പാരമ്പര്യം ചാലിച്ച വരയഴക്‌

അബിത പുല്ലാട്ട്‌

  1. Urmila Unni
mangalam malayalam online newspaper

പുരാണകഥാപാത്രങ്ങളോടു തോന്നിയ താത്‌പര്യം ഊര്‍മ്മിള ഉണ്ണി പ്രകടിപ്പിച്ചത്‌ വര്‍ണ്ണങ്ങളിലൂടെയാണ്‌. നന്നേ ചെറുപ്പത്തില്‍ നിറങ്ങളോടു തോന്നിയ ആവേശം പക്വതയെത്തിയപ്പോള്‍ ചിത്രകലയിലേക്കു തിരിച്ചു വിട്ടു. ഇപ്പോഴിതാ മ്യൂറല്‍ പെയിന്റിംഗിന്റെ വിവിധ വര്‍ണ്ണങ്ങള്‍ വസ്‌ത്രങ്ങളില്‍ വരച്ചെടുത്ത്‌ ഊര്‍മ്മിള വ്യത്യസ്‌തയാകുകയാണ്‌.

രാജകുടുംബത്തില്‍ പിറന്നതു കൊണ്ടാവാം ഊര്‍മ്മിള ഉണ്ണിക്ക്‌ ന്യത്തച്ചുവടുകളോടും വാദ്യോപകരണങ്ങളോടും ഏറെ താത്‌പര്യമായിരുന്നു. വീണയും ഭരതനാട്യവും മോഹിനിയാട്ടവും ഊര്‍മ്മിളയ്‌ക്ക് വഴങ്ങുമെന്ന്‌ ചെറുപ്രായത്തില്‍ തന്നെ തെളിയിച്ചു. 1988 ല്‍ അരവിന്ദന്‍ സംവിധാനം ചെയ്‌ത മാറാട്ടം എന്ന ചിത്രത്തിലൂടെ വെള്ളിത്തിരയെന്ന മോഹവും സാക്ഷാത്‌കരിച്ചു. സിനിമയും സീരിയലുകളുമായി ഊര്‍മ്മിള മലയാളികള്‍ക്ക്‌ സുപരിചിതയായി. ഇടയ്‌ക്കു ചിലതെല്ലാം കുത്തിക്കുറിച്ചു;പുസ്‌തകങ്ങളായി. ഇതിനിടെ, പാരമ്പര്യമായി കിട്ടിയ വരയ്‌ക്കാനുള്ള കഴിവിനെ പൊടിതട്ടിയെടുത്തു. വസ്‌ത്രങ്ങളില്‍ മ്യൂറല്‍ പെയിന്റിംഗ്‌ വര്‍ക്കുകള്‍ ചെയ്‌ത് ഊര്‍മ്മിള വ്യത്യസ്‌തയായി. ഉത്തര ഉണ്ണിയുടെ അമ്മ എന്ന പേരില്‍ പ്രശസ്‌തയാകുമ്പോഴും ഊര്‍മ്മിള അനേകം പുരാണകഥാപാത്രങ്ങള്‍ക്കായി നിറം ചാലിക്കുന്നു. ഊര്‍മ്മിള ഉണ്ണിയുടെ പുത്തന്‍ വിശേഷങ്ങളിലേക്ക്‌...

മ്യൂറല്‍ പെയിന്റിംഗിനോടുള്ള താല്‍പര്യം?

ചെറുപ്പത്തിലേ വരയ്‌ക്കാനുള്ള വാസനയുണ്ടായിരുന്നു. പെയിന്റിംഗ്‌ പഠിച്ചപ്പോള്‍ വസ്‌ത്രങ്ങളില്‍ പെയിന്റ്‌ ചെയ്യുന്നതിനെപറ്റി ആലോചിച്ചു. ഒരു ദിവസം എഴുന്നേറ്റപ്പോള്‍ മുന്നില്‍ കിടന്ന സാരിയില്‍ പെയിന്റ്‌ ചെയ്‌താലോ എന്ന തോന്നി. ആദ്യം ചെയ്‌തത്‌ ആലിലകൃഷ്‌ണനും ഓടക്കുഴലും മറ്റുമായിരുന്നു. ഫേബ്രിക്‌ പെയിന്റാണ്‌ ചെയ്‌തത്‌. ചെറുപ്പത്തില്‍ പഠിച്ച തഞ്ചാവൂര്‍ പെയിന്റിംഗ്‌ രീതിയിലാണ്‌ ചെയ്‌തത്‌്. അതിനുശേഷം മ്യൂറല്‍ ശൈലിയില്‍ ചെയ്‌തു. എനിക്കതിനെക്കുറിച്ച്‌ വലിയ ഗ്രാഹ്യമില്ലാത്തതിനാല്‍ മ്യൂറല്‍ പെയിന്റിംഗ്‌ പഠിച്ച ഒരാളെക്കൊണ്ടാണ്‌ വരപ്പിച്ചത്‌.

മ്യൂറല്‍ പെയിന്റിംഗ്‌ ചെയ്‌തു തുട ങ്ങിയിട്ട്‌ എത്ര വര്‍ഷമായി ?

2006 മുതലാണ്‌ മ്യൂറല്‍ പെയിന്റിംഗ്‌ തുടങ്ങിയത്‌. സാരിയില്‍ മാത്രമായിരുന്നു ചെയ്‌തിരുന്നത്‌. ഞാനാണ്‌ ആദ്യമായി മ്യുറല്‍ ശൈലി സാരിയിലും ചെയ്യാം എന്ന ആശയം കൊണ്ടുവന്നതെന്നു തോന്നുന്നു. അക്കാലത്തിത്‌ 'ഊര്‍മ്മിള ഉണ്ണി സാരി' എന്നാണ്‌ അറിയപ്പെട്ടത്‌. ഇപ്പോള്‍ ധാരാളം പേര്‍ ഇത്‌ ചെയ്യുന്നു. ഇപ്പോള്‍ സ്‌കര്‍ട്ട്‌, ടോപ്പ്‌, ചുരിദാര്‍ തുടങ്ങി എല്ലാറ്റിലും മ്യൂറല്‍ പെയിന്റിംഗ്‌ ചെയ്യുന്നുണ്ട്‌.

ഇത്ര പ്രചാരം നേടാനുള്ള കാരണം ?

തഞ്ചാവൂര്‍ പെയിന്റിംഗ്‌ ചെയ്‌ത സാരികള്‍ ഞാന്‍ തന്നെ അണിഞ്ഞ്‌ പൊതുപരിപാടികളില്‍ പങ്കെടുക്കാന്‍ തുടങ്ങിയതോടെ പലരും ഇതേപ്പറ്റി അന്വേഷിക്കാന്‍ തുടങ്ങി. ആ സമയത്താണ്‌ മ്യൂറല്‍ പെയിന്റിംഗും തുടങ്ങിയത്‌. അങ്ങനെ പലരും ചെയ്‌തു കൊടുക്കാമോ എന്നു ചോദിച്ചു. ആദ്യ വര്‍ഷംതന്നെ ഏകദേശം 250 സാരികളില്‍ ഞാന്‍ വര്‍ക്കുചെയ്‌ത് കൊടുത്തു. മ്യൂറല്‍ പെയിന്റിംഗില്‍ എന്റെ ആദ്യ മോഡലുകള്‍ സംയുക്‌തയും ബിജുമേനോനുമായിരുന്നു. ഒരു സ്‌ത്രീ പ്രസിദ്ധീകരണത്തിന്റെ കവര്‍ഫോട്ടോ വഴിയാണ്‌ ഞാന്‍ എന്റെ പെയിന്റിംഗിനെ പരിയചയപ്പെടുത്തിയത്‌.

ഏതൊക്കെ മെറ്റീരിയല്‍ ഈ വര്‍ക്കിനുപയോഗിക്കാം?

ഏറ്റവും എളുപ്പം കേരള സാരിയാണ്‌. ഏറ്റവും കൂടുതല്‍ നന്നാവുന്നതും കേരളസാരിയിലാണ്‌. കേരളത്തിന്റെ തനതായ ശൈലിയിലുള്ള ഇത്തരം സാരിയില്‍ ചെയ്യുമ്പോള്‍ വല്ലാത്തൊരു ഭംഗിയാണ്‌. കേരള സാരിക്കും ഒരു പ്രത്യേക നിറമല്ലേ. തുടങ്ങിയത്‌ കേരളാ സാരിയിലാണെങ്കിലും ഇപ്പോള്‍ സില്‍ക്ക്‌, ജൂട്ട്‌, കോട്ടണ്‍ തുടങ്ങിയവയില്‍ ചെയ്യുന്നുണ്ട്‌. ആവശ്യക്കാരന്റെ താത്‌പര്യത്തിനനുസരിച്ചാണ്‌ മെറ്റീരിയല്‍ തെരഞ്ഞെടുക്കുന്നത്‌.

മ്യൂറല്‍ പെയിന്റിംഗിനെപ്പറ്റി... ?

'മ്യൂറല്‍' എന്ന വാക്കിന്റെയര്‍ത്ഥം ചുമര്‍ചിത്രം എന്നാണ്‌. അമ്പലങ്ങളുടെയും മറ്റും ചുമരില്‍ വരച്ചുവച്ചിരിക്കുന്ന ചിത്രങ്ങളാണത്‌. അത്‌ വരയ്‌ക്കുന്നത്‌ ഒരു പ്രത്യേക രീതിയിലാണ്‌. നൈസര്‍ഗിക ചായക്കൂട്ടുകളാണുപയോഗിക്കുന്നത്‌. വസ്‌ത്രങ്ങളില്‍ ചെയ്യാറുള്ളത്‌ ചുമര്‍ചിത്രശൈലിയിലുള്ള രൂപങ്ങളാണ്‌. കേരള മ്യൂറല്‍ പെയിന്റിംഗ്‌ മാത്രമാണ്‌ ഞാന്‍ ചെയ്യുന്നത്‌. ഉത്തരേന്ത്യയിലേത്‌ വേറൊരു രീതിയാണ്‌. പാവാടയും ബ്ലൗസുമണിഞ്ഞ്‌ വലിയ മൂക്കുത്തിയും മുഖം പാതി മറയ്‌ക്കുന്ന രീതിയില്‍ തലയില്‍ ദുപ്പട്ടയുമിട്ടു നില്‍ക്കുന്ന ചിത്രങ്ങളാണവ. മിക്ക ചിത്രങ്ങളുടെയും അടിസ്‌ഥാനനിറം ചുവപ്പായിരിക്കും. കേരളത്തിലെ ചുമര്‍ചിത്രങ്ങള്‍ അങ്ങനെയല്ല, മനോഹരമായ മുഖവും വലിയ മാറിടങ്ങളും ഒതുങ്ങിയ അരക്കെട്ടും വിടര്‍ന്ന്‌ നിതംബവുമൊക്കെ ഇവയെ വ്യത്യസ്‌തമാക്കുന്നു. വളരെ റൊമാന്റിക്കായിട്ടുള്ള ചിത്രങ്ങളാണ്‌.

മ്യൂറല്‍ പെയിന്റിംഗിന്‌ ഉപയോഗിക്കുന്ന നിറങ്ങള്‍ക്കും പ്രത്യേകതയില്ലേ?

തീര്‍ച്ചയായും. എല്ലാത്തരം നിറങ്ങളും മ്യൂറല്‍ പെയിന്‍റ്റിംഗിന്‌ ഉപയോഗിക്കില്ല. ഓറഞ്ചുനിറത്തിന്‌ ഇഷ്‌ടികപ്പൊടി, പച്ചയ്‌ക്ക് ഇലകളുടെ നീര്‌, അങ്ങനെ പ്രകൃതിയില്‍നിന്ന്‌ ലഭിക്കുന്നത്‌ മാത്രം ഉപയോഗിച്ചാണ്‌ പെയിന്റ്‌ ചെയ്യുന്നത്‌. തുണിയില്‍ ചെയ്യുമ്പോള്‍ ഇങ്ങനെ ചെയ്യാന്‍ സാധിക്കില്ല.അക്രിലിക്ക്‌ നിറങ്ങാണ്‌. ഓറഞ്ചും പച്ചയും തന്നെയാണ്‌ അടിസ്‌ഥാനനിറങ്ങള്‍. അത്ര നിര്‍ബന്ധമായി ആരെങ്കിലും ആവശ്യപ്പെട്ടാല്‍ മാത്രമേ നീല, വയലറ്റുപോലെ മറ്റ്‌ നിറങ്ങള്‍ ഉപയോഗിക്കൂ.

വരയ്‌ക്കാനിഷ്‌ടപ്പെടുന്ന രൂപങ്ങള്‍...?

