1f37  ഫേസ്‌ബുക്കില്‍ ഗേള്‍ഫ്രണ്ടിനെ വേണോ? | mangalam.com
Last Updated 29 min 43 sec ago
26
Sunday
May 2013

ഫേസ്‌ബുക്കില്‍ ഗേള്‍ഫ്രണ്ടിനെ വേണോ?

mangalam malayalam online newspaper

ഫേസ്‌ബുക്ക്‌ അക്കൗണ്ടില്‍ സ്വന്തമെന്ന്‌ പറയാവുന്ന ഒരു ഗേള്‍ഫ്രണ്ട്‌ ഇല്ലാത്തതിനാല്‍ നാണക്കേട്‌ തോന്നുന്നോ? ഇത്രകാലമായിട്ടും ഒരു പെണ്‍ സുഹൃത്തിനെ ലഭിക്കാത്തതില്‍ സ്വയം മതിപ്പ്‌ കുറയുന്നോ? ഒരു ബ്രസീലിയന്‍ കമ്പനിയാണ്‌ ഈ ചോദ്യങ്ങളെല്ലാം ഉന്നയിക്കുന്നത്‌. 'നാമറോ ഫേക്ക്‌' എന്ന കമ്പനി നിങ്ങള്‍ക്ക്‌ ഫേസ്‌ബുക്ക്‌ ഗേള്‍ഫ്രണ്ടിനെ നല്‍കും. ഇത്‌ സൗജന്യ സേവനമായി തെറ്റിദ്ധരിക്കേണ്ട കാര്യമില്ല. പെണ്‍സുഹൃത്തുക്കളെ നല്‍കുന്നതിന്‌ കമ്പനി ഫീസ്‌ ഈടാക്കും!

സുന്ദരികളായ ഫേസ്‌ബുക്ക്‌ ഉപയോക്‌താക്കളെയാണ്‌ ഗേള്‍ഫ്രണ്ട്‌ സേവനത്തിന്‌ കമ്പനി തെരഞ്ഞെടുക്കുന്നത്‌. പത്ത്‌ ഡോളറാണ്‌ പെണ്‍സുഹൃത്തുക്കളെ നല്‍കുന്നതിന്‌ ഈടാക്കുന്നത്‌. സുന്ദരിയായ പെണ്‍സുഹൃത്തിന്റെ റൊമാന്റിക്‌ കമന്റുകള്‍ നിങ്ങളുടെ പ്ര?ഫൈലില്‍ ദിവസവും പോസ്‌റ്റ് ചെയ്യപ്പെടും. എന്നാല്‍, പെണ്‍സുഹൃത്തും നിങ്ങളും തമ്മില്‍ യഥാര്‍ഥത്തില്‍ ഒരു ബന്ധവുമുണ്ടായിരിക്കില്ല! ആരു കണ്ടാലും അസൂയപ്പെടുന്ന സന്ദേശങ്ങള്‍ നിങ്ങള്‍ അയച്ചു കൊടുത്താല്‍ അവ 'ഫേക്ക്‌ ഗേള്‍ഫ്രണ്ട്‌' പോസ്‌റ്റുചെയ്യുമെന്ന്‌ മാത്രം.

കമ്പനി വെബ്‌സൈറ്റില്‍ നിന്ന്‌ ഫേസ്‌ബുക്ക്‌ ഗേള്‍ഫ്രണ്ടിനെ തെരഞ്ഞെടുക്കാനുളള സൗകര്യമൊരുക്കിയിട്ടുണ്ട്‌. കൂടുതല്‍ ആകര്‍ഷകമായ പാക്കേജ്‌ തെരഞ്ഞെടുക്കുന്നവരെ പെണ്‍കുട്ടികളുടെ റിലേഷന്‍ഷിപ്പ്‌ സ്‌റ്റാറ്റസില്‍ ഉള്‍പ്പെടുത്തുകയും ചെയ്യും.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0