1f37  ഇമേജുകളിലൂടെ ഒരു ഊഞ്ഞാലാട്ടം ; ഗൂഗിള്‍ സേര്‍ച്ച്‌ മിനുക്കുന്നു | mangalam.com
Last Updated 2 hours 10 min ago
24
Friday
May 2013

ഇമേജുകളിലൂടെ ഒരു ഊഞ്ഞാലാട്ടം ; ഗൂഗിള്‍ സേര്‍ച്ച്‌ മിനുക്കുന്നു

mangalam malayalam online newspaper

ന്യൂഡല്‍ഹി: കോലം കാലത്തിനനുസരിച്ച്‌ വേണ്ടേ? പ്രത്യേകിച്ചും സമയം അധികം കളയാനില്ലാതെ എന്തിനും ഏതിനും സേര്‍ച്ച്‌ എഞ്ചിനുകളെ ആശ്രയിക്കുമ്പോള്‍. ഇടയ്‌ക്കിടയ്‌ക്ക് മാറ്റങ്ങള്‍ പരീക്ഷിച്ച്‌ സേര്‍ച്ച്‌ എഞ്ചിനുകളുടെ ലോകത്ത്‌ യുവത്വം നിലനിര്‍ത്തുന്ന ഗൂഗിള്‍ ഇമേജ്‌ സേര്‍ച്ച്‌ സവിശേഷതകളില്‍ മാറ്റം വരുത്തുന്നു.

മനോഹരമായ രൂപഭംഗിയില്‍ ഏറെ പുതുമയുള്ള ഡിസൈന്‍ ദിവസങ്ങള്‍ക്കുള്ളില്‍ നിലവില്‍ വരും. ഒരു ഫ്രെയിമില്‍ ഒരു ഇമേജ്‌ നല്‍കുന്ന നിലവിലെ സംവിധാനം പൊളിച്ചെഴുതി പകരം ചിത്രവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കൊപ്പം ഇന്‍ലൈന്‍ പാനലില്‍ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന രീതിയിലാണ്‌ പുതിയ ഡിസൈന്‍. ചിത്രത്തിന്റെ സൈസ്‌, ഡൊമെയ്‌ന്‍ നാമം എന്നിവയോടുകൂടിയ വലിയ ചിത്രവും നടുക്കുണ്ട്‌. കീബോഡ്‌ ഉപയോഗിച്ച്‌ പാനലില്‍ ദൃശ്യമാകുന്ന അനേകം ചിത്രങ്ങളിലൂടെ പെട്ടെന്നു തന്നെ കടന്നുപോകാന്‍ പുതിയ ഡിസൈന്‍ യൂസര്‍ക്ക്‌ അവസരം നല്‍കും. ബ്രൗസ്‌ ചെയ്യുന്നിടത്തേക്ക്‌ തിരിച്ചു പോകണമെങ്കില്‍ സ്‌ക്രോള്‍ ഡൗണ്‍ ചെയ്‌ത് തിരിച്ചെത്താം. ഇത്‌ മാത്രമല്ല, നവീകരിച്ച ഡിസൈന്‍ ലൈവാകുന്നതോടെ ഡൊമെയ്‌ന്‍ നെയിമുകളില്‍ ക്‌ളിക്കും സാധ്യമാകും.

നിലവിലെ രണ്ട്‌ ക്‌ളിക്ക്‌ ചെയ്യാവുന്ന ടാര്‍ജറ്റുകള്‍ക്ക്‌ പകരം നാല്‌ ക്‌ളിക്കബിള്‍ ടാര്‍ജറ്റാണ്‌ സോഴ്‌സ് പേജില്‍ നല്‍കിയിരിക്കുന്നത്‌. ഹോസ്‌റ്റ് ചെയ്യപ്പെട്ട ഇമേജിന്റെ പേജ്‌ വിസിറ്റ്‌ ചെയ്യാന്‍ കഴിയുന്ന ഒരു ബട്ടന്‍ കൂടി പുതിയതായി ചേര്‍ത്തിട്ടുണ്ടെന്ന്‌ കമ്പനി വ്യക്‌തമാക്കുന്നു. നിലവിലെ വെര്‍ഷനെ അപേക്ഷിച്ച്‌ വേഗത്തിലും വിശ്വാസ്യതയിലും കൂടുതല്‍ മെച്ചം നല്‍കുന്ന രീതിയിലേക്ക്‌ പേജ്‌ പുനര്‍ നിര്‍മ്മാണം തന്നെ നടത്തിയിരിക്കുകയാണെന്നാണ്‌ സേര്‍ച്ച്‌ എഞ്ചിന്‍ ഭീമന്‍ തട്ടിവിടുന്നത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Back to Top
0