Ads by Google

RACHANA M.A-B.Ed

സി.ബിജു

 1. Rachana
RACHANA

അഭിനയജീവിതത്തിരക്കിനിടയിലും കുട്ടികളുടെ മുമ്പിലേക്ക്‌ ഓടിയെത്തി ഇംഗ്ലീഷ്‌ സാഹിത്യം പഠിപ്പിക്കുന്ന അദ്ധ്യാപിക.

തൃശൂരിലെ അത്താണിയില്‍ ബസിറങ്ങി മണലൂരേക്ക്‌ ഓട്ടോറിക്ഷ പിടിച്ചാല്‍ ഓട്ടോറിക്ഷ ഡ്രൈവര്‍ കൃത്യമായി രചനയുടെ വീട്ടിലെത്തിക്കും. കാരണം അത്താണിക്കാര്‍ക്ക്‌ മറിമായത്തിലെ രചന സ്വന്തം വീട്ടിലെ കുട്ടിയാണ്‌. മറിമായം എന്ന ടെലിവിഷന്‍ പ്രോഗ്രാമിലൂടെ ഹാസ്യകഥാപാത്രത്തില്‍നിന്നു ലക്കിസ്‌റ്റാര്‍ എന്ന സിനിമയിലൂടെ നായികാനിരയിലേക്ക്‌ വളര്‍ന്ന്‌ ആമേനിലൂടെ ശ്രദ്ധിക്കപ്പെട്ട രചനയുടെ വീട്ടിലെത്തിയപ്പോ ള്‍ കക്ഷി സ്‌കൂളില്‍ ആണത്രേ.
"സ്‌കൂളിലോ?" സംശയം കേട്ട്‌ രചനയുടെയും രജനീകാന്തിന്റെയും അമ്മ പറഞ്ഞു: "ഉവ്വെന്നെ. ദേവമാതാ പബ്ലിക്‌ സ്‌കൂള്‍. പത്താംക്ലാസിലെ കുട്ടികള്‍ക്ക്‌ വെക്കേഷന്‍ ക്ലാസ്‌ തുടങ്ങി. മോള്‍ അവിടല്ലേ പഠിപ്പിക്കണെ." മറിമായത്തില്‍ പ്രേക്ഷകരെ ചിരിപ്പിച്ചുകൊല്ലുന്ന രചന അദ്ധ്യാപികയാണെ ന്നോ?

ഞാന്‍ പറയാം

അതേന്നെ, ആരും ഞെട്ടണ്ട. ഞാന്‍ ഇംഗ്ലീഷ്‌ അദ്ധ്യാപികയാണ്‌. ആദ്യം കുന്നംകുളം ഹോളിക്രോസ്‌ സീനിയര്‍ സെക്കന്‍ഡറി സ്‌കൂളിലായിരുന്നു. തൃശൂര്‍ ദേവമാതായില്‍ ചേര്‍ന്നിട്ട്‌ കുറച്ചേ ആയിട്ടുള്ളൂ. തമാശ കാട്ടി നടക്കുന്ന ഞാനെങ്ങനെ കുട്ടികളെ പഠിപ്പിക്കുന്നതെന്നാവും. എന്നാല്‍ ഞാന്‍ വെറും തമാശക്കാരി മാത്രമല്ല കേട്ടോ.

അദ്ധ്യായം 1

തൃശൂര്‍ ജില്ലയിലെ അത്താണിയാണെന്റെ സ്വദേശം. നാരായണന്‍കുട്ടിയുടെയും നാരായണിയുടെയും രണ്ടാമത്തെ മകള്‍. ചേട്ടന്‍ രജനീകാന്ത്‌. രജനീകാന്തിന്റെ കടുത്ത ആരാധകനായ അമ്മാവനാണ്‌ ചേട്ടന്‌ അങ്ങനെ ഒരു പേരിട്ടത്‌. അതില്‍ നിന്ന്‌ ചില അക്ഷരങ്ങള്‍ മാറ്റിയും കുറുക്കിയും എനിക്കും പേരിട്ടു. അതാണ്‌, രചന. എസ്‌.എസ്‌.എല്‍.സി പാസാകാന്‍ എനിക്ക്‌ നാല്‌ സ്‌കൂളുകള്‍ വേണ്ടിവന്നു. ഉറക്കത്തെ വല്ലാതെ സ്‌നേഹിച്ചുപോയതു കൊണ്ടാണങ്ങനെയൊരു കൂടുമാറ്റം വേണ്ടിവന്നതെന്നാണ്‌ അച്‌ഛന്റെ പക്ഷം. തൃശൂര്‍ ഹോളിഫാമിലി സ്‌കൂളിലായിരുന്നു തുടക്കം. യു.കെ.ജി.യില്‍ പഠിച്ചുകൊണ്ടിരുന്ന ഒരു ദിവസം സ്‌കൂള്‍വിട്ട്‌ എല്ലാവരും വീട്ടില്‍ എത്തിയിട്ടും ഞാനെത്തിയില്ല. വീട്ടുകാരും നാട്ടുകാരും തെക്കോട്ടും വടക്കോട്ടും പരക്കംപാച്ചിലായി. എവിടെയും എന്നെ കാണാനില്ല. നാടോടികള്‍ തട്ടിക്കൊണ്ടുപോയതാണെന്ന്‌ വാര്‍ത്തപരന്നു. ഇന്നത്തെപ്പോലെ ഫോണുകള്‍ സജീവമല്ലാതിരുന്ന കാലമായിട്ടുകൂടിയും ഒരു മണിക്കൂറിനുള്ളില്‍ എന്റെ വീട്ടില്‍ നാട്ടുകാരെക്കൊണ്ട്‌ നിറഞ്ഞു. വീട്ടുകാര്‍ നിലവിളിച്ചുകൊണ്ടു മോഹാലസ്യപ്പെട്ടു.

അവസാനം ബുദ്ധിതോന്നിയ നാട്ടുകാരില്‍ ചിലര്‍ സ്‌കൂളില്‍ വന്ന്‌ വീണ്ടുമൊന്നു തപ്പി. ക്ലാസ്‌റൂം തുറന്ന്‌ അകത്തുകയറിയ അവര്‍ കണ്ടത്‌ അനന്തശയനംപോലെ ബെഞ്ചില്‍ക്കിടന്ന്‌ ഉറങ്ങുന്ന എന്നെയാണ്‌. അവര്‍ എന്നെ വിളിച്ചുണര്‍ത്തി. എന്നത്തെയുംപോലെ ക്ലാസ്‌ തീര്‍ന്നതാണെന്ന്‌ കരുതി ഒന്നും സംഭവിക്കാത്തപോലെ ബാഗുമെടുത്ത്‌ ഞാന്‍ പോന്നു. വീട്ടിലെത്തിയപ്പോള്‍ നിറയെ ആള്‍. എനിക്കൊന്നും മനസിലായില്ല. ഞാന്‍ വിചാരിച്ചു ആരുടെയെങ്കിലും കല്യാണം ആയിരിക്കുമെന്ന്‌. എന്തായാലും ചായയും ബിസ്‌ക്കറ്റും കഴിച്ച്‌ ഞാന്‍ ചേട്ടന്റെ കൂടെ കളിക്കാന്‍പോയി.

അദ്ധ്യായം 2

ഹോളിഫാമിലിയിലെ സുഖസൗകര്യങ്ങ ള്‍ കൂടുതലായതുകൊണ്ടാണ്‌ ഞാന്‍ ഉറങ്ങുന്നതെന്ന്‌ തെറ്റിദ്ധരിച്ച അച്‌ഛന്‍ എന്നെ ചിന്മയ സ്‌കൂളില്‍ ചേര്‍ത്തു. ആ സമയത്ത്‌ സിനിമാനടന്‍ രജനീകാന്തിനെപ്പോലെയാകാന്‍ ചേട്ടന്‍ നൃത്തം പഠിച്ചുതുടങ്ങിയ സമയമായിരുന്നു. കലാമണ്ഡലം ശ്രീദേവിടീച്ചര്‍ ആയിരുന്നു അദ്ധ്യാപിക, എന്റെ ഉറക്കം കുറയുമെന്ന്‌ കരുതി അച്‌ഛന്‍ എന്നെയും ഡാന്‍സ്‌ ക്ലാസില്‍ ചേര്‍ത്തു. പക്ഷേ അവിടെയും ഞാന്‍ മുങ്ങി. ഉറക്കം തന്നെയായിരുന്നു അവിടുത്തെയും ബലഹീനത. കൃഷി കഴിഞ്ഞു പാടത്തുനിന്നു കയറിവരുന്ന അച്‌ഛന്‍ എന്നെ കൈയോടെ പൊക്കി ഡാന്‍സ്‌ ക്ലാസില്‍ കൊണ്ടാക്കുന്നത്‌ മറ്റു കുട്ടികള്‍ക്ക്‌ നിത്യകാഴ്‌ചയായി. എന്നിട്ടും എന്റെ ഉറക്കത്തിന്‌ കുറവൊന്നും വന്നില്ല. അങ്ങനെ നാലാം ക്ലാസില്‍ അച്‌ഛന്‍ എന്നെ വടക്കാഞ്ചേരി ഇറ്റാലിയന്‍ കോണ്‍വെന്റ്‌ സ്‌കൂളിലേക്ക്‌ മാറ്റി. അതൊരു സ്വയംപര്യാപ്‌തതയുടെ തുടക്കമായിരുന്നു. ഒറ്റയ്‌ക്ക് ബസില്‍ യാത്രചെയ്യാനും മറ്റുള്ളവരുമായി ഇടപഴകാനും തുട ങ്ങിയ കാലം.

അദ്ധ്യായം 3

ഇത്രയുമൊക്കെയായപ്പോ ള്‍ നന്നാകാന്‍ ഞാനും തീരുമാനിച്ചു. അഞ്ചാംക്ലാസില്‍ ഗവ. ഗേള്‍സ്‌ ഹൈസ്‌കൂളില്‍ പ്രവേശനം നേടിയപ്പോള്‍ ഇനിയൊരു സ്‌ഥാനചലനം എനിക്കില്ല എന്ന്‌ മനസുകൊണ്ട്‌ ഞാനുറപ്പിച്ചു. അതോടെ ഉറക്കം എന്ന ബലഹീനത എന്നെ വിട്ടകന്നു. പിന്നീട്‌ കലോത്സവങ്ങളായി എന്റെ ബലഹീനത. ഭരതനാട്യം, കുച്ചിപ്പുടി, ഓട്ടന്‍തുള്ളല്‍, ചാക്യാര്‍കൂത്ത്‌, മിമിക്രി, മോണോ ആക്‌ട് എന്നു വേണ്ട എല്ലാറ്റിലും വാശിയോടെ ഞാന്‍ മത്സരിച്ചു. മത്സരിക്കുന്ന എല്ലാ ഇനങ്ങളിലും ഒന്നാംസ്‌ഥാനം വേണമെന്ന വാശിക്കാരിയായിരുന്നു ഞാന്‍. അന്നൊക്കെ നൃത്തമത്സരങ്ങളില്‍ പങ്കെടുക്കുന്ന കുട്ടികള്‍ മിമിക്രിയിലും മോണോ ആക്‌ടിലും പങ്കെടുക്കുക അപൂര്‍വ്വമായിരുന്നു. ചടുലതാളങ്ങളോടെ നൃത്തമത്സരങ്ങളില്‍ പങ്കെടുത്ത ഞാന്‍ കരുണാകരന്‍സാറിനെയും നായനാര്‍സാറിനെയുമൊക്കെ അനുകരിച്ച്‌ മിമിക്രിയിലും മോണോ ആക്‌ടിലും ഫാന്‍സി ഡ്രസിലുമൊക്കെ താരമായി. സ്‌കൂള്‍- ജില്ലാതലങ്ങളില്‍ തുടര്‍ച്ചയായി കലാതിലകവുമായി. വീട്ടുകാരുടെ പിന്തുണയ്‌ക്കൊപ്പം എനിക്ക്‌ എല്ലാവിധ പിന്‍തുണയും തന്ന രണ്ടു കൂട്ടുകാരികളെയും മറക്കാന്‍വയ്യ. ഇരട്ടസഹോദരിമാരായ അശ്വതിയും ആരതിയും- എന്റെ എല്ലാ സര്‍ഗവാസനകള്‍ക്കും പ്രോത്സാഹനമേകിയ കൂട്ടുകാര്‍.

