Last Updated 11 min 24 sec ago
Ads by Google
01
Saturday
August 2015

ചെകിട്ടത്ത്‌ ഒന്നു പൊട്ടിക്കൂ...ബോയ്‌ഫ്രണ്ട്‌ നന്നാകും..!!!

mangalam malayalam online newspaper

'വേലി ചാടുന്നവനെ ചമ്മട്ടി കൊണ്ടടിക്കണം.' കാമുകന്റെ കണ്ണ്‌ വേറൊരുത്തിയുടെ പിന്നാലെ പോകുമ്പോള്‍ പെണ്‍കുട്ടികള്‍ക്ക്‌ അങ്ങനെയൊക്കെ തോന്നാമെങ്കിലും രണ്ടെണ്ണം കൊടുത്ത്‌ അവനെയങ്ങ്‌ നന്നാക്കിക്കളയാന്‍ ആരെങ്കിലും മുതിരുമോ? അതുകൊണ്ടാണ്‌ ആന്‍ഡ്രോയ്‌ഡുകളിലും ഐഫോണിലും ഡൗണ്‍ലോഡ്‌ ചെയ്യാന്‍ കഴിയുന്ന തമാശ ഗെയിം 'ബോയ്‌ഫ്രണ്ട്‌ ട്രെയിനര്‍' തരംഗമാകുന്നതും വിമര്‍ശനത്തില്‍ എരിപൊരി കൊള്ളുന്നതും.

ഗാര്‍ഹിക കുറ്റകൃത്യങ്ങള്‍ക്ക്‌ ഉത്തേജനം പകരുമെന്ന ആക്ഷേപം പൊതുവേ ഉണ്ടെങ്കിലും യൂസറെ പ്രത്യേകിച്ച പെണ്‍കുട്ടികളെ നന്നായി രസിപ്പിച്ചേക്കാവുന്ന ഒരു കിടിലന്‍ ഗെയിമാണ്‌ 'ബോയ്‌ഫ്രണ്ട്‌ ട്രെയിനര്‍'. ഗേള്‍ ഫ്രണ്ട്‌ കഥാപാത്രത്തെ ഉപയോഗിച്ച്‌ കാമുകനെ കയ്യേറ്റം ചെയ്യിക്കുന്നതാണ്‌ ഗെയിം. കാമുകന്റെ പെരുമാറ്റ ദൂഷ്യത്തെ ആക്രമിച്ചു കൊണ്ട്‌ ചോദ്യം ചെയ്യാന്‍ യൂസര്‍ക്ക്‌ അവസരം നല്‍കും.'നിങ്ങളുടെ ആളിനെ ചമ്മട്ടികൊണ്ടടിച്ച്‌ പഠിപ്പിക്കു അല്ലെങ്കില്‍ ഒന്നാന്തരം ബോയ്‌ഫ്രണ്ടാക്കാന്‍ രണ്ട്‌ കാര്യങ്ങള്‍' എന്നാണ്‌ ഗെയിമിന്റെ തലവാചകം തന്നെ. തര്‍ക്കിച്ചിട്ട്‌ കാര്യമില്ലെങ്കില്‍ അവനെ അടിച്ചും ഇടിച്ചും നല്ലവനാക്കാന്‍ ഗെയിം പറയുന്നു.

കാമുകന്റെ കണ്ണുകള്‍ പെണ്‍കുട്ടികളുടെ പിന്നാലെ കറങ്ങുന്നുണ്ടോ? അവനെ തടയാം തുടങ്ങി ഏതാനും നിര്‍ദ്ദേശങ്ങളോടെയാണ്‌ ഗെയിം തുടങ്ങുന്നത്‌. തുടക്കത്തില്‍ ഒരു കോഫിഷോപ്പില്‍ വര്‍ണ്ണക്കുടയ്‌ക്ക് കീഴില്‍ കാമുകനും കാമുകിയും അടുത്തടുത്ത കസേരകളില്‍ ഡ്രിങ്ക്‌സ് കുടിക്കുന്നതാണ്‌ രംഗം. അവര്‍ക്ക്‌ എതിരേ വരുന്ന പെണ്‍കുട്ടികളെ കാമുകന്‍ നോക്കാന്‍ തുടങ്ങുമ്പോള്‍ മൗസ്‌ ക്‌ളിക്‌ ചെയ്‌ത് അവന്റെ കരണത്തടിക്കാം. ഒന്നര മിനിറ്റ്‌ ദൈര്‍ഘ്യം വരുന്ന ഗെയിം സമയം പൂര്‍ത്തിയാക്കിയ ശേഷം അടുത്ത ലെവലിലേക്ക്‌ പോകും.

