ഡാം 999 എന്ന ചിത്രത്തിലൂടെ പ്രശസ്‌തയായ നടി മേഘാ ബര്‍മന്‍ തന്റെ സിനിമ മോഹങ്ങളും സ്വപ്‌നങ്ങളും പങ്കുവയ്‌ക്കുന്നു...നീലകണ്ണുകളുള്ള ഈ പെണ്‍കുട്ടിയുടെ സ്വപ്‌നങ്ങള്‍ക്ക് കടലോളം വ്യാപ്‌തിയുണ്ട്. വെള്ളിത്തിരയിലെ മായാലോകം സ്വപ്‌നം കാണുന്ന വെറുമൊരു പെണ്‍കുട്ടി മാത്രമല്ല മേഘ.നൃത്തവും സംഗീതവും എല്ലാം പാഷനായി കാണുന്ന ഒരാള്‍. അഭിനയത്തെ ഏറെ സ്‌നേഹിക്കുന്ന പെണ്‍കുട്ടി. കൊല്‍ക്കത്തയില്‍ നിന്ന് സിനിമയിലേക്ക് ചേക്കേറിയ മേഘ ബര്‍മന്‍ തന്റെ ആഗ്രഹങ്ങള്‍ പങ്കുവയ്‌ക്കുന്നു...
സിനിമ മോഹം സഫലമായത്?
മോഡലാകണം, സിനിമ നടയിയാകണം എന്നിങ്ങനെ ഒട്ടേറെ ആഗ്രഹങ്ങളുമായി നടന്നയിടെയാണ് ഒരു സുഹൃത്തും അവള്‍ക്ക് പരിചയമുള്ള അസിസ്‌റ്റന്റ് ഡയറക്‌ടറും കൂടി ഒരു ചാനല്‍ പ്രോഗ്രാമിന്റെ ഓഡിഷനു ചെല്ലാന്‍ പറഞ്ഞത്. അതിനുശേഷമാണ് ബ്രൂ കോഫിയുടെ പരസ്യം ചെയ്യുന്നത്. മോഡലാകുക എന്ന ആഗ്രഹം അവിടെ സാധ്യമായി. ഞാന്‍ മോഡലായ ബ്രൂവിന്റെ പരസ്യം രണ്ടുവര്‍ഷത്തോളം ടി.വിയില്‍ സംപ്രേഷണം ചെയ്‌തു. അങ്ങനെ ''ബ്രൂ ഗേള്‍'' എന്നൊരു പേരും വീണുകിട്ടി.
പഠനസമയം മുതല്‍ നൃത്തത്തോടും എനിക്ക് വല്ലാത്ത ഇഷ്‌ടമാണ്. കൊല്‍ക്കട്ടയില്‍ ആനന്ദ് ശേഖറിനൊപ്പം കണ്ടംപററി നൃത്തം പഠിക്കുകയും, പെര്‍ഫോം ചെയ്യുകയും ചെയ്‌തിട്ടുണ്ട്. സ്‌കൂളില്‍ നിന്നുള്ള പരിപാടികളില്‍ ധാരാളം സമ്മാനങ്ങള്‍ നേടാനും കഴിഞ്ഞു. ഇന്റര്‍ സ്‌കൂള്‍ ഫെസ്‌റ്റിവെല്‍ ആയ 'ജോകോ സിന്തസിസി'ല്‍ ഞങ്ങളുടെ ഗ്രൂപ്പിന് ഗോള്‍ഡ് മെഡലും കിട്ടിയിട്ടുണ്ട്. അതിന് ശേഷം 'ഷിയാമാക് ഡാവേര്‍സ്' എന്ന ഡാന്‍സ് ട്രൂപ്പില്‍ അംഗമായി. സിനിമയില്‍ ഭാഗമായതില്‍ പിന്നെ പ്രാക്‌ടീസ് ചെയ്യാന്‍ സാധിച്ചില്ല. പരസ്യചിത്രങ്ങളില്‍ നിന്നാണ് സിനിമയിലേക്കെത്തുന്നത്.
എങ്ങനെയാണ് ഡാം 999 ന്റെ ഭാഗമായത്?
ടി.വിയില്‍ ചെയ്‌ത പരസ്യം കണ്ടാണ് സിനിമയിലേക്ക് വിളിക്കുന്നത്. ഓഡിഷന്‍ കഴിഞ്ഞ മൂന്ന് ദിവസത്തിന് ശേഷം 'റസിയ' യുടെ റോളിലേക്ക് ക്ഷണം കിട്ടി.
സിനിമയില്‍ തന്നെ തുടര്‍ന്ന് നില്‍ക്കാന്‍ ആഗ്രഹമുണ്ടോ?
തീര്‍ച്ചയായും ഉണ്ട്. സിനിമ ഇപ്പോള്‍ എന്റെ പാഷനാണ്. സ്വപ്‌നവും, ആഗ്രഹവുമാണ്. ആദ്യ സിനിമ ഒരുവഴിത്തിരിവാകുമെന്ന് തന്നെയാണ് പ്രതീക്ഷ.
ഡാം 999ല്‍ പ്രണയം മേഘ നന്നായി അവതരിപ്പിച്ചു ? എങ്ങനെ അത് അത്ര മനോഹരമാക്കാന്‍ കഴിഞ്ഞു?
ഏതെങ്കിലും ഒരു വികാരത്തെ അഭിനയമായി മുഖത്ത് കൊണ്ടുവരുന്നത് എളുപ്പമുള്ള കാര്യമല്ല. പക്ഷേ അതാണല്ലോ അഭിനേതാക്കള്‍ ചെയ്യേണ്ടത്. തിരക്കഥ പല തവണ വായിച്ചു. അങ്ങനെ എന്റെ ക്യാരക്‌ടറിനെ കൂടുതല്‍ ആഴത്തില്‍ പഠിക്കാന്‍ കഴിഞ്ഞു.
ഡയറക്‌ടറുടെ ഒപ്പമിരുന്ന് കഥാപാത്രത്തിന്റെ പശ്‌ചാത്തലം ചോദിച്ചുമനസിലാക്കി. സിനിമയിലെ മറ്റ് കഥാപാത്രങ്ങളായ ഫ്രഡ്‌ഡിയോടുള്ള ഇഷ്‌ടം, സാമിനോടുള്ള സ്‌നേഹം മാതാപിതാക്കളോടുള്ള അവളുടെ കരുതല്‍, എല്ലാം...പിന്നെ ലോകത്തിലെ ഏറ്റവും മനോഹരമായ ഒരു കാര
2000
യമാണല്ലോ പ്രണയം . യഥാര്‍ഥ ജീവിതത്തില്‍ ഇല്ലെങ്കിലും സ്‌ക്രീനില്‍ ഭംഗിയായി ചെയ്യാന്‍ കഴിഞ്ഞു.
ഹോഴ്‌സ് റൈഡിംഗില്‍ മിടുക്കിയാണല്ലോ?
സ്‌കൂളില്‍ പഠിക്കുമ്പോള്‍ ധാരാളം സമയം ഉണ്ടായിരുന്നതുകൊണ്ട് പല വിനോദങ്ങളും ഉണ്ടായിരുന്നു. അപ്പോഴാണ് 'ഫോര്‍ട്ട് വില്യം റൈഡിംഗ് ഇന്‍സിസ്‌റ്റ്യൂട്ടില്‍ പഠിക്കാന്‍ ചേര്‍ന്നത്. ആഴ്‌ചയില്‍ മൂന്ന് തവണ അവിടെ പോയിരുന്നു. അന്ന് പ്രൊഫഷണല്‍ രീതിയില്‍ കുതിര സവാരിക്കാരുടെ തൊപ്പിയും, ബൂട്ട്‌സും ഒക്കെ അണിഞ്ഞാണ് പോക്ക്. പ്രായം കുറഞ്ഞ കുതിരയോട്ടക്കാരിക്കുള്ള സമ്മാനം ധാരാളം തവണ നേടിയിട്ടുണ്ട്. ഒന്‍പതാമത്തെ വയസിലാണ് ഹോഴ്‌സ് റൈഡിംഗിലേക്ക് തിരിഞ്ഞത്.
കുടുംബത്തെക്കുറിച്ച് ?
സഹോദരിയും ഞാനും കല്‍ക്കത്തയിലാണ് ജനിച്ചതും വളര്‍ന്നതും. പഠിച്ചത് 'ലൊറേട്ടോ ഹൗസിലും. അച്‌ഛന്‍ സ്‌പോര്‍ട്ട്‌സ് ക്ലബിലും, സാറ്റര്‍ഡേ ക്ലബിലും അംഗമായിരുന്നു. അവിടമായിരുന്നു ഞങ്ങളുടെ രണ്ടാമത്തെ വീട്. ടെന്നിസിലും, സ്വാഷ് കോര്‍ട്ടിലും, സ്വിമ്മിംഗ് പൂളിലും ഞങ്ങള്‍ എപ്പോഴും നിറഞ്ഞുനിന്നു. എല്ലാ അവധിക്കും അച്‌ഛന്‍ ഞങ്ങളെ നീന്തല്‍ മത്സരങ്ങളില്‍ പങ്കെടുപ്പിക്കാന്‍ കൊണ്ടുപോയിരുന്നു. സ്‌പോര്‍ട്‌്സിലൊക്കെ വളരെ താല്‍പര്യമായിരുന്നു അച്‌ഛന്. ചെറുപ്പത്തില്‍ ഞാനൊരു വികൃതിക്കുട്ടിയായിരുന്നു. പഠനത്തേക്കാള്‍ കലാ കായിക പ്രവര്‍ത്തനങ്ങളിലായിരുന്നു സജീവം.
ഇങ്ങനെയൊക്കെയാണെങ്കിലും അച്‌ഛന്‍ കുറേയൊക്കെ കടുംപിടുത്തക്കാരനുമായിരുന്നു. ഞാന്‍ 11 ാം ക്ലാസില്‍ ആകുന്നത് വരെ വീട്ടില്‍ കേബിള്‍ ടി.വി ഉണ്ടായിരുന്നില്ല. സര്‍വ്വവിജ്‌ഞാന കോശത്തിന്റെ ബുക്കുകള്‍ വായിച്ചാണ് വളര്‍ന്നത്. എനിഡ് ബ്ലിട്ടണ്‍, നാന്‍സിഡ്രൂ, ജെഫ്രി ആര്‍ച്ചര്‍, ജോണ്‍ ഗ്രിഷാം ഇവരുടെയൊക്കെ പുസ്‌തകങ്ങളായിരുന്നു കൂട്ടുകാര്‍. ഡല്‍ഹിയിലെ 'ഡാബര്‍' കുടുംബത്തിലെ അംഗമാണ് ഞാന്‍. കരിയറിനെ ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട് ചെയ്യുന്നത് കുടുംബമാണ്.
ഡാം 999 ന്റെ ഷൂട്ടിംഗ് സമയത്ത് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നോ?
തീര്‍ച്ചയായും, സിനിമാ നിര്‍മ്മാണം ബുദ്ധിമുട്ടുനിറഞ്ഞതുതന്നെ. ഇന്നത്തെ ദിവസത്തേക്കാള്‍ കൂടുതല്‍ ഡിമാന്‍ഡ് ചെയ്യും അടുത്ത ദിവസം. കൂടെയുള്ള ടീമിന്റെയൊപ്പം നന്നായി പരിശ്രമിക്കുക തന്നെവേണം.
ഡാം 999ലെ മറക്കാനാവാത്ത ഷൂട്ടിംഗ് അനുഭവം?
ഞാന്‍ ആ ഗ്രാമത്തിലെ ആളുകളെയെല്ലാം ഒരു പള്ളിയിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നതായി ചിത്രത്തില്‍ ഒരു സീനുണ്ട്. വളരെ ദൂരെയുള്ള ഒരു പഴയ കെട്ടിടമാണ് പള്ളിയായി തിരഞ്ഞെടുത്തത്. ഷൂട്ടിംഗ് പൊടിപൊടിച്ച് നടക്കുകയാണ്. വൈകുന്നേരം വരെ അന്തരീഷം വളരെ ശാന്തം. വൈകുന്നേരമായപ്പോള്‍ കെട്ടിടത്തിനകത്തെല്ലാം കൊതുകിന്റെ ശല്യം . ഷൂട്ടിംഗ് മതിയാക്കി തിരിച്ചുപോകാമെന്ന് കരുതി പുറത്തിറങ്ങിയപ്പോള്‍ പുറത്ത് കോരിച്ചൊരിയുന്ന മഴ. ഒന്നുകില്‍ കൊതുകിന്റെ കടി കൊള്ളുക. അല്ലെങ്കില്‍ മഴ നനയുക ഏതെങ്കിലുമൊന്ന് തിരഞ്ഞെടുക്കണം. അവസാനം എല്ലാവരും കെട്ടിടത്തിനുള്ളില്‍തന്നെയിരുന്നു. മഴയും, ഷൂട്ടിംഗും എല്ലാം കഴിഞ്ഞ് പുറത്തിറങ്ങിയപ്പോഴല്ലേ രസം. പരസ്‌പരം മുഖം നോക്കി എല്ലാവരും ചിരിക്കുന്നു. അപ്പോഴല്ലേ മനസിലായത് കൊതുക് കടികൊണ്ട് എല്ലാവരുടേയും മുഖമൊക്കെ വീര്‍ത്തിരിക്കുകയാണെന്ന്. കൊതുകിനെ പേടിച്ച് അന്ന് രാത്രി പ്രൊഡക്ഷന്റെ വണ്ടിയില്‍ വച്ചാണ് എല്ലാവരും ഭക്ഷണം കഴിച്ചതുപോലും. അതൊക്കെ രസകരമായ അനുഭവമാണ്.
ഫാഷനെക്കുറിച്ചുള്ള കാഴ്‌ചപ്പാട്?
അവനവന് യോജിച്ചതും കംഫര്‍ട്ടബിളും ആയുള്ള വേഷങ്ങളും, മേയ്‌ക്കപ്പുമാണ് എന്റെ കാഴ്‌ചപ്പാടില
1000
ഫാഷന്‍. എപ്പോഴും ജീന്‍സിലും, സ്‌ളീവ്‌ലസ് ടോപ്പിലും മാത്രമേ നിങ്ങള്‍ക്ക് എന്നെ കാണാന്‍ സാധിക്കൂ. അതുപോലെ ഹീലുള്ള ചെരുപ്പിടുന്നതും, നീളമുള്ള കമ്മല്‍ ഇടുന്നതും ഇഷ്‌ടമാണ്. ജീന്‍സും, ടോപ്പും പോലെതന്നെ സ്‌കേര്‍ട്ടും എനിക്ക് ഇഷ്‌ടമുള്ള വേഷമാണ്.
സൗന്ദര്യ രഹസ്യം ..?
എല്ലാ ദിവസവും മൈല്‍ഡ് ഫേസ്‌വാഷും ടോണറും മുഖത്ത് ഉപയോഗിക്കാറുണ്ട്.സണ്‍സ്‌ക്രീന്‍ ഉപയോഗിക്കാതെ വീടിന് വെളിയില്‍ ഇറങ്ങാറില്ല. എല്ലാദിവസവും കിടക്കുന്നതിന് മുന്‍പ് മുഖം നന്നായി വൃത്തിയാക്കും. ആഴ്‌ചയിലൊരിക്കല്‍ ആര്യവേപ്പ് അടങ്ങിയ ഫേസ്‌പാക്ക് ഉപയോഗിക്കാറുണ്ട്. ഷൂട്ടിംഗ് ഇല്ലാത്ത ദിവസങ്ങളില്‍ മേയ്‌ക്കപ്പ് ഇടാറില്ല. കറ്റാര്‍വാഴ അടങ്ങിയ മോയിസ്‌ചറൈസര്‍ ഉപയോഗിക്കും. ധാരാളം പഴങ്ങള്‍ കഴിക്കുകയും, വെള്ളംകുടിക്കുകയും ചെയ്‌താല്‍ മാത്രം നമ്മുടെ ശരീരത്തിലെ വിഷാംശം എല്ലാം പുറംതള്ളി ശരീരം ക്ലീനാകും. കൂടാതെ ആഴ്‌ചയില്‍ രണ്ടുദിവസം തലയില്‍ എണ്ണവച്ചാണ് കുളിക്കാറ്. നല്ലൊരു കണ്ടീഷ്‌ണറും ഉപയോഗിക്കും.
