Last Updated 1 hour 43 min ago
19
Saturday
April 2014

യുഎസ്‌ ഗൂഗിളും ഫേസ്‌ബുക്കും ചോര്‍ത്തി!

mangalam malayalam online newspaper

വാഷിംഗ്‌ടണ്‍: പ്രമുഖ വെബ്‌ സേവന ദാതാക്കളായ ഗൂഗിളും ഫേസ്‌ബുക്കും അടക്കമുളള ഒന്‍പത്‌ കമ്പനികളുടെ സെര്‍വര്‍ വിവരങ്ങള്‍ യുഎസ്‌ ചോര്‍ത്തിയെന്ന്‌ റിപ്പോര്‍ട്ടുകള്‍. യാഹൂ, മൈക്രോസോഫ്‌റ്റ്, ഗൂഗിള്‍, ഫേസ്‌ബുക്ക്‌, സ്‌കൈപ്പ്‌, യു ട്യൂബ്‌, ആപ്പിള്‍ പാല്‍ടോക്ക്‌, എഒഎല്‍ എന്നീ കമ്പനികളാണ്‌ നാഷണല്‍ സെക്യൂരിറ്റി ഏജന്‍സി (എന്‍എസ്‌എ)യുടെയും എഫ്‌ബിഐയുടെയും ചോര്‍ത്തലിന്‌ ഇരയായത്‌.

ഓഡിയോ, വീഡിയോ, ഫോട്ടോ, ഇ-മെയില്‍, കണക്ഷന്‍ ലോഗുകള്‍ എന്നിവ വഴി വ്യക്‌തികളുടെ വെബ്‌ സാന്നിധ്യം പിന്തുടരുകയാണ്‌ യുഎസ്‌ രഹസ്യാന്വേഷണ ഏജന്‍സികള്‍ ചെയ്‌തതെന്ന്‌ 'വാഷിംഗ്‌ടണ്‍ പോസ്‌റ്റ്' റിപ്പോര്‍ട്ടു ചെയ്‌തു. ഫെഡറല്‍ സര്‍ക്കാരിന്റെ നിരീക്ഷണ സംവിധാനം ശക്‌തമാക്കാന്‍ വേണ്ടിയാണ്‌ ഓണ്‍ലൈന്‍ ഡാറ്റ ചോര്‍ത്തിയത്‌. എന്‍എസ്‌എയുടെ സിഗ്നല്‍സ്‌ ഇന്റലിജന്‍സ്‌ ഡയറക്‌ടറേറ്റിലെ അനലിസ്‌റ്റുകള്‍ക്കായി 'പ്രിസം' എന്ന പേരിലുളള രഹസ്യപദ്ധതിയുടെ ഭാഗമാണിതെന്നും പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു. ഇതിലൂടെ യുഎസിനു വെളിയില്‍ താമസിക്കുന്നവരുടെയും യുഎസില്‍ നിന്ന്‌ വെളിയിലേക്ക്‌ ആശയവിനിമയം നടത്തുന്നവരുടെയും ഇലക്‌ട്രോണിക്‌ വിവരങ്ങള്‍ ശേഖരിക്കാന്‍ ഏജന്‍സികള്‍ക്ക്‌ കഴിയും.

2007 ല്‍ പരീക്ഷണാടിസ്‌ഥാനത്തില്‍ ആരംഭിച്ച പ്രിസം ഇപ്പോള്‍ യു എസ്‌ പ്രസിഡന്റിന്റെ ദിവസേനയുളള വിവരശേഖരണത്തിന്റെ പ്രധാന ദാതാവായി മാറിയിരിക്കുന്നു. വെബ്‌സൈറ്റുകളുടെ സെര്‍ച്ച്‌ ഹിസ്‌റ്ററി, ചാറ്റ്‌, ഇ-മെയില്‍ എന്നിവ രഹസ്യമായി ശേഖരിക്കാന്‍ പ്രിസത്തിന്‌ അനുമതിയുണ്ട്‌. ഒരു മാസം 2,000 രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകളാണ്‌ ഇതുവഴി തയാറാക്കുന്നത്‌. 2012 ല്‍ മാത്രം 24,000 റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കി. ഇതുവരെ പ്രിസത്തിന്റെ സഹായത്തോടെ 77,000 റിപ്പോര്‍ട്ടുകളാണ്‌ യുഎസ്‌ രഹസ്യാന്വേഷണ ഏജന്‍സികള്‍ തയ്യാറാക്കിയിരിക്കുന്നത്‌ എന്നും 'ദ ഗാര്‍ഡിയന്‍' പത്രം റിപ്പോര്‍ട്ട്‌ ചെയ്‌തു.

ഡാറ്റാ ചോര്‍ത്തല്‍ വന്‍ പ്രതിഷേധം ക്ഷണിച്ചു വരുത്തുമെന്ന്‌ ഉറപ്പാണ്‌. അതേസമയം, ഡാറ്റാ ചോര്‍ത്തുന്നതിനെ കുറിച്ച്‌ തങ്ങള്‍ക്ക്‌ അറിവില്ലായിരുന്നുവെന്ന്‌ ഇന്റര്‍നെറ്റ്‌ ഭീമന്‍മാര്‍ പ്രതികരിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top