1f37  നെല്ലറയുടെ സ്വന്തം ചിത്ര | mangalam.com
Last Updated 4 hours 3 min ago
20
Monday
May 2013

നെല്ലറയുടെ സ്വന്തം ചിത്ര

mangalam malayalam online newspaper

ആനക്കര : ദേശിയ സ്‌കൂള്‍ മീറ്റില്‍ ഹാട്രിക്‌സ്വര്‍ണം നേടി മുണ്ടൂരിലെ ചിത്ര പാലക്കാടിന്‌ അഭിമാനമായി. മീറ്റീന്റെ മൂന്നാം ദിനത്തില്‍ രാവിലെ നടന്ന 1500 മീറ്റര്‍ ഓട്ടത്തിലാണ്‌ പുതിയ മീറ്റ്‌ റിക്കാര്‍ഡ്‌ കുറിച്ച്‌ ഹാട്രിക്ക്‌ സ്വര്‍ണ്ണം തികച്ചത്‌. മകളുടെ മൂന്നാം സ്വര്‍ണ്ണ നേട്ടം ടി.വിയില്‍ കാണാനുളള ഭാഗ്യം പോലും ചിത്രയുടെ മാതാപിതാക്കള്‍ക്കില്ലായിരുന്ന.
ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാനുളള തിരിക്കിലായിരുന്നു ഇവര്‍. വീടിന്‌ കുറച്ച്‌ അകലെ ചിത്രയുടെ മാതാവ്‌ വസന്ത കല്‍പ്പണിയിലേര്‍പ്പെട്ടിരിക്കുകയായിരുന്നു. പിതാവ്‌ ഉണ്ണികൃഷ്‌ണന്‍ വല്ലങ്ങിയിലെ ബന്ധുവീട്ടില്‍ കല്ല്യാണത്തിന്‌ പോയതായിരുന്നു. സംഭവം പത്രക്കാര്‍ വഴിയാണ്‌ ഇവര്‍ അറിഞ്ഞത്‌.
വീട്ടില്‍ ആകെയുളള ഒരു മൊെബെല്‍ വീട്ടില്‍ വീട്ടിലുളള ഉണ്ണികൃഷ്‌ണന്റെ മാതാവ്‌ മാധവിയെ ഏല്‍പ്പിച്ചാണ്‌ ഇവര്‍ പണിക്ക്‌ പോകുന്നത്‌. െവെക്കീട്ട്‌ അഞ്ച്‌ മണിയോടെ മാത്രമെ രണ്ടു പേരും പണികഴിഞ്ഞ്‌ വീട്ടിലെത്തുകയുളളു. മകളുടെ സ്വര്‍ണ്ണ നേട്ടം ഏറെ സന്തോഷമുളവാക്കുന്നതായി മാതാപിതാക്കള്‍ പറഞ്ഞു. മികച്ച പഠനത്തോടൊപ്പം ഒരു ജോലികൂടിയാണ്‌ മകള്‍ക്ക്‌ ആവശ്യം. മൂന്നാം സ്വര്‍ണ്ണം നേടി ട്രാക്കില്‍ നിന്ന്‌ കയറിയ ശേഷം ആദ്യം വിളിച്ചത്‌ വീട്ടിലുളള അച്ചമ്മ മാധവിയെയായിരുന്നു ചിത്ര പറഞ്ഞു.
കഴിഞ്ഞ സ്‌ക്കൂള്‍ മീറ്റിനെക്കാള്‍ നല്ല പ്രകടമാണ്‌ ഇവിടെ കാഴ്‌ച്ച വെയ്‌ക്കാന്‍ കഴിഞ്ഞതെന്ന്‌ ചിത്ര പറഞ്ഞു. രണ്ടാം ദിനത്തില്‍ ക്ഷീണം കാരണം മൂന്നാം ദിനത്തിലെ 1500ന്‌ ശേഷം അവസാനയിനമായ ക്രോസ്‌ കണ്‍ട്രിയില്‍ മത്സരിക്കേണ്ടന്നാണ്‌ ആദ്യം കരുതിയിരുന്നത്‌.
എന്നാല്‍ മൂന്നാം ദിനത്തില്‍ പുതിയ റിക്കാര്‍ഡ്‌ നേട്ടം െകെവരിച്ചതാണ്‌ അവസാനയിനത്തില്‍ മത്സരിക്കാനുളള തീരുമാനമെടുക്കാന്‍ കാരണമെന്ന്‌ ചിത്ര പറഞ്ഞു. ഇതില്‍ കൂടി സ്വര്‍ണ്ണം നേടണമെന്നാണ്‌ ആഗ്രഹം. സംസ്‌ഥാന സ്‌കൂള്‍ കായിക മേളയില്‍ നാലിനങ്ങളില്‍ ചിത്ര സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു.
സി.കെ. ശശി പച്ചാട്ടിരി

നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.

PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല. ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

< 1830 !--/right-->
Back to Top
0