1f37  ചുങ്കക്കാരും വേശ്യകളും ; ഫേസ്‌ബുക്കിന്‌ 'തലവേദന' | mangalam.com
Last Updated 22 min 12 sec ago
22
Wednesday
May 2013

ചുങ്കക്കാരും വേശ്യകളും ; ഫേസ്‌ബുക്കിന്‌ 'തലവേദന'

mangalam malayalam online newspaper

സ്വയം അനാവൃതമാകാന്‍ ലക്ഷക്കണക്കിന്‌ യൂസര്‍മാര്‍ക്ക്‌ അവസരം നല്‍കുന്ന ഫേസ്‌ബുക്കിന്‌ വേശ്യകളും ചുങ്കക്കാരും തലവേദനയാകുന്നു. കൂട്ടുകാരില്‍ നിന്ന്‌ കൂട്ടുകാരിലേക്ക്‌ പടര്‍ന്നു കയറുന്ന ഫേസ്‌ബുക്ക്‌ സൗഹൃദങ്ങള്‍ 'ആളെ പിടിക്കാന്‍' വേദിയാക്കി ലൈംഗിക തൊഴിലാളികളും പിമ്പുകളും മാറ്റുന്നത്‌ ഫേസ്‌ബുക്കിന്‌ തന്റേതല്ലാത്ത കാരണത്താല്‍ മാനഹാനിക്ക്‌ കാരണമായി മാറുകയാണ്‌.

അശ്‌ളീല ചിത്രങ്ങളും വിഷയ ചുവയുള്ള കണ്ടന്റുകളും ഉള്‍പ്പെടുത്തി ലൈംഗിക സേവനങ്ങള്‍ വിവരിക്കുന്ന അനേകം പേജുകളാണ്‌ ഈ സാമൂഹ്യ സൈറ്റിലുള്ളത്‌. ഫോണ്‍ നമ്പറുകളും അഡ്രസും തന്റെ വിലയും എന്തിനേറെ സ്വന്തം നഗ്നതപോലും ചിലര്‍ നാട്ടുകാരെ കാണിക്കാന്‍ തയ്യാറായിട്ടുണ്ട്‌. മൈക്രോ ബ്‌ളോഗിംഗ്‌ സൈറ്റായ ട്വിറ്ററിനും ഈ അപമാനമുണ്ട്‌.

സദാചാരവാദം കാര്യമായി ഇല്ലാത്ത വിദേശത്ത്‌ ഇതൊരു പ്രശ്‌നമായി ആരും കരുതുന്നില്ലെങ്കിലും പലതരം കുറ്റകൃത്യങ്ങളിലേക്ക്‌ ഫേസ്‌ബുക്ക്‌, ട്വിറ്റര്‍ തുടങ്ങിയവ വലിച്ചിഴയ്‌ക്കപ്പെട്ടതോടെയാണ്‌ ആശങ്ക തുടങ്ങിയിരിക്കുന്നത്‌. നാല്‌ വര്‍ഷം കൊണ്ട്‌ ഫേസ്‌ബുക്കും ട്വിറ്ററും ഉള്‍പ്പെട്ട കേസുകള്‍ 780 ശതമാനമായി ഉയര്‍ന്നെന്ന്‌ യൂറോപ്യന്‍ മാധ്യമങ്ങള്‍ തന്നെ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

വലിയ കാര്യമായിട്ട്‌ എടുത്തിട്ടില്ലെങ്കിലും തെളിവുകളുമായി വിവരം ചില വിദേശമാധ്യമങ്ങള്‍ ശ്രദ്ധയില്‍ പെടുത്തിയതോടെ ഡസനോളം പേജുകള്‍ നീക്കം ചെയ്യാന്‍ ഫേസ്‌ബുക്ക്‌ തയ്യാറായിട്ടുണ്ട്‌. ഇത്തരം പേജുകള്‍ ഉപദ്രവമാണെന്ന നിലയിലേക്ക്‌ കാര്യങ്ങള്‍ പോയാല്‍ മാത്രം നടപടി നോക്കാമെന്ന്‌ അവര്‍ പറയുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാനോ എന്തെങ്കിലും നടപടിയെടുക്കാനോ ട്വിറ്റര്‍ ഒരുക്കമല്ല. തങ്ങള്‍ക്ക്‌ ചില ചിട്ടകളും പ്രമാണങ്ങളുമൊക്കെ ഉണ്ടെന്നും അത്‌ ആരും തെറ്റിക്കുന്നില്ലെന്നുമാണ്‌ ട്വിറ്റര്‍ പ്രതികരിക്കുന്നത്‌.

അതേസമയം തെരുവോരങ്ങളിലും ടെലഫോണ്‍ ബൂത്തിന്റെ മറവിലും ഇരയ്‌ക്കായി കാത്തു നില്‍ക്കേണ്ടിയിരുന്ന പഴയ അവസ്‌ഥയില്‍ നിന്നും മാറാന്‍ വേശ്യകള്‍ക്ക്‌ സോഷ്യല്‍ സൈറ്റുകള്‍ കൂടുതല്‍ സഹായകരമാണെന്നാണ്‌ ചിലര്‍ പറയുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0