തൃശൂര്‍: എ.ബി.വി.പി. സംസ്‌ഥാന നേതൃത്വത്തിന്റെ ഏകാധിപത്യ നിലപാടില്‍ പ്രതിഷേധിച്ച് കൂട്ടരാജി. സംസ്‌ഥാന സെക്രട്ടറി എം. അനീഷ്‌കുമാര്‍, ജോ. സെക്രട്ടറിമാരായ എം.ആര്‍. പ്രദീപ്, എ. രഞ്‌ജിത്ത്, ദേശീയ നിര്‍വാഹകസമിതിയംഗം കെ. ഗണേഷ് എന്നിവര്‍ രാജിവച്ചു. കഴിഞ്ഞവര്‍ഷം കൊല്ലപ്പെട്ട സച്ചിന്‍ ഗോപാല്‍, വിശാല്‍കുമാര്‍ എന്നിവരുടെ കേസുമായി ബന്ധപ്പെട്ടാണ് അസ്വാരസ്യങ്ങള്‍ ഉണ്ടായത്. അതേസമയം ഭാരവാഹികളുടെ രാജി സംസ്‌ഥാന നേതൃത്വം നിഷേധിച്ചു. നിലവിലെ കമ്മിറ്റി പിരിച്ചുവിട്ട് പുതിയ തെരഞ്ഞെടുപ്പു മാത്രമാണ് നടന്നതെന്നാണ് വ്യാഖ്യാനം.
ഡിഗ്രി വിദ്യാര്‍ഥിയായ വിശാല്‍കുമാറും ഡിപ്ലോമ വിദ്യാര്‍ഥിയായിരുന്ന സച്ചിനും പോപ്പുലര്‍ ഫ്രണ്ടിന്റെ ആയുധങ്ങള്‍ക്ക് ഇരയാകുകയായിരുന്നെന്ന് രാജിവെച്ചവര്‍ പറഞ്ഞു. സച്ചിന്‍ എ.ബി.വി.പിയുടെ കണ്ണൂര്‍ നഗര്‍ സമിതിയംഗവും വിശാല്‍ ചെങ്ങന്നൂര്‍ നഗര്‍ സമിതിയംഗവുമായിരുന്നു. ഇവരുടെ മരണവുമായി ബന്ധപ്പെട്ട് ശക്‌തമായ പ്രക്ഷോഭമായിരുന്നു എ.ബി.വി.പി. നടത്തിയത്. എന്നാല്‍ പെട്ടെന്ന് സമരം നിര്‍ജീവമാക്കുന്ന രീതിയില്‍ സംസ്‌ഥാന നേതൃത്വം നിലപാട് മാറ്റി.
മറ്റാരുടെയോ താത്‌പര്യങ്ങള്‍ക്ക് വഴങ്ങിയാണ് ഇത്തരം നീക്കമുണ്ടായതെന്ന് രാജിവച്ചവര്‍ പറഞ്ഞു. കൊലപാതകത്തെക്കുറിച്ച് സമഗ്രാന്വേഷണം ആവശ്യപ്പെട്ടവരെ ഒതുക്കി. വിദ്യാര്‍ഥി സംഘടനയാണെങ്കിലും വാര്‍ധക്യം ബാധിച്ചവരുടെ ഭരണമാണ് നടക്കുന്നതെന്നും കുറ്റപ്പെടുത്തി.
നേതൃത്വത്തിന്റെ തെറ്റുകള്‍ ചൂണ്ടിക്കാണിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന പ്രവണതയാണുളളത്. നിഷേധാത്മകമായ നിലപാടില്‍ പ്രതിഷേധിച്ചാണ് രാജിവച്ചതെന്ന് അനീഷ് അടക്കമുള്ളവര്‍ പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവി
2000
ാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക