1f37  ഐസ്‌ക്രീമിന്റെ വേറിട്ട രുചികള്‍ | mangalam.com
Last Updated 7 hours 1 min ago
21
Tuesday
May 2013

ഐസ്‌ക്രീമിന്റെ വേറിട്ട രുചികള്‍

mangalam malayalam online newspaper

പുത്തന്‍ പ്രതീക്ഷകളും ആശയങ്ങളുമായി പുതുവര്‍ഷത്തിന്‌ മധുരം കൂട്ടാന്‍ ഐസ്‌ക്രീമിന്റെ വേറിട്ട രുചികളിതാ...

മാംഗോ ഐസ്‌ക്രീം

ആവശ്യമുള്ള സാധനങ്ങള്‍
പഴുത്ത മാങ്ങാ - ആറെണ്ണം
പഞ്ചസാര - അരക്കപ്പ്‌
പാല്‍ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
ക്രീം - കാല്‍ കപ്പ്‌
മുട്ട - ഒരെണ്ണം
മാംഗോ എസ്സന്‍സ്‌ - നാല്‌ തുള്ളി

തയാറാക്കുന്നവിധം
കഴൂകി വൃത്തിയാക്കിയ മാങ്ങാ തൊലി ചെത്തി ചെറിയ കഷണങ്ങളാക്കുക. മാങ്ങാ മിക്‌സിയില്‍ അടിച്ച്‌ അരിച്ച്‌ നാരുകളയുക. പഞ്ചസാര ചേര്‍ത്തിളക്കുക. ബാക്കി എല്ലാ ചേരുവകളും ചേര്‍ക്കുക. 15 മിനിറ്റ്‌ നന്നായി അടിച്ചു പതപ്പിക്കുക. ഫ്രീസറില്‍വച്ച്‌ തണുപ്പിക്കുക. ഒരു മണിക്കൂറിനുശേഷം എടുത്ത്‌ അഞ്ചുമിനിറ്റ്‌ വീണ്ടും അടിക്കുക. വീണ്ടും തണുപ്പിച്ച്‌ ഉപയോഗിക്കാം.

കോക്കനട്ട്‌ മില്‍ക്ക്‌ ഐസ്‌ക്രീം

ആവശ്യമുള്ള സാധനങ്ങള്‍
തേങ്ങാപ്പാല്‍ - മൂന്ന്‌ കപ്പ്‌
കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - നാനൂറ്‌ ഗ്രാം
പഞ്ചസാര - ഒരു കപ്പ്‌
വാനില എസ്സന്‍സ്‌ - ഒരു ടീസ്‌പൂണ്‍

തയാറാക്കുന്നവിധം
എല്ലാ ചേരുവകളും ഒരുമിച്ച്‌് ചേര്‍ത്തിളക്കുക. ശേഷം ഫ്രീസറില്‍ തണുപ്പിക്കാന്‍ വയ്‌ക്കുക. പകുതി സെറ്റാകുമ്പോള്‍ ഇതെടുത്ത്‌ ഒന്നുകൂടി നന്നായി ബീറ്റ്‌ ചെയ്യുക. വീണ്ടും ഫ്രീസറില്‍വച്ച്‌ സെറ്റായശേഷം വിളമ്പാം.

ഓറഞ്ച്‌ ഐസ്‌ക്രീം

ആവശ്യമുള്ള സാധനങ്ങള്‍
ക്രീം - അരക്കപ്പ്‌
കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - അരലിറ്റര്‍
ഓറഞ്ച്‌ ജ്യൂസ്‌ - ഒരു കപ്പ്‌
പഞ്ചസാര - 125 ഗ്രാം
ഓറഞ്ച്‌ മാര്‍മലേഡ്‌ - നാല്‌ ടീസ്‌പൂണ്‍
മുട്ട വെള്ള - രണ്ടെണ്ണം

തയാറാക്കുന്നവിധം
ക്രീമും കണ്ടന്‍സ്‌ഡ് മില്‍ക്കും അടിച്ച്‌ യോജിപ്പിക്കുക. ഇതിലേക്ക്‌ ഓറഞ്ച്‌ മാര്‍മലേഡ്‌, പഞ്ചസാര ചേര്‍ത്തിളക്കുക. ഓറഞ്ച്‌ ജ്യൂസ്‌ ചേര്‍ത്ത്‌ അടിച്ചു പതപ്പിക്കുക. മുട്ടവെള്ള ചേര്‍ത്ത്‌ അടിച്ചശേഷം തണുക്കാന്‍ ഫ്രീസറില്‍ വയ്‌ക്കുക. ഒരു മണിക്കൂര്‍ കഴിഞ്ഞ്‌ വീണ്ടും ബീറ്റ്‌ ചെയ്‌ത് സെറ്റ്‌ ചെയ്യാന്‍ വയ്‌ക്കുക. ശേഷം വിളമ്പാം.

കരിക്ക്‌ ഐസ്‌ക്രീം

ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ - രണ്ട്‌ കപ്പ്‌
മുട്ട (വെള്ള) - രണ്ടെണ്ണം
പഞ്ചസാര - അരക്കപ്പ്‌
ഇളംകരിക്ക്‌ വടിച്ചെടുക്കാവുന്ന പാകത്തിലുള്ളത്‌ - ഒരു കപ്പ്‌
ജലാറ്റിന്‍ - രണ്ട്‌ ടീസ്‌പൂണ്‍ (രണ്ട്‌ ടീസ്‌പൂണ്‍ പാലില്‍ കുതിര്‍ക്കുക)

തയാറാക്കുന്നവിധം
കാല്‍കപ്പ്‌ പാല്‍ ചൂടാക്കി ജലാറ്റിന്‍ അലിയിച്ചു വയ്‌ക്കുക. ബാക്കി പാലില്‍ പഞ്ചസാര കലക്കുക. മറ്റൊരു പാത്രത്തില്‍ മുട്ടയുടെ വെള്ള കട്ടിയായി പതയ്‌ക്കുക. പാലും പഞ്ചസാരയും യോജിപ്പിച്ചതില്‍ ജലാറ്റിനും മുട്ടയുടെ വെള്ളയും യോജിപ്പിച്ച്‌ വയ്‌ക്കുക. ഒരു ഗ്ലാസ്‌ ഡിഷില്‍ കരിക്ക്‌ വിതറി മുകളില്‍ കൂട്ട്‌ ഒഴിച്ച്‌ ഒന്നരമണിക്കൂര്‍ ഫ്രിഡ്‌ജില്‍വച്ച്‌ തണുപ്പിച്ച്‌ ഉപയോഗിക്കാം.

സിംപിള്‍ ഐസ്‌ക്രീം

ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ - അരലിറ്റര്‍
പഞ്ചസാര - കാല്‍ക്കപ്പ്‌
മൈദ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
വാനില എസന്‍സ്‌ - ഒരു ടീസ്‌പൂണ്‍
ബട്ടര്‍ - രണ് 2000 ട്‌ ടീസ്‌പൂണ്‍
കാരമെലൈസ്‌ഡ് നട്‌സ്-50 ഗ്രാം

തയാറാക്കുന്നവിധം
പാനില്‍ പാല്‍ തിളപ്പിക്കുക. തിളയ്‌ക്കാറാകുമ്പോള്‍ പഞ്ചസാര ചേര്‍ക്കുക. തിളച്ചശേഷം തീ കുറയ്‌ക്കുക. അരക്കപ്പ്‌ പാലില്‍ മൈദ കട്ടയില്ലാതെ കലക്കുക. ഇത്‌ തിളച്ച പാലില്‍ ചേര്‍ക്കുക. കട്ട പിടിക്കാതെ നന്നായി ഇളക്കി കുറുക്കുക. ശേഷം വാങ്ങുക. ബട്ടറും എസന്‍സും ചേര്‍ക്കുക. ചൂട്‌ മാറിയശേഷം മിക്‌സിയില്‍ അടിക്കുക. ഫ്രിഡ്‌ജില്‍ സെറ്റ്‌ ചെയ്യാന്‍ വയ്‌ക്കുക. ഒരു മണിക്കൂറിനുശേഷം വീണ്ടും മിക്‌സിയില്‍ അടിക്കുക. വീണ്ടും സെറ്റ്‌ ചെയ്യുക. ശേഷം സ്‌കൂപ്പ്‌ ചെയ്‌ത് കാരമൈലൈസ്‌ഡ് നട്‌സ് വിതറി വിളമ്പാം.

വാനില ഐസ്‌ക്രീം

ആവശ്യമുള്ള സാധനങ്ങള്‍
പഞ്ചസാര - ഇരുനൂറ്‌ഗ്രാം
വാനില - എട്ട്‌ ഡ്രോപ്പ്‌
പാല്‍ - അഞ്ഞൂറ്‌ മില്ലി
ജലാറ്റിന്‍ - മുപ്പത്‌ ഗ്രാം

തയാറാക്കുന്നവിധം
കാച്ചിയപാല്‍ പാട കളഞ്ഞെടുക്കണം. കുറച്ച്‌ പാലില്‍ ജലാറ്റിന്‍ കുതിര്‍ത്തുവയ്‌ക്കണം. പാല്‍ തിളച്ചശേഷം കുതിര്‍ന്ന ജലാറ്റിന്‍ ഇട്ട്‌ ഇളക്കണം. കട്ടിയാവുമ്പോള്‍ വാങ്ങിവയ്‌ക്കാം. തണുത്തുകഴിയുമ്പോള്‍ പഞ്ചസാര പൊടിച്ചതും വാനിലയും ചേര്‍ത്തശേഷം നല്ലവണ്ണം ഇളക്കുക. ഐസ്‌ ബോക്‌സില്‍വച്ച്‌ തണുപ്പിച്ചശേഷം കഴിക്കാം.

ഫ്രൂട്ടി ഗ്രേപ്പ്‌ ക്രീം

ആവശ്യമുള്ള സാധനങ്ങള്‍
ജെല്ലി ഉണ്ടാക്കാന്‍ വേണ്ട സാധനങ്ങള്‍
പഞ്ചസാര - എട്ട്‌ ടേബിള്‍സ്‌പൂണ്‍
വെള്ളം - രണ്ട്‌ കപ്പ്‌
ജലാറ്റിന്‍ - നാല്‌ ടീസ്‌പൂണ്‍
ടൊനോവിന്‍ ഫ്‌ളേവര്‍ - ഒരു ടീസ്‌പൂണ്‍
നാരങ്ങാനീര്‌- നാല്‌ ടീസ്‌പൂണ്‍
ഐസ്‌ക്രീം എസന്‍സ്‌ - അരടീസ്‌പൂണ്‍
പഞ്ചസാര - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
ഫ്രൂട്ട്‌സ് - കുറച്ച്‌
പാല്‍പ്പാട - രണ്ട്‌ സ്‌പൂണ്‍
പനിനീര്‍ - രണ്ട്‌ ടേബിള്‍ സ്‌പൂണ്‍
തേന്‍ - രണ്ട്‌ ടേബിള്‍സ്‌പൂണ്‍
പാല്‍ - ഒരു കപ്പ്‌

തയാറാക്കുന്നവിധം
തിളപ്പിച്ച വെള്ളത്തില്‍ ജലാറ്റിന്‍ അലിയിപ്പിക്കുക. പഞ്ചസാര, ടൊനോവിന്‍ ഫ്‌ളേവര്‍, നാരങ്ങാനീര്‌ എന്നിവ ചേര്‍ത്തിളക്കി വാങ്ങിവയ്‌ക്കുക. ഇത്‌ തണുക്കുമ്പോള്‍ ഫ്രിഡ്‌ജില്‍ സെറ്റാവാന്‍ വയ്‌ക്കുക. പാല്‍, പഞ്ചസാര, തേന്‍, പാല്‍പ്പാട, പനിനീര്‍, ഐസ്‌ക്രീം എസന്‍സ്‌ എന്നിവ മിക്‌സിയില്‍ അടിച്ചെടുക്കുക. പഴക്കഷണങ്ങളും ജെല്ലിയും അടുക്കടുക്കായിവച്ച്‌ തയാറാക്കിവച്ചിരിക്കുന്ന മിശ്രിതമിട്ട്‌ ഉപയോഗിക്കാം. ഫ്രൂട്ടി ഗ്രേപ്പ്‌ ക്രീം റെഡി.

ചോക്ലേറ്റ്‌ ഐസ്‌ക്രീം

ആവശ്യമുള്ള സാധനങ്ങള്‍
പാല്‍ - മൂന്ന്‌ കപ്പ്‌
പഞ്ചസാര - ഒരു കപ്പ്‌
വെണ്ണ - പാകത്തിന്‌
ഏലക്കായ്‌ - ഒരു ടീസ്‌പൂണ്‍
കൊക്കോപ്പൊടി - കാല്‍കപ്പ്‌
അണ്ടിപ്പരിപ്പ്‌ - കാല്‍കപ്പ്‌
വാനില എസന്‍സ്‌ - അരടീസ്‌പൂണ്‍

തയാറാക്കുന്നവിധം
ഒരു പാത്രത്തില്‍ പാല്‍ ചൂടാക്കി പഞ്ചസാരയും കൊക്കോപ്പൊടിയും വറുത്ത്‌ പൊടിച്ച അണ്ടിപ്പരിപ്പും ചേര്‍ത്ത്‌ തിളപ്പിക്കുക. ഇതിലേക്ക്‌ വെണ്ണയും ഏലയ്‌ക്കാപ്പൊടിയും ചേര്‍ത്ത്‌ കുറുകുമ്പോള്‍ ഇറക്കിവച്ച്‌ വാനിലാ എസന്‍സ്‌ ഒഴിച്ച്‌ തണുത്തതിനുശേഷം മുറിച്ചു വിളമ്പാം.

തണ്ണിമത്തന്‍ ഐസ്‌്ക്രീം

ആവശ്യമുള്ള സാധനങ്ങള്‍
തണ്ണിമത്തന്‍ - ഒന്ന്‌
കണ്ടന്‍സ്‌ഡ് മില്‍ക്ക്‌ - ഒരു ടിന്‍

തയാറാക്കുന്ന വിധം
തണ്ണിമത്തന്‍ കുരുകളഞ്ഞ്‌ കാമ്പ്‌ എടുക്കുക. ഇത്‌ കണ്ടന്‍സ്‌ഡ് മില്‍ക്കും ചേര്‍ത്ത്‌ നന്നായി അടിച്ചെടുക്കുക. ശേഷം ഫ്രീസറില്‍വച്ച്‌ തണുപ്പിച്ചെടുക്കാം. കുറഞ്ഞ ചെലവില്‍ എളുപ്പത്തില്‍ തയാറാക്കാവുന്ന ഐസ്‌ക്രീമാണിത്‌.

പൈനാപ്പിള്‍ ഐസ്‌ക്രീം

ആവശ്യമുള്ള സാധനങ്ങള്‍
പൊടിയായി കൊത്തിയരിഞ്ഞ പൈനാപ്പിള്‍ - ഒന്നരക്കപ്പ്‌
വാനില ഐസ്‌ക്രീം - ഒന്നരക്കപ്പ്‌
പൈനാപ്പിള്‍ എസന്‍സ ്‌ - കാല്‍ടീസ്‌പൂണ്‍
ക്രീം - ഒരു 1000 കപ്പ്‌

തയാറാക്കുന്ന വിധം
ക്രീം, ഐസ്‌ക്രീം, എസന്‍സ്‌ എന്നിവ ചേര്‍ത്ത്‌ മിക്‌സിയില്‍ നന്നായി അടിച്ചെടുക്കുക. ഇതില്‍ പൈനാപ്പിള്‍ ചേര്‍ത്തിളക്കി വിളമ്പാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0