തെര്‍മോഹെര്‍ബ് ഫേഷ്യല്‍

 1. facial
mangalam malayalam online newspaper

നാല്‍പ്പതു വയസ്സിനു ശേഷവും മുഖചര്‍മ്മം മിനുസ്സപ്പെടുത്താം. മുഖചര്‍മ്മത്തിനു മൃദുത്വം കൂട്ടാനും , കണ്ണിന്റെ വശങ്ങളിലെ വരകള്‍ ഇല്ലാതാക്കാനും ചുളിവുകള്‍ ഒരു പരിധി വരെ കുറയ്ക്കാനും പലതരം ഫേഷ്യലുകള്‍ ഇന്ന് നിലവിലുണ്ട്. അതില്‍ രാസവസ്തുക്കളുടെ അംശം തീരെ കുറവുള്ള ട്രീറ്റ്‌മെന്റുകളാണ് മുഖത്തിന് ഏറ്റവും അനുയോജ്യം.
ഹെര്‍ബല്‍ ട്രീറ്റ്‌മെന്റുകളാണ് ഈ പ്രായത്തിലുള്ളവര്‍ക്ക് പലപ്പോഴും നല്ലത്. ആയുര്‍വേദ മരുന്നുകളുടെ സത്തടങ്ങിയ തെര്‍മോ ഹെര്‍ബല്‍ ഫേഷ്യലുകളാണ് ഇക്കൂട്ടത്തില്‍ ഏറ്റവും നല്ലത്. ഇതില്‍ അടങ്ങിയിട്ടുള്ള ധാതുക്കള്‍ മുഖചര്‍മ്മത്തിനു തനതായ സൗന്ദര്യം നിലനിര്‍ത്തുകയും ചെയ്യും.

ചെയ്യേണ്ട രീതി
ആദ്യം ന്‍സര്‍ ഉപയോഗിച്ച് മുഖം വൃത്തിയാക്കുക. അതിനു ശേഷം നറിഷിംഗ് ക്രീം മുഖത്തു പുരട്ടി ഇരുപത് മിനിറ്റ് മസാജ് ചെയ്യണം. മുഖത്തു ചെയ്യുന്ന മസാജ് രക്തയോട്ടം ക്രമീകരിക്കാനും പേശികള്‍ മുറുകാനും നല്ലതാണ്. നാല്‍പ്പതു വയസ്സിനു മുകളിലുള്ളവര്‍ക്ക് ഈ ഫേഷ്യല്‍ നല്ലൊരു ട്രീറ്റ്‌മെന്റ് കൂടിയാണ്.
നറിഷിംഗ് ക്രീം തുടച്ചു മാറ്റി ബ്ലാക്ക് ഹെഡ്‌സും വൈറ്റ് ഹെഡ്‌സും നീക്കം ചെയ്യണം. കോള്‍ഡ് കമ്പ്രഷന്‍ കൊടുക്കുന്നത് അടുത്ത പടിയാണ്. വീണ്ടും നറിഷിംഗ് ക്രീമിനെ നല്ല കട്ടിയായി മുഖത്തിടുക. ക്രീം ഇടുന്നത് രണ്ടു മൂന്നു ലെയറുകള്‍ ഇടുന്ന കട്ടിയില്‍ ആയിരിക്കണം. അതിനു ശേഷം തെര്‍മോ ഹെര്‍ബല്‍ മാസ്‌ക് ഇടുക. മാസ്‌ക് ഇടുന്നതിനു മുന്‍പ് അതിന്റെ അംശം പറ്റാതിരിക്കാന്‍ പുരികത്തിലും തലമുടിയിലും ചെറിയ ലെയറുകളായി ടിഷ്യു പേപ്പര്‍ മടക്കി വയ്ക്കുന്നത് നല്ലതാണ്. കണ്ണിനു ചുറ്റും റോസ് വാട്ടര്‍ ഐ പാഡ് വയ്ക്കണം. തെര്‍മോ ഹെര്‍ബല്‍ മാസ്‌ക് വെള്ളത്തില്‍ മിക്‌സ് ചെയ്താണ് മുഖത്തിടുന്നത്. ഹെര്‍ബ് പാക്ക് വെള്ളത്തില്‍ മിക്‌സ് ചെയ്യുന്നത് എളുപ്പത്തിലായിരിക്കണം. കവര്‍ പൊട്ടിച്ചതിനു ശേഷം മിക്‌സ് ചെയ്യാന്‍ കൂടുതല്‍ സമയമെടുത്താല്‍ അന്തരീക്ഷത്തിലെ ചൂടു കൊണ്ട് പെട്ടെന്നു സെറ്റായി പോകാന്‍ സാധ്യതയുണ്ട്.
മാസ്‌ക് മുഖത്തിട്ട ശേഷം ഇരുപതു മിനിറ്റ് ഉണങ്ങാനും കട്ടിയാകാനും വേണ്ടി വയ്ക്കുക. മാസ്‌ക് ഉണങ്ങാനെടുക്കുന്ന സമയമാണ് കൃത്യമായ ട്രീറ്റ്‌മെന്റ് നടക്കുന്നത്. മാസ്‌കിനും മുഖചര്‍മ്മത്തിനിടയിലും ഉണ്ടാകുന്ന ചെറിയ ചൂടു മൂലം മുഖത്തിട്ടിരിക്കുന്ന നറിഷിംഗ് ക്രീം രോമകൂപത്തിന്റെ സുഷിരങ്ങളില്‍ കടന്നു ചെന്ന് മാലിന്യങ്ങളെ നീക്കം ചെയ്യുന്നു. ഇതുവഴി മുഖചര്‍മ്മത്തിന് നല്ല തിളക്കവും മൃദുത്വവും ലഭിക്കുന്നു.
ഉണങ്ങിക്കഴിഞ്ഞ മാസ്‌ക് പൊട്ടിക്കാതെ മുഖത്തു നിന്നും അടര്‍ത്തി മാറ്റുന്നതാണ് അടുത്ത പടി. അതിനു ശേഷം ഫെയ്‌സ് വാഷ് ഉപയോഗിച്ച് മുഖം കഴുകി സണ്‍സ്‌ക്രീന്‍, മോയ്‌സ്ചറൈസിംഗ് ക്രീം എന്നിവ പുരട്ടുക.
ഒരു തവണ ട്രീറ്റ്‌മെന്റ് ചെയ്തതിനു ശേഷം ഫലവത്താകുമെന്ന പ്രതീക്ഷയില്‍ പിന്നീടു ചെയ്യാതിരിക്കരുത്. മാസത്തില്‍ ഒരു തവണയെങ്കിലും മുഖചര്‍മ്മത്തിനുതകുന്ന രീതിയില്‍ പാര്‍ശ്വഫലങ്ങളില്ലാത്ത ഇത്തരം ട്രീറ്റ്‌മെന്റ് ചെയ്താല്‍ മാത്രമേ മുപ്പതു വയസ്സിനു ശേഷവും യൗവ്വനം തുളുമ്പുന്ന ചര്‍മ്മം നിലനിര്‍ത്താന്‍ കഴിയൂ. മുഖചര്‍മ്മത്തില്‍ പരീക്ഷണങ്ങള്‍ നടത്താതിരിക്കുന്നതാണ് നല്ലത്. വീട്ടിലിരുന്ന് ചെയ്യാവുന്ന ട്രീറ്റ്‌മെന്റാണെങ്കിലും നല്ലൊരു ബ്യൂട്ടീഷന്റെ സഹായത്തോടെ ഇത്തരം ട്രീറ്റ്‌മെന്റ് ചെയ്യുന്നതാണ് ഉത്തമം. സൗന്ദര്യം നഷ്ടപ്പെടാതെ തന്നെ മൃദുത്വം നിലനിര്‍ത്താന്‍ ഈ ട്രീറ്റ്‌മെന്റ് സഹായിക്കും.

ഗുണങ്ങള്‍
* തെര്‍മോ ഹെര്‍ബല്‍ മാസ്‌ക് രക്തസംക്രമണം നിയന്ത്രിക്കാനും, കോശങ്ങളിലെ ബലം കൂട്ടാനും സഹായിക്കുന്നു.
* മുഖത്തിടുന്ന കട്ടിയുള്ള മാസ്‌ക് പ്രായത്തിന്റെ ഭാഗമായി ബാധിക്കുന്ന എല്ലാത്തരം ചുളിവുകളും ഇല്ലാതാക്കുന്നു.
* ഹെര്‍ബല്‍ മാസ്‌ക് ഉണങ്ങിക്കഴിയുമ്പോള്‍ ചെറിയ തോതില്‍ ചൂടുണ്ടാകുന്നു. അതിന്റെ ഫലമായി നറിഷിംഗ് ക്രീം മുഖചര്‍മ്മത്തിന്റെ ഉള്ളിലേക്കു വലിഞ്ഞ് രോമകൂപങ്ങളിലെ അഴുക്കുകള്‍ നീക്കം ചെയ്യുന്നു.
* റോസ് വാട്ടര്‍ ഐ പാഡ് കണ്ണിനു കുളിര്‍മ്മയും സൗന്ദര്യവും നല്‍കുന്നു.
* രോമകൂപങ്ങളില്‍ പൊടിപടലങ്ങള്‍ മൂലമുണ്ടാകുന്ന മാലിന്യങ്ങളെ നീക്കം ചെയ്യാന്‍ ഈ ഫേഷ്യല്‍ നല്ലതാണ്.
* പാടുകളും , കണ്ണിന്റെ വശങ്ങളില്‍ ഉണ്ടാകുന്ന വരകളും, മുഖത്തുണ്ടാകുന്ന ചുളിവുകളും നീക്കം ചെയ്യാന്‍ ഈ ഫേഷ്യല്‍ സഹായിക്കും.
* പ്രായമുള്ളവരുടെ മുഖത്തെ മസിലുകളെ പൂര്‍വ്വസ്ഥിതിയിലാക്കാന്‍ ഈ ഫേഷ്യല്‍ നല്ലതാണ്.
* വാര്‍ദ്ധക്യത്തിന്റെ ലക്ഷണങ്ങള്‍ മുഖത്തു പ്രകടമാകുന്നതിനു മുന്‍പു തന്നെ രാസവസ്തുക്കള്‍ കുറവുള്ള ഇത്തരം ട്രീറ്റ്‌മെന്റിനെ ആശ്രയിക്കുന്നത് നല്ലതാണ്.
* ഹെര്‍ബല്‍ ട്രീറ്റ്‌മെന്റായതിനാല്‍ മുഖചര്‍മ്മത്തിന് ദോഷമായി ബാധിക്കാറില്ല.
മിസ്സിസ്സ് കുമാരി എബ്രഹാം
എം.എസ്‌സി. ബി.എഡ്, ഐ. റ്റി.ഇ.സി (ലണ്ടന്‍)
ലേഡീസ് വേള്‍ഡ്
ഷഹനാസ് ഹെര്‍ബല്‍ ബ്യൂട്ടി പാര്‍ലര്‍
തിരുവല്ല

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

 • mangalam malayalam online newspaper

  പ്രകൃതിദത്ത ബ്ലീച്ചിംഗ്‌ വഴികള്‍

  വെളുത്ത ചര്‍മം ആഗ്രഹിക്കാത്തവരുണ്ടാകില്ല. ഇത്‌ ലോകത്തെമ്പാടുമുള്ളൊരു സൗന്ദര്യസങ്കല്‍പവുമാണ്‌. വെളുപ്പ്‌ കുറേയൊക്കെ പാരമ്പര്യമാണ്‌. ഒരു പരിധി വരെ...

 • mangalam malayalam online newspaper

  'ഹണീ' ഇറ്റ്‌സ്‌ റിയലി ഹണി

  തേന്‍...കേള്‍ക്കുമ്പോള്‍ തന്നെ വായില്‍ വെള്ളമൂറും.മധുരത്തിന്റെ കാര്യത്തില്‍ മാത്രമല്ല, ആരോഗ്യ പരിപാലനത്തിലും സ്വര്‍ണ്ണ നിറമുള്ള ഈ പാനീയം വളരെ...

 • mangalam malayalam online newspaper

  Spa Room Setting

  റൂമിന്റെ ഒരു ഭാഗത്ത്‌ കാന്‍ഡില്‍ കൊളുത്തിവയ്‌ക്കുക. മനസിന്‌ റിലാക്‌സ് കിട്ടാന്‍ ഇതുമൂലം സാധ്യതയേറുന്നു. സ്‌പായുടെ ഉത്ഭവത്തെക്കുറിച്ചും...

Back to Top
session_write_close(); mysql_close();