1f37  ബാഗില്‍ തന്നെ മൊബൈല്‍ ചാര്‍ജ്‌ജ് ചെയ്യാം | mangalam.com
Last Updated 36 min 26 sec ago
19
Wednesday
June 2013

ബാഗില്‍ തന്നെ മൊബൈല്‍ ചാര്‍ജ്‌ജ് ചെയ്യാം

mangalam malayalam online newspaper

ഉള്‍നാടന്‍ ദീര്‍ഘയാത്രയ്‌ക്കിടയില്‍ ഫോണ്‍ അപ്രതീക്ഷിതമായി ചാര്‍ജ്‌ജ് തീര്‍ന്നാല്‍ എന്തു ചെയ്യും. യാത്രയുടെ രസമെല്ലാം തകര്‍ക്കുന്ന ശപിക്കപ്പെടുന്ന ഇത്തരം സമയത്ത്‌ വില കൂടിയതാണെങ്കില്‍ പോലും മൊബൈല്‍ എടുത്തെറിയാന്‍ തോന്നുക സ്വാഭാവികമാണല്ലോ. എന്നാല്‍ ഇനി അതു വേണ്ട, അനേകം തവണ ശാസ്ര്‌തലോകം ചര്‍ച്ച ചെയ്‌തിട്ടുള്ള സോളാര്‍ പാനലുകളെ ഫോണുമായി എങ്ങിനെ ബന്ധപ്പെടുത്താമെന്ന ഗവേഷണം ഇതിനകം വിജയം നേടിക്കഴിഞ്ഞു.

സൗരോര്‍ജ്‌ജം ഉപയോഗപ്പെടുത്തി മൊബൈല്‍ ചാര്‍ജ്‌ജ് ചെയ്യാന്‍ സൗകര്യമുള്ള ഒരു സ്‌ളിംഗ്‌ ബാഗ്‌ മലേഷ്യയിലെ ഒരു കൂട്ടം വിദ്യാര്‍ത്ഥികള്‍ വികസിപ്പിച്ചു കഴിഞ്ഞു. ഇതുപയോഗിച്ച്‌ മിനിറ്റുകള്‍ക്കുള്ളില്‍ തന്നെ അനേകം മൊബൈലുകളെ ചാര്‍ജ്‌ജാക്കാമെന്നാണ്‌ നിര്‍മ്മാതാക്കളുടെ അവകാശവാദം. ഹാന്‍ഡ്‌സെറ്റുകള്‍ ചാര്‍ജ്‌ജ് ചെയ്യാനുള്ള ഈ ബദല്‍ മാര്‍ഗ്ഗത്തിന്റെ ഇടപെടല്‍ സ്‌റ്റാറ്റിക്‌ ഇലക്‌ട്രിക്കല്‍ സോക്കറ്റ്‌ ഉപയോഗിച്ച്‌ ചാര്‍ജ്‌ജ് ചെയ്യുന്ന പരമ്പരാഗത രീതി കുറയ്‌ക്കുമെന്ന്‌ ഗവേഷണത്തിന്‌ നേതൃത്വം നല്‍കിയ പിഎച്ച്‌ഡി വിദ്യാര്‍ത്ഥി നൗര്‍ ഷാ ഇവാനെ ഉദ്ധരിച്ച്‌ സ്‌റ്റാര്‍ ഓണ്‍ലൈന്‍ റിപ്പോര്‍ട്ട്‌ ചെയ്യുന്നു.

എസ്‌ഐ ഗ്‌ളോബല്‍ റിസോഴ്‌സസ്‌ എന്ന സ്‌ഥാപനത്തിന്റെ സഹകരണത്തോടെയാണ്‌ 80 ശതമാനം വിജയമായിരിക്കുന്ന ഉപകരണം വികസിപ്പിക്കാന്‍ നൗര്‍ ഷായ്‌ക്ക് കഴിഞ്ഞത്‌. ബാഗിന്റെ ഡിസൈനിംഗും മാര്‍ക്കറ്റിംഗും മാത്രമാണ്‌ ഇനി ബാക്കിയുള്ളത്‌. യുവാക്കളെ ഏറെ ആകര്‍ഷിക്കുന്നതും സൗകര്യപ്രദവുമായ ഡിസൈന്‍ ലഭിച്ചാല്‍ മാര്‍ച്ച്‌ മുതല്‍ ബാഗ്‌ വിപണിയില്‍ എത്തിക്കുമെന്ന്‌ എസ്‌ഐ ഗ്‌ളോബല്‍ റിസോഴ്‌സസ്‌ പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

  • ഐപാഡ് മിനിയും ഐഫോണ്‍ ഫൈവും രണ്ട് മാസത്തിനുള്ളില്‍

    ന്യൂയോര്‍ക്ക്: ആപ്പിളിന്റെ പുതിയ തലമുറയില്‍പ്പെട്ട ഐഫോണിനും...

  • mangalam malayalam online newspaper

    ഇറങ്ങിയിട്ടുള്ളതില്‍ വെച്ച്‌ ഏറ്റവും കനം കുറഞ്ഞ ടാബ്ലറ്റ്‌

    ലണ്ടന്‍: ആനമെലിഞ്ഞാലും തൊഴുത്തില്‍ കെട്ടില്ലല്ലോ. വിപണി മല്‍സരം...

  • mangalam malayalam online newspaper

    സാംസങ്‌ ഗ്യാലക്‌സി ക്യാമറ വന്നു; വില 29,900

    സബ്‌ജക്‌ടിന്റെ ലൈഫ്‌ വ്യക്‌തമായും മനോഹരമായും ഒപ്പിയെടുക്കുക....

  • mangalam malayalam online newspaper

    പുതിയ ഗാലക്‌സി എറിയാം, ഉടയില്ല!

    കൂടിയ വില കൊടുത്ത്‌ സ്‌മാര്‍ട്ട്‌ ഫോണ്‍ വാങ്ങിയാല്‍ അത്‌...

  • Back to Top
    0