Ads by Google

പ്രഹേളിക പോലൊരു നൊമ്പരം

mangalam malayalam online newspaper

സൗഹൃദങ്ങള്‍ എന്നും പുണ്യമാണ്‌. എന്നാല്‍ ചിലപ്പോഴെങ്കിലും സൗഹൃദങ്ങള്‍ നൊമ്പരപ്പെടുത്താറുണ്ട്‌. അനുഭവങ്ങളിലൂടെ, നഷ്‌ടപ്പെടലിലൂടെ... സൗഹൃദത്തിന്റെ നൊമ്പരങ്ങള്‍ പങ്കു വെയ്‌ക്കുകയാണ്‌ പ്രശസ്‌തര്‍. ഈ ലക്കം പ്രശസ്‌ത എഴുത്തുകാരനും തിരക്കഥാകൃത്തും സംവിധായകനും നടനുമൊക്കെയായ മധുപാല്‍.

സൗഹൃദങ്ങള്‍ നമുക്ക്‌ സന്തോ ഷം മാത്രമല്ല സമ്മാനിക്കുക, ചിലപ്പോഴൊക്കെ നൊമ്പര ങ്ങളുമാവാം. ചിലരെ പരിചയപ്പെടുമ്പോള്‍ നമുക്കുതോന്നും ജീവിതാവസാനംവരെ ഇവര്‍ കൂടെയുണ്ടാകുമെന്ന്‌. ഇവര്‍ക്ക്‌ നമ്മളെ നന്നായി മനസിലാക്കാന്‍ സാ ധിക്കും, നമ്മുടെ നിലനില്‍പ്പിന്‌ ആധാ രമാകും എന്ന്‌ നമ്മള്‍ ഉറച്ചുവിശ്വസിക്കും. അങ്ങനെ തോന്നുന്ന ചില സൗഹൃദങ്ങളെ നമ്മള്‍ ജീവിതത്തിലേക്ക്‌ കൂട്ടും. അങ്ങനെ എനിക്കും ഒരു ചെറുപ്പക്കാരനെ എനിക്കും സുഹൃത്തായി കിട്ടി. പേര്‌ ഞാന്‍ പറയു ന്നില്ല. വളരെ അടുത്തറിയാവുന്നവര്‍ ചില പ്പോള്‍ അദ്ദേഹത്തെ തിരിച്ചറിഞ്ഞേക്കും. ആ സൗഹൃദം എനിക്കുണ്ടാക്കിയ സങ്കടം വളരെ വലുതാണ്‌. ഞാന്‍ സിനിമാഭിനയരം ഗത്തേക്ക്‌ കടന്നുവന്ന കാ ലഘട്ടത്തിലാണ്‌ ഈ ചെ റുപ്പക്കാരനെ പരിചയപ്പെ ടുന്നത്‌. അദ്ദേഹം നന്നായി എഴുതുമായിരുന്നു. അദ്ദേ ഹത്തിന്റെ എഴുത്തിനോടു ള്ള എന്റെയിഷ്‌ടം ഞങ്ങ ളുടെ സൗഹൃദത്തെ ഒന്നു കൂടി ബലപ്പെടുത്തി. പല പ്പോഴും എഴുത്തിന്റെ വഴി യിലേക്ക്‌ അദ്ദേഹമെന്നെ കൂട്ടിക്കൊണ്ട്‌ പോയിരു ന്നു. അദ്ദേഹത്തിന്റെ എഴു ത്തിലൂടെ നടന്നപ്പോള്‍ ഞാന്‍ വിചാരിച്ചിരുന്നു, എ ന്നെങ്കിലും ഒരു സിനിമ ചെ യ്‌താല്‍ അദ്ദേഹത്തിന്റെ തിരക്കഥയില്‍നിന്ന്‌ തുട ങ്ങണമെന്ന്‌. അതിനു വേ ണ്ടി ചില ശ്രമങ്ങളും ഞ ങ്ങള്‍ നടത്തി. അതിന്റെ ഭാഗമായി പല ടെലിവിഷന്‍ പ്രോഗ്രാമുക ളും ഞങ്ങള്‍ അവതരിപ്പി ച്ചിട്ടുണ്ട്‌. അദ്ദേഹം എഴുതി ഞാന്‍ അഭിനയിച്ച പ്രോ ഗ്രാമുകളും, ഞാന്‍ സംവി ധാനം ചെയ്‌ത പരിപാടി കളുണ്ട്‌.

അദ്ദേഹത്തിനുണ്ടായിരുന്ന ഏക ന്യൂന ത, ചെറിയ തോതില്‍ മദ്യപിക്കുമായിരു ന്നു എന്നതാണ്‌. മദ്യപിച്ചു കഴിഞ്ഞാല്‍ അദ്ദേഹം വേറൊരാളായി മാറും. ഞങ്ങ ളുടെ സൗഹൃദതെത്‌ ഇതൊരു രീതിയി ലും ബാധിച്ചിരുന്നില്ല.അദ്ദേഹമെന്റെ ജിവിതത്തിന്റെ ഭാഗമാ യി മാറിയതിനു മറ്റൊരു കാരണ, കൂടി യുണ്ട്‌. ഞാന്‍ ടെലിവിഷനില്‍ ഒരു സീരിയല്‍ ചെയ്‌ത് അതിന്‌ സംസ്‌ഥാന അവാര്‍ഡും മറ്റനേകം അവാര്‍ഡുകളും കിട്ടിയതിനുശേഷം സിനിമയൊന്നുമി ല്ലാതെ വീട്ടിലിരുന്ന സമയമുണ്ടായിരുന്നു. ആ സമയങ്ങളില്‍ ഈ സുഹൃത്തിന്റെ വീടായിരുന്നു ഒരര്‍ത്ഥത്തില്‍ എന്റെ അ ഭയകേന്ദ്രം. ഞങ്ങള്‍ അവിടിരുന്ന്‌ ധാരാളം സിനിമകള്‍ കാണുമായിരുന്നു. സിനിമക ളെക്കുറിച്ച്‌ സംസാരിക്കുമായിരുന്നു. സി നിമയെഴുതാം എന്നുപറഞ്ഞ്‌ ഒരു മുറി വാടകയ്‌ക്കെടുത്ത്‌ സിനിമയുടെ തിരക്കഥ യെഴുതുകയും ചെയ്‌തിരുന്നു. അങ്ങനെ എഴുത്തും ആലോചനയുമായി കുറേക്കാ ലം നടന്നുവെങ്കിലും സിനിമ ചെയ്യാന്‍ പറ്റിയില്ല.അതിനുശേഷം ഞങ്ങള്‍ രണ്ടുവഴിക്ക്‌, രണ്ട്‌ പേരുടേയും ജോലിയിലേക്ക്‌, ഞാന്‍ അഭിനയത്തിലേക്കും അദ്ദേഹം എഴുത്തി ലേക്കും പോയി. കുറേനാള്‍ കഴിഞ്ഞ പ്പോള്‍ എന്റെ മറ്റൊരു സുഹൃത്ത്‌ വന്ന്‌ ചോദിച്ചു, "മധൂ അദ്ദേഹം നല്ല എഴുത്തു കാരനല്ലേ? അദ്ദേഹത്തെ നമുക്ക്‌ ഉപയോ ഗിച്ചുകൂടേ? എന്റെ ഒരു വര്‍ക്കില്‍ അയാ ളെ ഉപയോഗിച്ചാലോ?"

എനിക്ക്‌ സന്തോഷമേ ഉണ്ടായിരുന്നു ള്ളൂ. കാരണം അത്ര മനോഹരമായിരുന്നു അയാളുടെ സൃഷ്‌ടികള്‍. അത്‌ ആളുകള്‍ തിരിച്ചറിയണമെന്ന്‌ ഞാന്‍ വളരെയധികം ആഗ്രഹിച്ചിരുന്നു. നമുക്ക്‌ അറിയാവുന്ന വഴികളില്‍ക്കൂടി നമ്മുടെ ഒരു സുഹൃത്തി നെ കൊണ്ടുപോകാന്‍ സാധിച്ചാല്‍ അത്‌ സൗഹൃദത്തിന്റെ വലിയ അടയാളമായി നിലനില്‍ക്കുമെന്നാണ്‌ ഞാന്‍ വിശ്വസി ക്കുന്നത്‌. "പക്ഷേ പുള്ളി നന്നായി മദ്യപിക്കും, മല്ലേ, സമയത്ത്‌ എഴുതിത്തരില്ലെന്നും കേള്‍ക്കുന്നുണ്ട്‌" എന്നു കൂടി അദ്ദേഹം പറഞ്ഞപ്പോള്‍ ഞാന്‍ കൊടുത്ത മറുപടി "അതൊന്നും നോക്കേണ്ട, താങ്കളുടെ തിരക്കഥയെഴുതി തീരുന്നതു വരെ ലഹരി എഴുത്തില്‍ മാത്രം കണ്ടെത്താന്‍ ഞാന്‍ പറയാമെ"ന്നാണ്‌. അങ്ങനെ അദ്ദേഹം എഴുതി അവരുടെ പ്രോഗ്രാം വലിയ വിജയമായി. ഈ പ്രോഗ്രാമിന്റെ ഷൂട്ടിംഗി നിടയില്‍ പലതവണ ഞാന്‍ അവരുടെ ലൊക്കേഷനില്‍ പോയി. ആര്‍ട്ടിസ്‌റ്റുകളെ പരിചയപ്പെടുത്തിക്കൊടുത്തു. അങ്ങനെ വളരെ സജീവമായിട്ടാണ്‌ ഇടപെട്ടിരുന്നത്‌. എന്നെയും എന്റെ കുടുംബത്തെയും വളരെ വര്‍ഷ ങ്ങളായിട്ട്‌ അറിയുന്ന ആളുകളായിരുന്നു ആ പ്രോജക്‌ടിനു പിന്നില്‍. അതിന്റെ നൂറാം ദിവസം ആ ഘോ ഷിക്കുന്ന ചടങ്ങില്‍ ഞാന്‍ പങ്കെടുക്കാന്‍പോയി. നൂറാം ദിവസത്തിന്റെ ആഘോഷത്തിനിടയില്‍ അവിടെ വ ന്നൊരു സ്‌ത്രീ, (അവരെ ഞാനാണ്‌ ഈ പ്രോഗ്രാമിന്റെ സംവിധായകനും എന്റെ സുഹൃത്തായ തിരക്കഥാകൃ ത്തിനും പരിചയപ്പെടുത്തിക്കൊടുത്തത്‌) 15 വര്‍ഷത്തോ ളമായി അറിയാം, കുടുംബവും മറ്റു ചുറ്റുപാടുമൊക്കെ എനിക്ക്‌ വളരെ അടുത്തറിയാവുന്നാവുന്ന സൂഹൃത്ത്‌, പ്രോഗ്രാം കഴിഞ്ഞിറങ്ങുമ്പോള്‍ എന്നോട്‌ ചോദി ച്ചു:"മധൂ നീ ഏതുവഴിക്കാടാ പോകുന്നത്‌. ഇന്ന സ്‌ഥ ലത്ത്‌ എന്നെയൊന്ന്‌ ഇറക്കാമോ?"

ഞാന്‍ ആ വഴിക്ക്‌ പോകുന്നതുകൊണ്ട്‌ സമ്മതിക്കു കയും ചെയ്‌തു. കാറില്‍ എന്നോടൊപ്പം മറ്റ്‌ രണ്ട്‌ സുഹൃ ത്തുക്കള്‍ കൂടിയുണ്ട്‌. ഒരാള്‍ക്കുകൂടി സ്‌ഥലമുണ്ടായി രുന്നതുകൊണ്ട്‌ ഞാന്‍ അവരെയും വണ്ടിയില്‍ കയറ്റി, അവരാവശ്യപ്പെട്ട സ്‌ഥലത്ത്‌ ഇറക്കിവിടുകയും ചെ യ്‌തു. പക്ഷേ പിറ്റേദിവസം കഥ മാറി. ഞാന്‍ സെറ്റിലെ ഒരു നടിയെയുംകൊണ്ട്‌ പോയി എന്നായി. എന്നെ പലരും വിളിച്ച്‌ ഇങ്ങനെ ഒരു സംഭവമുണ്ടായോ എന്നു ചോദി ക്കുന്നു. എനിക്കറിയാവുന്ന ഒരു സ്‌ത്രീയെയാണ്‌ ഞാന്‍ കൂട്ടിക്കൊണ്ടു പോയത്‌. എല്ലാവരുടെയും മുന്‍പില്‍, എല്ലാവരും കാണ്‍കെ ഞാന്‍ കൊണ്ടുപോയ ഒരു സ്‌ത്രീ യെയും എന്നെയും ചേര്‍ത്താണ്‌ ഈ കഥകള്‍ പറഞ്ഞു പരത്തിയത്‌. പിന്നീട്‌ ഞാനെന്തോ തെറ്റുചെയ്‌തതു പോലെയായിരുന്നു എല്ലാവരുടെയും പെരുമാറ്റം. എനി ക്കിത്‌ വലിയ മാനസികബുദ്ധിമുട്ടുണ്ടാക്കി. അന്വേഷിച്ചപ്പോള്‍ അറിഞ്ഞത്‌, ഇങ്ങനെയൊരു കഥ പരത്തിയതിനു പിന്നില്‍ ഞാന്‍ ആത്മാര്‍ത്ഥമായി വിശ്വസിക്കുകയും സ്‌നേഹിക്കുകയും ചെയ്‌ത എന്റെ എഴുത്തുകാരന്‍ സുഹൃത്തായിരുന്നു എന്നാണ്‌. എന്നെ വളരെ നന്നായി അറിയാവുന്ന ഒരു സുഹൃത്താണിത്‌ പറഞ്ഞത്‌. ഞങ്ങളുടെ സൗഹൃദത്തിന്‌ ഇത്രയും വില യേ ഉണ്ടായിരുന്നുള്ളുവെന്ന്‌ എനിക്ക്‌ വിശ്വസിക്കാന്‍ പ്രയാസമായിരുന്നു. അങ്ങനെയൊരു സംശയം അദ്ദേഹ ത്തിന്റെയുള്ളില്‍ ഉണ്ടായാല്‍ എന്നോടായിരുന്നില്ലേ ആദ്യം ചോദിക്കേണ്ടത്‌?

ആ സെറ്റില്‍ എന്നെയറിയാവുന്ന പല ആളുക ളുമുണ്ട്‌. അവരുടെ മുമ്പില്‍ വളരെ മോശമായ വാക്കു കള്‍ ഉപയോഗിച്ചാണ്‌ എഴുത്തുകാരനായ സുഹൃത്ത്‌ എന്നെയും ആ സ്‌ത്രീയെയും അവതരിപ്പിച്ചത്‌. അതോ ടെ ഞാന്‍ തീരുമാനിച്ചു, ജീവിതത്തില്‍ ഇനി ആ സു ഹൃത്ത്‌ വേണ്ട എന്ന്‌. ഇതിനിടയില്‍ അദ്ദേഹത്തെ ഒരു തവണ ക ണ്ടെ ങ്കിലും എനിക്കദ്ദേഹത്തോട്‌ ഒരു വിധത്തിലും യോജി ക്കാനാവില്ലായിരുന്നു. കാരണം ഒരാള്‍ നമ്മുടെ ജീവിത ത്തില്‍ നിലനില്‍ക്കേണ്ടത്‌ നന്മയുടെ വശങ്ങളിലൂടെ യാണ്‌. ഇപ്പോഴും ഞാന്‍ അദ്ദേഹത്തെ ഓര്‍ക്കുന്നത്‌, ഓര്‍ ക്കാന്‍ ആഗ്രഹിക്കുന്നത്‌, ഞങ്ങള്‍ ഒരുമിച്ച്‌ ചെലവഴിച്ച നിമിഷങ്ങളില്‍ കൂടിയാണ്‌. അദ്ദേഹത്തിന്റെ നല്ല സൗഹൃദം നഷ്‌ടപ്പെട്ടതില്‍ വേദനയുമുണ്ട്‌. പിന്നീട്‌ ഞാന്‍ ആലോചിച്ചിട്ടുണ്ട്‌ എന്തിനദ്ദേഹം അങ്ങനെ പറഞ്ഞുവെന്ന്‌. അങ്ങനെ പറഞ്ഞതില്‍ അദ്ദേഹത്തിന്റേതായ എന്തെങ്കിലും കാ രണമുണ്ടാവാം.

അദ്ദേഹമെന്നത്‌ എന്റെ സ്വകാര്യതയാണ്‌. അതു പരസ്യമായി എഴുതുക എന്നത്‌ ശരിയുമല്ല. പക്ഷേ ഇതലൂടെ നമുക്ക്‌ പറയാം എല്ലാത്തിനും ഒരു കാലമുണ്ടെന്ന്‌. അതിലൂടെ നമുക്കുണ്ടാകുന്ന സങ്കടങ്ങളെ അതിജീവിച്ച്‌ വരാനിരിക്കുന്ന നന്മയെ കാത്തിരിക്കാം. അതു മാത്രമേ നിലനില്‍ക്കൂവെന്ന്‌ വിശ്വസിക്കാം.

Advertisement
കേരള മാട്രിമോണി - സൗജന്യമായി രജിസ്റ്റർ ചെയ്യു!
Ads by Google

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
 • Happiness Mantra , Jobin S Kottaram

  ചെറിയ ചെറിയ വലിയ സന്തോഷങ്ങള്‍

  ലക്ഷ്യത്തിനുവേണ്ടി കണ്ണടച്ച്‌ പരക്കം പായുമ്പോള്‍ ചുറ്റുപാടും ആസ്വദിക്കാന്‍ പറ്റുന്ന പലകാര്യങ്ങളും നമുക്ക്‌ നഷ്‌ടമാകുന്നുവെന്ന്‌ തിരിച്ചറിയുക....

 • Tini Tom

  പാമ്പും വേലയുധനും

  എന്റെ ജീവിതകഥയില്‍ പക്രുവിനെപ്പറ്റി പറയാതെ ആ കഥ പൂര്‍ത്തീകരിക്കാന്‍ പറ്റില്ല. എന്റെ ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ്‌ പക്രു. അവനെ ആദ്യം...

 • Happiness Mantra , Jobin S Kottaram

  ജീവിതം സന്തോഷകരമാക്കാന്‍ ബുദ്ധ ദര്‍ശനങ്ങള്‍

  നിങ്ങളുടെ ഓര്‍മയില്‍ സൂക്ഷിക്കേണ്ടത്‌ നല്ല കാര്യങ്ങളാണ്‌. വെറുപ്പിന്റെയും, വിദേ്വഷത്തിന്റെയും,വഞ്ചനയുടെയും, ഭോഗാസക്‌തികളുടെയും ഓര്‍മകളെ മനസില്‍...

Back to Top
session_write_close(); mysql_close();