അങ്ങനെ ഇന്നത്‌ എന്നില്ല. എല്ലാത്തരം ചിത്രങ്ങളും വരച്ചുകൊടുക്കാറുണ്ട്‌. ആളുകള്‍ക്ക്‌ താത്‌പര്യം കൃഷ്‌ണനാണ്‌. പരമ്പരാഗത മ്യൂറല്‍ ചെയ്യുന്നതിനോടാണ്‌ എനിക്ക്‌ താത്‌പര്യം. ഇപ്പോള്‍ കോപ്പി ചെയ്യുന്ന പലരും ധാരാളം നിറങ്ങളും ഒപ്പം കല്ലും മുത്തുമൊക്കെ ഘടിപ്പിക്കുന്നത്‌ കാണാറുണ്ട്‌. അതിനെ മ്യുറല്‍ എന്നു വിളിക്കാന്‍ പറ്റില്ലല്ലോ. കേരളസാരിയില്‍ ഓറഞ്ചും പച്ചയും ചേര്‍ന്ന നിറങ്ങളില്‍ ലഭിക്കുന്ന പഴമയുടെ തനിമ വേറൊരു സ്‌റ്റൈലിലും ലഭിക്കില്ല. എന്നുവച്ച്‌ അങ്ങനെ ചെയ്യുന്നതിനോട്‌ ഞാന്‍ എതിരല്ല, എനിക്കങ്ങനെ ചെയ്യാന്‍ താത്‌പര്യമില്ല എന്നേയുള്ളൂ.
കൊട്ടാരവും അമ്പലത്തിന്റെ ചുറ്റുവട്ടങ്ങളുമായി വളര്‍ന്നതുകൊണ്ടാവാം ആഭരണമായാലും വസ്‌ത്രമായാലും കുറച്ച്‌ ക്ലാസി ലുക്ക്‌ വേണമെന്നെനിക്ക്‌ നിര്‍ബന്ധമുണ്ട്‌. കൊട്ടാരവും അതിന്റെ ചുറ്റുവട്ടവും കലകളെ വളരെയധികം സ്‌നേഹിക്കാന്‍ സഹായിക്കും. അച്‌ഛന്‍, അനുജന്‍ രാജ എന്നിവരൊക്കെ ഹര്‍മ്മോണിയം മൃദംഗം, കഥകളി തുടങ്ങിയ മേഖലകളില്‍ നിറഞ്ഞുനിന്നിരുന്നു. അതുകൊണ്ട്‌ ഞാന്‍ വരയക്കാന്‍ തുടങ്ങിയപ്പോള്‍ എന്റെ താത്‌പര്യം കണ്ട്‌ തഞ്ചാവൂര്‍ പെയിന്റിംഗ്‌ പഠിപ്പിക്കാന്‍ വിട്ടു. പിന്നീട്‌ വസ്‌ത്രങ്ങളില്‍ പെയിന്റ്‌ ചെയ്യാന്‍ തുടങ്ങിയപ്പോഴും തഈ ശൈലികളിലായത്‌ അതുകൊണ്ടാവാം.

പെയിന്റിംഗ്‌ വര്‍ക്കില്‍ മുടക്കുമുതല്‍ അധികമല്ലേ?

അതെ. പടം വരയ്‌ക്കുന്നവരില്‍ സ്‌ക്വയര്‍ ഫീറ്റിന്‌ പൈസ വാങ്ങുന്നവരാണധികം. ഉപയോഗിക്കുന്ന തുണി, നിറങ്ങള്‍ എന്നിവയ്‌ക്കനുസരിച്ച്‌ വില പിന്നെയും കൂട്ടും. 300 രൂപയുടെ സാരി വാങ്ങിച്ച്‌ 500 രൂപയ്‌ക്ക് വര്‍ക്ക്‌ ചെയ്യുന്നതില്‍ കാര്യമില്ല. സാധനങ്ങള്‍ നല്ല ക്വാളിറ്റിയുള്ളതായിരിക്കണം എന്നെനിക്ക്‌ നിര്‍ബന്ധമുണ്ട്‌. നല്ല കസവുള്ള കേരളാ സാരിയില്‍ മ്യൂറല്‍ ചെയ്യാന്‍ 5000 രൂപയിലേറെ ചെലവുവരും. സില്‍ക്കിലും മറ്റുമാണ്‌ ചെയ്യുന്നതെങ്കില്‍ വില പിന്നെയും കൂടും. സാധാരണരീതിയില്‍ വിലകുറഞ്ഞ തുണിയില്‍ ചെയ്യുന്നതിനേക്കാള്‍ നല്ലത്‌ വില കൂടിയാലും നല്ല തുണിയില്‍ ചെയ്യുന്നതാണ്‌.

ദൈവങ്ങളുടെ ചിത്രം വസ്‌ത്രങ്ങളില്‍ വരച്ചു ധരിക്കുന്നത്‌ വൈദങ്ങളോടുള്ള ബഹുമാനക്കുറവല്ലേ?

അങ്ങനെയും ചിലര്‍ പറയാറണ്ട്‌. കൃഷ്‌ണനെയും മറ്റും വരച്ചിട്ട്‌ സാരി തുമ്പ്‌ പിന്നില്‍ക്കൂടി ചുറ്റിയെടുക്കുന്നതും അതില്‍ ഇരിക്കുന്നതുമൊക്കെ ബഹുമാനക്കുറവായി തോന്നുമെന്ന്‌. ചില സ്‌ത്രീകള്‍ ആദ്യമേ പറയും ദൈവങ്ങളുടെ ചിത്രങ്ങള്‍ വേണ്ടെന്ന്‌. അവര്‍ക്ക്‌ സുന്ദരന്‍മാരും സുന്ദരികളും എന്ന കണ്‍സെപ്പ്‌റ്റിലാണ്‌ ചെയ്യുന്നത്‌.

ഏറ്റവും കൂടുതല്‍ സപ്പോര്‍ട്ട്‌ ചെയ്ുന്നതാരാണ്‌?

മകള്‍ ഉയത്തര. അവള്‍ക്കും ഇതിനോട്‌ വലിയ താത്‌പര്യമാണ്‌. അവള്‍ നന്നായി വരയ്‌ക്കും. യൂത്തിന്റെ ഇടയിലെ പുത്രിയ ട്രെന്‍ഡിനെക്കുറിച്ചൊക്കെ അവളാണ്‌ പറയുന്നത്‌. ഏതെങ്കിലും പുതിയ ഡിസൈന്‍ കണ്ടാല്‍ അവള്‍ വന്നു പറയുകയും വരച്ചു തരികയും ചെയ്യും. അവളുടെ മിക്കവാറും വര്‍ക്കുകളുടെ മോഡല്‍ സംയുക്‌തയാണ്‌. ഉത്തരയുടെ മിക്ക പരീക്ഷണങ്ങളും ചുരിദാറിന്റെ ദുപട്ടയിലാണ്‌. ഭര്‍ത്താവും നല്ല സപ്പോര്‍ട്ടാണ്‌. ദിവസവും രാവിലെ പുതിയ "ഐഡിയ ഒന്നും ഇല്ലേ, കാശ്‌ ചെലവാക്കാന്‍ മാര്‍ഗമൊന്നും കിട്ടിയില്ലേ?" എന്നാണ്‌ ചോദിക്കുന്നത്‌. എന്നാലും എല്ലാ സാധനങ്ങള്‍ വാങ്ങാനും പുതിയ കാര്യങ്ങള്‍ പരീക്ഷിക്കാനും മുന്‍നിരയില്‍ അദ്ദേഹമാണ്‌ .

ഇത്ര തിരക്കിനിടയിലൂം ഇതിനെ ല്ലാം എങ്ങനെ സമയം കിട്ടുന്നു?

ദൈവകൃപ. പിന്നെ താത്‌പര്യം നമുക്കിപ്പോള്‍ രാത്രി ഉറങ്ങാനോ ഭക്ഷണം കഴിക്കാനോ സമയക്കുറവില്ലല്ലോ? താത്‌പര്യമുണ്ടെങ്കലും സമയം താനെ ഉണ്ടായിക്കൊള്ളും. അഞ്ചുമിനിറ്റ്‌ ഒഴിവു കിട്ടിയാല്‍ എന്തെങ്കിലും തയ്‌ക്കാനോ പെയിന്റ്‌ ചെയ്യാനോ ശ്രമിക്കും. ഒരു മിനിറ്റ്‌ വെറുതയിരിക്കുന്നത്‌ എനിക്കിഷ്‌ടമല്ല.

ആരൊക്കെയാണ്‌ 'ഊമ്മിള ഉണ്ണി സാരി'യുടെ പിന്നില്‍?

മ്യൂറല്‍ പെയിന്റിംഗില്‍ സഹായിക്കുന്ന മൂന്നു പേരുണ്ട്‌. ഏറ്റവും നന്നായി എനിക്ക്‌ വരച്ചുതരുന്ന സുധീഷ്‌ കോടഞ്ചേരി. എനിക്ക്‌ ഏറ്റവും കൂടുതല്‍ വര്‍ക്ക്‌ ചെയ്‌തുതരുന്നത്‌ സുധീഷാണ്‌. പിന്നെ കലൂര്‍ സുരേന്ദ്രനും സുജാത ഉദയംപേരൂരും. എന്റെ ഡിസ്സൈന്‍സ്‌ സാരിയില്‍ പകര്‍ത്തുന്നത്‌ ഇവര്‍ മൂന്നുപേരുമാണ്‌.

എങ്ങനെയുള്ളവരാണ്‌ ഇതിന്റെ ആവശ്യക്കാര്‍?

ഞാന്‍ പെയിന്റു ചെയ്‌ത സാരി ധരിച്ചിരിക്കുന്നത്‌ കണ്ട്‌ തിരക്കിപ്പിടിച്ച്‌ വരുന്നവരാണധികം. എന്നാല്‍ പെയിന്റിംഗ്‌ തുടങ്ങിയ കാലം മുതല്‍ ഇതിന്റെ ഏറ്റവും വലിയ ആവശ്യക്കാരായ രണ്ടു പേരുണ്ട്‌. ലീഡര്‍ കരുണാകരന്റെ മകള്‍ പത്മജയും പാട്ടുകാരി പ്രിയ പൈയും. ഏത്‌ പുതിയ ഡിസൈന്‍ വന്നാലും ആദ്യം ആവശ്യപ്പെടുന്നത്‌ ഇവരാണ്‌.

ഈ മേഖലയിലേക്ക്‌ വരുന്നവരോട്‌ പറയാനുള്ളത്‌?

ദയവായി ഒരു വര്‍ക്ക്‌ അതേപോലെ കോപ്പിയടിക്കാതിരിക്കുക. ഓരോരുത്തരും അവരുടേതായ ശൈലി ഉണ്ടാക്കിയെടുക്കാന്‍ ശ്രമിക്കുക. ഒരുകണക്കിന്‌ ഇവര്‍ കോപ്പിയടിക്കുമ്പോള്‍ എനിക്ക്‌ ഊര്‍മ്മിള ഉണ്ണി സാരി വര്‍ക്ക്‌ ചെയ്യുന്ന അത്രയും ശിഷ്യരെക്കൂടിയാണ്‌ ലഭിക്കുന്നത്‌. മ്യൂറല്‍ കോപ്പിയടിക്കുന്നത്‌ മനസിലാക്കാം. പറയുന്ന വാക്യങ്ങളും കോപ്പിയടിക്കുന്നതെന്തിനാണ്‌? കഴിഞ്ഞയിടെ ടി.വി. ഓണ്‍ ചെയ്‌തപ്പോള്‍ ഒരു സ്‌ത്രീ പറയുകയാ. ഞാന്‍ രാവിലെ എഴുന്നേറ്റപ്പോള്‍ മ്യൂറല്‍ പെയിന്റിംഗ്‌ സാരിയിലെന്തുകൊണ്ട്‌ ചെയ്‌തൂകൂടാ എന്നു തോന്നി. ഭര്‍ത്താവെന്നോട്‌ എന്നും രാവിലെ ചോദിക്കു. ഇന്ന്‌ എന്ത്‌ ഐഡിയയാണ്‌ പൈസ ചെലവാക്കാന്‍. ഇതൊക്കെ കാണുമ്പോഴാണ്‌ വിഷമം.

ഭാവിപരിപാടികള്‍?

ഒരു വലിയ ബിസിനസാക്കണമെന്നുണ്ട്‌. ഒന്നാമത്‌ ഞാന്‍ ഒരാളെയുള്ളൂ. കടകളിലൊക്കെ കൊടുക്കാമെന്നുവച്ചാല്‍ തന്നെ അത്രയും എണ്ണമുണ്ടാക്കാല്‍ പറ്റില്ല. സ്വന്തമായി ഒരു ബൊട്ടീക്ക്‌ ഉണ്ടാക്കണമെങ്കില്‍ നല്ല പണച്ചെലവാണ്‌. ഒരു സാധാരണക്കാരിയായ എനിക്കെവിടുന്നാ അത്രയും പണം.
ചെറിയ രീതിയിലാണെങ്കിലും എന്നെ സഹായിച്ചിട്ടുള്ളതാണ്‌ എറണാകുളം പാര്‍ത്ഥാസ്‌. ഒരു വര്‍ഷം അവിടെഎനിക്കുവേണ്ടി ഒരു കൗണ്ടര്‍ തുറന്നിട്ടുണ്ടായിരുന്നു. ഈ വര്‍ഷം ഇമ്മാനുവേല്‍ സില്‍ക്‌സും എനിക്കുവേണ്ടി ഒരു കൗണ്ടര്‍ തുറന്നുതന്നിട്ടുണ്ട്‌.

പഴയ ഓണവും ഇപ്പോഴത്തെ ഓണവും തമ്മില്‍ ഒരുപാട്‌ വ്യത്യാസമുണ്ട്‌. പുതുതലമുറയോട്‌ പറയാനുള്ളത്‌?

ധാരാളം വ്യത്യാസങ്ങളുണ്ട്‌. പണ്ടൊക്കെ ഓണം എന്നു കേള്‍ക്കുമ്പോള്‍ തന്നെ ഒരു ആഘോഷമാണ്‌. അത്തം മുതല്‍ പത്തുദിവസം പൂവിടല്‍, ഓണക്കോടി, ഓണസദ്യ, പായസം ഇപ്പോഴത്തെ കുട്ടികള്‍ അതിനൊന്നും അത്ര പ്രാധാന്യം കൊടുക്കുന്നില്ല. പൂപറിക്കാനും പൂക്കളമിടാനുമൊക്കെ ആര്‍ക്കാണ്‌ സമയം? ഓണസദ്യ പാഴ്‌സല്‍ ലഭിക്കാന്‍ തുടങ്ങിയതോടെ അതും സുഖം. ഓണക്കോടി സെറ്റും മുണ്ടില്‍നിന്നും മാറി ജീന്‍സും ടോപ്പുമായി. കഴിയുന്നത്ര പഴമയെ സ്‌നേഹിക്കുക. അതാണ്‌ എനിക്ക്‌ പറയാനുള്ളത്‌. അല്ലെങ്കില്‍ അടുത്ത തലമുറയ്‌ക്ക് ടി.വിയില്‍ കാണിച്ചുകൊടുക്കാന്‍പോലും ഓണമുണ്ടായി എന്നുവരില്ല.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  • Kamal

    അനുഭവങ്ങളുടെ സെല്ലുലോയ്‌ഡ്

    മലയാള സിനിമയില്‍ തന്റേതായ മുദ്രകള്‍ പതിപ്പിച്ച സംവിധായകന്‍ കമലുമായി ടിവി ന്യൂ സി.ഇ.ഒ ഭഗത്‌ ചന്ദ്രശേഖര്‍ നടത്തിയ സംഭാഷണത്തില്‍ നിന്ന്‌ പ്രേക്ഷക...

  • Karthika Nair

    My Dream Home

    നടി രാധയുടെ മകള്‍ കാര്‍ത്തികയ്‌ക്ക് ഭാവിയില്‍ നിര്‍മ്മിക്കാനൊരുങ്ങുന്ന വീടിനെക്കുറിച്ചു ചില സ്വപ്‌നങ്ങളുണ്ട്‌. വെള്ളിത്തിരയോട്‌ ചെറുപ്പം മുതല്‍...

  • Madhav Ramadasan

    Voyage of Dreams

    തന്റെ മനസിലുള്ളത്‌ ലോകത്തോട്‌ പറയാനുള്ള മാധ്യമമാണ്‌ മാധവ്‌ രാംദാസന്‍ എന്ന യുവസംവിധായകന്‌ സിനിമ. അപ്പോത്തിക്കിരിയെന്ന തന്റെ സിനിമയിലെ രംഗങ്ങള്‍...

Back to Top
session_write_close(); mysql_close();