പ്രൊഫഷനിലെ നല്ല വശങ്ങളെന്ന് കരുതുന്നത്?
സ്വകാര്യ ജീവിതത്തിലും, പ്രൊഫഷണല്‍ ജീവിതത്തിലും എന്റേതായ ചില കൃത്യനിഷ്‌ഠയും, ജീവിതരീതികളുമുണ്ട്. എപ്പോഴും സംസാരിച്ചുകൊണ്ടിരിക്കുന്ന സ്വഭാവമാണ് എന്റേത്. ഷൂട്ടിംഗിന് 20 മിനിട്ട് മുമ്പെങ്കിലും സെറ്റില്‍ എത്തണമെന്ന് നിര്‍ബന്ധമാണ്. ബ്രേക്ക് കിട്ടുമ്പോള്‍ ക്രൂവിലുള്ളവരോട് സംസാരിക്കാനും മറക്കില്ല.
എല്ലാവരുമായും അടുപ്പമായാല്‍ അപരിചിതത്വം തോന്നില്ല. ഷൂട്ടിംഗ് കഴിഞ്ഞാല്‍ റൂമില്‍ വന്ന് ഭക്ഷണം കഴിച്ച് അല്‍പ്പസമയം ടി.വി കണ്ടുകഴിഞ്ഞാല്‍ പിന്നെ അടുത്ത ദിവസത്തേക്ക് വേണ്ട സ്‌ക്രിപ്‌റ്റുകള്‍ വായിച്ചുമനസിലാക്കും. പ്രൊഫഷണല്‍ ജീവിതത്തില്‍ ഞാന്‍ കുറ
2000
്ചുകൂടി ഗൗരവക്കാരിയാണ്. കാരണം അഭിനയത്തെ ഞാന്‍ അത്രകണ്ട് സ്‌നേഹിക്കുന്നു. എല്ലാ സീനുകളും എടുക്കുന്നതിന് മുന്‍പ് ഡയറക്‌ടറോട് അതേക്കുറിച്ച് ചോദിച്ച് മനസിലാക്കും.
സിനിമ ഫീല്‍ഡിലെ സുഹൃത്തുക്കള്‍?
സിനിമ ഫീല്‍ഡില്‍ എനിക്ക് ധാരാളം സുഹൃത്തുക്കളുണ്ട്. സംവിധായകര്‍, എഴുത്തുകാര്‍, ഫോട്ടോഗ്രാഫര്‍മാര്‍, ഡിസൈനേഴ്‌സ് , പാട്ടുകാര്‍, മോഡല്‍സ് അങ്ങനെ അനവധി ആളുകള്‍. സുഹൃത്തുക്കളെ ഉണ്ടാക്കുന്നതാണ് എന്റെ പ്രധാന വിനോദം. കൂട്ടുകൂടുകമാത്രമല്ല. അവരെ എപ്പോഴും കൂടെകൂട്ടാനും ശ്രമിക്കാറുമുണ്ട്.
പുതിയ പ്രോജക്‌ടുകള്‍?
എനിക്ക് കേരളം വളരെ ഇഷ്‌ടമാണ്. അതുകൊണ്ടുതന്നെ മലയാളസിനിമകളില്‍ അഭിനയിക്കണമെന്ന് ആഗ്രഹമുണ്ട്. ഈ ഇന്റര്‍വ്യൂ വായിക്കുന്ന ഏതെങ്കിലും നിര്‍മാതാക്കള്‍ എനിക്ക് മലയാളത്തില്‍ അവസരം തരുമെന്ന് പ്രതീക്ഷിക്കുന്നു.
ഷെറിങ് പവിത്രന്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Post new comment