ഭാഗ്യതാരകം

സി.ബിജു

 1. Bhagya Lekshmi
mangalam malayalam online newspaper

ഒറ്റപ്പെടലുകള്‍ സമ്മാനിച്ച കുട്ടിക്കാലം. കഷ്‌ടപ്പാടുകള്‍ സമ്മാനിച്ച കൗമാരം. ദുരന്തങ്ങള്‍ സമ്മാനിച്ച യൗവ്വനം. വിധിയുടെ ഈ മൂന്നു സമ്മാനങ്ങള്‍ കൂട്ടിച്ചേര്‍ത്താല്‍ ഭാഗ്യലക്ഷ്‌മിയായി. ആ മുന്നു കാലഘട്ടത്തിലേക്ക്‌ നാമൊരു യാത്ര പോകുകയാണ്‌. ഭാഗ്യലക്ഷ്‌മിയെ അടുത്തറിയാന്‍.
ഇതൊരു ആത്മകഥയാണ്‌. മലയാളികളുടെ ഭാഗ്യമായ ഭാഗ്യലക്ഷ്‌മി എന്ന സ്‌ത്രീയുടെ നേര്‍ജീവിത്തിന്റെ ആത്മാവിഷ്‌കാരം. അഹങ്കാരിയെന്നും തന്റേടിയെന്നും ഏറെ പഴി കേട്ട ഒരു സ്‌ത്രീയുടെ ജീവിതസത്യങ്ങളുടെ ആവിഷ്‌കാരം. ആ ആവിഷ്‌കാരത്തിനായി നായികയെത്തന്നെ ക്ഷണിക്കുകയാണ്‌. ഭാഗ്യലക്ഷ്‌മി എന്ന നായികയെ.

ഒറ്റപ്പെടലിലേക്ക്‌

ഞാനൊരു യാത്രയിലാണ്‌. കോഴിക്കോട്‌ വെള്ളിമാട്‌ കുന്നിലേക്ക്‌. ഈ യാത്രയില്‍ ഞാനൊരു കഥ പറയാം. എന്റെ ജീവിതം തുടങ്ങിയ കഥ. എന്തിനാണ്‌ ഇപ്പോഴൊരു യാത്രയെന്ന്‌ ചോദിച്ചാല്‍ എനിക്കറിയില്ല. ഒരുപക്ഷേ നിങ്ങളോട്‌ എല്ലാം തുറന്നു പറയുന്നതിന്‌ വേണ്ടിയാകാം. പണ്ടും ഞാനിങ്ങോട്ടേക്കൊരു യാത്ര വന്നിരുന്നു. വര്‍ഷങ്ങള്‍ക്കു മുമ്പ്‌, അമ്മയോടൊത്ത്‌. എന്റെ ഓര്‍മ്മയിലെ ആദ്യ യാത്ര. ചേട്ടനും ചേച്ചിയും പഠിക്കുന്ന സ്‌കൂളില്‍ എന്നെ ചേര്‍ക്കാനാണ്‌ ആ യാത്രയെന്നാണ്‌ അമ്മ എന്നോട്‌ പറഞ്ഞത്‌. ബസ്സിറങ്ങി നടന്ന്‌ ഒരു വലിയ ഗേറ്റു കടന്ന്‌ പിന്നെയും കുറെക്കൂടി നടന്നപ്പോള്‍ മറ്റൊരു കെട്ടിടത്തിന്റെ മുന്നിലെത്തി. എന്നെ ഒരു ബഞ്ചിലിരുത്തി അമ്മ അകത്തേക്ക്‌ പോയി. തിരിച്ചു വന്നപ്പോള്‍ അമ്മയുടെ ഇരുവശങ്ങളിലായി ഒരു ആണ്‍കുട്ടിയും പെണ്‍കുട്ടിയുമുണ്ടായിരുന്നു എന്റെ ചേട്ടനും ചേച്ചിയും. അമ്മ അവരെ എനിക്ക്‌ പരിചയപ്പെടുത്തി. ഇതിനു മുമ്പ്‌ ഞാനവരെ കണ്ടിട്ടുണ്ടായിരുന്നില്ല.

അമ്മ എന്നെ ചേച്ചിയോടും ചേട്ടനോടും അവിടെയുണ്ടായിരുന്ന മറ്റു കുട്ടികളോടുമൊപ്പം കളിക്കാന്‍ വിട്ടു. കുറെക്കഴിഞ്ഞപ്പോഴാണ്‌ എനിക്ക്‌ അമ്മയെ ഓര്‍മ്മ വന്നത്‌. അമ്മ നിന്ന സ്‌ഥലത്തേക്ക്‌ ഞാന്‍ ഓടി വന്നു. അമ്മയെ കണ്ടില്ല. ചേട്ടനോട്‌ ചോദിച്ചു. ചേട്ടന്‍ ചേച്ചിയെ നോക്കി. ചേച്ചി പറഞ്ഞു "അമ്മ പോയി. നിന്നെ പഠിക്കാന്‍ ഇവിടെ കൊണ്ടാക്കി യതാണ്‌. ഇനിയും കുറെ ദിവസം കഴിഞ്ഞേ അമ്മ വരൂ." ചേച്ചി പറഞ്ഞു തീരുന്നതിനു മുമ്പ്‌ ഞാന്‍ നിലത്തു കിടന്ന്‌ പൊട്ടിക്കരയാന്‍ തുടങ്ങി. ഒരു വടിയുമായി വന്ന ചേച്ചി എന്റെ തുടയില്‍ കനത്ത പ്രഹരമേല്‍പ്പിച്ചു. കരച്ചില്‍ അവ സാനിച്ചിയിടത്ത്‌ എന്റെ ജീവിതത്തിന്റെ ഒറ്റപ്പെടല്‍ ആരംഭിക്കുകയായിരുന്നു. ആരോ എന്നെ അകത്തേക്ക്‌ കൂട്ടിക്കൊണ്ടു പോയി. അവിടെയിരുന്ന്‌ പലതും ആലോചിച്ചു. അമ്മയെപറ്റി, അമ്മയോടൊത്തുള്ള സുന്ദരമായ നിമിഷങ്ങളെപറ്റി. അമ്മ ഒരിക്കല്‍പോലും എന്നെ അടിച്ചിട്ടല്ലല്ലോ എന്നോര്‍ത്തപ്പോള്‍ സങ്കടം വന്നു. എനി ക്കുറക്കെ കരയണമെന്നുണ്ട്‌. എന്നാല്‍ പേടി കൊണ്ടാണെന്നു തോന്നുന്നു. കരച്ചില്‍ തേങ്ങലായി മാത്രം മാറി. തേങ്ങലിനൊടുവില്‍ അറിയാതെ ഞാനൊന്ന്‌ മയങ്ങിപ്പോയി.

കണ്ണു തുറന്നപ്പോള്‍ ഒരു പെണ്‍കുട്ടി എന്റെ തുടയിലെ തെണുത്തു കിടന്ന ഭാഗത്ത്‌ പതിയെ തടവുന്നു. അവര്‍ സുമതി. എന്റെ ജീവിതത്തിലെ ആദ്യത്തെ കൂട്ടുകാരി. അവളെന്നെ മറ്റൊരു ഹാളിലേക്ക്‌ കൂട്ടിക്കൊണ്ടു പോയി. അവിടെ കുറെ ചേച്ചിമാരും കുട്ടികളും നിലത്തിരുന്ന്‌ ഊ ണു കഴിക്കുന്നു. ഞാനും ഒരു പാത്രത്തി നും ഗ്ലാസിനും അവകാശിയായി. ഊണു കഴിഞ്ഞ്‌ മറ്റൊരു ഹാളില്‍ ചെന്നപ്പോള്‍ മറ്റൊരു അവകാശം കൂടി എനിക്കു പതിച്ചു കിട്ടി. ഒരു പായും തലയിണയും. ഉറങ്ങാന്‍ കിടന്നപ്പോള്‍ സുമതി പറഞ്ഞ കഥയില്‍ നിന്ന്‌ ഞാനുമറിഞ്ഞു, എന്റെ ചേച്ചിയുടെ പേര്‌ ഇന്ദിരയെന്നും ചേട്ടന്റെ പേര്‌ ഉണ്ണിയെന്നുമാണെന്ന്‌. ഞാന്‍ വന്നിരിക്കുന്നത്‌ ഒരു അനാഥാലയത്തിലുമാണെന്ന്‌. അനാഥാലയമെന്നു കേട്ടപ്പോള്‍ ഞാന്‍ വീണ്ടും കരഞ്ഞു. ആരുമില്ലാത്തവരല്ലേ അനാഥര്‍. എനിക്ക്‌ അമ്മ യും ചേട്ടനും ചേച്ചിയും എല്ലാരുമുണ്ട്‌. പിന്നെ ഞാനെ ങ്ങനെ അനാഥയായി? ചോദ്യങ്ങള്‍ പെരുകിയന്നല്ലാതെ ഒന്നിനും ഉത്തരം കിട്ടിയില്ല. അപ്പോഴേക്കും നേരം പരാപരാ വെളുത്തു തുടങ്ങിയിരുന്നു.

രാവിലത്തെ മണിയടി കേട്ടാണ്‌ ഞാനുണര്‍ന്നത്‌. എല്ലാവരും തിരക്കുപിടി ച്ച്‌ എങ്ങോട്ടോ ഓടുന്നു. സുമതി എന്നെയും കുട്ടിക്കൊണ്ടു പോയി. പല്ലു തേച്ചു, കുളിച്ചു. കണ്ണെഴുതി, പൗഡറിട്ടു. എനിക്കിടാനായി ഒരു കുപ്പായവും തന്നു. ആ കുപ്പായത്തിന്റെ പേര്‌ സ്‌കൂള്‍ യൂണിഫോമെന്നാണെന്ന്‌ സുമതി പറഞ്ഞപ്പോഴാണ്‌ ഞാനറിഞ്ഞത്‌. പുറത്തേക്കിറങ്ങിയപ്പോള്‍ മറ്റൊരു കെട്ടിടത്തില്‍ നിന്ന്‌ മേട്രിന്‍ ഇറങ്ങി വരുന്നു. അത്‌ ആണ്‍കുട്ടികള്‍ക്കുള്ള സ്‌ഥലമാണെന്ന്‌ മേട്രിന്‍ പറഞ്ഞു. പിന്നെ യാത്ര ഞങ്ങള്‍ ഒരുമിച്ചായി. വീണ്ടും മറ്റൊരു കെട്ടിടത്തിലേക്ക്‌. ഇതാണ്‌ സ്‌കൂളെന്ന്‌ ഏട്ടന്‍ പറഞ്ഞു. അ ഞ്ചു വയസ്സുകാരിയായ ഞാനിപ്പോള്‍ ഒന്നാം ക്ലാസുകാരിയാണത്രേ. എനിക്കും കിട്ടി ഒരു സ്ലേറ്റും പെന്‍സിലും. ഹരിശ്രീ കുറിക്കാന്‍. എല്ലാവരും പഠിച്ചപ്പോള്‍ ഞാന്‍ പഠിച്ചില്ല. അമ്മയെ ഓര്‍ത്തിരുന്നു. എല്ലാവരും കളിച്ചപ്പോഴും ഞാനൊറ്റയ്‌ക്കിരുന്നു. ജീവിതത്തോടുള്ള വാശി തീര്‍ക്കാന്‍. ഒറ്റയ്‌ക്കിരുന്ന എന്നെ എല്ലാവരും കളിയാക്കിത്തുടങ്ങി. ഏട്ടനും സുമതിയുമൊഴിച്ച്‌. കളിയാക്കല്‍ പിന്നീട്‌ ഉപദ്രവ ത്തിന്‌ വഴിമാറി. ആദ്യമൊക്കെ സഹിച്ചു. പിന്നെ തിരിച്ചടിച്ചു. ജീവിതത്തില്‍ തന്റേടിയായ കഥ അവിടെ തുടങ്ങുന്നു. ഇടയ്‌ക്ക് അമ്മ സ്‌കൂളില്‍ വരുമാ യിരുന്നു. മന്ത്രിയായിരുന്ന കോഴിപ്രത്ത്‌ മാധവമേനോനോടും അദ്ദേഹത്തിന്റെ ഭാര്യ കുട്ടിമാളുവമ്മയോടുമൊപ്പം. അവരുടെ മകള്‍ ലക്ഷ്‌മിയുടെ സഹായിയാണത്രേ അമ്മയിപ്പോള്‍. ഞാന്‍ രണ്ടാം ക്ലാസെത്തിയപ്പോള്‍ ഇന്ദിരച്ചേച്ചി പത്താം ക്ലാസ്‌ കഴിഞ്ഞു. അനാഥമന്ദിരത്തില്‍ നിന്ന്‌

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 • R. Sreelekha IPS

  Bold And Brave

  കേരളത്തിലെ ആദ്യ വനിതാ ഐ.പി.എസ്സുകാരി ശ്രീലേഖയുടെ കൈകളിലിന്ന്‌ ഗതാഗതത്തിന്റെ ചുമതല കൂടിയുണ്ട്‌. പുതിയ ട്രാന്‍സ്‌പോര്‍ട്ട്‌ കമ്മീഷണറായി ചുമതലയേറ്റ...

 • Ranjini Estilo Wellness Center

  Style is the Limit

  15 വര്‍ഷമായി വിദേശത്തും ഇന്ത്യയില്‍ മുംബൈയിലും ചെന്നൈയിലും ബംഗളൂരുവിലും നടന്ന ബ്യൂട്ടി സ്‌റ്റൈല്‍ ക്യാംപയിനുകളിലെ സ്‌ഥിരം സ്‌റ്റൈലിസ്‌റ്റാണ്‌ രഞ്‌...

 • mangalam malayalam online newspaper

  The Real Sarah of Bangalore Days

  ബാംഗ്‌ളൂര്‍ ഡേയ്‌സ് എന്ന ചലച്ചിത്രം കണ്ടവരാരും പാര്‍വതി അവതരിപ്പിച്ച സാറ എന്ന കഥാപാത്രത്തെ മറക്കാനിടയില്ല. ബാംഗ്‌ളൂര്‍ ഡേയ്‌സിന്റെ അണിയറ ശില്‌...

Back to Top
session_write_close(); mysql_close();