‍ത്തിച്ചു പ്രഖ്യാപിക്കുന്നത്‌. അതുകൊണ്ടു 1) മതങ്ങള്‍ ഒരിക്കലും യുദ്ധമോ തീവ്രവാദമോ പുലര്‍ത്താന്‍ പാടില്ല. 2) മതങ്ങളുടെ ശരിയായ പ്രബോധനങ്ങള്‍ സമാധാനം, പരസ്‌പര ധാരണ, മതസൗഹൃദം, സഹവര്‍ത്തിത്വം എന്നിവ പുലര്‍ത്തി നീതി, ജ്‌ഞാനം, സ്‌നേഹം എന്നിവ ഉജ്‌ജീവിപ്പിക്കണം. 3) ഓരോ വ്യക്‌തിക്കും വിശ്വസിക്കാനള്ള സ്വാതന്ത്ര്യം അനുവദിക്കുന്നു. പല മതങ്ങളുടെയും വര്‍ണങ്ങളുടെയും ലിംഗങ്ങളുടെയും ജാതിഭാഷകളുടെ െവെവിദ്ധ്യം െദെവം ആഗ്രഹിക്കുന്നു.
ഏക സംസ്‌കാരാധിപത്യം അടിച്ചേല്‍പിക്കാനാവില്ല. 4) അനുകമ്പയില്‍ അടിസ്‌ഥാനമിട്ട്‌ നീതിയുടെ വഴിയിലൂടെ മാന്യമായ ജീവിതം ലക്ഷ്യമാക്കുന്നു. 5) വിശ്വാസികള്‍ തമ്മില്‍ സഹിഷ്‌ണതയുടെയും പരസ്‌പരം അംഗീകാരത്തിന്റെയും സംസ്‌കാരം പ്രോത്സാഹിപ്പിക്കണം. 6) സംഭാഷണത്തിലൂടെ വിശ്വാസികള്‍ തമ്മില്‍ ആത്മീയവും മാനുഷികവും സാമൂഹികവുമായ മൂല്യങ്ങളുടെയും ധാര്‍മ്മിക പുണ്യങ്ങളുടെയും പങ്കുചേരല്‍ പരസ്‌പരം സാദ്ധ്യമാകണം. 7) ആരാധനാലയങ്ങള്‍, പള്ളികള്‍, മോസ്‌കുകള്‍, സിനഗോഗുകള്‍ ഇവ സംരക്ഷിക്കപ്പെടണം. 8) പൗരാവകാശങ്ങളും നീതിയിലധിഷ്‌ഠിതമായ അവകാശങ്ങളും കടമകളും സൃഷ്‌ടിക്കപ്പെടണം.
അവസാനമായി ഈ പ്രമാണരേഖ പരസ്‌പരം തങ്ങളുടെ സ്‌കൂളുകളിലും യൂണിവേഴ്‌സിറ്റികളിലും പരിശീലനകേന്ദ്രങ്ങളിലും പഠന-ചര്‍ച്ചാവിഷയമാക്കണം അങ്ങനെ പുതിയ തലമുറകള്‍ നന്മയിലും സമാധാനത്തിലും വളരാനും പീഡിതരുടെയും ഞെരുക്കങ്ങളനുഭവിക്കുന്നവരുടെയും അവകാശസംരക്ഷണത്തിനും പരിശീലിപ്പിക്കപ്പെടണം എന്നാവശ്യപ്പെടുന്നു.
കുരിശുയുദ്ധത്തിന്റെയും ജിഹാദിന്റെയും പോര്‍വിളികള്‍ അവസാനിപ്പിച്ചു പരസ്‌പരം സ്‌നേഹത്തിലും സാഹോദര്യത്തിലും ജീവിക്കാന്‍ ലോകത്തിലെ ഏറ്റവും വലിയ രണ്ടു മതങ്ങളുടെ നേതാക്കളും വിശ്വാസികളും പ്രഖ്യാപിക്കുന്ന ചരിത്രരേഖയാണിത്‌. ജാതി ഗോത്രങ്ങള്‍ക്കതീതമായ മാനവസാഹോദര്യത്തിന്റെ സത്യസന്ധമായ ഐക്യം ഉറപ്പാക്കുന്ന ഈ പ്രഖ്യാപനം പുതിയൊരു തുടക്കത്തിന്റെ പ്രതീക്ഷയും ആവേശവും പ്രദാനം ചെയ്യുന്നു. ക്രൈസ്‌തവ ഇസ്ലാമികബന്ധം ഏറ്റുമുട്ടലിന്റെയല്ലയെന്നും അതു ചരിത്രത്തില്‍ത്തന്നെ വലിയൊരു ആദാന പ്രദാനങ്ങളുടെ ആയിരുന്നെന്നും അങ്ങനെ പുതിയ സംഭാഷണം സാഹോദര്യത്തിന്റെയും സഹകരണത്തിന്റെയും നല്ല നാളേക്ക്‌ ഇതു വാതില്‍ തുറക്കണമെന്നും ആഹ്വാനം ചെയ്യുന്നു.
വിശ്വാസികളായവര്‍ക്കു സ്‌നേഹത്തില്‍ ഏറ്റവും അടുത്തു നില്‌ക്കുന്നതു ഞങ്ങള്‍ ക്രൈസ്‌തവരാണ്‌ എന്നു പറയുന്നവരാണ്‌ എന്നതു ഖുര്‍-ആനിലെ പ്രവാചകന്‍ മുഹമ്മദിന്റെ മുസ്ലിംകളോടുള്ള വചനമാണ്‌. ഇതു പൂര്‍ത്തീകരിച്ചുകൊണ്ടു ഞങ്ങളും നിങ്ങളും ഒരുമിച്ചു നാം ലോകത്തിലെ സകല മനുഷ്യരെയും ആശ്ലേഷിക്കുന്ന മാനവികസാഹോദര്യത്തിന്റെ വിജ്‌ഞാപനമാണിത്‌.

റവ. ഡോ. പോള്‍ തേലക്കാട്ട്‌

Ads by Google
Sunday 10 Feb 2019 01.07 AM
YOU MAY BE INTERESTED