അദ്ധ്യായം 4

പഠനത്തിലും ഞാന്‍ വലിയ മോശമല്ലായിരുന്നു. ഒന്നാംസ്‌ഥാനം കിട്ടിയില്ലെങ്കിലും ക്ലാസിലെ രണ്ടാം റാങ്കുകാരിയോ മൂന്നാം റാങ്കുകാരിയോ ആയിരുന്നു. അതുകൊണ്ടുതന്നെ തൃശൂര്‍ സെന്റ്‌മേരീസ്‌ കോളജില്‍ സയന്‍സ്‌ ഗ്രൂപ്പില്‍ പ്രവേശനം നേടാന്‍ പ്രയാസമുണ്ടായില്ല. അവിടെയും നൃത്തവും മറ്റും ഗംഭീരമായി തന്നെ തുടര്‍ന്നുപോന്നു. സര്‍വകലാശാലാ യുവജനോത്സവങ്ങളില്‍ സ്‌ഥിരം സാന്നിദ്ധ്യമായിരുന്നു. ആ സമയം തന്നെയായിരുന്നു എന്റെ ജീവിതത്തിലെ ആദ്യ വഴിത്തിരിവും. നൃത്തത്തോടൊപ്പം നൃത്തസംവിധാനത്തിലും ഇതിനിടെ ഞാന്‍ കടന്നുകൂടി. സ്വന്തമായി നൃത്തരൂപങ്ങള്‍ ഒരുക്കുന്നത്‌ എന്റെ മറ്റൊരു ബലഹീനതതന്നെയായിരുന്നു. പ്രീഡിഗ്രി പഠനവേളയില്‍ എം.ടി. വാസുദേവന്‍ നായര്‍ സാറിന്റെ തീര്‍ത്ഥാടനം എന്ന സിനിമയില്‍ കൊറിയോഗ്രാഫിയില്‍ സഹായിയാവുന്നത്‌ അങ്ങനെയാണ്‌.

സിനിമയുടെ ഷൂട്ടിംഗ്‌വേളയില്‍ ജയറാമേട്ടന്റെ വിദ്യാര്‍ത്ഥികളില്‍ ഒരാളായഭിനയിച്ച കുട്ടിക്ക്‌ എന്തോ ഒരു പ്രശ്‌നം. ആ പ്രശ്‌നം അവസാനിച്ചത്‌ എന്നെ അഭിനയിപ്പിച്ചുകൊണ്ടാണ്‌. അങ്ങനെ നിനച്ചിരിക്കാതെ പതിനേഴാം വയസില്‍ ഞാന്‍ അഭിനേത്രിയായി. എന്നാല്‍ സിനിമയുടെ വലിയ ലോകം എന്നെ വല്ലാതെ ആകര്‍ഷിച്ചതേ ഇല്ല. ടീച്ചറാകാന്‍ തന്നെയായിരുന്നു എന്റെ എക്കാലത്തേയും ആഗ്രഹം. അതിന്റെ ഭാഗമായി വടക്കാഞ്ചേരി ശ്രീവാസ എന്‍.എസ്‌.എസ്‌. കോളജില്‍ ബിരുദത്തിന്‌ ഐച്‌ഛികമായി ഞാന്‍ ഇംഗ്ലീഷ്‌ തെരഞ്ഞെടുത്തു. ഇതിനിടയിലും കലാപരിപാടികള്‍ തുടര്‍ന്നുകൊണ്ടേയിരുന്നു. നാഷണല്‍ യൂണിവേഴ്‌സിറ്റി യൂത്ത്‌ ഫെസ്‌റ്റിവലുകളില്‍ കേരളാ പ്രതിനിധിയായി വിവിധ സ്‌ഥലങ്ങളില്‍ നൃത്തത്തിന്‌ ഉള്‍പ്പെടെ പലതിനും ഞാന്‍ സമ്മാനങ്ങള്‍ വാരിക്കൂട്ടി.

അദ്ധ്യായം 5

ടീച്ചറാകാനുള്ള മോഹവുമായി ബിരുദാനന്തരബിരുദം ചെയ്യുന്ന സമയത്താണ്‌ അപ്രതീക്ഷിതമായി മറ്റൊരു സൗഭാഗ്യം തേടിയെത്തുന്നത്‌. ദുബായില്‍ റേഡിയോ ഏഷ്യയില്‍ ജോക്കിയായി നിയമനം. സത്യത്തില്‍ അത്‌ കിട്ടുമെന്ന്‌ എനിക്ക്‌ യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു. ടീച്ചര്‍ മോഹം മനസില്‍ കിടക്കുന്നതുകൊണ്ട്‌ വേണോ വേണ്ടയോ എന്നൊരു ആശങ്ക നിലനിന്നിരുന്നു. എന്തായാലും അവസാനം ചേട്ടന്റെ നിര്‍ബന്ധത്തെത്തുടര്‍ന്ന്‌ ഞാന്‍ റേഡിയോ ജോക്കിയായി.

ദുബായില്‍ ജോലിക്കു കയറി മൂന്നുമാസമായപ്പോള്‍ കേരളത്തില്‍ റേഡിയോ മാംഗോ ആരംഭിച്ചു. ഞാന്‍ എന്റെ സ്വന്തം തൃശൂരിലെത്തിച്ചേര്‍ന്നു. മൂന്നരവര്‍ഷത്തോളം അവിടെ ജോലി ചെയ്‌തു. അക്കാലത്ത്‌ തൃശൂരില്‍ ഹിറ്റായ സൂപ്പര്‍ഫാസ്‌റ്റ് എന്ന പ്രോഗ്രാമിന്റെ അവതാരകയായിരുന്നു ഞാന്‍. അങ്ങനെ ആള്‍ക്കാര്‍ നേരിട്ട്‌ കണ്ടില്ലെങ്കിലും രചന എന്ന പേര്‌ തൃശൂരിലെങ്ങും പാട്ടായി. ജോലിക്കിടയില്‍ തന്നെ ഞാനെന്റെ പി.ജി.യും ബി.എഡും പൂര്‍ത്തിയാക്കി. ബി.എഡ്‌. കഴിഞ്ഞപ്പോള്‍ പഴയമോഹം വീണ്ടും തലപൊക്കി. ആ മോഹസാക്ഷാത്‌ക്കാരത്തിനായി കുന്നംകുളം ഹോളിക്രോസ്‌ സീനിയര്‍ സെക്കന്ററി സ്‌കൂളില്‍ ഇംഗ്ലീഷ്‌ അദ്ധ്യാപികയായി ജോലിനേടി.എറെത്താമസിയാതെ തൃശൂര്‍ ദേവമാതാ സ്‌കൂളിലേക്ക്‌ മാറി.

അദ്ധ്യായം 6

ദേവമാതാ സ്‌കൂളില്‍ കുട്ടികളുടെ പ്രിയ അധ്യാപികയായി വിലസുന്ന സമയത്താണ്‌ അപ്രതീക്ഷിതമായി ഒരു ദിവസം പഴയ സഹപ്രവര്‍ത്തകനായ ജയരാജ്‌ ചേട്ടനെ കാണുന്നത്‌. ജയരാജ്‌ചേട്ടന്‍ ആ സമയത്ത്‌ മറിമായം എന്ന പ്രോഗ്രാമിനു സ്‌ക്രിപ്‌റ്റ് എഴുതുകയാണ്‌. അതില്‍ ഒരു വേഷത്തിനുവേണ്ടി ജയരാജ്‌ചേട്ടന്‍ എന്നെ ക്ഷണിച്ചു. പക്ഷേ ഒരദ്ധ്യാപികയായ എനിക്ക്‌ ടെലിവിഷന്‍ സ്‌ക്രീനില്‍ ഒരു കോമഡി കഥാപാത്രത്തെ അവതരിപ്പിക്കുന്നതിനെപ്പറ്റി ചിന്തിക്കാനേ വയ്യ. പക്ഷേ നിര്‍ബന്ധം കൂടിയപ്പോള്‍ രണ്ട്‌ എപ്പിസോഡില്‍ അഭിനയിക്കാന്‍ ഞാന്‍ തീരുമാനിച്ചു.
അത്‌ സംപ്രേഷണം ചെയ്‌തതിന്റെ പിറ്റേദിവസം ചമ്മലോടെയായിരുന്നു സ്‌കൂളില്‍ പോയത്‌. എന്നാല്‍ സഹപ്രവര്‍ത്തകരില്‍ നിന്നും കുട്ടികളില്‍നിന്നും പറഞ്ഞറിയിക്കാന്‍ വയ്യാത്ത അഭിനന്ദനമായിരുന്നു കിട്ടിയത്‌. ബിനി എന്ന സഹഅദ്ധ്യപികയാണ്‌ വീണ്ടും അഭിനയിക്കാന്‍ നിര്‍ബന്ധിച്ചത്‌. അങ്ങനെ എന്റെ അഭിനയം തുടര്‍ക്കഥയായി. മറിമായത്തിലെ വല്‍സലമാഡത്തെ കേരളമെമ്പാടുമുള്ള പ്രേക്ഷകര്‍ ഏറ്റെടുത്തു. പിന്നീട്‌ ക്ലാസെടുക്കുമ്പോള്‍ പകുതി സമയവും കുട്ടികളുടെ സംശയം ഇതിനെ ചുറ്റിപ്പറ്റിയുള്ളതായി. അഭിനയം, എഡിറ്റിങ്ങ്‌, സംവിധാനം അങ്ങനെ പലതും..

അദ്ധ്യായം 7

ഇതിനിടയിലാണ്‌ തൃശൂര്‍ ഔഷധിയില്‍ ചികിത്സയ്‌ക്കെത്തിയ സത്യന്‍ അന്തിക്കാട്‌ സാറിനെ അവിചാരിതമായി പരിചയപ്പെടുന്നത്‌. അദ്ദേഹത്തിന്റെ മക്കളായ അനൂപും അഖിലുമായും ഞാന്‍ കൂട്ടായത്‌ വളരെ പെട്ടെന്നായിരുന്നു. ആ പരിചയത്തിന്റെ ബാക്കിയായിട്ടാണ്‌ അനൂപ്‌ ഐ.വി.യു. എന്ന ഷോര്‍ട്ട്‌ ഫിലിം ചെയ്‌തപ്പോള്‍ എന്നെ അഭിനയിക്കാന്‍ വിളിച്ചത്‌. തുടര്‍ന്ന്‌ സിദ്ധാര്‍ത്ഥ്‌ ശിവയുടെ 101 ചോദ്യങ്ങള്‍, ലിജോജോസ്‌ പെല്ലിശേരിയുടെ ആമേന്‍ എന്നീ ചിത്രങ്ങളും. ഇതിനിടയില്‍ ഏഷ്യാനെറ്റിലെ കോമഡി എക്‌സ്പ്രസ്സില്‍ അവതാരകയുമായി. സത്യന്‍ അന്തിക്കാട്‌ സാറിന്റെ പെങ്ങളുടെ മകന്‍, ദീപുചേട്ടന്‍ സംവിധാനം ചെയ്‌ത ലക്കി സ്‌റ്റാറില്‍ ജയറാമേട്ടന്റെ നായികയായതും മറ്റൊരു നിമിത്തം. അദ്ധ്യാപികയാകാന്‍ മോഹിച്ച ഞാന്‍ അദ്ധ്യാപികയായും അതിനോടൊപ്പം അഭിനേത്രിയായതും ഇങ്ങനെയൊക്കെയാണ്‌.

Advertisement
കേരള മാട്രിമോണി - സൗജന്യമായി രജിസ്റ്റർ ചെയ്യു!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • Vellapally Natesan

  ജീവിത നിയോഗം

  എസ്‌.എന്‍.ഡി.പി യോഗത്തിനുവേണ്ടി ഉഴിഞ്ഞുവച്ച ജീവിതമാണ്‌ വെള്ളാപ്പള്ളി നടേശന്റേത്‌. കുടുംബം പോലെയാണ്‌ അദ്ദേഹത്തിന്‌ യോഗം. നാട്ടുകാര്‍ക്കും,...

 • Kabir Bedi

  The Style ICON

  ഇന്ത്യയില്‍ ജനിച്ച്‌ ബോളിവുഡിലും ഹോളിവുഡിലും യൂറോപ്പിലുമടക്കം ഇന്റര്‍നാഷണല്‍ താരമായി മാറിയ അപൂര്‍വ്വ അഭിനേതാവാണ്‌ കബീര്‍ ബേദി. സച്ചിയുടെ ആദ്യ...

 • Serial Actress, Malavika Manikuttan

  Cute Bubbly Malavika

  മാളവിക മണിക്കുട്ടനെ ഓര്‍മയില്ലേ. മമ്മൂട്ടി ദി ബെസ്‌റ്റ് ആക്‌ടര്‍ അവാര്‍ഡ്‌ എന്ന റിയാലിറ്റി ഷോയില്‍ വിന്നറായ മിടുക്കി കുട്ടി. അങ്ങനെ പറഞ്ഞാല്‍...

Back to Top
session_write_close(); mysql_close();