വനിതാ ഏകദിന ലോകകപ്പ്: ഇന്ത്യക്ക് 105 റണ്‍സ് ജയം:കാമിനിക്കു സെഞ്ചുറി
Story Dated: Friday, February 1, 2013 12:30
മുംബൈ: വനിതാ ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഉദ്‌ഘാടന മത്സരത്തില്‍ വെസ്‌റ്റിന്‍ഡീസിനെതിരേ ഇന്ത്യക്കു 105 റണ്‍സിന്റെ തകര്‍പ്പന്‍ ജയം.
ആദ്യം ബാറ്റ് ചെയ്‌ത ഇന്ത്യ ആറു വിക്കറ്റ് നഷ്‌ടത്തില്‍ 284 റണ്‍സെടുത്തു. മറുപടി ബാറ്റ് ചെയ്‌ത വിന്‍ഡീസ് 44.3 ഓവറില്‍ 179 റണ്‍സിന് ഓള്‍ഔട്ടായി. തമിഴ്‌നാട്ടുകാരിയായ ഓപ്പണര്‍ ടി. കാമിനിയുടെ സെഞ്ചുറിയുടെ മികവാണ് ഇന്ത്യക്കു മികച്ച സ്‌കോര്‍ നേടിക്കൊടുത്തത്. 146 പന്തുകളില്‍ ഒരു സിക്‌സറും 11 ഫോറും അടക്കം 100 റണ്‍സെടുത്തു പുറത്താകുകയായിരുന്നു. കാമിനിയുടെ കരിയറിലെ ആദ്യ സെഞ്ചുറി കൂടിയാണിത്. സഹ ഓപ്പണര്‍ പൂനം റൗത്തുമൊത്ത് (72) ഓപ്പണിംഗ് വിക്കറ്റില്‍ 175 റണ്‍സ് കൂട്ടിച്ചേര്‍ക്കാന്‍ കാമിനിക്കായി. 94 പന്തുകളില്‍ ഏഴു ഫോറുകളടക്കമാണു റൗത്ത് 72 റണ്‍സെടുത്തത്. ജൂലന്‍ ഗോസ്വാമി (21 പന്തില്‍ 36), ഹര്‍മന്‍പ്രീത് കൗര്‍ (22 പന്തില്‍ 36) എന്നിവരും സ്‌കോറിംഗിനു സഹായിച്ചു. വിന്‍ഡീസ് വനിതകളുടെ അച്ചടക്കമില്ലാത്ത ബൗളിംഗും ഇന്ത്യക്കു തുണയായി. 21 വൈഡുകളടക്കം 26 അധിക റണ്ണാണ് അവര്‍ വിട്ടുകൊടുത്തത്.
39 റണ്‍സെടുത്ത ദീനേന്ദ്ര ഡോട്ടിന്‍ മാത്രമാണു വിന്‍ഡീസ് നിരയില്‍ പിടിച്ചു നിന്നത്. ഇന്നിംഗ്‌സിന്റെ രണ്ടാമത്തെ പന്തില്‍ ഓപ്പണര്‍ കൈസിയ നൈറ്റിനെ റണ്ണൗട്ടാക്കാന്‍ ഇന്ത്യക്കായിരുന്നു. ഇന്ത്യക്കു വേണ്ടി നാഗരാജന്‍ നിരഞ്‌ജന മൂന്നു വിക്കറ്റും ജൂലന്‍ ഗോസ്വാമി, ഗൗഹര്‍ സുല്‍ത്താന എന്നിവര്‍ രണ്ടു വിക്കറ്റ് വീതവുമെടുത്തു.
നിങ്ങളുടെ അഭിപ്രായങ്ങള്‍
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ മംഗളത്തിന്റെ അഭിപ്രായമാവണമെന്നില്ല.
PLEASE NOTE
അവഹേളനപരവും വ്യക്തിപരമായ അധിക്ഷേപങ്ങളും അശ്‌ളീല പദപ്രയോഗങ്ങളും ദയവായി ഒഴിവാക്കുക. അഭിപ്രായങ്ങള്‍ മലയാളത്തിലോ ഇംഗ്ലീഷിലോ എഴുതുക. മംഗ്ലീഷില്‍ എഴുതുന്ന അഭിപ്രായങ്ങള്‍ പോസ്റ്റ് ചെയ്യുന്നതല്ല.
ഇംഗ്ലീഷില്‍ ടൈപ് ചെയ്ത് മലയാളമാക്കാനുള്ള സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട് ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക