ഡീസല്‍ ക്ഷാമത്തിന്റെ മറവില്‍ അര നൂറ്റാണ്ട് പിന്നിട്ട സര്‍വീസും കട്ടപ്പുറത്ത്
Story Dated: Friday, February 1, 2013 01:35
നെയ്യാറ്റിന്‍കര: യാത്രാ ക്ലേശത്തിന് സര്‍ക്കാരിനെ പഴിപറയുമ്പോള്‍ നെയ്യാറ്റിന്‍കര ഡിപ്പോയിലെ ഇരുപതില്‍പ്പരം ജീവനക്കാര്‍ അദര്‍ ഡ്യൂട്ടിയില്‍ കഴിയുന്നു. രണ്ട് ദശാബ്‌ദത്തിലേറെ സേവന പരിചയമുളളവര്‍ അദര്‍ഡ്യൂട്ടിയില്‍ പ്രവേശിക്കുമ്പോള്‍ ഇപ്പോള്‍ പാര്‍ട്ടി മാറിയെത്തിയവരും താക്കോല്‍ സ്‌ഥാനത്താണ്. അരനൂറ്റാണ്ടിലേറെ പഴക്കമുളള പ്ലാമ്പഴഞ്ഞി, മഞ്ചംകോട് സര്‍വീസുകള്‍ക്ക് മരണമണി മുഴങ്ങി. നല്ല വരുമാനമുണ്ടാക്കിയിരുന്ന പ്ലാമ്പഴഞ്ഞിയിലെ സ്‌റ്റേ ബസും നിര്‍ത്തലാക്കി. നൂറിലേറെ ഷെഡ്യൂളുകള്‍ ഓടിയിരുന്ന നെയ്യാറ്റിന്‍കരയില്‍ എണ്‍പതില്‍പ്പരം ഷെഡ്യൂളുകള്‍ മാത്രമാണ് ഓപ്പറേറ്റ് ചെയ്യുന്നത്.
പൊഴിയൂര്‍ സ്വദേശിയായ നെയ്യാറ്റിന്‍കരയിലെ ഉന്നത ഉദ്യോഗസ്‌ഥന്‍ യൂണിറ്റ് ഓഫീസര്‍, ചീഫ് ഓഫീസര്‍ എന്നിവരറിയാതെ സര്‍വീസില്‍ തിരിമറി നടത്തുന്നതായാണ് ആരോപണം. നാഗര്‍കോവിലിലേക്കുണ്ടായിരുന്ന മൂന്ന് ഷെഡ്യൂളുകളില്‍ രണ്ടെണ്ണം മാത്രമേ നിലവിലുളളൂ. പുലര്‍ച്ചെ മൂന്നിനാരംഭിക്കുന്ന ഈ സര്‍വീസ് പോകാന്‍ മടിക്കുന്നു. അതേസമയം മഞ്ചംകോട്, പ്ലാമ്പഴഞ്ഞി സര്‍വീസുകള്‍ നടത്തുന്ന കാര്യത്തില്‍ വെളളറട, നെയ്യാറ്റിന്‍കര ഡിപ്പോ അധികൃതര്‍ പഴിചാരി രക്ഷപ്പെടുന്നു. എന്നാല്‍ സര്‍വീസ് സ്‌തംഭനത്തിന്റെ മറപറ്റി മുന്‍മന്ത്രി ആര്‍.ബാലകൃഷ്‌ണപിളളയുടെ കാലത്ത് സിറ്റി സര്‍വീസുകള്‍ സ്വകാര്യവത്‌കരിച്ചതുപോലെ ഗ്രാമീണ മേഖലകളും തീറെഴുതാന്‍ ശ്രമം നടക്കുന്നതായി ആക്ഷേപം ഉയര്‍ന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക