അരയന്നങ്ങളുടെ വീട്‌

mangalam malayalam online newspaper

സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന ലോഹിതദാസിന്റെ ഭാര്യ സിന്ധു ലോഹിതദാസ്‌ തന്റെ വീടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ പങ്കിടുന്നു

എന്റെ ഓര്‍മ്മയുടെ പത്തായം തുറന്ന്‌ അയവിറക്കാന്‍ പോവ്വാ. വലിയ സമ്പാദ്യങ്ങളെല്ലാം ഈ പത്തായത്തിലിട്ട്‌ പൂട്ടിവച്ചിരിക്ക്യാ. അത്‌ വില്‍ക്കാനും വെറുതെ കൊടുക്കാനും പറ്റ്വോ.എന്റേം മൂത്തപ്പന്റേം(ലോഹിതദാസ്‌) പൂത്തതും പൂക്കാത്തതും കായ്‌ച്ചതും കാ യ്‌ക്കാത്തതും ആയ ഒരുപാട്‌ സ്വപ്‌നങ്ങളാ നിറയെ.പണ്ട്‌ പണ്ടൊരുകാലത്ത്‌ ആലുവാ പുഴ യോരത്ത്‌ ഞാനും മുത്തപ്പനും കൂടി ഒരു വീടു പണിയിപ്പിച്ചു. ഞങ്ങളുടെ സ്വപ്‌ന വീട്‌. പുറത്തുനിന്ന്‌ നോക്കിയാല്‍ ഒരു കുഞ്ഞിവീട്‌. അകത്തേക്ക്‌ കയറിയാല്‍ അതിലും വലിയൊരു വീട്‌. പടിപ്പുരയില്‍ നിന്ന്‌ വീടിന്റെ അകത്തേക്ക്‌ കണ്ണെറി ഞ്ഞാല്‍ വീഴ്‌ച ആലുവാപ്പുഴയിലെ കു ഞ്ഞോളങ്ങളിലായിരിക്കും.വീടിന്റെ മുറ്റംനിറയെ കരിങ്കല്ലുവിരിച്ച്‌ ഇടകളില്‍ പച്ചപ്പുല്ല്‌ നട്ടു. പുല്ലും കല്ലും മാറിക്കോ ഞങ്ങള്‍ക്ക്‌ സ്വാതന്ത്ര്യം വേണംന്നു പറഞ്ഞ്‌ കൊച്ചുമക്കളായ വിഷ്‌ണു ക്രാന്തി, നിലപ്പാല, കറുക തുടങ്ങിയ പടര്‍പ്പന്‍മാരും മുത്തങ്ങ, മുക്കുറ്റി, കല്ലുരു ക്കി, കീഴാര്‍നെല്ലി, പൂവാംകുറന്നല്‍ മുത ലായ കുഞ്ഞന്‍മാരും അവിടെ നിന്ന്‌ വില സുന്നത്‌ കാണാം.മതിലിനോട്‌ ചേര്‍ന്ന്‌ ഒരുപാട്‌ നിറ ത്തിലുള്ള ചെമ്പരത്തികള്‍. ഇവര്‍ക്കൊക്കെ റോഡിലൂടെ പോകുന്നവരെ നോക്കി ചിരിച്ചുകാണിക്കലാ പണീന്ന്‌ തോന്നും.

പടിപ്പുരയ്‌ക്ക് ഇരുവശങ്ങളിലായി പവിഴമല്ലികള്‍. വീട്ടിലേക്ക്‌ വരുന്നവര്‍ക്ക്‌ പൂപ്പാത ഒരുക്കലും പുഷ്‌പവൃഷ്‌ടി നടത്തലും ഇവരുടെ പണിയാ. മതിലിനോട്‌ ചേര്‍ ന്ന്‌ ഒരു മൂലയില്‍ ഇലിമ്പന്‍പുളി. കടിച്ചാല്‍ വായില്‍നിന്ന്‌ വെള്ളം ഊര്‍ന്നു വീഴും. പാവം വലിയ സങ്കടാ. എന്റെ കായ്‌കളെല്ലാം താഴെവീണ്‌ പോവ്വാ ന്നുംപറഞ്ഞ്‌. വിഷമിക്കണ്ട ഭാവിക്ക്‌ നെയ്‌ മുറ്റിയവര്‍ക്ക്‌ ഗുണം ചെയ്യുന്നു പറഞ്ഞ്‌ ആശ്വസിപ്പിച്ചു. ഇല്ലിമുളംകാടിന്റെ സംഗീതം കേള്‍ക്കാന്‍ രണ്ട്‌ കുഞ്ഞി ഇല്ലി നട്ടു. അത്‌ വളര്‍ന്നു. വലിയ മുള്ളുകൂടായി. കാറ്റിനോട്‌ സല്ലാപം കൂടി വെളിവില്ലാതെ കറന്റ്‌ കമ്പില്‌ ചെന്ന്‌ ഇടയ്‌ക്ക് തോണ്ടും. അപകടം മണത്ത്‌ മുള്ളുവെട്ടാന്‍ പഠിച്ച ആളെത്തേടി തോറ്റു. പഠിക്കാത്ത ഞാന്‍ തന്നെ അതുവെട്ടി മുള്ള്‌ വെട്ടും പഠിച്ചു. കുട്ടിക്കാലത്ത്‌ കിഴക്കുഭാഗത്ത്‌ ഇലഞ്ഞി നട്ടു. അത്‌ പൂവും കായും വേണ്ടുവോളം തന്നു. വീടിന്റെ പടിഞ്ഞാറ്‌ ഭാഗത്തായി ലാങ്കിച്ചെടി. അവന്‍ പെട്ടെന്ന്‌ വലിയ ചെറുക്കനായി. വീടിന്‌ സുഗന്ധം പൂശലായി ജോലി. ഇവന്റെ തണലില്‍ രണ്ട്‌ ഏലച്ചെടി നട്ടു. പൂക്കലും കായ്‌ക്കലും നടത്തി. ഉണ്ണികള്‍ക്കായുസ്‌ ഉണ്ടായില്ല. കാലാവസ്‌ഥ പിടിക്കണില്ലാന്നും പറഞ്ഞ്‌ അവര്‍ സങ്കടപ്പെട്ടു.കാറന്‍ കശുമാങ്ങയും പച്ചകശുവണ്ടിയും ഉമ്മവെച്ച ബാല്യം തിരിച്ചുപിടിക്കാന്‍ ഒരു കശുമാവും വച്ചു. വേണ്ടുവോളം തുടുതുടുപ്പന്‍മാരെ സമ്മാനിച്ചു. ചൂടുകാലത്ത്‌ വരുന്ന കണ്ണിക്കേടും തൊണ്ടയിലെ തൊലിപോക്കും കാറപ്പു മാറ്റുന്നതും. സപ്പോട്ടയില്‍ കായ്‌കള്‍ കാണും. മൂപ്പ്‌ നോക്കുന്ന അണ്ണാറച്ചെക്കന്‍മാര്‍ ഒന്നും തരില്ല.മൂന്ന്‌ റാമ്പുട്ടാന്‍ നട്ടു. പുഴയിലേക്ക്‌ നോക്കിനില്‍ക്കേ റാമ്പുട്ടാന്‍ വേഗം വലുതായി. അവന്റെ കൊമ്പില്‌ മക്കള്‌ ഊഞ്ഞാലും കെട്ടി. സന്തോഷം സഹിക്കാന്‍ പറ്റാണ്ട്‌ നിറയെ പൂത്ത്‌ കായും പിടിച്ചു.

