'ഈ പാസ്‌വേഡുകള്‍ തുലഞ്ഞു പോകട്ടെ...!!!'. പേരിന്റെയോ കുട്ടികളുടെ പേരിന്റെയോ അല്ലെങ്കില്‍ മൊബൈല്‍ നമ്പരിന്റെയോ ഒക്കെ സൂചന നല്‍കിക്കൊണ്ട് തയ്യാറാക്കുന്ന പാസ്‌വേഡ് മറന്നുപോകുമ്പോള്‍ യൂസറിന്റെ ചിന്ത ചിലപ്പോള്‍ ഇത്തരത്തിലാകും. പാസ്‌വേഡ് മറവി ഭൂരിഭാഗം പേരുടേയും പ്രശ്‌നമാണ്.
കമ്പ്യൂട്ടറോ ഇ മെയില്‍ അക്കൗണ്ടോ പാസ്‌വേഡ് മറന്ന് ഒന്നു തുറന്നു നോക്കാന്‍ പോലുമാകാതെ കഷ്‌ടപ്പെടുന്നയാളുടെ വേദന എന്തായാലും ലോകപ്രശസ്‌ത സെര്‍ച്ച് എഞ്ചിനായ ഗൂഗിള്‍ മനസ്സിലാക്കിയിട്ടുണ്ട്. കമ്പ്യൂട്ടറുമായി ബന്ധപ്പെട്ട് യൂസര്‍ക്ക് നിരന്തരമായി ഉണ്ടാവുന്ന ഈ പ്രതിസന്ധി മറികടക്കാന്‍ അവര്‍ പാസ് വേഡുകള്‍ക്ക് പകരം 'യു എസ് ബി കീ' കളെ കുറിച്ച് ചിന്തിച്ച് തുടങ്ങിയിട്ടുണ്ട്.
പാസ്‌വേഡിന് പകരം 'ഫിസിക്കല്‍ കീ'. ചില സ്‌മാര്‍ട് ചിപ്പുകള്‍ ഉള്ളില്‍ ഒളിപ്പിച്ച വസ്‌തുക്കള്‍ തന്നെ കമ്പ്യൂട്ടറും ഇ മെയിലും തുറക്കാന്‍ ഉപയോഗിക്കുന്ന സാങ്കേതിക വിദ്യയുടെ പരീക്ഷണത്തിലാണ് ഗൂഗിള്‍. മൊബൈല്‍ ഫോണ്‍, ആഭരണങ്ങള്‍ വേണമെങ്കില്‍ കഴിക്കുന്ന മിഠായി പോലും ഉപയോഗപ്പെടുത്താവുന്ന സാങ്കേതികതയുടെ രൂപരേഖയായിട്ടുണ്ട്. ഉള്ളില്‍ ഒരു സ്‌മാര്‍ട് ചിപ്പ് ഒളിപ്പിച്ച ഉപകരണങ്ങള്‍ ലോഗ് ചെയ്യുന്ന സമയത്ത് കമ്പ്യൂട്ടറിലെ യുഎസ്‌ബി ഡ്രൈവിന് നേരെ വച്ചാല്‍ കമ്പ്യൂട്ടര്‍ തുറക്കും.
ഒരേസമയം കമ്പ്യൂട്ടറിനും ഇ മെയിലിനും ഈ വിദ്യ നടപ്പാക്കാനാകുമോ എന്ന പരീക്ഷണത്തെക്കുറിച്ചും സ്‌ഥാപനം ചിന്തിച്ചു തുടങ്ങിയിട്ടുണ്ട്. സ്‌ഥാപനത്തിന്റെ സുരക്ഷാ വിദഗ്‌ദരിലെ ഇന്ത്യാക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ ഇക്കാര്യത്തില്‍ നടത്തിയ പരീക്ഷണവുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ടുകള്‍ ഫെബ്രുവരിയില്‍ പുറത്തു വരും.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക