Last Updated 1 hour 14 sec ago
25
Monday
May 2015

ഉത്തരാഖണ്ഡ്‌ പ്രളയത്തില്‍ കാണാതായവരെ തെരയാന്‍ ഗൂഗിളും

mangalam malayalam online newspaper

മുംബൈ: ഉത്തരാഖണ്ഡില്‍ പ്രളയത്തില്‍ കാണാതായ ആയിരങ്ങളെ തെരയാന്‍ ഗൂഗിള്‍ ആപ്ലിക്കേഷന്‍ സഹായിക്കും. അടിയന്തര സാഹചര്യങ്ങളില്‍ വ്യക്‌തികളെ തെരയാന്‍ സഹായിക്കുന്ന 'പേഴ്‌സണ്‍ ഫൈന്‍ഡര്‍' എന്ന ആപ്ലിക്കേഷന്‍ ഗൂഗിള്‍ ഇന്ത്യയില്‍ അവതരിപ്പിച്ചു.

ദുരന്തങ്ങളില്‍പ്പെട്ടവരെ കുറിച്ചുളള വിവരങ്ങള്‍ തെരയാനും പോസ്‌റ്റ് ചെയ്യാനും സഹായിക്കുന്ന ആപ്ലക്കേഷനാണിത്‌. ഇതുപയോഗിച്ച്‌ ഒരാള്‍ക്ക്‌ തനിക്ക്‌ അറിയാവുന്ന വ്യക്‌തികളെ കുറിച്ചുളള വിവരങ്ങള്‍ പോസ്‌റ്റ് ചെയ്യാനാവും. ഇക്കാര്യം അയാളെ കുറിച്ച്‌ തെരയുന്ന ആള്‍ക്ക്‌ ലഭ്യമാവുകയും ചെയ്യും. ഉത്തരാഖണ്ഡ്‌ പ്രളയക്കെടുതിക്ക്‌ വേണ്ടിയുളള 'പേഴ്‌സണ്‍ ഫൈന്‍ഡര്‍' ഇവിടെ ലഭിക്കും- http://google.org/personfinder/2013-uttrakhand-floods/

2011 ലെ ജപ്പാന്‍ സുനാമിയിലും അടുത്തകാലത്ത്‌ നടന്ന ബോസ്‌റ്റണ്‍ മാരത്തണ്‍ ബോംബാക്രമണത്തിലും ഗൂഗിളിന്റെ 'പേഴ്‌സണ്‍ ഫൈന്‍ഡര്‍' ആശ്വാസമായിരുന്നു. ഹെയ്‌തിയില്‍ 2010 ല്‍ ഉണ്ടായ ഭൂകമ്പത്തെ തുടര്‍ന്നാണ്‌ ഗൂഗിള്‍ ജനസേവനാര്‍ത്ഥം ഈ ആപ്ലിക്കേഷന്‍ പുറത്തിറക്കിയത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
session_write_close(); mysql_close();