1f37  ശരണ്യയുടെ ഇഷ്ടങ്ങളുമായി ഇത്തിരി നേരം | mangalam.com
Last Updated 2 min 27 sec ago
24
Friday
May 2013

ശരണ്യയുടെ ഇഷ്ടങ്ങളുമായി ഇത്തിരി നേരം

മലയാളത്തിന്റെ മുഖശ്രീയായി മാറിക്കഴിഞ്ഞ പെണ്‍കുട്ടി. വേഷങ്ങളില്‍ നാടനും മോഡേണും ഒരുപോലെയിണങ്ങുന്ന ശരണ്യയോട് തന്റെ ഫാഷന്‍ സങ്കല്‍പ്പത്തെപ്പറ്റി ചോദിച്ചാല്‍ നൂറു നാവാണ്. മലയാളം, തമിഴ്, കന്നട എന്നീ ഭാഷകളില്‍ അഭിനയിച്ച് പറന്നുനടക്കുന്ന ശരണ്യയുടെ ഇഷ്ടങ്ങളുമായി ഇത്തിരി നേരം...
കാഷ്വല്‍ ഡ്രസിങ്
ഡ്രസിങ്ങില്‍ ഞാന്‍ വളരെ സിംപിളാണ്. കാഷ്വല്‍ ഡ്രസുകളാണേറെയിഷ്ടം. ജീന്‍സ്, ടോപ്പ്, കുര്‍ത്ത, ചുരിദാര്‍ എന്നിവയൊക്കെയാണ് എന്റെ ഫേവറേറ്റ്‌സ്. ഇടുമ്പോള്‍ കംഫര്‍ട്ടബിളാണോയെന്ന് മാത്രമെ ഡ്രസ് സെലക്ട് ചെയ്യുമ്പോള്‍ നോക്കാറുള്ളൂ.
സിറ്റുവേഷണല്‍ ഡ്രസിങ്ങ്
മേക്കപ്പും ഡ്രസിങ്ങും സന്ദര്‍ഭമനുസരിച്ചാണ്. പാര്‍ട്ടികള്‍ക്കും ഷോയ്ക്കും ഷൂട്ടിങ്ങിനും പോകുമ്പോ ള്‍ മാത്രമാണ് അല്‍പ്പമെങ്കിലും സീരിയസ്സായി ഒരുങ്ങുന്നത്. അല്ലാത്തപ്പോള്‍ വളരെ കെയര്‍ലെസ്സാണ്. ഒരുങ്ങാന്‍ അത്ര താല്‍പര്യം ഞാന്‍ കാണിക്കാറില്ല.വീട്ടില്‍ നില്‍ക്കുമ്പോള്‍ മുടി പോലും ചീകാറില്ല.
സ്‌പെഷ്യല്‍ ഇഷ്ടം
ദാവണി എന്റെ പ്രിയപ്പെട്ട വേഷമാണ്്. തമിഴ് സിനിമകളില്‍ ഞാന്‍ ഏറെ ഇടുന്നതും ഇതാണ്. ഫേവറേറ്റ് ഡ്രസ്സിന്റെ കൂട്ടത്തില്‍ രണ്ടാം സ്ഥാനം ചുരിദാറിനാണ്. അതില്‍ വളരെ ഫ്രീയായി തോന്നിയിട്ടുണ്ട്. എന്നുവച്ച് മറ്റു വേഷങ്ങള്‍ മോശമെന്നല്ല. എല്ലാവര്‍ക്കും ഓരോ ഡ്രസിനോടും ഓരോ സമീപനമായിരിക്കില്ലേ. ഷോര്‍ട്ട്‌സും സ്‌കേര്‍ട്ടും എനിക്ക്്് ഇറിറ്റേഷനാണ്.
സാരി കളക്ഷന്‍
സാരിയോട് ഒരു പ്രത്യേക ഇഷ്്ടമുണ്ട്്്. ഡിസൈനര്‍ സാരി, പട്ടുസാരി എന്നിവയുടെ കളക്ഷന്‍ എന്റെ കൈയിലുണ്ട്. ദാവണി വാങ്ങാന്‍ പോയാല്‍ കൂടെ രണ്ട്് സാരിയെങ്കിലും വാങ്ങും. അമ്മയുടെ കൈ യില്‍ നിന്നും ഉടുക്കാന്‍ വാങ്ങിയാല്‍ പിന്നെ അത്് ഞാന്‍ എന്റെ സ്വന്തമാക്കും.
മേക്കപ്പ്
ഒരുങ്ങാന്‍ അധികം സമയം വേണ്ട. വളരെ സിംപിളായി മാത്രമേ ഒരുങ്ങാറുള്ളൂ. ഷൂട്ടുളളപ്പോള്‍ അതിന്റേതായ മേക്കപ്പുകള്‍. അല്ലാത്തപ്പോള്‍ വീട്ടിലെത്തിയാല്‍ കഴിയുന്നതും സ്‌കിന്‍ ഫ്രീയാക്കാന്‍ നോക്കും.
ബിഫോര്‍ ദ ജേര്‍ണി
യാത്ര ചെയ്യാന്‍ ഒത്തിരി ഇഷ്ടമാണ്. അത് ഷൂട്ടിനു വേണ്ടിയാണെങ്കിലും അല്ലെങ്കിലും. എന്നാല്‍ ഇത്തിരിയൊക്കെ ഹോംസിക്ക്‌നെസ്സുണ്ടെനിക്ക്. പെെട്ടന്ന് സാധനങ്ങള്‍ പായ്ക്കു ചെയ്യുമ്പോള്‍ വല്ലാത്ത സങ്കടം തോന്നും. അതുകൊണ്ട് മൂന്നാലു ദിവസം കൊണ്ടാണ് സാധനങ്ങള്‍ അടുക്കിവയ്ക്കൂ. വീട്ടില്‍ നിന്നു മാറിനില്‍ക്കാന്‍ പോകുന്നൂവെന്ന തോന്നല്‍ ഈ ഇന്‍സ്‌റ്റോള്‍മെന്റ് പാക്കിങ് മാറ്റിത്തരാറുണ്ട്.
ഇന്‍ മൈ ട്രാവല്‍ ബാഗ്
എവിടെ പോയാലും എന്റെ കൈയില്‍ എപ്പോഴും മെഡിസിന്‍ കിറ്റ്, ഡയറി, ചീപ്പ് എന്നിവയുണ്ടാകും.മറക്കാതെ എടുത്തുവയ്ക്കുന്ന പ്രധാനപ്പെട്ട മൂന്നു സാധനങ്ങളാണിവ. ഇതിന്റെയൊക്കെ ആവശ്യം എപ്പോള്‍ വരുമെന്ന്പറയാന്‍ കഴിയില്ലല്ലോ.
ഷോപ്പിങ്
ഷോപ്പിങ് ക്രേസില്ല. വല്ലപ്പോഴും മാത്രമാണ്് ഔട്ടിങും, ഷോപ്പിങും പോകുക. എന്തെങ്കിലും പരിപാടിയുണ്ടെങ്കില്‍ അപ്പോള്‍ പോയി വാങ്ങുന്നതാണിഷ്ടം, അത് ഡ്രസ്സാണെങ്കിലും ആക്‌ 2000 സസറീസാണെങ്കിലും.
നോ ഫേവറേറ്റ് പ്ലേസ്
ഷോപ്പിങ്ങ് ചെയ്യാന്‍ എനിക്ക്് പ്രത്യേക സ്ഥലമില്ല. ഒരു സ്ഥലത്തുനിന്നു മാത്രം സാധനങ്ങള്‍ വാങ്ങിയാല്‍ മറ്റുളള സ്ഥലത്തെ സ്്‌റ്റൈലും വെറൈറ്റിയും നമുക്ക് എങ്ങനെ മനസ്സിലാകും. അതുകൊണ്ട്്് എല്ലായിടത്തുനിന്നും ഷോപ്പ്് ചെയ്യുന്നതാണ് എന്റെ പോളിസി.
ക്രേസ് ഫോര്‍
കമ്മലും ചെരുപ്പും എനിക്ക് വീക്ക്‌നെസ്സാണ്. ഷോപ്പിംഗ് നടത്തിയാല്‍ ഏറ്റവും കൂടുതല്‍ സമയം കളയുന്നതും ഇതു രണ്ടും വാങ്ങാനാണ്. ചെരുപ്പിന്റെ പല മോഡലുകള്‍ എന്റെ കൈവശമുണ്ട്. കമ്മലുകളില്‍ സ്റ്റഡിനേക്കാള്‍ കൂടുതല്‍ ഹാങ്ങിംഗ് സാണ്. ഗിഫ്റ്റ് ഐറ്റംസായി ഏറ്റവും കൂടുതല്‍ കിട്ടിയിരിക്കുന്നതും കമ്മലാണ്.
ഗോള്‍ഡ് ഇഷ്ടമാണ്
സ്വര്‍ണത്തോട് ഒരിത്തിരി ഇഷ്ടക്കൂടുതലുണ്ട്. ആന്റിക് ആഭരണങ്ങളോടാണ് ഏറെ പ്രിയം. സ്വര്‍ണ്ണമണിയാന്‍ അധികം ഇഷ്ടമില്ല. കഴിയുന്നതും ഫാന്‍സി ടൈപ്പുകളാണ് ഇടാന്‍ ഇഷ്ടം.എങ്കിലും ഒരു ഇന്‍വെസ്റ്റ്‌മെന്റ് എന്ന രീതിയിലാണ് സ്വര്‍ണ്ണം വാങ്ങുന്നത.്
എവര്‍ഗ്രീന്‍ ഐറ്റം
എനിക്ക് മൂന്നു വയസ്സുളളപ്പോള്‍ കൈനീട്ടമായി ചിറ്റ തന്ന പത്തുരൂപയുടെ മൂന്നു നോട്ടുകള്‍ ഞാന്‍ ഇപ്പോഴും സൂക്ഷിച്ചു വച്ചിട്ടുണ്ട്. ഇടയ്ക്കിടെ ഞാന്‍ അതെടുത്തു നോക്കാറുണ്ട്. അതില്‍ ഒന്ന് ഒരല്‍പ്പം കീറിയിട്ടുണ്ട്.
സൗന്ദര്യ സങ്കല്‍പ്പം
സൗന്ദര്യം മനസ്സിലാണ്. നമുക്ക്് നല്ലതെന്നു തോന്നുന്നത്് സ്വീകരിക്കുക. മറ്റുളളവരുടെ കണ്ണിലല്ല നമ്മുടെ ഭംഗി.
തയാറാക്കിയത്
ശില്‍പ്പ ഗിരീഷ്

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Post new comment

  • Web page addresses and e-mail addresses turn into links automatically.
  • Allowed HTML tags: <a> <em> <strong> <cite> <code> <ul> <ol> <li> <dl> <dt> <dd> <h2> <h3> <blockquote> <img>
  • Lines and paragraphs break automatically.
  • Use to create page breaks.

More information about formatting options

Back to Top
0