ഒരു അപ്പാര്‍ട്ട്‌മെന്റിന്റെ പശ്‌ചാത്തലത്തിലാണ്‌ ഇത്‌. മേശപ്പുറത്ത്‌ കമ്പ്യൂട്ടറിന്‌ സമീപത്ത്‌ വെച്ചിരിക്കുന്ന ഗ്‌ളാസ്സിലെ പാനീയം കുടിച്ച ശേഷം ഗ്‌ളാസ്‌ കാമുകന്‍ താഴെയിടും. അതിന്‌ ശേഷം നേരെ മുന്നിലെ സോഫയില്‍ കാമുകിക്ക്‌ അടുത്തേക്ക്‌ ഇരിക്കാന്‍ വരുന്ന കാമുകനെ ടീസര്‍ ഉപയോഗിച്ച്‌ ഗേള്‍ ഫ്രണ്ടിനെ കൊണ്ട്‌ ഇലക്‌ട്രിക്‌ ഷോക്ക്‌ കൊടുക്കാം. പേപ്പര്‍ വായിച്ചിട്ട്‌ താഴെയിടുമ്പോഴും ഇങ്ങനെ ചെയ്യാം.

മൂന്നാം ഘട്ടത്തില്‍ ടെലിവിഷന്‍ ചാനല്‍ മാറ്റുന്ന കാമുകനെ ടെന്നീസ്‌ ബാറ്റുകൊണ്ട്‌ അടിപ്പിക്കുകയാണ്‌. വനിതാ മാര്‍ക്കറ്റിനെയാണ്‌ ലക്ഷ്യമിട്ട്‌ ടു ഡി ആനിമേഷനില്‍ കാര്‍ട്ടൂണ്‍ രീതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഗെയിം മുംബൈ ആസ്‌ഥാനമാക്കി പ്രവര്‍ത്തിക്കുന്ന ഗെയിംസ്‌ ടു വിന്‍ ഇന്‍ഡ്യ എന്ന സ്‌ഥാപനമാണ്‌ മാര്‍ക്കറ്റ്‌ ചെയ്യുന്നത്‌. ഗെയിം ആന്‍ഡ്രോയ്‌ഡിലും ഐഫോണിലും സൗജന്യമായി ലഭിക്കും. 'പ്‌ളേയബിള്‍ ഓണ്‍ലൈനി'ലൂടെ ഇന്റര്‍നെറ്റ്‌ ബ്രൗസറിലും യൂസര്‍മാര്‍ക്ക്‌ ഗെയിം കളിക്കാനാകും.

രസകരമായ മറ്റ്‌ ചില ഗെയിമുകളും ഇതിലുണ്ട്‌. മൈ ബ്രൈഡല്‍ ബൗട്ടിക്‌, വെഡ്‌ഡിംഗ്‌ ഡ്രസ്‌ സ്‌റ്റൈലിസ്‌റ്റ്, ടീന്‍ 17 ബ്യൂട്ടി ക്വീന്‍ തുടങ്ങിയവയും ഇതില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നു. ഇതിന്‌ പുറമേ 'നോട്ടി' എന്ന ലേബലില്‍ തമാശ ഗെയിമുകളുടെ ഒരു പരമ്പര തന്നെയുണ്ട്‌. നോട്ടി സെക്രട്ടറി, നോട്ടി എയര്‍ ഹോസ്‌റ്റസ്‌, നോട്ടി ഹൈസ്‌ക്കൂള്‍ അങ്ങനെ നീളുന്നു നോട്ടി ഗെയിമുകള്‍.

കുടുംബ കലഹത്തിന്‌ കാരണമാകുമെന്ന വിമര്‍ശനം ഉയരുമ്പോഴും ഒരു തമാശഗെയിം എന്ന നിലയില്‍ അവതരിപ്പിച്ച'ബോയ്‌ഫ്രണ്ട്‌ ട്രെയിനര്‍ ' വന്‍ ഹിറ്റാണ്‌. എന്നാല്‍ സംഗതിയുടെ രൂപകല്‍പ്പനയും സംവിധാനവും ആനിമേഷനും ചിത്രീകരണവുമെല്ലാം ആള്‍ക്കാര്‍ക്ക്‌ ഇഷ്‌ടപ്പെട്ടിട്ടുണ്ടെങ്കിലും അതിലെ ആശയം ആള്‍ക്കാര്‍ക്ക്‌ അത്ര ഇഷ്‌ടമായിട്ടില്ല. ഗെയിം യുവതികള്‍ക്കിടയില്‍ അക്രമവാസനയും തെറ്റായ സന്ദേശവും പ്രചരിപ്പിക്കുമെന്നാണ്‌ ഒരു കൂട്ടം വ്യക്‌തമാക്കുന്നത്‌. ക്ഷമിക്കാം...തര്‍ക്കിക്കാം...വഴക്കടിക്കാം...അല്ലെങ്കില്‍ പിരിയാം. കാമുകനെ നിലയ്‌ക്ക് നിര്‍ത്താന്‍ ഇതൊക്കൊയാണ്‌ സാധാരണ പെണ്‍കുട്ടികള്‍ ഉപയോഗിക്കുന്ന വഴികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Ads by Google
Ads by Google
Back to Top
session_write_close(); mysql_close();