ഊര്‍മ്മിളയുടെ സ്വന്തം ഉത്തര

പി.ആര്‍.സുമേരന്‍

  1. Urmila Unni
urmila unni uthara unni

കളിയും ചിരിയും മാത്രം നിറഞ്ഞ ജീവിതം...അതെ പരിചയപ്പെടുന്നവരാരും കൊതിച്ചുപോകും നടി ഊര്‍മ്മിള ഉണ്ണിയുടെയും നടിയും മോഡലുമായ മകള്‍ ഉത്തര ഉണ്ണിയുടെയും സൗഹൃദം കണ്ടാല്‍.

ഒന്നിനോടും പരിഭവവും പിണക്കവുമില്ലാതെ ആഹ്‌ളാദവും സന്തോഷവും നിറഞ്ഞ ഒരമ്മയും മകളും. സ്‌നേഹത്തിന്റെ കഥയാണ്‌ ഇവര്‍ക്ക്‌ പറയാനുളളതും. ജീവിതത്തില്‍ തങ്ങള്‍ നേരിട്ട പ്രതിസന്ധികളുടെയും സന്തോഷത്തിന്റെയും അനുഭവങ്ങള്‍ നടിയും എഴുത്തുകാരിയുമായ ഊര്‍മ്മിള ഉണ്ണിയും മോഡലും യുവനടിയുമായ മകള്‍ ഉത്തര ഉണ്ണിയും ആദ്യമായി തുറന്നു പറയുന്നു. കൊച്ചിയിലെ ചോയ്‌സ് ഹൗസിലെ പുല്‍ത്തകിടിയിലിരുന്ന്‌ ആ അമ്മയും മ കളും പറഞ്ഞ അനുഭവങ്ങള്‍ അവരുടെതന്നെ വാക്കുകളിലൂ ടെ.........

അമ്മയുടെയും മകളുടെയും പുതിയ വിശേഷങ്ങള്‍?

ഊര്‍മ്മിള: വളരെ നല്ല വിശേഷം തന്നെ. ജീവിതം സന്തോഷമായിപ്പോകുന്നു. അത്യാവശ്യം സിനിമയുണ്ട്‌. അതുകൊണ്ടൊക്കെത്തന്നെ ജീവിതം രസകരമാണ്‌. ഉത്തരയും വളരെ സന്തോഷത്തിലാണ്‌. ചെറിയ വിവാദങ്ങളിലൊക്കെ പെട്ടുപോയെങ്കിലും അതൊക്കെ വന്ന വഴിയെ തന്നെ പോയി. ഞങ്ങളതൊന്നും മൈന്‍ഡ്‌ ചെയ്‌തില്ല.

അമ്മയും മകളും എപ്പോഴും ഹാപ്പിയാണല്ലോ?

ഊര്‍മ്മിള: തീര്‍ച്ചയായും. ഞങ്ങള്‍ വളരെ ഹാപ്പിയാണ്‌. ഉത്തരയുടെ അച്‌ഛന്‍ ഉണ്ണിയേട്ടനും എന്നും ഞങ്ങള്‍ക്ക്‌ താങ്ങുംതണലുമായി കൂടെയുണ്ട്‌. അതുതന്നെ വളരെ ധൈര്യമാണ്‌. എന്തുപ്രശ്‌നമുണ്ടായാലും അതിനെയൊക്കെ പോസിററീവായി കാണാന്‍ പഠിപ്പിക്കുന്നത്‌ ഉണ്ണിയേട്ടനാണ്‌. വീട്ടിലും ഞങ്ങള്‍ മൂവരും തുറന്ന മനസ്സോടെയാണ്‌. കളിയും ചിരിയുമായി മുന്നോട്ടുപോകുന്നു. വലിയ മോഹങ്ങളൊന്നുമില്ലാത്തതിനാല്‍ വെരി വെരി ഹാപ്പി.

ഉത്തര വീട്ടിലെങ്ങനെയാ?

ഉത്തര:ഞാനങ്ങനെ മുഴുവന്‍സമയവും വീട്ടിലുണ്ടാകാറില്ല. ചെന്നൈയില്‍ എം. എ.ക്ക്‌ പഠിക്കുകയാണ്‌. അവിടെ ഹോസ്‌ററലിലാണ്‌. അതുകൊണ്ടുതന്നെ എപ്പോഴും അച്‌ഛനെയും അമ്മയെയും കാണാന്‍ കഴിയാറില്ല. എങ്കിലും ഇടയ്‌ക്കു കൊച്ചിയിലെ വീട്ടില്‍ ഞ ങ്ങള്‍ ഒത്തുകൂടാറുണ്ട്‌. ഇടയ്‌ക്ക് അ ച്‌ഛനും അമ്മയും ചെന്നൈയില്‍ വരാറുണ്ട്‌. ചെന്നൈയില്‍തന്നെ ഞാന്‍ ഭരതനാട്യവും പഠിക്കുന്നുണ്ട്‌. ബി. എസ്‌ സി . വി ഷ്വല്‍ കമ്മ്യൂണിക്കേഷനും ചെന്നൈയില്‍തന്നെയാണ്‌ പഠിച്ചത്‌.

അമ്മയോടൊത്തുളള ഒത്തുചേരലുകള്‍?

ഉത്തര: അമ്മയോടൊത്തുളള സമയങ്ങളാണ്‌ എനിക്കേററവും സന്തോഷമുളളത്‌. ചെന്നൈയിലാണെങ്കിലും അമ്മയടുത്തില്ല എന്ന തോന്നലൊന്നും എനിക്കുണ്ടാകാറില്ല. അമ്മയെ എപ്പോഴും ഞാന്‍ ഫോണില്‍ വിളിക്കാറുണ്ട്‌. രാത്രിയൊക്കെ മണിക്കൂറുകളോളം അമ്മയോട്‌ സംസാരിക്കാറുണ്ട്‌. ക്‌ളാസ്സിലൊക്കെ എന്തുസംഭവമുണ്ടായാലും അമ്മയോട്‌ പറയും. ഒരു കാര്യവും ഞാന്‍ അമ്മയോടു മറച്ചുവയ്‌ക്കാറില്ല. അമ്മ എനിക്ക്‌ സുഹൃത്തിനെപ്പോലെയാ ണ്‌. എന്തും തുറന്നു പറയുവാനുളള സ്വാതന്ത്ര്യമുണ്ട്‌.

ഉത്തര പിടിവാശിക്കാരിയാണോ?

ഊര്‍മ്മിള:അതാണ്‌ രസം. ഒരു കാര്യത്തിനു അവള്‍ക്ക്‌ വാശിയില്ല. എന്തുകാര്യമുണ്ടെങ്കിലും വീട്ടില്‍ പറഞ്ഞിട്ടെ ചെയ്യാറുളളൂ. എനിക്കും ഉണ്ണിയേട്ടനും ഇഷ്‌ടമില്ലാത്തതൊ ന്നും ഉത്തര പറയാറും ചെയ്യാറുമില്ല. അതുതന്നെ വലിയ അനുഗ്രഹമാണ്‌.

പൊതുവേ ഈ പ്രായത്തിലുളള കുട്ടികള്‍ സ്വതന്ത്രചിന്താഗതിക്കാരാണല്ലോ?

ഊര്‍മ്മിള: തീര്‍ച്ചയായും. ഞാന്‍ ആദ്യമേ പറഞ്ഞു. ഉത്തര അനുസരണയുളള കുട്ടിയാണ്‌. ഞങ്ങള്‍ക്ക്‌ ഇഷ്‌ടമില്ലാത്തതൊന്നും അ വള്‍ പ്രവര്‍ത്തിക്കാറില്ല. പക്ഷേ ഉത്തരയ്‌ക്ക് പൂര്‍ണ്ണസ്വാതന്ത്ര്യം ഞങ്ങള്‍ നല്‍കിയിട്ടുണ്ട്‌. ഒരു കാര്യത്തിനും വിലക്ക്‌ ഏര്‍പ്പെടുത്തിയിട്ടുമില്ല. അവള്‍ പ്രായപൂര്‍ത്തിയായ കുട്ടിയാണ്‌. അതിന്റെ എല്ലാ സ്വാതന്ത്ര്യവും ഞങ്ങള്‍ അ വള്‍ക്കു കൊടുത്തിട്ടുണ്ട്‌. ദൈവാനുഗ്രഹത്താല്‍ ഉത്തര അതെല്ലാം മനസ്സിലാക്കി പെ രുമാറാറുണ്ട്‌. ഒരമ്മയെന്ന നിലയില്‍ അക്കാര്യത്തില്‍ എനിക്കഭിമാനവും സന്തോഷവുമുണ്ട്‌.

നിങ്ങളുടെ ഈ സൗഹൃദം കാണുമ്പോള്‍ പലര്‍ക്കും അസൂയ തോന്നിപ്പോകും?

ഊര്‍മ്മിള: വളരെ ശരിയാണ്‌. ഒരുപാടു പേരു ഞങ്ങളോടു ചോദിച്ചിട്ടുണ്ട്‌-നിങ്ങളെങ്ങനെയാണ്‌ ഇത്ര കൂളായി പെരുമാറുന്നതെന്ന്‌. ഉത്തര എനിക്കും ഒരു കൂട്ടുകാരിയെപ്പോലെയാണ്‌. എല്ലാം അവളോട്‌ തുറന്നു പറയാന്‍ കഴിയും. എന്നാല്‍ ഒരമ്മയെന്ന എല്ലാ ആദരവും ബഹുമാനവും അവള്‍ ന ല്‍കാറുമുണ്ട്‌. ഞങ്ങള്‍ക്കിടയില്‍ ചെറിയ വഴക്കുപോലും ഇതുവരെ ഉണ്ടായിട്ടില്ല. കുട്ടിക്കാലത്തുപോലും ഉത്തരയെ ശാസിക്കേണ്ട ഒരു കാര്യവുമുണ്ടായിട്ടില്ല. ചെറിയ പ്രായത്തില്‍പോലും ഉത്തര കുറു മ്പ്‌ കാട്ടിയിട്ടില്ലെന്നതാണ്‌ രസം.

ഈ അമ്മ-മകള്‍ കൂട്ടുകെട്ടിന്റെ ഫോര്‍മു ല..?

ഊര്‍മ്മിള: അങ്ങനെയൊരു ഫോര്‍മുലയൊ ന്നും പറയാനാവില്ല. എങ്കിലും കുട്ടികളെ അവരുടെ സ്വാതന്ത്ര്യത്തിന്‌ വിടണമെന്നാ ണ്‌ എന്റെ അഭിപ്രായം. എന്നുകരുതി തോ ന്നിയവഴിക്കു വിടണമെന്നല്ല. കുട്ടികള്‍ക്ക്‌ വീട്ടില്‍ എന്തും തുറന്നുപയുവാനുളള സാഹചര്യം ഒരുക്കണം. പ്രത്യേകി ച്ച്‌ പെണ്‍കുട്ടികള്‍ക്ക്‌ അമ്മമാരോടു കൂടുതലടുക്കാനുളള അവസരം. ഞങ്ങളെല്ലാം തുറന്നു പറയാറുണ്ട്‌. അതു വീട്ടിലേതാ വാം, നാട്ടിലേതാവാം അങ്ങനെ പലതും. മറച്ചുവച്ച്‌ സംസാരിക്കാന്‍ സാഹചര്യമുണ്ടാകരുത്‌. എത്ര അകലെയാണെങ്കി ലും മക്കള്‍ നമ്മുടെ അരികിലുണ്ടെന്ന്‌ അമ്മമാര്‍ ഓര്‍മ്മിക്കണം. പിന്നെ സത്യസന്ധത കു ട്ടികളെ ബാല്യം മുതലേ പഠിപ്പിക്കണം.

അമ്മയുടെ നിലപാടുകളോട്‌ ഉത്തരയുടെ അഭിപ്രായം?

ഉത്തര:ഞാന്‍ പറയുന്നതുപോലെതന്നെയാണ്‌ അമ്മയിപ്പോള്‍ പറഞ്ഞത്‌. അതിനോടൊന്നും എനിക്ക്‌ യാതൊരു എതിര്‍പ്പുമില്ല. എന്റെ ഏററവും അടുത്ത കൂട്ടുകാരിയാണ്‌ അമ്മ. കോളജിലെ പല രസകരമായ സംഭവങ്ങളും അമ്മയോടാണ്‌ എന്റെ കൂട്ടുകാര്‍ ചോദിച്ചറിയുന്നത്‌. കാര ണം എന്തുണ്ടായാലും കൂട്ടുകാരോട്‌ പറയും മുന്‍പേ ഞാന്‍ അമ്മയോട്‌ പറയും. എത്രനേരം ഫോണില്‍ സംസാരിച്ചാലും ഞങ്ങള്‍ ക്കു മുഷിപ്പ്‌ തോന്നാറില്ല. അത്രയ്‌ക്കു രസമാണ്‌ എനിക്കമ്മയോട്‌ സംസാരിക്കുമ്പോള്‍.

ഉത്തരയുടെ റോള്‍ മോഡല്‍ ?

ഉത്തര:തീര്‍ച്ചയായും അമ്മയാണെന്റെ റോള്‍ മോഡല്‍. അമ്മയില്‍ ഞാനിഷ്‌ടപ്പെടുന്ന ഒരുപാട്‌ കാര്യങ്ങളുണ്ട്‌. നടിയാണ്‌,നര്‍ത്തകിയാണ്‌,എഴുത്തുകാരിയാണ്‌,ഗായികയാണ്‌, ചിത്രകാരിയാണ്‌ അങ്ങനെ ഒട്ടേറെ വാസനകള്‍ അമ്മയ്‌ക്കുണ്ട്‌. ഞാ നും ഈ കലകളെയൊക്കെ ആരാധിക്കുന്നതുകൊണ്ട്‌

കേരള മാട്രിമോണി - Register Now!

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  • Rachana Narayanankutty

    വാത്സല്യത്തണലില്‍ ഇത്തിരിനേരം

    രചനയുടെ വിജയങ്ങള്‍ക്കു പിന്നിലെ താങ്ങും തണലുമായി നില്‍ക്കുന്നയൊരാള്‍ എക്കാലവും ഒരു മറയ്‌ക്കപ്പുറമായിരുന്നു. എന്നാല്‍ മകളെക്കുറിച്ച്‌ ഉയരങ്ങളില്‍...

  • Priyamani

    Priyamani GEM of A GIRL

    ജന്മം കൊണ്ട്‌ മലയാളിയല്ലെങ്കിലും പ്രിയാമണി മലയാളികള്‍ക്ക്‌ സ്വന്തം വീട്ടിലെ കുട്ടിയാണ്‌. സിനിമയില്‍ ഒരു പതിറ്റാണ്ട്‌ പൂര്‍ത്തിയാക്കിയ പ്രിയാമണി...

  • Amala Paul , Vijay

    അപൂര്‍വം ഈ പാരസ്‌പര്യം

    നിലപാടുകളിലെ ആര്‍ജ്‌ജവം കൊണ്ടു ശ്രദ്ധിക്കപ്പെട്ട നടി അമല പോളും ഭര്‍ത്താവും സംവിധായകനുമായ വിജയ്‌യുമായി കൈരളി ടിവി മാനേജിംഗ്‌ ഡയറക്‌ടറും പ്രമുഖ...

Back to Top
session_write_close(); mysql_close();