കൈയെത്തുന്നിടത്തെ കായ്‌കള്‍ ആദ്യം നിറം മാറാന്‍ തുടങ്ങി. ആദ്യത്തെ പഴം മുത്തപ്പനാ പറിച്ചത്‌. തോട്‌ മാറ്റിനോക്കിയപ്പോള്‍ ഉള്ളിലിരക്കണ്‌ കല്‍ക്കണ്ട കുഞ്ഞ്‌. ഇനി എല്ലാം നല്ലപോലെ പഴുത്ത്‌ പൊട്ടിച്ചാല്‍ മതീന്നു പറഞ്ഞ്‌ മുത്തപ്പന്‍ പോയി. രണ്ടുദിവസം കഴിഞ്ഞ്‌ തിരിച്ചുവന്നപ്പോള്‍ പഴുത്ത്‌ ചുമന്ന്‌ നില്‍ക്കണ കുലകള്‍ കണ്ടപ്പോള്‍ വലിയ സന്തോഷം. സന്തോഷം മാറാന്‍ അധികം നേരം വേണ്ടിവന്നില്ല. കുലകളില്‍ തോട്‌ മാത്രം നിര്‍ത്തി കല്‍ക്കണ്ടക്കനികള്‍ അണ്ണാറച്ചെക്കന്‍മാര്‍ കൊണ്ടുപോയി. പോരാഞ്ഞിട്ട്‌ കായ്‌കള്‍ പാകമായപ്പോള്‍ മണപ്പുറത്തെ കാക്കകളുടെ ഉറക്കോം നഷ്‌ടപ്പെട്ടു. രാവ്‌ പകലാക്കി തീറ്റേം കുടീം. റാമ്പുട്ടാന്‍ മൂവരും അടുത്തവര്‍ഷം കായ്‌ച്ചു. മൂക്കുമുട്ടെ എല്ലാവരും തിന്നു.രണ്ടുവയസ്‌ തികയാത്ത ആത്തച്ചെടി പൂത്തു. എന്താ ഇത്ര ധൃതീന്ന്‌ ചോദിച്ചപ്പോള്‍ പറയാ, അച്‌ഛന്റേം അമ്മേടേം ആത്തക്കായ്‌ തിന്നാനുള്ള കൊതി അറിഞ്ഞിട്ടാണ്‌. ആരു പറഞ്ഞു. എന്റെ ചുവട്ടി വന്നുവീണ ആത്തക്കുരുക്കള്‍ പറഞ്ഞു. അത്‌ ശരിയാ. മൂത്തും പഴുത്തും നശിച്ച്‌ പോണ ആത്തക്കായ്‌ കാണുമ്പോള്‍ വണ്ടി നിര്‍ത്തി പൊട്ടിച്ചോട്ടേന്ന്‌ ചോദിക്കും. അങ്ങനെ വേണ്ടു വോളം കിട്ടും. ഇരന്ന്‌ തിന്നവകയില്‍ എറി ഞ്ഞ കുരുക്കളാ ചെന്നു പറഞ്ഞത്‌ വേഗം കായ്‌ക്കാന്‍. അവന്‍ വേണ്ടുവോളം കായ്‌ തന്നു. പഞ്ചാരേം പ്രഷറും എല്ലാം കുറയും, വേണ്ടോളം തിന്നോന്നും പറഞ്ഞു.ആറ്‌ മാവ്‌ നട്ടു. അതില്‍ ചന്ദ്രക്കാരന്‍ ടിവി മുറിയുടെ ജനലിനരികിലാ. എപ്പോഴും വീടിനുള്ളിലേക്കാ നോട്ടം. മുത്തപ്പന്‍ വന്നാല്‍ തൊട്ടുരുമ്മിയിരിക്കണത്‌ കണ്ട്‌ സന്തോഷിക്കലാ. മുത്തപ്പനും ഞാനും ടിവി കണ്ടിരിക്കുമ്പോഴാ പടേന്ന്‌ ഒരു ശബ്‌ദം. അവന്‍ ആദ്യത്തെ മാമ്പഴം എറിഞ്ഞ്‌ തന്നതാ. രണ്ടുപേരും ഓടിപ്പോയി എടുത്തു മണത്തു. സാക്ഷാല്‍ ചന്ദ്രക്കാരന്‍. ഇവന്‍ തനി തറവാടിയാണെന്ന്‌ പറഞ്ഞ്‌ ഒരുപാട്‌ ചിരിച്ചു. വലിയ ഗൗര വക്കാരനാ, ഉള്ള്‌ എത്ര ചുമന്നാലും പുറത്തെ പച്ചപ്പ്‌ വിടില്ല.

നായക്കൂടിന്റെ തൊട്ടരികിലായി നിന്ന മാവ്‌ എനിക്ക്‌ വളരാന്‍ സ്‌ഥലം പോരാന്നു പറഞ്ഞ്‌ പകുതി ശരീരം ആലുവാ മണപ്പുറത്തേക്കിട്ടു. വളര്‍ച്ചേം പൂക്കലും കായ്‌ക്കലും ഒന്നും പ്രായത്തിനൊത്തവിധ ത്തിലല്ല. മാങ്ങകള്‍ മൂപ്പാവുമ്പോഴേക്കും അവന്റെ കമ്പും ചില്ലേം ഒക്കെ ഒടിയും. ശിവരാത്രിക്ക്‌ വന്ന്‌ താമസിക്കുന്ന കച്ച വടക്കാര്‍ക്ക്‌ മീന്‍കറിവയ്‌ക്കാന്‍ ഇവന്‍ ഒരുപാട്‌ സഹായിക്കും... പഴമാങ്ങകളൊ ക്കെ പുഴുമാങ്ങകളാവും പോരേ.
പ്ലാവും തെങ്ങും കവുങ്ങും ഒക്കെ കായ്‌ച്ചു. വിശദമായി പിന്നെ ഒരിക്കല്‍ അയവിറക്കാം. തൊടിയില്‍ വേറേം ഒരു പാട്‌ പേരുണ്ട്‌. എല്ലാവരും ഞാന്‍ നട്ട മക്കളാ. മൂത്ത മകളാ എന്റെ വീട്‌. ഇവരുടെ എല്ലാം രക്ഷക. കെട്ടുപ്രായം കഴിഞ്ഞ്‌ നില്‍ക്കണ മകള്‌ .പച്ചേം മഞ്ഞേം ചില്ലുവച്ച ജനാലകളുള്ള വീട്‌. അത്‌ മാത്രം ഒരു ആഭരണം. അച്‌ഛന്റെ കൈയില്‌ പണം വരുമ്പോ ആടയാഭരണങ്ങളിട്ട്‌ സുന്ദരിയാക്കാംന്ന്‌ പറയും. ചുമരിലടിച്ച പുട്ടിക്ക്‌ ആനക്കൊമ്പിന്റെ നിറം. അകത്തളങ്ങള്‍ക്ക്‌ ചുട്ടമണ്ണിന്റെ മണോം നിറോം. അമ്മ ഊഞ്ഞാല്‍ കട്ടിലില്‍ കിടന്ന്‌ ആടിക്കോന്ന്‌ എപ്പോഴും പറയും.
വാതിലിന്റേം ജനാലിന്റേം വിജാഗിരിക ളും കുറ്റിം കൊളുത്തും പിച്ചളവേണ്ടായിരുന്നു. ഒറപ്പ്‌ കുറവാ. എല്ലാം തൂങ്ങിവരും. സ്‌റ്റീലാ നല്ലത്‌ന്ന് പറയും. വീടിന്റെ അകത്തളത്തില്‍ നടുമുറ്റോം. ചുറ്റും ചാരടികളും ചങ്ങാതികള്‍വരുമ്പോള്‍ ചങ്ങാത്തം കൂടാന്‍ ഒരുപാട്‌ സ്‌ഥലം.നടുമുറ്റത്ത്‌ വെയില്‌ വന്ന്‌ എത്തിനോക്കും. മഞ്ഞുകാലം കുടുംബത്തോടെ വന്ന്‌ കുടിയിരിക്കും. മഴക്കാലം വന്നാല്‍ അകത്തും പുറത്തും വെള്ളം. മലവെള്ളം വീടി ന്റെ പുറകിലെ മതില്‍ക്കെട്ടില്‍ വന്ന്‌ മുട്ടും കയറിവരട്ടേന്നും ചോദിച്ച്‌. ഒരു മഴക്കാലത്ത്‌ മുത്തപ്പന്‍ പേടിച്ച്‌. നാലടികൂടി വെള്ളം പൊങ്ങിയാല്‍ വീട്ടില്‍ കേറും. ആ ഭാഗത്ത്‌ ഏറ്റവും താഴ്‌ന്ന് റോഡില്‍നിന്ന്‌ ഉയര്‍ന്നും ഇരിക്കണത്‌ നമ്മുടെ വീടാ.വീട്ടില്‍ വപ്പും കുടീം ഉഷാറാവാന്‍ അച്‌ഛന്‍ വരണം. രണ്ടാമത്തെ പുത്രന്റെ തടികുറയ്‌ക്കലിന്റെ ഭാഗമായി വീട്ടില്‌ പച്ചക്കറി. പരിഷ്‌ക്കാര പലഹാരങ്ങളൊക്കെ കുറച്ചു. ചട്ടീം കലങ്ങളും പട്ടിണീലും. മൂട്ടിലൊരു ചൂടു കിട്ടണില്ല.

വെങ്കല പാത്രങ്ങള്‌ ക്ലാവെങ്കിലും മാറ്റിത്താന്ന്‌. കൂടുതല്‌ വെലസിയാല്‍ മണ്‍ചട്ടിവര്‍ഗ്ഗങ്ങളൊക്കെ എറിഞ്ഞ്‌ പൊട്ടിക്കുന്ന്‌ പറഞ്ഞ്‌ പേടിപ്പിച്ചും വെങ്കലപാത്രങ്ങളൊ ക്കെ ആക്രിക്കടേല്‌ കൊണ്ട്‌ കൊടുക്കും. തൂക്കിവിക്കും. പിന്നെ ഉരുക്കലും ഞെരുക്കലും ഒക്കെ അവര്‌ നോക്കിക്കോളുംന്ന്‌ പറയും.
ഒന്നും വേണ്ട ഞങ്ങള്‌ അടങ്ങി ഒരുങ്ങി ഇരുന്നോളാമെന്ന്‌ പറയും. എന്തിനു പറയ ണ്‌ ഒരു പെരുംകള്ളി വീട്ടില്‌ വേലയ്‌ക്ക് നിന്നു. അവളും അവളുടെ കെട്ട്വോനും കൂടി ഒന്നൊന്നരലക്ഷം ഇന്നത്തെ വിലയ്‌ക്കുള്ള പാത്രങ്ങള്‌ പലപല ആക്രികടകളില്‌ കൊണ്ട്‌ വിറ്റു.ഒരു രാത്രീല്‌ എന്റെ കലങ്ങളൊക്കെ സ്വപ്‌നം കണ്ട്‌. നേരം വെളുക്കുന്ന തിന്‌ മുന്‍പ്‌ തന്നെ എഴുന്നേറ്റ്‌ ഇവരെ യൊക്കെ ഒന്ന്‌ കാണണം തോന്നി. കുട്ടി പത്തായത്തിലും അടുക്കളയിലെ അലമാരികളിലും ഒക്കെ പരിശോധിച്ചു. പലരും പെരുംകള്ളിക്കൊപ്പം പോയിരിക്കണ്‌. സഹിക്ക്വോ.പെരുംകള്ളിയെ വിളിപ്പിച്ചു. സത്യം പറഞ്ഞോളൂ. അല്ലെങ്കില്‍ നിന്റെ ഏറ്റവും വിലപ്പെട്ടത്‌ നഷ്‌ടപ്പെടും. കൂനന്‍കുരിശ്‌ മുത്തപ്പന്‍ കുരിയച്ചന്‍ പറഞ്ഞതാന്ന്‌ പറഞ്ഞു. അവള്‍ കട്ടതും വിറ്റതും ഒക്കെ പറഞ്ഞു.അവളുടെ കെട്ടിയവനെ വരുത്തി. എന്റെ ഭാര്യയെ ആത്മഹത്യ ചെയ്യിപ്പിക്ക രുതന്ന്‌ ആ മാന്യന്‍. ഭാര്യ പെരുംകള്ളിയാ വണമെങ്കില്‍ ഭര്‍ത്താവിന്റെ ഒത്താശ വേ ണം. മാന്യനാണെങ്കില്‍ അര്‍ഹതയില്ലാ ത്ത പണം കൊണ്ടുവരുന്നത്‌ ചോദ്യം ചെയ്യും.വസ്‌ത്രങ്ങള്‍ക്കും പരാതി. ഉടുതുണി ക്ക്‌ പഞ്ഞമില്ലാത്തതുകൊണ്ടാ. അവര്‍ ക്കൊക്കെ നാടുചുറ്റിക്കാണണം. മൂന്നോ നാലോ ഉള്ളവന്റെ വീട്ടിലാണെങ്കില്‍ ഇഷ്‌ടംപോലെ സര്‍ക്കിറ്റ്‌ പോകാം. ഈ ഉറുമ്പ്‌ കടീം പൂച്ചലും ഒന്നും ഏല്‍ക്കേ ണ്ടിവരില്ലാന്ന്‌. പത്തായം അടക്കാന്‍ പോവ്വാ. അയവിറക്കി തലവേദനിക്കണ്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 • R. Sreelekha IPS

  Bold And Brave

  കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ്സുകാരി ശ്രീലേഖയുടെ കൈകളിലിന്ന്‌ ഗതാഗതത്തിന്റെ ചുമതല കൂടിയുണ്ട്‌. പുതിയ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണറായി ചുമതലയേറ്റ...

 • Ranjini Estilo Wellness Center

  Style is the Limit

  15 വര്‍ഷമായി വിദേശത്തും ഇന്ത്യയില്‍ മുംബൈയിലും ചെന്നൈയിലും ബംഗളൂരുവിലും നടന്ന ബ്യൂട്ടി സ്‌റ്റൈല്‍ ക്യാംപയിനുകളിലെ സ്‌ഥിരം സ്‌റ്റൈലിസ്‌റ്റാണ്‌ രഞ്‌...

 • mangalam malayalam online newspaper

  The Real Sarah of Bangalore Days

  ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്ന ചലച്ചിത്രം കണ്ടവരാരും പാര്‍വതി അവതരിപ്പിച്ച സാറ എന്ന കഥാപാത്രത്തെ മറക്കാനിടയില്ല. ബാംഗ്‌ളൂര്‍ ഡേയ്‌സിന്റെ അണിയറ ശില്‌...

Back to Top
session_write_close(); mysql_close();